अलसः - അലസം

अलसः - അലസം

"विशेषाद्दुर्बलस्याल्पवह्नेर्वेगविधारिणः।
पीडितं मारुतेनान्नं श्लेष्मणा रुद्धमन्तरा॥१०
अलसं क्षोभितं दोषैः शल्यत्वेनैव संस्थितम्।
शूलादीन् कुरुते तीव्रांश्छर्द्यतीसारवर्जितान्॥११
सोऽलसः"
( अ हृ सू मात्राशितीयं )

विशेषात् दुर्बलस्य अल्पवह्ने वेगविधारिणः
अन्नं मारुतेन पीडितं अन्तरा श्लेष्मणा रुद्धं
अलसं दोषैः क्षोभितं शल्यत्वेन एव संस्थितम्
छर्द्यतीसारवर्जितान् तीव्रान् शूलादीन् कुरुते 
स: अलसः 

"വിശേഷാദ്ദുർബലസ്യാല്പ
വഹ്നേർവേഗവിധാരിണ:
പീഡിതം മാരുതേനാന്നം 
ശ്ലേഷ്മണാ രുദ്ധമന്തരാ
അലസം ക്ഷോഭിതം ദോഷൈ:
ശല്യത്വേനൈവ സംസ്ഥിതം
ശൂലാദീൻ കുരുതേ തീവ്രാം
ശ്ചർദ്ദ്യതീസാരവർജ്ജിതാൻ
സോലസ: "

ദുർബലനും അഗ്നിമാന്ദ്യമുള്ളവനും
വേഗങ്ങളെ തടുക്കുന്നവനും , 
കഴിക്കുന്ന ഭക്ഷണം വാതത്താൽ
പീഡിക്കപ്പെട്ട് കഫത്താൽ ആമാശ
യത്തിൽ തന്നെ തടുത്തു നിർത്തി 
അലസമായിത്തീർന്ന് ദോഷങ്ങളാ
ൽ ക്ഷോഭിച്ച് ശല്യമായിട്ട് തന്നെ
കോഷ്ഠത്തിൽ തങ്ങി നിന്ന്
ഛർദ്ദ്യതിസാരങ്ങളുണ്ടാക്കാതെ
കഠിനമായ ശൂലാദിവികാരങ്ങളെ
ഉണ്ടാക്കുന്നതിനെ അലസം എന്ന്
പറയുന്നു.



" विरुद्धाध्यशनाजीर्णशीलिनो 
विषलक्षणम्॥१३॥
आमदोषं महाघोरं वर्जयेद्विषसंज्ञकम्।
विषरूपाशुकारित्वाद्विरुद्धोपक्रमत्वतः॥"१४
( अ हृ सू मात्राशितीयं )

विरुद्धाध्यशनाजीर्णशीलिन: विषलक्षणम्
विषसंज्ञकम् महाघोरं आमदोषं विषरूपाशु-
-कारित्वात् विरुद्धोपक्रमत्वतः वर्जयेत्।

"വിരുദ്ധാധ്യശനാജീർണ
ശീലിനോ വിഷലക്ഷണം
ആമദോഷം മഹാഘോരം വർജയേദ്വിഷസംജ്ഞകം
വിഷരൂപാശുകാരിത്വാത്
വിരുദ്ധോപക്രമത്വത:"

പതിവായിട്ട് വിരുദ്ധാന്നത്തേയും 
അധ്യശനത്തേയും ശീലിക്കുന്നവ
ർക്കും അജീർണ്ണമുള്ളവർക്കുമു
ണ്ടാകുന്ന വിഷത്തിന്റെ ലക്ഷണ
ങ്ങളുള്ളതും വിഷം എന്നു പേരുള്ള
തും അതിഘോരവുമായ ആമ
ദോഷത്തെ , വിഷലക്ഷണമുള്ളതു
കൊണ്ടും ആശുകാരിയാകകൊ
ണ്ടും വിരുദ്ധചികിത്സകൾചെയ്യേ
ണ്ടിയിരിക്കുന്നതുകൊണ്ടും ഉപേ
ക്ഷിക്കേണ്ടതാണ്.




" अथाममलसीभूतं साध्यं त्वरितमुल्लिख़ेत्।
पीत्वा सोग्रापटुफलं वार्युष्णं योजयेत्ततः॥१५
स्वेदनं फलवर्तिं च मलवातानुलोमनीम्।
नाम्यमानानि चाङ्गानि भृशं स्विन्नानि वेष्टयेत्॥"१६
( अ हृ सू मात्राशितीयं )

अथ अलसीभूतं साध्यं आमं सोग्रापटुफलं उष्णं
वारि पीत्वा त्वरितम् उल्लिख़ेत् । ततः स्वेदनं 
मलवातानुलोमनीम् फलवर्तिं च योजयेत्।
नाम्यमानानि अङ्गानि भृशं स्विन्नानि वेष्टयेत् च ।

" അഥാമമലസീഭൂതം സാധ്യം 
ത്വരിതമുല്ലിഖേത്
പീത്വാ സോഗ്രാപടുഫലം
വാര്യുഷ്ണം യോജയേത്തത:
സ്വേദനം ഫലവർത്തിം ച മലവാതാനുലോമനീം
നാമ്യമാനാനി ചാംഗാനി ഭൃശം 
സ്വിന്നാനി വേഷ്ടയേത്."

സ്തംഭിച്ച് കിടന്ന ആമത്തിന് സാദ്ധ്യ
ലക്ഷണമുണ്ടെങ്കിൽ , ഉഷ്ണജലത്തി
ൽ വയമ്പും ഇന്തുപ്പും മലങ്കാരക്കയും
പൊടിച്ച് ചേർത്ത് സേവിപ്പിച്ച് പെട്ടെന്ന് 
തന്നെ ഛർദ്ദിപ്പിക്കണം. അതിന് ശേഷം 
വിയർപ്പിക്കുകയും മലത്തിനും വായു
വിനും അനുലോമനമുണ്ടാക്കുന്ന ഫല
വർത്തി പ്രയോഗിക്കുകയും വേണം. കോച്ചിവലിക്കുന്ന അംഗങ്ങളെ വിയർ പ്പിക്കുകയും വസ്ത്രാദികൾ കൊണ്ട് 
വരിഞ്ഞു കെട്ടുകയും വേണം.

" तीव्रार्तिरपि नाजीर्णी पिबेच्छूलघ्नमौषधम्।
आमसन्नोऽनलो नालं पक्तुं दोषौषधाशनम्॥१८
निहन्यादपि चैतेषां विभ्रमः सहसाऽतुरम्।"
( अ हृ सू मात्राशितीयं )

तीव्रार्ति अपि अजीर्णी शूलघ्नं औषधम् न
पिबेत्। आमसन्न: अनल: दोषौषधाशनम् 
पक्तुं न अलं एतेषां विभ्रमः सहसा आतुरं
निहन्यात् अपि ।

" തീവ്രാർത്തിരപി നാജീർണ്ണീ പിബേച്ഛൂലഘ്നമൗഷധം 
ആമസന്നോനലോ നാലം
പക്തും ദോഷൗഷധാശനം
 നിഹന്യാദപി ചൈതേഷാം 
 വിഭ്രമഃ സഹസാതുരം ."

അജീർണ്ണമുള്ളവന് അതികഠിനമായ
വേദനയുണ്ടായാലും ശമനത്തിനായി ശൂലഹരങ്ങളായ ഔഷധങ്ങൾ ഒന്നും
ഉപയോഗിക്കരുത്. എന്തെന്നാൽ
ആമത്താൽ മന്ദിച്ചിരിക്കുന്ന അഗ്നി ,
ദോഷത്തെയും ഔഷധത്തെയും 
അന്നത്തെയും പാകപ്പെടുത്തുന്നതിന്
ശക്തമല്ല. ഈ ദോഷൌഷധാശനങ്ങ
ളുടെ സമ്മിശ്രണം കൊണ്ടുണ്ടാകുന്ന
വ്യാപത്തിനാൽ രോഗിക്ക് മരണം
വരെ ഉണ്ടാകാനിടയുണ്ട്.

जीर्णाशने तु भैषज्यं युञ्ज्यात् स्तब्धगुरूदरे॥१९.
दोषशेषस्य पाकार्थमग्नेः सन्धुक्षणाय च।"
( अ हृ सू मात्राशितीयं )

जीर्णाशने तु स्तब्धगुरूदरे दोषशेषस्य पाकार्थं
अग्नेः सन्धुक्षणाय च भैषज्यं युञ्ज्यात् ।

" ജീർണാശനേ തു ഭൈഷജ്യം 
യുജ്ഞ്യാത് സ്തബ്ധഗുരൂദരേ
ദോഷശേഷസ്യ പാകാർത്ഥമഗ്നേ: 
സന്ധുക്ഷണായ ച ."

അന്നം ദഹിച്ചതിന് ശേഷവും പചനം പൂർണ്ണമാവായ്കയാൽ വയറിന് 
സ്തംഭനവും ഗുരുത്വവുമുണ്ടായിരി
ക്കുമ്പോൾ , ദോഷശേഷത്തിന്റെ
പചനത്തിനും ജഠരാഗ്നിയുടെ 
ദീപനത്തിനും വേണ്ടി ഔഷധത്തെ പ്രയോഗിക്കണം



" शान्तिरामविकाराणां भवति त्वपतर्पणात्॥२०
त्रिविधं त्रिविधे दोषे तत्समीक्ष्य प्रयोजयेत्।"
तत्राल्पे लङ्घनं पथ्यं, मध्ये लङ्ह्घनपाचनम्॥२१॥
प्रभूते शोधनं, तद्धि मूलादुन्मूलयेन्मलान् ।
( अ हृ सू मात्राशितीयं )

आमविकाराणां अपतर्पणात् तु शान्तिः भवति।
त्रिविधे दोषे समीक्ष्य त्रिविधं तत् प्रयोजयेत् ,
तत्र अल्पे लङ्घनं मध्ये लङ्ह्घनपाचनम् 
प्रभूते शोधनं पथ्यं , तत् मलान् मूलात् 
उन्मूलयेत् हि ।

" ശാന്തിരാമവികാരണം ഭവതി
ത്വപതർപ്പണാത്
ത്രിവിധം ത്രിവിധേ ദോഷേ
തത്സമീക്ഷ്യ പ്രയോജയേത് 
തത്രാൽപേ ലംഘനം പഥ്യം, 
മധ്യേ ലംഘനപാചനം
പ്രഭൂതേ ശോധനം, തദ്ധി മൂലാദുന്മൂലയേന്മലാൻ "

ആമദോഷം കൊണ്ടുണ്ടാകുന്ന
വ്യാധികൾക്ക് ലംഘനം കൊണ്ട് 
തന്നെ ശമനമുണ്ടാകുന്നു.
മൂന്നു വിധത്തിലുള്ള ദോഷങ്ങളെ
നന്നായി തിരിച്ചറിഞ്ഞ് മൂന്ന് വിധ
ത്തിൽ ആ അപതർപ്പണത്തെ
പ്രയോഗിക്കേണ്ടതാണ്. അതിൽ
അല്പമായ ദോഷത്തിൽ ഉപവസി
പ്പിക്കുകയും , മദ്ധ്യ ദോഷത്തിൽ
ഉപവാസത്തോടൊപ്പം പാചനൗ
ഷധങ്ങൾ കൊടുക്കുകയും അത്യ
ധികമായ ദോഷത്തിൽ വമനവിരേ
ചനാദി ശോധന കർമ്മം ചെയ്യുന്നതും
ചികിത്സയാകുന്നു. അത് നിശ്ചയ
മായും ദോഷങ്ങളെ ചുവടോടെ 
ഉന്മൂലനം ചെയ്യും .


" एवमन्यानपि व्याधीन् स्वनिदानविपर्ययात्॥२२
चिकित्सेदनुबन्धे तु सति हेतुविपर्ययम्।
त्यक्त्वा यथायथं वैद्यो 
युञ्ज्याद्व्याधिविपर्ययम्॥२३
तदर्थकारि वा, पक्वे दोषे त्विद्धे च पावके।
हितमभ्यञ्जनस्नेहपानवस्त्यादि युक्तितः॥"२४
( अ हृ सू मात्राशितीयं )

एव अन्यान् व्याधीन् अपि स्वनिदानविपर्ययात्
चिकित्सेत् अनुबन्धे तु सति हेतुविपर्ययम्
त्यक्त्वा वैद्यः यथायथं व्याधिविपर्ययम् 
तदर्थकारि वा युञ्ज्यात्। दोषे तु पक्वे 
पावके इद्धे च अभ्यञ्जनस्नेहपानवस्त्यादि
युक्तितः हितम् ।

" ഏവമന്യാനപി വ്യാധീൻ 
സ്വനിദാനവിപര്യയാത്
ചികിത്സേദനുബന്ധേ തു 
സതി ഹേതുവിപര്യയം
ത്യക്ത്വാ യഥായഥം വൈദ്യോ യുഞ്ജ്യാദ്വ്യാധിവിപര്യയം.
തദർഥകാരി വാ, പക്വേ 
ദോഷേ ത്വിദ്ധേ ച പാവകേ.
ഹിതമഭ്യഞ്ജനസ്നേഹപാന
വസ്ത്യാദി യുക്തിത: "

ഇപ്രകാരമുള്ള മറ്റു രോഗങ്ങളെയും
അതത് രോഗത്തിന്റെ ഹേതുവിന്
വിപരീതമായ പ്രയോഗങ്ങൾ കൊ
ണ്ട് ചികിത്സിക്കണം. എന്നിട്ടും രോ
ഗം ശമിക്കാതെ വന്നാൽ ഹേതുവി
പര്യയ ചികിത്സയെ ഉപേക്ഷിച്ച് 
വൈദ്യൻ അതാതിനുള്ള വ്യാധി
വിപരീതചികിത്സയോ തദർത്ഥ
കാരി ചികിത്സയോ പ്രയോഗിക്ക
ണം. ദോഷം പക്വമാവുകയും 
അഗ്നി വർദ്ധിക്കുകയും ചെയ്താ
ൽ അഭ്യംഗം , സ്നേഹപാനം , 
വസ്തി തുടങ്ങിയവ യുക്തി
യനുസരിച്ച് പ്രയോഗിക്കുന്നതും
ഹിതമായിരിക്കും.

अजीर्णं तु कफादामं तत्र शोफोऽक्षिगण्डयोः।
सद्योभुक्त इवोद्गारः प्रसेकोत्क्लेशगौरवम्॥२५॥
( अ हृ सू मात्राशितीयं )

अजीर्णं तु कफात् आमं तत्र अक्षिगण्डयोः
शोफं सद्योभुक्त इवोद्गारः प्रसेकोत्क्लेश
गौरवम् । 

" അജീർണം തു കഫാദാമം തത്ര ശോഫോക്ഷിഗണ്ഡയോ:
സദ്യോഭുക്ത ഇവോദ്ഗാര: 
പ്രസേകോത്ക്ലേശഗൗരവം

കഫം ഹേതുവായിട്ട് ദഹിക്കാതെ
കിടക്കുന്ന അന്നമാണ് ആമം. ആമാ
ജീർണ്ണമുള്ളവന് കണ്ണിലും കവിളിലും
ശോഫവും ഊണ് കഴിച്ച ഉടനെയുണ്ടാ
വുന്ന പോലുള്ള ഏമ്പക്കവും വായിൽ
വെള്ളം നിറയുക, ദോഷോത്ക്ലേശം , 
ഗൗരവം ഇവയുമുണ്ടാകും.



" लङ्घनं कार्यमामे तु, विष्टब्धे स्वेदनं भृशम्।
विदग्धे वमनं, यद्वा यथावस्थं हितं भवेत्॥"२७
( अ हृ सू मात्राशितीयं )

आमे तु लङ्घनं कार्यं विष्टब्धे भृशम् स्वेदनं
विदग्धे वमनं, यथावस्थं तत् हितं भवेत् तत्
वा कार्यं।

" ലംഘനം കാര്യമാമേ തു, 
വിഷ്ടബ്ധേ സ്വേദനം ഭൃശം.
വിദഗ്ധേ വമനം, യദ്വാ
 യഥാവസ്ഥം ഹിതം ഭവേത്"

ആമാജീർണ്ണത്തിന് ലംഘനമാണ്
ചികിത്സ. വിഷ്ടബ്ധത്തിൽ നന്നായി
വിയർപ്പിക്കണം. വിദഗ്ധത്തിൽ
ഛർദ്ദിപ്പിക്കണം. അവസ്ഥയനുസരിച്ച്
ഹിതമായിരിക്കുന്നവ പ്രയോഗിക്കേ
ണ്ടതാണ്. 

Comments