അജീർണ്ണത്തിന്റെ സാമാന്യലക്ഷണങ്ങൾ


"विबन्धोऽतिप्रवृत्तिर्वा ग्लानिर्मारुतमूढता॥३०
अजीर्णलिङ्गं सामान्यं विष्टम्भो गौरवं भ्रमः।"
( अ हृ सू मात्राशितीयं )

विबन्ध: वा अतिप्रवृत्ति:ग्लानि: मारुतमूढता
विष्टम्भ: गौरवं भ्रमः सामान्यं अजीर्णलिङ्गं ।

" വിബന്ധോതിപ്രവൃത്തിർവാ ഗ്ലാനിർമാരുതമൂഢത
അജീർണലിംഗം സാമാന്യം
വിഷ്ടംഭോ ഗൌരവം ഭ്രമ: "

മലമൂത്രബന്ധം അതല്ലെങ്കിൽ മലമൂത്രങ്ങളുടെ അതിപ്രവൃത്തി,
തളർച്ച , വായുസ്തംഭനം ,  
വയർവീർപ്പ് ,ദേഹത്തിന് കനം ,
തലകറക്കം ഇവയെല്ലാം അജീർ
ണ്ണത്തിന്റെ സാമാന്യലക്ഷണങ്ങൾ
ആകുന്നു.



" न चातिमात्रमेवान्नमामदोषाय केवलम्॥३१
द्विष्टविष्टम्भिदग्धामगुरुरूक्षहिमाशुचि।
विदाहि शुष्कमत्यम्बुप्लुतं चान्नं न जीर्यति॥३२
उपतप्तेन भुक्तं च शोकक्रोधक्षुदादिभिः।"
( अ हृ सू मात्राशितीयं )

केवलम् अतिमात्रं अन्नं एव न च आमदोषाय
द्विष्टं विष्टम्भि विदग्धामगुरुरूक्षहिमाशुचि
विदाहि शुष्कम् अत्यम्बुप्लुतं शोकक्रोध
क्षुदादिभिःउपतप्तेन भुक्तं च अन्नं न जीर्यति।

" ന ചാതിമാത്രമേവാന്ന
മാമദോഷായ കേവലം
ദ്വിഷ്ട വിഷ്ടംഭിദഗ്ധാമ
ഗുരുരൂക്ഷഹിമാശുചി
വിദാഹി ശുഷ്കമത്യംബു
പ്ലുതം ചാന്നം ന ജീര്യതി
ഉപതപ്തേന ഭുക്തം ച ശോകക്രോധക്ഷുദാദിഭി:"

അതിമാത്രമായി ഭക്ഷിക്കാതെയും
ചില അന്നം ആമദോഷത്തെയുണ്ടാ
ക്കുന്നു. ഇഷ്ടമല്ലാത്തതും, വിഷ്ടംഭ
ത്തെ ഉണ്ടാക്കുന്നതും , അധികം 
വെന്തതും , വേവാത്തതും ,അതിഗു
രുവായതും ,അതിരൂക്ഷമായതും ,
അതിശീതമായതും ,ശുചിയില്ലാത്ത
തും ,വിദാഹത്തെ ഉണ്ടാക്കുന്നതും ,
അധികമായി ഉണങ്ങിയതും, വെള്ള
ത്തിൽ അധികകാലം കിടന്നതുമായ
അന്നം കുറഞ്ഞ ആളവിൽകഴിച്ചാലും ദഹിക്കാതെയിരിക്കുന്നു . ദുഃഖം , 
കോപം , അതിയായ വിശപ്പ് ഇവയാൽ മനസ്സിന് താപം സംഭവിച്ച സമയത്ത് 
കഴിക്കുന്ന അന്നവും ദഹിക്കുന്നതല്ല .

" धातुक्षयकरैर्वायुः कुप्यत्यतिनिषेवितैः॥५॥
चरन् स्रोतःसु रिक्तेषु भृशं तान्येव पूरयन्।
तेभ्योऽन्यदोषपूर्णेभ्यः प्राप्य वाऽऽवरणं बली॥"६॥
( अ हृ वातव्याधिनिदानम् )

धातुक्षयकरै: अतिनिषेवितैः रिक्तेषु स्रोतस्सु
चरन् तानि एव भृशं पूरयन् अन्यदोषपूर्णेभ्यः
तेभ्यः आवरणं प्राप्य बली वा वायुः कुप्यति।

" ധാതുക്ഷയകരൈർവായു: കുപ്യത്യതിനിഷേവിതൈ:
ചരൻ സ്രോതസ്സു രിക്തേഷു 
ഭൃശം താന്യേവ പൂരയൻ
തേഭ്യോന്യദോഷപൂർണേഭ്യ:
പ്രാപ്യ വാവരണം ബലീ."

ധാതുക്ഷയത്തെ ഉണ്ടാക്കുന്ന
ആഹാരവിഹാരാദികൾ അതി
മാത്രമായോ അധികകാലമോ ശീലിക്കുകയാൽ വായു കോപി
ക്കുന്നു. തന്മൂലം ശൂന്യങ്ങളായി
ത്തീരുന്ന സ്രോതസ്സുകളിൽ സ
ഞ്ചരിച്ചു കൊണ്ട് ആ സ്രോതസ്സു
കളെത്തന്നെ ഏറ്റവും പൂരിപ്പിച്ചി
ട്ട് ആ വിധത്തിലോ മറ്റു ദോഷങ്ങ
ളാൽ പൂർണ്ണങ്ങളായിത്തീരുന്ന
അതുകളിൽ (സ്രോതസ്സുകളിൽ)
നിന്ന് ആവരണം ( നിരോധനം ) ഉ
ണ്ടായിട്ട് ബലവാനായിട്ട് ആ വി
ധത്തിലോ വാതം കോപിക്കുന്നു.




Comments