ഗുന്മ ചികിത്സ

वातात्सरक्ताज्जायन्ते
गुन्मा यस्मात्ततो भिषक् ।
पूर्वं युञ्जीत गुन्मेषु
स्नेहस्वेदौ यथाविधि ॥
स्नेहयुक्तं विरेकञ्च

गुन्मोष्टधा पृथग्दोषै :
संसृष्टैर्न्निचयं गतै : ।
आर्त्तवस्य च दोषेण
नारीणां जायतेष्टम : ॥
ഗുന്മം എട്ടുപ്രകാരത്തിലാകുന്നു. ദോഷങ്ങളെക്കൊണ്ടു വെവ്വേറെ 3 വിധം , സംസർഗ്ഗം കൊണ്ടു 3 വിധം , സന്നിപാതം കൊണ്ട് ഒരുവിധം , ആർത്തവത്തിങ്കലുള്ള കേടുകൊണ്ട് സ്ത്രീകൾക്ക് ഒരുവിധം , ഇങ്ങിനെ 8 വിധമാകുന്നു.

स्नेहपानं हितं गुन्मे
विशेषेणोर्द्ध्वनाभिजे ।
पक्वाशयगते वस्ति -
रुभयं जठराश्रिते ॥
നാഭിയുടെ ഊർദ്ധ്വദേശത്തുണ്ടായ ഗുന്മത്തിങ്കൽ പ്രത്യേകിച്ചും സ്നേഹപാനം കർത്തവ്യമാണ്. പക്വാശയത്തിങ്കലുള്ള ഗുന്മത്തിങ്കൽ വസ്തി ചെയ്യണം ഉദരത്തെ ആശ്രയിച്ചിരിക്കുന്ന ഗുന്മത്തിങ്കൽ സ്നേഹപാനവും വസ്തിയും ഹിതമാണ്.

वातजित् पत्रनिष्क्वाथे
धान्याम्ले वावजाहयेत् ।
വാതഹരങ്ങളായ ഇല ക
ളുടെ കഷായത്തിലോ കാടിയിലോ രോഗിയെ ഇരുത്തി അവഗാഹസ്വേദം ചെയ്യിക്കണം.


वातात्सरक्ताज्जायन्ते
गुन्मा यस्मात्ततो भिषक् ।
पूर्वं युञ्जीत गुन्मेषु
स्नेहस्वेदौ यथाविधि ॥
स्नेहयुक्तं विरेकञ्च
निरूहमनुवासनम् ।
पट्वम्लमधुरांश्चैव
रसान् युक्त्यावचारयेत् ॥
जिते हि वाते दोषोन्य :
शक्यो जेतुं यथायथम् ।
ഗുന്മങ്ങൾ ഉണ്ടാകുന്നത് രക്തത്തോടുകൂടിയതായ വാതംകൊണ്ടാകുന്നു. അതുകൊണ്ട് , വൈദ്യൻ ഗുന്മങ്ങളുടെ ആദിയിങ്കൽ വിധിയാംവണ്ണം സ്നേഹസ്വേദങ്ങൾ ചെയ്യണം. സ്നേഹം ചേർത്തതായ വിരേചനവും കഷായവസ്തിയും സ്നേഹവസ്തിയും ചെയ്യണം. ഉപ്പ്, പുളി, മധുരം എന്നീ രസങ്ങളേയും യഥോചിതം പ്രയോഗിക്കണം. ഇപ്രകാരം വാതത്തെ ജയിച്ചു കഴിഞ്ഞാൽ അന്യദോഷത്തെ ജയിക്കുവാൻ എളുപ്പത്തിൽ സാധിക്കും.


ऋतुकाले सूतिकाले
वातळान्याहरेत्तु या I
निरुणद्ध्यार्त्तवं वायुर् -
ग्गर्भलिंगं करोति च ॥
न चास्या वर्द्धते कुक्षिर् -
ग्गुन्म एवतु वर्द्धते ।

ഋതുകാലത്തിങ്കലും പ്രസവകാലത്തിങ്കലും യാതൊരു സ്ത്രി വാതത്തെ വർദ്ധിപ്പിക്കുന്നവയായ ആഹാരങ്ങൾ കഴിക്കുന്നുവോ അവളുടെ ആർത്തവത്തെ വാതം നിരോധിക്കുകയും അവൾക്കു ഗർഭത്തിന്റെ ചിഹ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഗർഭമുണ്ടായാലത്തെപ്പോലെ അവളുടെ വയർ വീർക്കും . പക്ഷേ വയറല്ലാ ഗുന്മമായിരിക്കും വർദ്ധിക്കുന്നത്. ഇങ്ങിനെയുള്ള രോഗത്തെ രക്തഗുന്മം എന്നു പറയുന്നു.

निरूहमनुवासनम् ।
पट्वम्लमधुरांश्चैव
रसान् युक्त्यावचारयेत् ॥
जिते हि वाते दोषोन्य :
शक्यो जेतुं यथायथम् ।
ഗുന്മങ്ങൾ ഉണ്ടാകുന്നത് രക്തത്തോടുകൂടിയതായ വാതംകൊണ്ടാകുന്നു. അതുകൊണ്ട് , വൈദ്യൻ ഗുന്മങ്ങളുടെ ആദിയിങ്കൽ വിധിയാംവണ്ണം സ്നേഹസ്വേദങ്ങൾ ചെയ്യണം. സ്നേഹം ചേർത്തതായ വിരേചനവും കഷായവസ്തിയും സ്നേഹവസ്തിയും ചെയ്യണം. ഉപ്പ്, പുളി, മധുരം എന്നീ രസങ്ങളേയും യഥോചിതം പ്രയോഗിക്കണം. ഇപ്രകാരം വാതത്തെ ജയിച്ചു കഴിഞ്ഞാൽ അന്യദോഷത്തെ ജയിക്കുവാൻ എളുപ്പത്തിൽ സാധിക്കും.


चिकित्साक्रमं - गुन्मचिकित्सा
വിഴാൽചിത്രയോർമ്മൂലവും ചുക്കുമെള്ളും
പലാശത്വചം പാരിഭദ്രസ്യ തോലും
തകർത്തിട്ടു സേന്തുപ്പുകായം കുടിച്ചാ-
ലടങ്ങാത്ത ഗുന്മങ്ങളുണ്ടോ പൃഥിവ്യാം ?
പാരിഭദ്രം = മുരുക്കിൻ തൊലി.
वर्षाभू विल्वखल्वोरपु सहचरशु -
ण्ठ्यग्निमन्थै : कषाय :
पातव्य : सप्तसारो गुळकणपटुहिं -
ग्वाज्ययुक्तो यथार्हम् ।
विट्बन्धं वह्निमान्द्यं रुजमतिमहतीं
योनिहृत् कुक्षिवृष्ठ -
श्रोणी देशेषु सद्यः शमयति जठरा -
ष्ठील गुन्मप्लिहांश्च ॥
തമിഴാമവേർ കൂവളത്തിൻവേർ പഴമുതിരപരിപ്പ് ആവണക്കിൻവേർ കരിങ്കുറിഞ്ഞിവേർ ചുക്ക് മുഞ്ഞവേർ ഇവ കൊണ്ടുള്ള കഷായത്തിന്നു സപ്തസാരമെന്നു പേർ ,
ശർക്കര തിപ്പലി ഇന്തുപ്പ് കായം നെയ്യ് ഇവ ഉചിതംപോലെ മേപ്പൊടി ചേർക്കുക.
മലബന്ധം, അഗ്നിമാന്ദ്യം, യോന്യാദിപ്രദേശങ്ങളിലെ വേദന ഉദരം അഷ്ഠീല , ഗുന്മം, പ്ലീഹ രോഗം എന്നിവ ശമിക്കും.

चिकित्साक्रमं - गुन्मचिकित्सा
कणाशताह्वाद्विकरञ्जदारु
भार्ङ्गीकुलत्थैस्सतिलैर्विपक्वं ।
तथा रसोनेन च सिद्धमंभ :
सहिंगुकल्क्कं हितमस्रगुन्मे ॥
തിപ്പലി ശതകുപ്പ ഉങ്ങിൻ തൊലി ആവൽതൊലി ദേവതാരം ചെറുതേക്കിൻവേർ മുതിര എള്ള് വെളുത്തുള്ളി ഈ കഷായം കായം മേപ്പൊടി ചേർത്തു സേവിക്കുക. രക്തഗുന്മം ശമിക്കും.

चिकित्साक्रमं - गुन्मचिकित्सा
गर्भकालेप्यतिक्रान्ते
रक्तगुन्मे भिषग्वर : I
स्निग्द्धस्विन्नशरीरायै
दद्यात् स्नेहविरेचनम् ॥
അനന്തരം രക്തഗുന്മ ചികിത്സ പറയുന്നു.
രക്തഗുന്മത്തിങ്കൽ ഗർഭത്തിന്നുള്ള കാലം കഴിഞ്ഞാൽ ശരീരത്തിന്നു സ്നിഗ്ദ്ധതയും സ്വേദവും വരുത്തിയവളായ രോഗിണിക്കു സ്നേഹം കൊണ്ടുള്ള വിരേചനത്തെ നൽകണം.

योगो वैद्यगुणानाम्
चिकित्साक्रमं - गुन्मचिकित्सा
हिंगुवचाविजयापशुगन्धा
डाडिमदीप्यकधान्यकपाठा : ।
पुष्करमूलशठीहपुषाग्नि
क्षारयुगद्विपटुत्रिकटूनि ॥

साजाजि चव्यं सह तिन्त्रिणीकं
सवेतसाम्ळं विनिहन्ति चूर्णं ।
हृत्पार्श्ववस्तित्रिकपृष्ठयोनि
शूलानि वाय्वामकफोत्भवानि ॥

कृच्छ्रान् गुन्मान् वातविण्मूत्रसंगं
कण्ठेबन्धं हृत्ग्रहं पाण्डुरोगम् ।
अन्नाश्रद्घा प्लीहदुर्न्नामहिद्ध्मा
वर्द्ध्माद्ध्मानश्वासकाग्निसादान् ॥
കായം , വയമ്പ്, കടുക്ക, ആട്ടുനാറിവേളവേർ , താളിമാതളക്കായ, അയമോതകം, കൊത്തമ്പാലയരി, പാടക്കിഴങ്ങ്, പുഷ്ക്കരമൂലം, കച്ചൂരിക്കിഴങ്ങ്, അടയ്ക്കാമണിയൻവേര്, കൊടുവേലിക്കിഴങ്ങ്, ചവൽക്കാരം , തുവർച്ചിലക്കാരം, ഇന്തുപ്പ്, വിളയുപ്പ്, ചുക്ക്, മുളക്, തിപ്പലി, ജീരകം, കാട്ടുമുളകിൻ വേര്, പുളിവേരിന്മേൽ തൊലി, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്‌, -ഇവയിൽ പച്ചമരുന്നുകൾ അരച്ചുണക്കണം. കായവും ഉപ്പുകളും വറുത്തു പൊടിക്കണം.
ഈ പൊടി കൃച്ഛസാദ്ധ്യങ്ങളായ ഗുന്മങ്ങളിൽ ഉത്തമം.ഹൃദയശൂലാദികളെ ശമിപ്പിക്കും.

अभ्रकगन्धकटंकणतुत्थै :
स्त्रुषणकान्तयुतै : कृतचूर्णम् ।
पाचनरोचनदीपनमेतत्
गुन्मविकारमपोहति सद्यः ॥
അഭ്രകം ഗന്ധകം പൊങ്കാരം തുത്ത് ചുക്ക് മുളക് തിപ്പലി അയസ്കാന്തം - ഇവ പൊടിച്ച പൊടി ദഹനത്തിനും രുചിക്കും നന്ന് ഗുന്മം ശമിക്കും.

हिंगुत्रिगुणं सैन्धवमस्मात्त्रिगुणन्तु
तैलमैरण्डम् ।
तत्त्रिगुणं लशुनरसं
गुन्मोदरवर्द्ध्म शूलघ्नम् ॥
കായം , ഇന്തുപ്പ്, ആവണക്കെണ്ണ വെള്ളുള്ളിനീര് .
കായത്തിൽ മൂന്നിരട്ടി ഇന്തുപ്പും അതിന്റെ മൂന്നിരട്ടി ആവണക്കെണ്ണയും അതിന്റെ മൂന്നിരട്ടി ഉള്ളിനീരും ഈ യോഗം ഗുന്മം ഉദരം വയർവീർപ്പ്, വയറ്റിൽവേദന എന്നിവയിൽ ഉത്തമം.
തയ്യാറാക്കുന്ന രീതി :-
വെള്ളുള്ളി കഷായം വെച്ച് പിഴിഞ്ഞരിച്ചതിൽ കായവും ഇന്തുപ്പും അരച്ചു കലക്കി ആവണക്കെണ്ണ ചേർത്ത് കാച്ചി മെഴുപാകത്തിലരിക്കുക


चिकित्साक्रमं - गुन्मचिकित्सा
पित्तज्वरहरा : क्वाथाः
संस्मृता : पित्तगुन्मिनां ।
പിത്തഗുന്മമുള്ളവർക്കു പിത്തജ്വരത്തെ ശമിപ്പിക്കുന്ന കഷായങ്ങൾ നല്ലതാകുന്നു
तृणाख्यपञ्चकवरा
साधितं गुन्मजिज्जलम् ।
തൃണപഞ്ചമൂലം, ത്രിഫല ഇവ കഷായം ഗുന്മഹരമാകുന്നു
द्राक्षां पयस्यां मधुकं
चन्दनं पत्मकं मधु ।
पिबेत्तण्डुलतोयेन
पित्तगुन्म प्रशान्तये ॥
മുന്തിരിങ്ങാപ്പഴം, അടപതിയൻ കിഴങ്ങ്, എരട്ടിമധുരം, ചന്ദനം , പതിമുകം ഇവ കല്ക്ക നരച്ച് അരിക്കാടിയിൽ തേനും ചേർത്ത് സേവിക്കുക. പിത്തഗുന്മം ശമിക്കും.

चिकित्साक्रमं - गुन्मचिकित्सा
पित्तज्वरहरा : क्वाथाः
संस्मृता : पित्तगुन्मिनां ।
പിത്തഗുന്മമുള്ളവർക്കു പിത്തജ്വരത്തെ ശമിപ്പിക്കുന്ന കഷായങ്ങൾ നല്ലതാകുന്നു
तृणाख्यपञ्चकवरा
साधितं गुन्मजिज्जलम् ।
തൃണപഞ്ചമൂലം, ത്രിഫല ഇവ കഷായം ഗുന്മഹരമാകുന്നു
द्राक्षां पयस्यां मधुकं
चन्दनं पत्मकं मधु ।
पिबेत्तण्डुलतोयेन
पित्तगुन्म प्रशान्तये ॥
മുന്തിരിങ്ങാപ്പഴം, അടപതിയൻ കിഴങ്ങ്, എരട്ടിമധുരം, ചന്ദനം , പതിമുകം ഇവ കല്ക്ക നരച്ച് അരിക്കാടിയിൽ തേനും ചേർത്ത് സേവിക്കുക. പിത്തഗുന്മം ശമിക്കും.

पञ्चकोलाभयाशिग्रु
करञ्जद्वयवल्क्कलम् ।
क्वथितं कफगुन्मार्शो
ग्रहण्यामयमर्द्दनम् ॥
അനന്തരം കഫഗ്രഹണിയുടെ ചികിത്സ - പഞ്ചകോലം, കടുക്ക, മുരിങ്ങവേരിന്മേൽ തൊലി, ഉങ്ങിൻതൊലി, ആവൽ തൊലി - ഇവ കഷായം കഷായം കഫഗുന്മത്തിങ്കൽ ഹിതം . അർശ്ശസ്സ് , ഗ്രഹണി ഇവയേയും തീർക്കും

तुलां वृश्चीवमूलस्य
वह्नेर्ग्गोक्षुरकात्तथा ।
पूतीवल्क्कात् पञ्चपलं
चतुष्प्रस्थं कुलत्थत : ॥
विपाच्यतोये तत्क्वाथे
द्विप्रस्थं विपचेत् घृतात् ।
सौवर्चलयवक्षार
पञ्चकोलक कल्कितम् ॥
सक्षीरमेततच्छमयेत्
गुन्मं वातकफोत्भवम् । 
തവിഴാമവേര് ഒരു തുലാം, കൊടുവേലിക്കിഴങ്ങ്, ഞെരിഞ്ഞിൽ, ആവൽത്തൊലി ഇവ അയ്യഞ്ചുപലം മുതിര നാലിടങ്ങഴി കഷായം വെച്ച് രണ്ടിടങ്ങഴി നെയ്യും അത്രതന്നെ പാലും ചേർത്ത് കാച്ചുക. കല്ക്കത്തിന്നു :- തുവർച്ചിലക്കാരം, ചവൽക്കാരം, പഞ്ചകോലം, ഇവ അരച്ചു ചേർക്കുക. ഈ നെയ്യ് വാതകഫ ഗുന്മങ്ങളെ ശമിപ്പിക്കും.

पीतोधात्रीरसो युक्त्या
किंशुकक्षारसंयुत : ।
रक्तगुन्महरोयोग :
पुष्पे नष्टे च शस्यते ॥
നെല്ലിക്കാനീരിൽ കരിമുരിക്കിൻ തൊലിയുടെ ക്ഷാരം ചേർത്ത് യുക്തിക്കനുസരിച്ച് സേവിക്കുക. ഈ യോഗം രക്തഗുന്മഹരമാകുന്നു. മാസമുറ ഇല്ലാതെയായാലും ഇതു നല്ലതാകുന്നു.

तिलक्वाथो घृतगळ -
व्योष भार्ङ्गी रजोन्वित : ।
पानं रक्तभवेगुन्मे
नष्टे पुष्पे च योषिताम् ॥
എള്ളു കഷായം ഇതിൽ നൈ, ശർക്കര, ചുക്ക്, മുളക്, തിപ്പലി, ചെറുതേക്കിൻവേര് ഇവയുടെ പൊടി എന്നിവ ചേർത്തു സേവിക്കുക. രക്തഗുന്മത്തിങ്കലും തീണ്ടാരിയില്ലായ്മയിലും ഹിതമാകുന്നു.

Comments