धान्वन्तरं घुतं - ധാന്വന്തരം ഘൃതം

धान्वन्तरं घुतं - ധാന്വന്തരം ഘൃതം

" दशमूलं शठीदन्तीसुराह्वं द्विपुनर्नवम्॥
मूलं स्नुगर्कयोः पथ्यां भूकदम्बमरुष्करम्।
करञ्ज वरुणान्मूलं पिप्पल्याः पौष्करं च यत्॥
पृथग् दशपलं प्रस्थान् यवकोलकुलत्थतः।
त्रींश्चाष्टगुणिते तोये विपचेत्पादवर्तिना॥
तेन द्विपिप्पलीचव्यवचानिचुलरोहिषैः।
त्रिवृद्विडङ्गकम्पिल्लभार्गीविश्वैश्च साधयेत्॥
प्रस्थं घृताज्जयेत्सर्वांस्तन्मेहान् पिटिका विषम्।
पाण्डुविद्रधिगुल्मार्शःशोषशोफगरोदरम्॥
श्वासं कासं वमिं वृद्धिं प्लीहानं वातशोणितम्।
कुष्ठोन्मादावपस्मारं धान्वन्तरमिदं घृतम्॥" 
(अ हृ प्रमेहचिकित्सितम्)

विल्वं अग्निमन्थ श्योनाक काश्मरी पाटला 
शालपर्णी पृश्निपर्णी बृहती निदिग्धिक गोक्षुरम्
शठी दन्ती सुराह्वं पुनर्नवा श्वेतपुनर्नवा 
स्नुगर्कयोः मूलं पथ्यां भूकदम्बं अमरुष्करम्
करञ्ज वरुणान्मूलं पिप्पल्याः मूलं पौष्करं
च यत् पृथग् दशपलं यवकोलकुलत्थतः
 त्रीन् प्रस्थान् च अष्टगुणिते तोये विपचेत्
 पादवर्तिना तेन द्विपिप्पलीचव्यवचानिचुल
 रोहिषैः त्रिवृद्विडङ्गकम्पिल्लभार्गीविश्वैश्च 
घृतात्‌ प्रस्थं साधयेत्। तत् सर्वान् मेहान्
पिटकां विषम् पाण्डुविद्रधिगुल्मार्शःशोषशोफगरोदरम्
श्वासं कासं वमिं वृद्धिं प्लीहानं वातशोणितम्
कुष्ठोन्मादावपस्मारं जयेत् इदं धान्वन्तरं घुतं 


ധാന്വന്തരം ഘൃതം

" ദശമൂലശഠീദന്തിസുരാഹ്വം
ദ്വിപുനർന്നവം
മൂലം സ്നുഗർകയോ: പത്ഥ്യാ ഭൂകദംബമരുഷ്കരം ।
കരഞ്ജ വരണാമൂലം
പിപ്പല്യാ: പൗഷ്കരം ച യത്
പൃഥഗ് ദശപലം പ്രസ്ഥാൻ യവകോലകുലത്ഥത:
ത്രീംശ്ചാഷ്ടഗുണിതേ തോയേ വിപചേത്പാദവർത്തിനാ
തേന ദ്വിപിപ്പലീചവ്യവചാ
നിചുളരോഹിഷൈ:
ത്രിവൃദ്വിഡംഗകംപില്ലഭാര്ഗീ 
വിശ്വൈശ്ച സാധയേത്
പ്രസ്ഥം ഘൃതാജ്ജയേത്സവ
സ്തൻമേഹാൻ പിടികാ വിഷം
പാണ്ഡുവിദ്രധിഗുൽമാർശ:
ശോഷശോഫഗരോദരം
ശ്വാസം കാസം വമിം വൃദ്ധിം
പ്ലീഹാനം വാതശോണിതം
കുഷ്ഠോന്മാദാവപസ്മാരം 
ധാന്വന്തരമിദം ഘൃതം "

കൂവളവേര് ,മുഞ്ഞവേര് ,പലകപ്പയ്യാനി
വേര്, കുമ്പിൾ വേര് ,പാതിരി വേര്,
ഓരിലവേര് ,മൂവിലവേര് ,
ചെറുവഴുതനവേര് ,കണ്ടകാരിച്ചുണ്ടവേര്, ഞെരിഞ്ഞിൽ, കച്ചോലക്കിഴങ്ങ്, നാഗദന്തി വേര് ,ദേവതാരം, ചുവന്നതവിഴാമ വേര്,
വെളുത്തതവിഴാമ വേര്, കള്ളിപ്പാലവേര്, എരിക്കിൻ വേര്, കടുക്കാത്തോട്, നീലക്കടമ്പിൻവേര് ,ചേർക്കുരു ,
പുങ്കിൽൻവേർത്തൊലി , നീർമാതളത്തിൻ വേര്, കാട്ടുതിപ്പലി വേര് ,പുഷ്ക്കരമൂലം
ഇവ ഓരോന്നും പത്തു പലം വീതം 
യവം ലന്തക്കുരു മുതിര ഇവ മൂന്നും കൂടി
മൂന്നിടങ്ങഴി ആകെ എട്ടിരട്ടി (240 ഇടങ്ങഴി )വെള്ളത്തിൽ കഷായം വെച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച്
തിപ്പലി, അത്തിത്തിപ്പലിവേര് ,കാട്ടുമുളകിൻ വേര്, വയമ്പ് ,ആറ്റുവഞ്ചിവേര് ,പെരുന്തുമ്പ വേര് , ത്രികോല്പക്കൊന്ന ,വിഴാലരി ,കമ്പിപ്പാല വേര്, ചെറുതേക്ക് ചുക്ക് ഇവ കല്ക്കമായി അരച്ചു കലക്കി ഇടങ്ങഴി നെയ്യ് ചേർത്ത് കാച്ചിയരിക്കുക.
 ( *യവം ലന്തക്കുരു പഴമുതിര
ഇവ വെച്ചുറ്റി വേണം രസമെടുത്ത് ചേർക്കുവാൻ ).

ആ ഘൃതം എല്ലാ മേഹങ്ങളെയും, 
പ്രമേഹ പിടകയേയും ,വിഷത്തെയും ,
പാണ്ഡുരോഗം,വിദ്രധി ,ഗുല്മം ,
അർശസ്സ്, ശോഫം, ശോഷം,
ഗരം ,മഹോദരം ഇവയേയും 
ശ്വാസം, കാസം, ഛർദ്ദി ,
വൃദ്ധിരോഗം, പ്ലീഹാരോഗം,
രക്തവാതം ,കുഷ്ഠം ,ഉന്മാദം ,
അപസ്മാരം ഇവകളെയും ശമിപ്പിക്കും.
 ഇത് ധാന്വന്തരഘൃതമാകുന്നു.


Comments