അർശസ്സ്

അർശസ്സ്

"अरिवत्प्राणिनो मांसकीलका विशसन्ति यत्।
अर्शांसि तस्मादुच्यन्ते गुदमार्गनिरोधतः॥"१
( अ हृ अर्शोनिदानम् )

मांसकीलका: गुदमार्गनिरोधतः प्राणिन:
अरिवत् विशसन्ति यत् तस्मात् अर्शांसि
उच्यन्ते।

"അരിവത്പ്രാണിനോ മാംസ
കീലകാ വിശസന്തി യത്
അർശാംസി തസ്മാദുച്യന്തേ ഗുദമാർഗ്ഗനിരോധത:"

ജീവികൾക്ക് ശത്രുക്കൾ എന്ന
പോലെ , ആണി പോലെയുള്ള 
മാംസാങ്കുരങ്ങൾ ഗുദമാർഗ്ഗത്തെ 
രോധിച്ച് പീഡിപ്പിക്കുന്നതിനാൽ
അർശസ്സ് എന്ന് പറയപ്പെടുന്നു.



" सहजन्मोत्तरोत्थानभेदाद्द्वेधा समासतः। 
शुष्कस्राविविभेदाच्च गुदः स्थूलान्त्रसंश्रयः॥३
अर्धपञ्चाङ्गुलस्तस्मिन् 
तिस्रोऽध्यर्धाङ्गुलाः स्थिताः। 
वल्यः, प्रवाहिणी तासामन्तर्मध्ये विसर्जनी॥४
बाह्या संवरणी तस्या गुदोष्ठो बहिरङ्गुले। 
यवाध्यर्धः प्रमाणेन रोममार्गस्ततः परम्॥"
( अ हृ अर्शोनिदानम् )

सहजन्मोत्तरोत्थानभेदात् शुष्कस्राविविभेदात्
च समासतः द्वेधा , गुदः स्थूलान्त्रसंश्रयः
अर्धपञ्चाङ्गुल: , तस्मिन् अध्यर्धाङ्गुलाः 
तिस्र: वल्यःस्थिताः। तासां अन्तः प्रवाहिणी 
मध्ये विसर्जनी बाह्या संवरणी , तस्याः अंगुले 
बहि: यवाध्यर्धः  प्रमाणेन गुदोष्ठ: रोममार्ग: 
ततः परं ।

" സഹജന്മോത്തരോത്ഥാന
ഭേദാദ്വേധാ സമാസതഃ 
ശുഷ്കസ്രാവിവിഭേദാച്ച
ഗുദ:സ്ഥൂലാന്ത്രസംശ്രയ:
അർധപഞ്ചാംഗുലസ്തസ്മിൻ
തിസ്രോധ്യർധാഗുലാ: സ്ഥിത:
വല്യ: , പ്രവാഹിണീ താസാം
അന്തർമധ്യേ വിസർജനീ
ബാഹ്യ സംവരണീ തസ്യ 
ഗുദോഷ്ഠോ ബഹിരംഗുലേ 
യവാധ്യർദ്ധ: പ്രമാണേന 
രോമാന്യത്ര തത: പരം "

സഹജന്മമെന്നും ( ജന്മനാ 
ഉണ്ടാകുന്നത് ) ഉത്തരോത്ഥാ
നമെന്നും ( ജനിച്ചതിന് ശേഷം
ഉണ്ടാകുന്നത് ) ദേദിച്ചിരിക്കയാ
ൽ ശുഷ്ക്കമെന്നും സ്രാവി എന്നും
ഭേദമുള്ളതിനാൽ ചുരുക്കത്തിൽ
അർശസ്സ് രണ്ട് വിധത്തിലാണ്.
ഗുദം എന്ന അവയവം സ്ഥൂലാന്ത്ര
ത്തിന്റെ അവസാന ഭാഗത്തെ
ആശ്രയിച്ച് നാലരവിരൽ നീളമുള്ള
താണ്. ആ ഗുദാവയവത്തിൽ 
ഒന്നര വിരൽ അകലത്തിലായി
മൂന്ന് വലികൾ ഉണ്ട് . അവയിൽ
ഉള്ളിലത്തേത് പ്രവാഹിണിയും
മധ്യത്തേത് വിസർജ്ജനിയും
പുറത്തുള്ളത് സംവരണിയുമാണ്.
സംവരണി എന്ന വലിയുടെ ഒരു 
അംഗുലത്തിന് പുറത്തായി ഒന്നര
യവത്തോളം അളവിലുള്ളതാണ്
ഗുദോഷ്ഠം .രോമോൽഗമസ്ഥാനം
അതിന് പുറത്താണ് .



" तत्पूर्वलक्षणं त्वथ वक्ष्यते ॥१५
अग्निमान्द्यं सक्थिसाद: पिण्डिकोद्वेष्टनं भ्रमः।
सादोऽङ्गे नेत्रयोः शोफः शकृद्भेदोऽथवा ग्रहः॥१६
विष्ट्म्भ: प्रचुरो वायुर्मूढो प्रायो नाभेरधश्चरन्।
सरुक् सपरिकर्तश्च कृच्छ्रान्निर्गच्छति स्वनन्॥१७
आन्त्रकूजनमाटोपः क्षामतोद्गारभूरिता।
प्रभूतं मूत्रमल्पा विडश्रद्धा धूमकोऽम्लकः॥१८
शिरःपृष्ठोरसां शूलमालस्यं भिन्नवर्णता।
तन्द्रेन्द्रियाणां दौर्बल्यं क्रोधो दुःखोपचारता॥१९
आशङ्का ग्रहणीदोषपाण्डुगुल्मोदरेषु च।"
( अ हृ अर्शोनिदानम् )

तत् पूर्वलक्षणं तु अथ वक्ष्यते ।अग्निमान्द्यं 
सक्थिसाद पिण्डिकोद्वेष्टनं भ्रमः अंङ्गे सादः 
नेत्रयोः शोफः शकृत् भेद: अथवा ग्रहः
विष्ट्म्भ: वायु: प्रचुर: मूढः सरुक् सपरिकर्त:
च नाभे: अध: चरन् स्वनन् कृच्छ्रात् निर्गच्छति
आन्त्रकूजनं आटोपःक्षामत: उद्गारभूरिता मूत्रं
प्रभूतं विड् अल्पः अश्रद्धा धूमक: अम्लकः
शिरःपृष्ठोरसां शूलं आलस्यं भिन्नवर्णता तन्द्र:
इन्द्रियाणां दौर्बल्यं क्रोधः दुःखोपचारता ग्रहणी
दोषपाण्डुगुल्मोदरेषु आशङ्का च ।

" തത്പൂർവലക്ഷണം ത്വഥവക്ഷ്യതേ
അഗ്നിമാന്ദ്യം സക്ഥിസാദ:
പിണ്ഡികോദ്വേഷ്ടനം ഭ്രമ:
സാദോംഗേ നേത്രയോ: 
ശോഫ: ശകൃദ്ഭേദോഥവാ ഗ്രഹ:
വിഷ്ടംഭ: പ്രചുരോ വായുർ
മൂഢോ നാഭേരധശ്ചരൻ
സരുക്‌സപരികർത്തശ്ച 
കൃച്ഛ്രാന്നിർഗച്ഛതി സ്വനൻ
ആന്ത്രകൂജനമാടോപ:
ക്ഷാമതോദ്ഗാരഭൂരിതാ
പ്രഭൂതം മൂത്രമൽപാ 
വിഡശ്രദ്ധാ ധൂമകോമ്ലക
ശിര:പൃഷ്ഠോരസാം 
ശൂലമാലസ്യം ഭിന്നവർണതാ
തന്ദ്രേന്ദ്രിയാണാം ദൗർബല്യം 
ക്രോധോ ദു:ഖോപചാരത
ആശങ്കാഗ്രഹണീദോഷപാണ്ഡു
ഗുൽമോദരേഷു ച "

അതിന്റെ - അർശസ്സിന്റെ - പൂർവ്വ
രൂപമാകട്ടെ ഇനി പറയുന്നു. അഗ്നി
മാന്ദ്യം , കാലുകൾക്ക് തളർച്ച , കാൽ
വണ്ണ ഉരുണ്ട് കയറുക , തലകറക്കം ,
ദേഹം തളർച്ച , കണ്ണുകളിൽ വീക്കം,
മലം ഇളകിപ്പോകുക , അല്ലെങ്കിൽ
മലബന്ധം , വയർസ്തംഭനം , വായു
കോപിച്ച് ഗതി മുടങ്ങി നിന്ന് കത്തി
കൊണ്ട് മുറിക്കുന്നതു പോലെയുള്ള
അതിശക്തിയായ വേദനയുണ്ടാക്കി
നാഭിയുടെ താഴെയായി സഞ്ചരിച്ച്
ശബ്ദത്തോടെ പ്രയാസപ്പെട്ട് പുറ
ത്തേക്ക് പോകൽ , വയറിൽ ഗുഡു
ഗുഡു ശബ്ദം , വയർവീർപ്പ് ,ശരീര
ത്തിന് വാട്ടം , അധികമായ ഏമ്പക്കം , 
മൂത്രം അധികം പോകുക, മലം കുറയുക, ശ്രദ്ധയില്ലായ്മ,പുകഞ്ഞു തേട്ടൽ , പുളിച്ച് തേട്ടൽ ,ശിരസ്സിലും പൃഷ്ഠത്തിലും ഉരസ്സിലും വേദന , അലസത ,നിറഭേദം ,മടി ,
ഇന്ദ്രിയ ദൌർബ്ബല്യം ,കോപം വരിക ,
എല്ലാകാര്യങ്ങളും ദു:ഖത്തോടെ ചെ
യ്യുക ,ഗ്രഹണി , പാണ്ഡു, ഗുല്മം, ഉദരം 
എന്നീ രോഗങ്ങളാണോ എന്ന
 തോന്നൽ ഇവയെല്ലാമാണ് അർശസ്സിന്റെ പൂർവ്വരൂപങ്ങൾ .




" गुदाङ्कुरा बह्वनिलाः शुष्काश्चिमिचिमान्विताः॥
म्लानाः श्यावारुणाः स्तब्धा विषमाः परुषाः खराः।
मिथो विसदृशा वक्रास्तीक्ष्णा विश्फुटिताननाः॥
बिम्बीकर्कन्धुखर्जूरकार्पासीफलसन्निभाः।
केचित्कदम्बपुष्पाभाः केचित्सिद्धार्थकोपमाः॥३०
शिरःपार्श्वांसकट्यूरुवङ्क्षणाभ्यधिकव्यथाः।
क्षवथूद्गारविष्टम्भहृद्ग्रहारोचकप्रदाः॥३१
कासश्वासाग्निवैषम्यकर्णनादभ्रमावहाः।
तैरार्तो ग्रथितं स्तोकं सशब्दं सप्रवाहिकम्॥३२
रुक्फेनपिच्छानुगतं विबद्धमुपवेश्यते।
कृष्णत्वङ्नखविण्मूत्रनेत्रवक्क्रश्च जायते॥३३
गुल्मप्लीहोदराष्ठीलासम्भवस्तत एव च।"३४
( अ हृ अर्शोनिदानम् )

बह्वनिलाः गुदाङ्कुरा शुष्काश्चिमिचिमान्विताः
म्लानाःश्यावारुणाः स्तब्धा विषमाः परुषाः 
खराः। मिथ: विसदृशा वक्रा: तीक्ष्णा
विस्फुटिताननाः बिम्बीकर्कन्धुखर्जूरकार्पासी
फलसन्निभाः केचित् कदम्बपुष्पाभाः
केचित् सिद्धार्थकोपमाःशिरःपार्श्वां सकट्यूरु
वङ्क्षणाभ्यधिकव्यथाः क्षवथूद्गारविष्टम्भ
हृद्ग्रहारोचकप्रदाःकासश्वासाग्निवैषम्य
कर्णनादभ्रमावहाः तैः आर्तः ग्रथितं स्तोकं
सशब्दं सप्रवाहिकम् रुक्फेनपिच्छानुगतं
विबद्धं उपवेश्यते ,कृष्णत्वङ्नखविण्मूत्र
नेत्रवक्क्र: जायते च , ततः एव गुल्म
प्लीहोदराष्ठीला सम्भव: च ।

" ഗുദാങ്കുരാ ബഹ്വനിലാ: 
ശുഷ്കാശ്ചിമിചിമാന്വിതാ
മ്ലാനാ: ശ്യാവാരുണ: സ്തബ്ധാ
വിഷമാ: പരുഷാ ഖരാ:
മിഥോ വിസദൃശാ വക്രാസ്തീക്ഷ്ണാ വിസ്ഫുടിതാനനാ:
ബിംബീകർക്കന്ദുഖർജ്ജൂര
കാർപ്പാസീഫലസന്നിഭാഃ
കേചിത്കദംബപുഷ്പാഭാ: കേചിത്സിദ്ധാർത്ഥകോപമാ:
ശിര:പാർശ്വാംസകട്യൂരു
വംക്ഷണാഭ്യധികവ്യഥാ:
ക്ഷവഥൂദ്ഗാരവിഷ്ടംഭ
ഹൃദ്ഗ്രഹാരോചകപ്രദാ:
കാസശ്വാസാഗ്നിവൈഷമ്യ
കർണ്ണനാദഭ്രമാവഹാ:
തൈരാർത്തോ ഗ്രഥിതം സ്തോകം
സശബ്ദം സപ്രവാഹികം
രുക്ഫേനപിച്ഛാനുഗതം 
വിബദ്ധമുപവേശ്യതേ
കൃഷ്ണത്വക്നഖവിണ്മൂത്ര
നേത്രവക്രശ്ച ജായതേ
ഗുൽമപ്ലീഹോദരാഷ്‌ഠീലാ
സംഭവസ്തത ഏവ ച ."

വാതാധികമായുള്ള ഗുദാങ്കുരങ്ങൾ
(അർശസ്സുകൾ ) വറണ്ടും ചെറുപ്രാ
ണികൾ അരിച്ചുനടക്കുന്ന പോലെ
യും വാടിയും ശ്യാവരുണവർണ്ണമായും സ്തംഭിച്ചും നിരപ്പില്ലാതെയും പരുഷ
മായും ഖരമായും ഒന്നിനൊന്നു സമമ
ല്ലാതെയും വളഞ്ഞും അറ്റം കൂർത്തും
മുഖം കീറിയുമിരിക്കും തൊണ്ടിപ്പഴം, ലന്തക്കുരു, ഈത്തപ്പഴം ,പരുത്തിക്കുരു ഇതുകളോട് തുല്യമായിരിക്കും.ചിലത് 
കടമ്പിൻ പൂ പോലിരിക്കും ചിലത് 
കടുക് പോലെയുമിരിക്കും .
ശിരസ്സിലും ,പാർശ്വങ്ങളിലും ,തോളിലും അരക്കെട്ടിലും, തുടകളിലും ,കഴലകളി
ലും അധികമായ വേദന ഉണ്ടാകും. 
തുമ്മൽ, ഏമ്പക്കം, വയർവീർപ്പ് ,
ഹൃദയത്തിൽ പിടുത്തം, അരുചി ഇവയുണ്ടാകും. കാസം,ശ്വാസം ,
വിഷമാഗ്നിത്വം, ചെവിമൂളിച്ച ,
തലകറക്കം ഇവയേയുമുണ്ടാക്കും. 
ഈ ഗുദാങ്കുരങ്ങൾ കൊണ്ട് 
ആർത്തനായവൻ ഉറച്ചും അല്പ
മാത്രമായും ശബ്ദത്തോടും
മുക്കലോടും വേദന ,പത ,വഴു
വഴുപ്പ് എന്നിവയോടും തടവോടും
മലം വിസർജ്ജിക്കുന്നു .തൊലി ,
നഖം ,മൂത്രം ,മലം ,കണ്ണ് ,മുഖം ഇവ കരുവാളിച്ച പോലെയാകുന്നു. ഈ വാതാർശസ്സിൽ നിന്നു തന്നെ 
ഗുല്മം, പ്ലീഹ, മഹോദരം ,അഷ്ഠീല
ഈ രോഗങ്ങളുണ്ടാവുകയും ചെയ്യും 



" पित्तोत्तरा नीलमुखा रक्तपीतासितप्रभाः॥३४
तन्वस्रस्राविणो विस्रास्तनवो मृदवः श्लथा:
शुकजिह्वायकृत्खण्डजलौकावक्त्रसन्निभाः॥
दाहपाकज्वरस्वेदतृण्मूर्च्छारुचिमोहदाः।
सोष्माणो द्रवनीलोष्णपीतरक्तामवर्चसः॥३६
यवमध्या हरीत्पीतहारिद्रत्वङूनखादयः।
( अ हृ अर्शोनिदानम् )

पित्तोत्तरा नीलमुखा रक्तपीतासितप्रभाः
तन्वस्रस्राविण: विस्रा: तनवो मृदवः श्लथा:
शुकजिह्वायकृत् खण्ड जलौकावक्त्रसन्निभाः
दाहपाकज्वरस्वेदतृण्मूर्च्छारुचिमोहदाः
सोष्माण: द्रवनीलोष्णपीतरक्तामवर्चसः
यवमध्या: हरीत्पीतहारिद्रत्वङूनखादयः।

"പിത്തോത്തരാ നീലമുഖാ 
രക്തപീതാസിതപ്രഭാ:
തന്വസ്രസ്രാവിണോ 
വിസ്രാസ്തനവോ മൃദവ: ശ്ലഥാ:
ശുകജിഹ്വായകൃത്ഖണ്ഡ
ജളൗകാവക്ത്രസന്നിഭാ:
ദാഹപാകജ്വരസ്വേദതൃൺ
മൂർച്ഛാരുചിമോഹദാ:
സോഷ്മാണോദ്രവനീലോഷ്ണ
പീതരക്താമവർച്ചസ:
യവമധ്യാ ഹരിത്പീത
ഹാരിദ്രത്വങ്ങ്നഖാദയ:"

പിത്തപ്രധാനമായ അർശോങ്കുര
ങ്ങളുടെ മുഖം നീലനിറമായും 
പൊതുവേ ചുവപ്പ്, മഞ്ഞ , കറുപ്പ്
എന്നീ നിറമുള്ളതായിരിക്കും. നേർ
ത്ത രക്തം അതിൽ നിന്നും സ്രവി
ക്കും. ആമഗന്ധമുണ്ടായിരിക്കും.
നേർത്തും മാർദ്ദവമുള്ളതായും 
അയവുള്ളതായും തത്തയുടെ 
നാക്ക് , യകൃത്തിന്റെ കഷ്ണം ,അട്ട
യുടെ മുഖം ഇവയോട് സദൃശമായി
രിക്കും. പുകച്ചിൽ , പഴുപ്പ് , ജ്വരം ,
വിയർപ്പ് , തൃഷ്ണ , മൂർഛ , അരുചി 
മോഹം ഇവയുണ്ടാകും. ചൂടുള്ള
താണ്. നീലപീതരക്തവർണ്ണത്തോ
ടെയും ദഹിക്കാതെയും ചൂടോട്
കൂടിയതുമായ മലം അയഞ്ഞു 
പോകും. യവമദ്ധ്യം പോലെ മദ്ധ്യ
ഭാഗം വീർത്ത ആകൃതിയിലായിരിക്കും.
ത്വങ്ങ് നഖാദികൾ ഹരിത പീത ഹാരി
ദ്രവർണ്ണത്തിലായിത്തീരുന്നു.


"श्लेष्मोल्बणा महामूला घना मन्दरुजः सिताः॥
उच्छूनोपचिताः स्निग्धाः स्तब्धवृत्तगुरुस्थिराः।
पिच्छिलाः स्तिमिताः श्लक्ष्णाः 
कण्ड्वाढ्याः स्पर्शनप्रियाः॥३८
करीरपनसास्थ्याभास्तथा गोस्तनसन्निभाः।
वङ्क्षणानाहिनः पायुबस्तिनाभिविकर्तिनः॥३९
सकासश्वासहृल्लासप्रसेकारुचिपीनसाः।
मेहकृच्छ्रशिरोजाड्यशिशिरज्वरकारिणः॥४०
क्लैब्याग्निमार्दवच्छर्दिरामप्रायविकारदाः।
वसाभसकफप्राज्यपुरीषाः सप्रवाहिकाः॥४१
न स्रवन्ति न भिद्यन्ते पाण्डुस्निग्धत्वगादयः।
संसृष्टलिङ्गाः संसर्गात् निचयात्सर्वलक्षणाः"।
( अ हृ अर्शोनिदानम् )

श्लेष्मोल्बणा महामूला घना मन्दरुजः सिताः
उच्छूनोपचिताः स्निग्धाः स्तब्धवृत्तगुरुस्थिराः
पिच्छिलाः स्तिमिताः श्लक्ष्णाः कण्ड्वाढ्याः 
स्पर्शनप्रियाःकरीरपनसास्थ्याभास्तथा तथा
गोस्तनसन्निभाः वङ्क्षणानाहिनःपायुबस्ति
नाभिविकर्तिनःसकासश्वासहृल्लासप्रसेका
रुचिपीनसाःमेहकृच्छ्रशिरोजाड्यशिशिर
ज्वरकारिणःक्लैब्याग्निमार्दवच्छर्दिरामप्राय
विकारदाः वसाभसकफप्राज्यपुरीषाः
सप्रवाहिकाःन स्रवन्ति न भिद्यन्ते
पाण्डुस्निग्धत्वगादयः।संसर्गात् संसृष्टलिङ्गाः
निचयात् सर्वलक्षणाः।


" ശ്ലേഷ്മോൽബണാ മഹാമൂലാ 
ഘനാ മന്ദരുജഃ സിതാ:
ഉച്ഛൂനോപചിതാ: സ്നിഗ്ധാ: സ്തബ്ധവൃത്തഗുരുസ്ഥിരാ:
പിച്ഛില: സ്തിമിതാ: ശ്ലക്ഷണാ:
കണ്ഠ്വാഢ്യാ : സ്പർശനപ്രിയാ:
കരീരപനസാസ്ഥ്യാഭാസ്തഥാ ഗോസ്തനസന്നിഭാ:
വംക്ഷണാനാഹിന: പായു വസ്തിനാഭിവികർത്തിന:
സകാശശ്വാസഹൃല്ലാസ
പ്രസേകാരുചിപീനസാ:
മേഹകൃച്ഛ്രശിരോജാഡ്യ
ശിശിരജ്വരകാരിണ:
ക്ലൈബ്യാഗ്നിമാർദവച്ഛർദി:
ആമപ്രായവികാരദാ:
വസാഭസ്സകഫപ്രാജ്യപുരീഷാ :
സപ്രവാഹികാ:
ന സ്രവന്തി ന ഭിദ്യന്തേ പാണ്ഡുസ്നിഗ്ധത്വഗാദയ:
സംസൃഷ്ടലിംഗാസ്സംസർഗാത് 
നിചയാത് സർവലക്ഷണാ: "


കഫാധികമായ ഗുദാങ്കുരങ്ങൾ
വലിയ മുരടുള്ളതും ഇടതിങ്ങിയും
കുറഞ്ഞ വേദനയോട് കൂടിയതും
വെളുത്തതും വീർത്തു തടിച്ചതും
സ്നിഗ്ദ്ധമായും സ്തംഭിച്ചും ഉരു
ണ്ടും ഗുരുത്വവും ഉറപ്പുള്ളതായും
വഴുവഴുപ്പോട് കൂടിയും നിശ്ചലമാ
യും മിനുസമുള്ളതായും കുടുതൽ
ചൊറിച്ചിലുള്ളതും തൊടുമ്പോൾ
സുഖം തോന്നുന്നതും മുളങ്കൂമ്പ് ,
ചക്കക്കുരു ഇവ പോലെയും 
അപ്രകാരം പശുവിന്റെ മുലയുടെ
ആകൃതി പോലെയും ആയിരിക്കും.
വംക്ഷണങ്ങളിൽ വീക്കമുണ്ടാകും.
ഗുദത്തിലും വസ്തിയിലും നാഭിയി
ലും കത്തികൊണ്ടരിയുന്ന പോലെ
യുള്ള വേദനയുണ്ടാകും. കാസം ,
ശ്വാസം , ഹൃല്ലാസം , പ്രസേകം ,
അരുചി , പീനസം , പ്രമേഹം , മൂത്ര
കൃച്ഛ്രം , ശിരസ്സിന് ജഡത , ശീതജ്വരം ,
ക്ലീബത , അഗ്നിമാന്ദ്യം , ഛർദ്ദി , അജീ
ർണ്ണവികാരങ്ങൾ ഇവയുമുണ്ടാകും.
വസപോലെയും കഫത്തോടും മുക്കി
മുക്കിയും വളരെ മലം പോകും. ഗുദാം
ങ്കുരങ്ങളിൽ നിന്ന് സ്രാവമുണ്ടാകില്ല. പൊട്ടുകയുമില്ല. ത്വങ്ങ് നഖാദികൾ
വിളറി സ്നിഗ്ദ്ധമായിരിക്കും. 
സംസർഗ്ഗാർശസ്സുകൾ രണ്ട് ദോഷ
ങ്ങളുടെ ആധിക്യമുള്ളതായിരിക്കും.
ത്രിദോഷാധിക്യമുള്ള അർശസ്സുകൾ
മൂന്ന് ദോഷങ്ങളുടെയും ലക്ഷണത്തോ
ട് കൂടിയതായിരിക്കും .



" रक्तोल्बणा गुदेकीलाः पित्ताकृतिसमन्विताः।
वटप्ररोहसदृशा गुञ्जाविद्रुमसन्निभाः॥४३
तेऽत्यर्थं दुष्टमुष्णं च गाढविट्प्रतिपीडिताः।
स्रवन्ति सहसा रक्तं तस्य चातिप्रवृत्तितः॥४४
भेकाभः पीड्यते दुःखैः शोणितक्षयसम्भवैः।
हीनवर्णबलोत्साहो हतौजाः कलुषेन्द्रियः"॥४५
( अ हृ अर्शोनिदानम् )

रक्तोल्बणा गुदेकीलाःपित्ताकृति समन्विताः
वटप्ररोहसदृशा गुञ्जाविद्रुमसन्निभाः ते 
गाढविट्प्रतिपीडिताः अत्यर्थं दुष्टं उष्णं च
रक्तं सहसा स्रवन्ति , तस्य अतिप्रवृत्तितः
भेकाभः शोणितक्षयसम्भवैः दुःखैः
पीड्यते हीनवर्णबलोत्साहो हतौजाः 
कलुषेन्द्रियः ।

" രക്തോൽബണാ ഗുദേകീലാ: പിത്താകൃതിസമന്വിതാ:
വടപ്രരോഹസദൃശ 
ഗുഞ്ജാവിദ്രുമസന്നിഭാ:
തേത്യർത്ഥം ദുഷ്ടമുഷ്ണം ച ഗാഢവിട്പ്രതിപീഡിതാ:
സ്രവന്തി സഹസാ രക്തം തസ്യ ചാതിപ്രവൃത്തിത:
ഭേകാഭ: പീഡ്യതേ ദു:ഖൈ: ശോണിതക്ഷയസംഭവൈ:
ഹീനവർണബലോത്സാഹോ
ഹതൌജാ: കലുഷേന്ദ്രിയ :"

രക്താധികങ്ങളായ ഗുദാങ്കുരങ്ങൾ
പിത്താർശസ്സിന്റെ ആകൃതിയോട് 
കൂടിയും പേരാലിന്റെ കൂമ്പിനോട് 
തുല്യമായും കുന്നിക്കുരു പോലെയും
പവിഴം പോലെയുമിരിക്കും. ഗുദാങ്കു
രങ്ങൾ കട്ടിയായ മലത്താൽ പരിപീ
ഢിതമായിട്ട് ഏറ്റവും ദുഷിച്ചതും ചൂടു
ള്ളതുമായ രക്തത്തെ സ്രവിപ്പിക്കുന്നു. അമിതമായ രക്തനഷ്ടം കാരണം തവളയെപ്പോലെ ആയിത്തീരുന്നു.
രക്തക്ഷയം മൂലമുള്ള രോഗങ്ങളാ
ൽ പീഡിതനാകുന്നു. നിറവും ബല
വും ഉത്സാഹവും കുറഞ്ഞ് ഓജസ്സ്
ക്ഷയിച്ച് ഇന്ദ്രിയങ്ങൾക്ക് തളർച്ച
യെ ഉണ്ടാക്കുന്നു .


Comments