സമശനവും ,അധ്യശനവും , വിഷമാശനവും



" मिश्रं पथ्यमपथ्यं च भुक्तं समशनं मतम्॥३३
विद्यादध्यशनं भूयो भुक्तस्योपरि भोजनम्।
अकाले बहु चाल्पं वा भुक्तं तु विषमाशनम्॥३४
त्रीण्यप्येतानि मृत्युं वा घोरान् व्याधीन्सृजन्ति वा।" 
( अ हृ सू मात्राशितीयं )

पथ्यमपथ्यं च मिश्रं भुक्तं समशनं मतम् ,
भुक्तस्य उपरि भूयः भोजनम् अध्यशनं 
विद्यात् , अकाले बहु वा अल्पं वा भुक्तं
तु विषमाशनम् , एतानि त्रीणि अपि मृत्युं
वा घोरान् व्याधीन् वा सृजन्ति ।

" മിശ്രം പഥ്യമപഥ്യം ച ഭുക്തം
സമശനം മതം
വിദ്യാദധ്യശനം ഭൂയോ 
ഭുക്തസ്യോപരി ഭോജനം
അകാലേ ബഹു ചാല്പം വാ 
ഭുക്തം തു വിഷമാശനം
ത്രീണ്യപ്യേതാനി മൃത്യും വാ
ഘോരാൻ വ്യാധീൻ സൃജന്തി വാ "

പഥ്യവും അപഥ്യവുമായ അന്നം 
ഇടകലർന്നു ഭക്ഷിക്കുന്നത് 
സമശനം . ഒരിക്കൽ ഭക്ഷിച്ചതിന്
മീതെ വീണ്ടും കഴിക്കുന്ന ഭോജനം
അധ്യശനം . അസമയത്ത് അതി
മാത്രയിലോ അല്പമാത്രയിലോ 
കഴിക്കുന്ന ഭക്ഷണം വിഷമാശനം . 
ഈ പറഞ്ഞ മൂന്നും - സമശനവും ,
അധ്യശനവും , വിഷമാശനവും - 
മരണത്തെയോ മാരകരോഗങ്ങ
ളേയോ ഉണ്ടാക്കുന്നു.

" भोजनं तृणकेशादिजुष्टमुष्णीकृतं पुनः।
शाकावरान्नभूयिष्ठमत्युष्णलवणं त्यजेत्॥"३९
( अ हृ सू मात्राशितीयं )

तृणकेशादिजुष्टं पुनः उष्णीकृतं शाकावरान्न-
-भूयिष्ठं अत्युष्णलवणं भोजनं त्यजेत् ।

" ഭോജനം തൃണകേശാദി
ജുഷ്ടമുഷ്‌ണീകൃതം പുന:
ശാകാവരാന്നഭൂയിഷ്ഠം
അത്യുഷ്ണലവണം ത്യജേത്."

തൃണം , മുടി മുതലായവ വീണു 
കിടക്കുന്ന അന്നവും , തണുത്ത
ഭക്ഷണം വീണ്ടും ചൂടാക്കിയും ,
ഇലക്കറികളും അതാത് വർഗ്ഗങ്ങ
ളിൽ അധമമായി പറയപ്പെട്ട അന്ന
വും അധികമായി ഭക്ഷിക്കരുത്. 
അധികം ചൂടുള്ളതും അധികം 
ഉപ്പുള്ളതുമായ ഭക്ഷണത്തെയും ഉപേക്ഷിക്കണം.

"अन्नेन कुक्षेर्द्वावंशौ पानेनैकं प्रपूरयेत्॥४६
आश्रयं पवनादीनां चतुर्थमवशेषयेत्।"
( अ हृ सू मात्राशितीयं )

कुक्षे: द्वौ अंशौ अन्नेन एकं पानेन प्रपूरयेत्
पवनादीनां आश्रयं चतुर्थं अवशेषयेत् ।

 " അന്നേന കുക്ഷേർദ്വാവംശൌ 
പാനേനൈകം പ്രപൂരയേത്
ആശ്രയം പവനാദീനാം ചതുർത്ഥമവശേഷയേത് "

വയറിന്റെ രണ്ട് ഭാഗം ( അരവയറ് ) 
അന്നം കൊണ്ടും ഒരു ഭാഗം വെള്ളം
കൊണ്ടും നിറക്കണം. വാതാദികളുടെ
സഞ്ചാരത്തിനായി നാലിലൊരു ഭാഗ
ത്തെ ഒഴിച്ചിടണം.

Comments