शिलाजतु प्रयोगः - ശിലാജതു പ്രയോഗം

शिलाजतु प्रयोगः - ശിലാജതു പ്രയോഗം

" सुभावितां सारजलैस्तुलां पीत्वा शिलोद्भवात्।
साराम्बुनैव भुञ्जानः शालीन् जाङ्गलजै रसैः॥
सर्वानभिभवेन्मेहान् सुबहूपद्रवानपि।
गण्डमालार्बुदग्रन्थिस्थौल्यकुष्ठभगन्दरान्॥
कृमिश्लीपदशोफांश्च परं चैतद्रसायनम्। "
( अ हृ प्रमेहचिकित्सितम् )

सारजलै: असनख़दिरादयः क्वाथैः,
सुभावितां शिलोद्भवात् त्तुलां साराम्बुना
एव पीत्वा शालीन् जाङ्गलजै रसैः भुञ्जानः
सर्वान् मेहान् सुबहूपद्रवान् अपि अभिभवेत् ।
गण्डमालार्बुदग्रन्थिस्थौल्यकुष्ठभगन्दरान्
कृमिश्लीपदशोफान् च ।एतत् परं रसायनम् च ।


" സുഭാവിതാം സാരജലൈ:
തുലാം പീത്വാ ശീലോദ്ഭവാത്
സാരാംബുനൈവ ഭുഞ്ജാന:
ശാലീൻ ജാംഗലജൈ രസൈ:
സർവാനഭിഭവേൻമേഹാൻ സുബഹൂപദ്രവാനപി
ഗണ്ഡമാലാർബുദഗ്രന്ഥി
സ്ഥൗല്യകുഷ്ഠഭഗന്ദരാൻ
കൃമിശ്ലീപദശോഫാംശ്ച
പരം ചൈതദ്രസായനം "

വേങ്ങ, കരിങ്ങാലി മുതലായവയുടെ 
കാതലുകൾ കഷായം വെച്ചതിൽ
ഒരു തുലാം കന്മദം ഭാവന ചെയ്ത്
ഉണക്കി സൂക്ഷിക്കുക. അതിൽ
നിന്നും മാത്രയ്ക്ക് തക്കവണ്ണം
എടുത്ത് വേങ്ങ മുതലായവയുടെ 
കാതലിട്ടു വെച്ച കഷായത്തിൽ
ചേർത്തു സേവിക്കുകയും അത്
ദഹിച്ചാൽ ജാംഗലമാംസരസം
മാത്രം കൂട്ടി ചെന്നല്ലരിച്ചോറ്  
ഭക്ഷിക്കുകയും ചെയ്യുക . ഇങ്ങനെ
ആ കന്മദം മുഴുവൻ സേവിച്ചാൽ
എത്ര കലശലായതും വളരെ
ഉപദ്രവങ്ങളോട് കൂടിയതുമായ
എല്ലാ വിധ പ്രമേഹവും ശമിക്കും.
ഗണ്ഡമാല (അപചി) ,അർബ്ബുദം ,
ഗ്രന്ഥി, സ്ഥൗല്യം ,കുഷ്ഠം , ഭഗന്ദരം ,
കൃമിരോഗം , മന്ത് , ശോഫം എന്നീ 
രോഗങ്ങളേയും ശമിപ്പിക്കും .ഇത് 
ശ്രേഷ്ഠമായ രസായനവുമാകുന്നു.

Comments