ദഹനവും ഭക്ഷണത്തിന്റെ അളവും ആയുർവേദത്തിൽ

ദഹനവും ഭക്ഷണത്തിന്റെ അളവും ആയുർവേദത്തിൽ 

" गुरूणामर्धसौहित्यं लघूनां नातितृप्तता।
मात्राप्रमाणं निर्दिष्टं सुखं यावद्विजीर्यति॥" २
( अ हृ सू मात्राशितीयं )

गुरूणाम् अर्धसौहित्यं लघूनां न अतितृप्तता
मात्राप्रमाणं निर्दिष्टं हि सुखं यावत् जीर्यति ।

" ഗുരൂണാമർദ്ധസൗഹിത്യം 
ലഘൂനാം നാതിതൃപ്തതാ
മാത്രാപ്രമാണം നിർദ്ദിഷ്ടം
സുഖം യാവദ്വിജീര്യതി."

ഗുരുദ്രവ്യം വയറ് നിറയുന്നതിൽ
പകുതി ഭക്ഷിക്കുകയും ലഘു ദ്രവ്യം
അധികം വയറ് നിറയാതെ ഭക്ഷി
ക്കുന്നതും മാത്രയുടെ തോതായിട്ട്
പറയുന്നു. എന്തെന്നാൽ ഇപ്രകാരം
കഴിച്ചാൽ അത് സുഖമായിട്ട് 
ദഹിക്കുന്നു.

എത്രത്തോളം കഴിച്ചാൽ സുഖമായിട്ട്
ദഹിക്കുമോ അതാണ് ഭക്ഷണത്തിന്റെ
ശരിയായ മാത്ര .

"अनुपानं हिमं वारि यवगोधूमयोर्हितम्॥४७
दध्नि मद्ये विसे क्षौद्रे, कोष्णं पिष्टमयेषु तु।
शाकमुद्गादिविकृतौ मस्तुतक्राम्लकाञ्जिकम्॥४८
सुरा कृशानां पुष्ट्यर्थं, स्थूलानां तु मधूदकम्।
शोषे मांसरसो, मद्यं मांसे स्वल्पे च पावके॥४९
व्याध्यौषधाध्वभाष्यस्त्रीलङ्घनातपकर्मभिः।
क्षीणे बाले च वृद्धे च पयः पथ्यं यथाऽमृतम्॥"५०
( अ हृ सू मात्राशितीयं )

यवगोधूमयो: दध्नि मद्ये विसे क्षौद्रे हिमं वारि
अनुपानं हितं , पिष्टमयेषु तु कोष्णं , शाकमुद्गा
-दिविकृतौ मस्तुतक्राम्लकाञ्जिकम् , कृशानां 
पुष्ट्यर्थं सुरा स्थूलानां मधूदकम् तु शोषे मांस
-रस: मांसे स्वल्पे पावके च मद्यं व्याध्यौषधाध्व
भाष्यस्त्रीलङ्घनातपकर्मभिः क्षीणे बाले च वृद्धे
च पयः अमृतं यथा पथ्यं ।

" അനുപാനം ഹിമം വാരി യവഗോധൂമയോർഹിതം
ദധ്നി മധ്യേ വിസേ ക്ഷൌദ്രേ, 
കോഷ്ണം പിഷ്ടമയേഷു തു 
ശാകമുദ്ഗാദിവികൃതൌ 
മസ്തുതക്രാമ്ലകാഞ്ജികം
സുരാ കൃശാനാം പുഷ്ട്യർത്ഥം, 
സ്ഥൂലാനം തു മധൂദകം.
ശോഷേ മാംസരസോ,മദ്യം 
മാംസേ സ്വല്പേ ച പാവകേ
വ്യാധ്യൗഷധാധ്വഭാഷ്യസ്ത്രീ
ലംഘനാതപകർമഭി:
ക്ഷിണേ ബാലേ ച വൃദ്ധേ ച 
പയ:പഥ്യം യഥാമൃതം ."

യവം , ഗോതമ്പ് , തൈര് , മദ്യം ,
താമരവളയം, തേൻ ഇവ ഭക്ഷി
ച്ചാൽ തണുത്ത വെള്ളം കുടിക്കു
ന്നത് ഹിതമാകുന്നു. അരി അരച്ചു
ണ്ടാക്കുന്ന പലഹാരങ്ങളിൽ ചെറു
ചൂട് വെള്ളമാണ് അനുപാനം.ശാക
വർഗ്ഗം, ചെറുപയറ് മുതലായവ കൊ
ണ്ടുണ്ടാക്കുന്ന ആഹാരത്തിൽ തൈ
ർവെള്ളം , മോര് , പുളിച്ച കാടി ഇവ
അനുപാനമാണ്. മെലിഞ്ഞവർക്ക്
പുഷ്ടിയുണ്ടാക്കുന്നതിന് സുര എന്ന
മദ്യവും സ്ഥൂലന്മാർക്ക് തേൻ ചേർത്ത
വെള്ളവും ഹിതമാണ്. ശോഷത്തിൽ
മാംസരസവും, മന്ദാഗ്നിയിൽ മദ്യവും
ഹിതകരമാണ്. രോഗികൾക്കും ,
ഔഷധം സേവിക്കുന്നവർക്കും, വഴി 
നടന്ന് തളർന്നവർക്കും, അമിതമായി സംസാരിക്കുന്നവർക്കും ,സ്ത്രീസേവ ചെയ്യുന്നവർക്കും, ഉപവസിച്ചവർക്കും,
വെയിൽ കൊള്ളുന്നവർക്കും, ദേഹവും 
മനസ്സും ക്ഷീണിച്ചവർക്കും ,ബാലന്മാർ
ക്കും ,വൃദ്ധന്മാർക്കും പാല് അമൃതെന്ന 
പോലെ പഥ്യമാണ്.




" विसृष्टे विण्मूत्रे हृदि सुविमले दोषे स्वपथगे
विशुद्धे चोद्गारे क्षुदुपगमने वातेऽनुसरति।
तथाऽग्नावुद्रिक्ते विशदकरणे देहे च सुलघौ
प्रयुञ्जीताहारं विधिनियमित: कालस्सहि मतः"॥५५
(अ हृ सू मात्राशितीयं )

विण्मूत्रे विसृष्टे हृदि सुविमले दोषे स्वपथगे 
उद्गारे विशुद्धे च क्षुदुपगमने वाते अनुसरति
तथा अग्नौ उद्रिक्ते देहे विशदकरणे सुलघौ
च आहारं प्रयुञ्जीत हि सः कालः मतः।

" വിസൃഷ്ടേ വിണ്മൂത്രേ ഹൃദി 
സുവിമലേ ദോഷേ സ്വപഥഗേ
വിശുദ്ധേ ചോദ്ഗാരേ ക്ഷുദുപഗമനേ വാതേനുസരതി
തഥാഗ്നാവുദ്രിക്തേ വിശദകരണേ 
ദേഹേ ച സുലഘൌ
പ്രയുഞ്ജീതാഹാരം വിധിനിയമിത:  
കാലസ്സ ഹി : മത: "

മലമൂത്രങ്ങൾ ശരിയായ വിധത്തി
ൽപോവുക ,ഹൃദയം മാലിന്യരഹിത
മായിരിക്കുക ,വാതാദിദോഷങ്ങൾ അതാതിന്റെ മാർഗ്ഗങ്ങളിൽ സഞ്ച
രിക്കുക ,ഉദ്ഗാരം ശുദ്ധമാവുക ,
ശരിയായ വിശപ്പുണ്ടാകുക ,വായു 
അനുകൂലമായിരിക്കുക ,അഗ്നി
ദീപ്തീയുണ്ടായിരിക്കുക , ദേഹ
ത്തിന് ലഘുത്വമുണ്ടാവുക , ഇന്ദ്രി
യങ്ങൾ വിഷയഗ്രഹണത്തിൽ 
സമർത്ഥങ്ങളാവുക ഇങ്ങനെയുള്ള 
സമയങ്ങളിൽ ആഹാരം കഴിക്കണം. 
എന്തെന്നാൽ ഇത് വിധിവിഹിതമായ 
ആഹാരകാലമാണ് .

मात्राशितीयो नाम अष्टमोऽध्यायः समाप्तम्।

Comments