വിഷലക്ഷണം തിരിച്ചറിയാം ആയുർവേദത്തിലൂടെ

വിഷലക്ഷണം തിരിച്ചറിയാം ആയുർവേദത്തിലൂടെ 


വിഷം ചേർന്ന കറികൾ വേഗം 
വരണ്ട് പോകുന്നു. ചാറ് 
കരുവാളിച്ച നിറത്തിലാകുന്നു.
അതിൽ നോക്കിയാൽ കാണുന്ന 
നിഴൽ കുറഞ്ഞോ അധികമായോ 
വികൃതമായോ നിഴൽ തന്നെ കാണാതിരിക്കുകയോ ചെയ്യും.
നുര, മുകളിൽ വര, സീമന്തരേഖ , 
നൂല് പോലെയുള്ള വര , 
കുമിള ഇവകൾ കാണപ്പെടും. 
രാഗം , ഖാണ്ഡവം എന്നീ പാനങ്ങളും 
ശാകവും മാംസവും വേറിട്ട് നില്ക്കുന്നതു പോലെയും സ്വാദില്ലാത്തതുമായിരിക്കും .

വിഷം കലർന്ന മാംസരസത്തിൽ
നീല നിറത്തിലുള്ളവരയും 
പാലിൽ താമ്ര വർണ്ണത്തിലുള്ള
വരയും തൈരിൽ കരുവാളിച്ച
വരയും മോരിൽ മഞ്ഞളിച്ചോ
കറുത്തോ ഉള്ള വരയും നെയ്യിൽ
ജല വർണ്ണമായിരിക്കുന്ന വരയും
തൈർ വെള്ളത്തിൽ മാടപ്രാവിന്റെ
വർണ്ണത്തിലുള്ള വരയും കാടിയിലും
 മദ്യത്തിലും വെള്ളത്തിലും കറുത്ത
വരയും തേനിൽ പച്ചനിറത്തിലുള്ള
വരയും എണ്ണയിൽ അരുണ വർണ്ണ
ത്തിലുള്ള വരയും കാണും .

വിഷം കലർന്ന പച്ചക്കായകൾ
പെട്ടെന്ന് പഴുക്കും. പഴുത്ത കായകൾ
ഉടനെ നുലയും . 
ആർദ്ര ദ്രവ്യങ്ങൾക്കും ശുഷ്ക്ക
 ദ്രവ്യങ്ങൾക്കും വിഷം കലർന്നാൽ
വാട്ടവും നിറഭേദവുമുണ്ടാകും. 
മൃദുക്കൾകഠിനങ്ങളും കഠിനമായവ മൃദുവുമായിത്തീരുന്നു. പുഷ്പമാലകൾ 
അറ്റം നുറുങ്ങുകയും വാടുകയും ഗന്ധം മാറുകയും ചെയ്യുന്നു.
 മുണ്ടിൽ വിഷം കലർന്നാൽ
വട്ടത്തിൽ കരുവാളിച്ചു കാണും . 
മുണ്ടിന്റെ അറ്റത്ത് പുരികം പോലെ 
നില്ക്കുന്ന നൂലുകൾ നുറുങ്ങിപ്പോകും.
സ്വർണ്ണാദി ധാതുക്കൾ , മുത്ത് , മരം , 
കല്ല് , രത്നങ്ങൾ  ഇവയിൽ വിഷം 
കലർന്നാൽ അഴുക്ക് പറ്റിയതു 
പോലെയും സ്നിഗ്ദ്ധതയും
തിളക്കക്കുറവുമുണ്ടാകും .
മൺപാത്രത്തിന് വിഷ 
സംയോഗമുണ്ടായാൽ
അധികമായ തിളക്കം കാണപ്പെടുന്നു .

വിഷദാതാവിന്റെ മുഖം
കരുവാളിച്ചിരിക്കും. 
വാവറൾച്ചയുണ്ടാകും.
ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും
നോക്കിക്കൊണ്ടിരിക്കും. 
വിയർക്കും. വിറയുണ്ടാകും. 
ഭയമുള്ളവനും ലജ്ജയുള്ളവനും
ആയിരിക്കും.സംസാരത്തിലും 
നടത്തത്തിലും ഇടർച്ച ഉണ്ടാവും.
കോട്ടുവായ് ഇട്ടുകൊണ്ടിരിക്കും .

വിഷം കലർന്ന ഭക്ഷണം
തീയിലിട്ടാൽ അത് ഒന്നായിച്ചേർന്ന്
തീജ്വാല ആയിത്തീരുന്നു
പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ 
ഉണ്ടാക്കുന്നു.
മയിലിന്റെ കഴുത്തിന്റെ നിറത്തോട് 
സാമ്യമുള്ള തീയും പുകയും 
ഉണ്ടാകുന്നു.
ചില സമയങ്ങളിൽ തീജ്വാല
മൂർച്ചയുള്ളതും ചിലപ്പോൾ മന്ദഗതിയിലുമായിരിക്കും.
രൂക്ഷഗന്ധവുണ്ടാകും.

വിഷം ചേർന്ന അന്നം ഭക്ഷിക്കുന്ന
ഈച്ചകൾ ചത്തുപോകുന്നു. 
കാക്കക്ക് ഒച്ചയടപ്പുണ്ടാകും.
തത്ത മുതലായ കിളികൾ വിഷാന്നം
കണ്ടാൽ ഉറക്കെ ഒച്ചയുണ്ടാക്കുന്നു.
അരയന്നത്തിന് നടക്കുമ്പോൾ
കാലിടറുന്നു. ജീവഞ്ജീവത്തിന്
തളർച്ച ഉണ്ടാവുന്നു. ചകോരത്തിന്
കണ്ണിന്റെ ചുവപ്പ് ഇല്ലാതാക്കുന്നു.
ക്രൗഞ്ചപ്പക്ഷികൾക്ക് മദമുണ്ടാകും.
പ്രാവ്, കുയില് , കോഴി, ചക്രവാകം
ഇവ ചത്തുപോകും. പൂച്ച 
പേടിക്കുന്നു. കുരങ്ങ് മലം 
വിസർജ്ജിക്കുന്നു. മയിൽ
സന്തോഷിക്കും . മയിലിന്റെ
നോട്ടം നിമിത്തം വിഷത്തിന്റെ
വീര്യം കുറഞ്ഞു പോകുന്നു .

ഇപ്രകാരം , വിഷമയമായ ഭക്ഷണം
കഴിച്ചാൽ ചെറു ജീവികൾ പോലും
ആപത്തിലകപ്പെടാൻ ഇടയുള്ള
തിനാൽ , അത്തരം ഭക്ഷണസാധ
നങ്ങളെ ആഴത്തിൽ കുഴിച്ചുമൂടുകയോ
കത്തിച്ചു കളയുകയോ വേണം.

വിഷമയമായ അന്നത്തെ
സ്പർശിച്ചാൽ ചൊറിച്ചിൽ ,
ചൂട്ടുനീറ്റൽ , തൊട്ട ഭാഗത്ത്
പുകച്ചിൽ , ജ്വരം , വേദന ,
പൊള്ളൽ , തരിപ്പ് ഇവയും
നഖവും രോമവും കൊഴിയുക,
ശോഫം എന്നിവ ഉണ്ടാകും.
ആ വക ഉപദ്രവങ്ങളിൽ വിഷത്തെ
ശമിപ്പിക്കുന്ന ഔഷധങ്ങൾ കൊണ്ട്
ധാര ചെയ്യണ്ടതാണ്. 
സോമവല്ക്കം, താലീസപത്രം , കൊട്ടം , ചിറ്റമൃത് ,തകരം , രാമച്ചം , ചന്ദനം , 
പതിമുകം ഇവയുടെ ലേപനവും
നല്ലതാണ് .

വിഷാന്നം ആമാശയത്തിലെത്തിയാൽ
വിയർപ്പ് , ബോധക്ഷയം ,വയർവീർപ്പ് ,
മദം , തലചുറ്റൽ , രോമാഞ്ചം , 
ഛർദ്ദി, സർവാംഗ സന്താപം , 
കണ്ണ് കാണായ്ക, ഹൃത്ഗ്രഹം ഇവയുമുണ്ടാകും.ശരീരത്തിൽ പുള്ളികൾ കാണപ്പെടുന്നു.
വിഷാന്നം പക്വാശയത്തിലെത്തിയാൽ
വിവിധ നിറങ്ങളിൽ ഛർദ്ദിക്കുന്നു. 
അധികമായി മൂത്രമൊഴിക്കുകയും 
അതിസരിക്കുകയും ചെയ്യുന്നു.
അലസതയും കാർശ്യവും വിളർച്ചയും
ഉദരവും ബലഹാനിയുമുണ്ടാകും.

വിഷത്തോട് കൂടിയ അന്നം 
ആമാശയത്തിലെങ്കിൽ 
ഛർദ്ദിപ്പിക്കുകയും 
പക്വാശയത്തിലെങ്കിൽ 
വിരേചിപ്പിക്കുകയും
ചെയ്തതിന് ശേഷം മഞ്ഞൾ, 
മരമഞ്ഞൾ ,വെൺകുന്നി ,
 ഓട , കരുനൊച്ചി , അമര ,
അരേണുകം , വയമ്പ് , 
ചെറുചീരവേര് ,കോഴിമുട്ട ,
കാർകോകിൽ ഇവകൾ കൊണ്ട്
നസ്യവും  അഞ്ജനവും ചെയ്യണം. ഈ
ഔഷധങ്ങൾ ചേർത്ത കഷായം സേവി
ക്കുകയും വേണം.

 വിഷം ഭക്ഷിച്ചവന് വമന വിരേചനം
 (ഊർദ്ധ്വാധശ്ശോധനം ) ചെയ്ത് 
 ശുദ്ധി വരുത്തിയതിന് ശേഷം
 വിഹിതമായ കാലത്ത് നേർത്ത
 ചെമ്പു പൊടി ( താമ്രഭസ്മം )
 തേൻ ചേർത്ത് ഹൃദയശുദ്ധി
 വരുത്താൻ കൊടുക്കണം .

ഹൃദയശുദ്ധി വന്നു കഴിഞ്ഞാൽ 
മുക്കാൽ കഴഞ്ച് സ്വർണ്ണത്തിന്റെ
ചൂർണ്ണം (സ്വർണ ഭസ്മം ) സേവിപ്പി
ക്കണം. സ്വർണ്ണം സേവിക്കുന്നവന്റെ
ശരീരത്തിൽ , താമരയിലയിൽ വെള്ളം
എന്ന പോലെ വിഷം പറ്റുകയില്ല. 
ആയുസ്സ് വർദ്ധിക്കുകയും ചെയ്യും .
കൂട്ടു വിഷത്തിലും ഈ പറഞ്ഞ
ചികിത്സകൾ തന്നെ ചെയ്യേണ്ടതാണ്.

 

Comments