അധികമായ അളവിൽ കഴിക്കുന്നഭക്ഷണം കാരണം ഉണ്ടാകുന്ന അലസകവും വിഷൂചികയും



"अतिमात्रं पुनः सर्वानाशु दोषान् प्रकोपयेत्
पीड्यमानो हि वाताद्या युगपत्तेन कोपिताः
आमेनान्नेन दुष्टेन तदेवाविश्य कुर्वते
विष्टम्भयन्तो अलसकं च्यावयन्तो विषूचिकाम्
अधरोत्तरमार्गाभ्यां सहसैवाजितात्मनः।"
( अ हृ सू मात्राशितीयं )

अतिमात्रं पुनः आशु सर्वान् दोषान् 
प्रकोपयेत् ।आमेन दुष्टेन तेन अन्नेन 
वाताद्या : हि पीड्यमाना: युगपत् 
कोपिताः तत् आविश्य विष्टम्भयन्त:
अलसकं सहसा एव अधरोत्तरमार्गाभ्यां
च्यावयन्त: अजितात्मनः विषूचिकाम्
कुर्वते । 

"അതിമാത്രം പുന: സർവാൻ
ആശു ദോഷം പ്രകോപയേത്
പീഡ്യമാനോ ഹി വാതാദ്യാ 
യുഗപത്തേന കോപിതാ:
ആമേനാന്നേന ദുഷ്ടേന
തദേവാവിശ്യകുർവതേ
വിഷ്ടംഭയന്തോ അലസകം 
ച്യാവയന്തോ വിഷൂചികാം
അധരോത്തരമാർഗ്ഗാഭ്യാം സഹസൈവാജിതാത്മന: "

അധികമായ അളവിൽ കഴിക്കുന്ന
ഭക്ഷണം പെട്ടെന്ന് തന്നെ എല്ലാ
ദോഷങ്ങളെയും കോപിക്കുന്നു.
ദഹിക്കാതെ കിടക്കുന്ന അന്നം
ദുഷിച്ച് ദോഷകോപത്താൽ 
കോഷ്ഠത്തിൽ സ്തംഭിച്ച്
കിടന്ന് അലസകം എന്ന 
രോഗമായിത്തീരുന്നു . മേൽ
പ്രകാരമുള്ള ദോഷങ്ങൾ തന്നെ
ഹേതു വൈചിത്ര്യവശാൽ അന്ന
ത്തെ ഛർദ്ദിയായും അതിസാരമാ
യും ബഹിർഗ്ഗമിപ്പിച്ച് വിഷൂചിക
എന്ന രോഗത്തെയും ഉണ്ടാക്കുന്നു.

Comments