Random Post

അനുപാനം



"अनुपानं हिमं वारि यवगोधूमयोर्हितम्॥४७
दध्नि मद्ये विसे क्षौद्रे, कोष्णं पिष्टमयेषु तु।
शाकमुद्गादिविकृतौ मस्तुतक्राम्लकाञ्जिकम्॥४८
सुरा कृशानां पुष्ट्यर्थं, स्थूलानां तु मधूदकम्।
शोषे मांसरसो, मद्यं मांसे स्वल्पे च पावके॥४९
व्याध्यौषधाध्वभाष्यस्त्रीलङ्घनातपकर्मभिः।
क्षीणे बाले च वृद्धे च पयः पथ्यं यथाऽमृतम्॥"५०
( अ हृ सू मात्राशितीयं )

यवगोधूमयो: दध्नि मद्ये विसे क्षौद्रे हिमं वारि
अनुपानं हितं , पिष्टमयेषु तु कोष्णं , शाकमुद्गा
-दिविकृतौ मस्तुतक्राम्लकाञ्जिकम् , कृशानां 
पुष्ट्यर्थं सुरा स्थूलानां मधूदकम् तु शोषे मांस
-रस: मांसे स्वल्पे पावके च मद्यं व्याध्यौषधाध्व
भाष्यस्त्रीलङ्घनातपकर्मभिः क्षीणे बाले च वृद्धे
च पयः अमृतं यथा पथ्यं ।

" അനുപാനം ഹിമം വാരി യവഗോധൂമയോർഹിതം
ദധ്നി മധ്യേ വിസേ ക്ഷൌദ്രേ, 
കോഷ്ണം പിഷ്ടമയേഷു തു 
ശാകമുദ്ഗാദിവികൃതൌ 
മസ്തുതക്രാമ്ലകാഞ്ജികം
സുരാ കൃശാനാം പുഷ്ട്യർത്ഥം, 
സ്ഥൂലാനം തു മധൂദകം.
ശോഷേ മാംസരസോ,മദ്യം 
മാംസേ സ്വല്പേ ച പാവകേ
വ്യാധ്യൗഷധാധ്വഭാഷ്യസ്ത്രീ
ലംഘനാതപകർമഭി:
ക്ഷിണേ ബാലേ ച വൃദ്ധേ ച 
പയ:പഥ്യം യഥാമൃതം ."

യവം , ഗോതമ്പ് , തൈര് , മദ്യം ,
താമരവളയം, തേൻ ഇവ ഭക്ഷി
ച്ചാൽ തണുത്ത വെള്ളം കുടിക്കു
ന്നത് ഹിതമാകുന്നു. അരി അരച്ചു
ണ്ടാക്കുന്ന പലഹാരങ്ങളിൽ ചെറു
ചൂട് വെള്ളമാണ് അനുപാനം.ശാക
വർഗ്ഗം, ചെറുപയറ് മുതലായവ കൊ
ണ്ടുണ്ടാക്കുന്ന ആഹാരത്തിൽ തൈ
ർവെള്ളം , മോര് , പുളിച്ച കാടി ഇവ
അനുപാനമാണ്. മെലിഞ്ഞവർക്ക്
പുഷ്ടിയുണ്ടാക്കുന്നതിന് സുര എന്ന
മദ്യവും സ്ഥൂലന്മാർക്ക് തേൻ ചേർത്ത
വെള്ളവും ഹിതമാണ്. ശോഷത്തിൽ
മാംസരസവും, മന്ദാഗ്നിയിൽ മദ്യവും
ഹിതകരമാണ്. രോഗികൾക്കും ,
ഔഷധം സേവിക്കുന്നവർക്കും, വഴി 
നടന്ന് തളർന്നവർക്കും, അമിതമായി സംസാരിക്കുന്നവർക്കും ,സ്ത്രീസേവ ചെയ്യുന്നവർക്കും, ഉപവസിച്ചവർക്കും,
വെയിൽ കൊള്ളുന്നവർക്കും, ദേഹവും 
മനസ്സും ക്ഷീണിച്ചവർക്കും ,ബാലന്മാർ
ക്കും ,വൃദ്ധന്മാർക്കും പാല് അമൃതെന്ന 
പോലെ പഥ്യമാണ്.



" विपरीतं यदन्नस्य गुणैः स्यादविरोधि च।
अनुपानं समासेन, सर्वदा तत्प्रशस्यते॥"५१
(अ हृ सू मात्राशितीयं )

यत् गुणैः अन्नस्य विपरीतं अविरोधी स्यात्
तत् समासेन सर्वदा अनुपानं प्रशस्यते।

" വിപരീതം യദന്നസ്യ 
ഗുണൈ:സ്യാദവിരോധി ച
അനുപാനം സമാസേന, 
സർവദാ തത്പ്രശസ്യതേ."

ഗുണങ്ങൾ കൊണ്ട് അന്നത്തിന്
വിപരീതമായതും വിരുദ്ധമല്ലാതെ
യുമിരിക്കുന്നവയും ചുരുക്കത്തിൽ
എപ്പോഴും അനുപാനമായി ഉപയോ
ക്കാൻ നല്ലതാകുന്നു.


"अनुपानं करोत्यूर्जां तृप्तिं व्याप्तिं दृढाङ्गताम्।
अन्नसङ्घातशौथिल्यविक्लित्तिजरणानि च॥"५२
( अ हृ सू मात्राशितीयं )

ऊर्जां तृप्तिं व्याप्तिं दृढांङ्गताम् अन्नसङ्घात
शौथिल्यविक्लित्तिजरणानि च अनुपानं करोति।

"അനുപാനം കരോത്യൂർജ്ജാം
തൃപ്തിം വ്യാപ്തിം ദൃഢാംഗതാം
അന്നസംഘാതശൈഥില്യ
വിക്ലിത്തിജരണാനി ച ."

അനുപാനം ദേഹബലത്തെയും ,
ഇന്ദ്രിയശക്തിയേയും ,സംതൃപ്തി
യേയും ,ആഹാര രസത്തിന്റെ 
വ്യാപനത്തെയും, അംഗദാർഢ്യ
ത്തെയും, അന്നശൈഥില്യത്തെയും ,
നനവ് ,പചനം ഇവയേയുമുണ്ടാ
ക്കുന്നു


" नोर्ध्वजत्रुगदश्वासकासोरःक्षतपीनसे।
गीतभाष्यप्रसङ्गे च स्वरभेदे च तद्धितम्॥"५३॥
( अ हृ सू मात्राशितीयं )

ऊर्ध्वजत्रुगदश्वासकासोरःक्षतपीनसे
गीतभाष्यप्रसङ्गे च स्वरभेदे च तत् न हितं ।

" നോർദ്ധ്വജത്രുഗദശ്വാസ
കാസോര:ക്ഷതപീനസേ
ഗീതഭാഷ്യപ്രസംഗേ ച 
സ്വരഭേദേ ച തദ്ധിതം."

ജത്രൂർദ്ധ്വരോഗങ്ങൾ, ശ്വാസം ,
കാസം , ഉര:ക്ഷതം , പീനസം 
ഇവയുള്ളവരും അധികമായി
പാടുകയും സംസാരിക്കുകയും
ചെയ്യുന്നവർക്കും സ്വരഭേദമുള്ള
വർക്കും അനുപാനം ഹിതമല്ല.


Post a Comment

0 Comments