എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് ആയുർവേദം പറയുന്നത്


"वाराहं श्वाविधा नाद्याद्दध्ना पृषतकुक्कुटौ।
आममांसानि पित्तेन, माषसूपेन मूलकम्॥
अविं कुसुम्भशाकेन, बिसैः, सह विरूढकम्।
माषसूपगुडक्षीरदध्याज्यैर्लकुचं फलम्॥
फलं कदल्यास्तक्रेण दध्ना तालफलेन वा।
कणोषणाभ्यां मधुना काकमाचीं गुडेन वा॥
सिद्धां वा मत्स्यपचने पचने नागरस्य वा।
सिद्धामन्यत्र वा पात्रे कामात्तामुषितां निशाम्॥"
( अ हृ सू अन्नसंरक्षणीयं )

श्वाविधा वाराहं, द्दध्ना पृषतकुक्कुटौ ,पित्तेन
आममांसानि ,माषसूपेन मूलकम् ,कुसुम्भशाकेन
अविं , बिसैः सह विरूढकम्
माषसूपगुडक्षीरदध्याज्यै : लकुचं फलम्
तक्रेण दध्ना तालफलेन वा कदल्या:फलं 
कणोषणाभ्यां मधुना ,गुडेन वा काकमाचीं
मत्स्यपचने सिद्धां वा नागरस्य पचने वा ,
अन्यत्र पात्रे सिद्धां निशाम् ऊषितां वा 
कामात्तां न अद्यात्।


"വാരാഹം ശ്വാവിധാ നാദ്യാ
ദദ്ധ്നാ പൃഷതകുക്കുടൌ
ആമമാംസാനി പിത്തേന
മാഷ സൂപേനമൂലകം॥
അവിം കുസുംബശാകേന, 
ബിസൈ: സഹ വിരൂഢകം.
മാഷസൂപഗുഡക്ഷീരദധ്യാ
ജ്യൈർലാകുചം ഫലം
ഫലം കദള്യാസ്തക്രേണ
ദധ്നാ താലഫലേന വാ
കണോഷണാഭ്യാം മധുനാ
കാകമാചീം ഗുഡേന വാ
സിദ്ധാം വാ മത്സ്യപചനേ 
പചനേ നാഗരസ്യ വാ
സിദ്ധാമന്യത്ര വാ പാത്രേ
കാമാത്താമുഷിതാം നിശാം"

മുള്ളൻപന്നിയുടെ മാംസത്തോടു 
ചേർത്തു പന്നിമാംസവും
തൈരിനോടുചേർത്തു 
പുള്ളിമാനിന്റേയും
കോഴിയുടേയും മാംസവും
കഴിക്കരുത്.
വേവിക്കാത്ത മാംസം പിത്തത്തോട് 
ചേർത്തും ഉഴുന്നിൻ പരിപ്പ് ചേർത്ത് 
മുള്ളങ്കിയും കുസുംബ ശാകം ചേർത്ത് കുറിയാട്ടിൻ മാംസവും
താമരവളയത്തോടൊപ്പം
മുളപ്പിച്ച ധാന്യങ്ങളും
ഉഴുന്ന്സൂപ്പ് , ശർക്കര ,പാല് ,
തേൻ , നെയ്യ് ഇവയിലൊന്നിനോട് 
ചേർത്ത് അയനിപ്പഴവും
മോരോ തൈരോ പനമ്പഴമോ 
കൂട്ടി വാഴപ്പഴവും പിപ്പലി, മരിചം , 
തേൻ ശർക്കര ഇവയൊന്നിച്ച് കരുന്തക്കാളിയും മത്സ്യം 
പാകപ്പെടുത്തിയ പാത്രത്തിലോ
ചുക്ക് പാകപ്പെടുത്തിയ
പാത്രത്തിലോ മറ്റു പാത്രങ്ങളിൽ
പാകപ്പെടുത്തി ഒരു രാത്രി വെച്ചിരുന്ന
കരുന്തക്കാളിയും ഭക്ഷിക്കരുത് .


" मत्स्यनिस्तालितस्नेह
साधिताः पिप्पलीस्त्यजेत्।
कांस्ये दशाहमुषितं
सर्पिरुष्णं त्वरुष्करे॥"
(अ हृ सू अन्नसंरक्षणीयं)

मत्स्यनिस्तालितस्नेहसाधिताः 
पिप्पली: त्यजेत् । कांस्ये दशाहमुषितं
सर्पि: । अरुष्करे तु उष्णं अन्नपानादिकं त्यजेत्।

" മത്സ്യനിസ്താളിതസ്നേഹ
സാധിതാ: പിപ്പലീസ്ത്യജേത്
കാംസ്യേ ദശാഹമുഷിതം 
സർപ്പിരുഷ്ണം ത്വരുഷ്കരേ."

മീൻ വറുത്ത നെയ്യിൽ ( എണ്ണയിൽ )
പാചകം ചെയ്ത തിപ്പലി തിന്നരുത് .
ഓട്ടുപാത്രത്തിൽ പത്തു ദിവസം
വരെ വെച്ചിരുന്ന നെയ്യും ഉപയോഗിക്കരുത് .
ചൂടുള്ള അന്നപാനാദികളൊന്നിച്ച്
ചേർക്കുരു സേവിക്കരുത് .


"भिन्नांशे अपि मध्वाज्ये दिव्यवार्यनुपानतः।
मधुपुष्करबीजं च, मधुमैरेयशार्करम्॥
मन्थानुपानः क्षैरेयो, हारिद्रः कटुतैलवान्।"
( अ हृ सू अन्नसंरक्षणीयं )

मध्वाज्ये भिन्नांशे अपि दिव्यवार्यनुपानतः
विरुद्धेते । मधुपुष्करबीजं च, मधुमैरेयशार्करम्
क्षैरेय: मन्थानुपानः कटुतैलवान् हारिद्रः
परस्परं विरुध्यन्ते।

"ഭിന്നാംശേ അപി മധ്വാജ്യേ 
ദിവ്യവാര്യനുപാനത:
മധുപുഷ്കരബീജം ച,
മധുമൈരേയശാർക്കരം
മന്ഥാനുപാന: ക്ഷൈരേയോ, 
ഹാരിദ്ര: കടുതൈലവാൻ."

തേനും നെയ്യും തുല്യമല്ലാതെ 
ചേർത്ത് ഭക്ഷിച്ചതിന് ശേഷം മഴ 
വെള്ളം അനുപാനമായി
 ഉപയോഗിച്ചാൽ വിരുദ്ധമാകുന്നു . 
 തേനും താമരക്കുരുവും തമ്മിൽ
 ചേർന്നാൽ വിരുദ്ധമാകുന്നു.
 മുന്തിരിങ്ങ കൊണ്ടുണ്ടാക്കിയ
 മദ്യവും ഈന്തപ്പഴം കൊണ്ടുണ്ടാക്കിയ
 മദ്യവും പഞ്ചസാര കൊണ്ടുണ്ടാക്കിയ
 മദ്യവും തമ്മിൽ ചേർത്തുപയോഗി
 ക്കുന്നതും വിരുദ്ധമാകുന്നു.
 പാൽച്ചോറ് തിന്ന ഉടൻ മലർത്തവിട്
 കലക്കിക്കുടിക്കരുത്. കടുകെണ്ണ
 യിൽ പാകപ്പെടുത്തിയ കൂണും
 തിന്നരുത്.





" वलाका वारुणीयुक्ता कुल्माषैश्च विरुध्यते।
भृष्टा वराहवसया सैव सद्यो निहन्त्यसून्॥ "
( अ हृ सू अन्नसंरक्षणीयं )

वलाका वारुणीयुक्ता कुल्माषै: च 
विरुध्यते । सा एव वराहवसया भृष्टा
सद्य: असून् निहन्ति।

" വലാകാ വാരുണീയുക്ത 
കുൽമാഷൈശ്ച വിരുധ്യതേ 
ഭൃഷ്ടാ വരാഹവസയാ സൈവ
സദ്യോ നിഹന്ത്യസൂൻ"

കൊക്കിന്റെ ( വെള്ളിൽ പക്ഷി )മാംസം വാരുണി മദ്യത്തോടൊപ്പമോ പകുതി 
വേവിച്ച പയർവർഗ്ഗങ്ങളോടൊന്നിച്ചോ കഴിക്കുന്നത് വിരുദ്ധമാണ്. 
അതു തന്നെ പന്നി നെയ്യിൽ വറുത്ത് 
തിന്നാൽ ഉടൻ മരിക്കും .




" तद्वत्तित्तिरिपत्राढ्यगोधालावकपिञ्जलाः।
ऐरण्डेनाग्निना सिद्धास्तत्तैलेन विमूर्च्छिताः॥"
( अ हृ सू अन्नसंरक्षणीयं )

ऐरण्डेनाग्निना सिद्धा: तत्तैलेन विमूर्च्छिताः तित्तिरिपत्राढ्यगोधालावकपिञ्जलाः तद्वत्,
बलाकावत् सद्यो जीवितहराः।

" തദ്വത്തിത്തിരിപത്രാഢ്യ
ഗോധാലാവകപിഞ്ജലാ:
ഐരണ്ഡേനാഗ്നിനാ സിദ്ധാ:
തത്തൈലേന വിമൂർച്ഛിതാ: "

ആവണക്കിൻ വിറക് കത്തിച്ച്
ആവണക്കെണ്ണ ധാരാളം ചേർത്ത്
പാകപ്പെടുത്തിയെടുത്ത തിത്തിരി, 
മയിൽ, ഉടുമ്പ്, ലാവം( കാടപ്പക്ഷി ),
കപിഞ്ജലം(*പിതാരിപ്പുള്ള്) ഈ
പക്ഷികളുടെ മാംസം ഭക്ഷിച്ചാൽ 
ഉടനെ മരണമുണ്ടാകും.

പിതാരിപ്പുള്ള് (കപിഞ്ജലം )
     = പിതാരിപ്പുള്ളിന്റെ മാംസം , കഫം ഏറിയും വാതം കുറഞ്ഞും പിത്തം മധ്യമായുമിരിക്കുന്ന സന്നിപാതത്തിനും രക്തദോഷത്തിനും നന്നു്. ഇത് തിത്തിരിയിൽ തന്നെ മഞ്ഞനിറമുള്ളതെന്നു അഭിപ്രായം കാണുന്നു. ഇത് ആവണക്കിൻ വിറകുകൊണ്ടു തീയെരിച്ചു വേവിച്ചോ ആവണക്കെണ്ണയിൽ വറുത്തോ ഭക്ഷിക്കരുത്. 




" हारीतमांसं हारिद्रशूलकप्रोतपाचितम्।
हारिद्रवह्निना सद्यो व्यापादयति जीवितम्॥
भस्मपांसुपरिध्वस्तं तदेव च समाक्षिकम् ।"
(अ हृ सू अन्नसंरक्षणीयं)

हारीतमांसं हारिद्रवह्निना हारिद्रशूलक
प्रोतपाचितम् सद्य: जीवितम् व्यापादयति ।
भस्मपांसुपरिध्वस्तं तत् एव समाक्षिकम् च ।

" ഹാരീതമാംസം ഹാരിദ്ര
ശൂലകപ്രോതപാചിതം.
ഹാരിദ്രവഹ്നിനാ സദ്യോ 
വ്യാപാദയതി ജീവിതം
ഭസ്മപാംസുപരിധ്വസ്തം 
തദേവ ച സമാക്ഷികം "

ഹാരീത പക്ഷിയുടെ മാംസം
മരമഞ്ഞൾ കൊണ്ടുണ്ടാക്കിയ
ശൂലത്തിൽ കോർത്ത് മരമഞ്ഞളിന്റെ
വിറക് കൂട്ടി കത്തിച്ച തീയിൽ വേവിച്ചു തിന്നാൽ ഉടനെ മരിക്കും.
ഹാരീത മാംസം അടുപ്പിലിട്ട്
ചുട്ടെടുത്തതിൽ ചാരവും 
പൊടിയും പൊതിഞ്ഞിരിക്കും.
അത് തേൻ ചേർത്ത് തിന്നാലും
 ഉടൻ മരിക്കും


Comments