വാതം
കോപിച്ചാൽ
" धातुक्षयकरैर्वायुः कुप्यत्यतिनिषेवितैः॥५॥
चरन् स्रोतःसु रिक्तेषु भृशं तान्येव पूरयन्।
तेभ्योऽन्यदोषपूर्णेभ्यः प्राप्य वाऽऽवरणं बली॥"६॥
( अ हृ वातव्याधिनिदानम् )
धातुक्षयकरै: अतिनिषेवितैः रिक्तेषु स्रोतस्सु
चरन् तानि एव भृशं पूरयन् अन्यदोषपूर्णेभ्यः
तेभ्यः आवरणं प्राप्य बली वा वायुः कुप्यति।
" ധാതുക്ഷയകരൈർവായു: കുപ്യത്യതിനിഷേവിതൈ:
ചരൻ സ്രോതസ്സു രിക്തേഷു
ഭൃശം താന്യേവ പൂരയൻ
തേഭ്യോന്യദോഷപൂർണേഭ്യ:
പ്രാപ്യ വാവരണം ബലീ."
ധാതുക്ഷയത്തെ ഉണ്ടാക്കുന്ന
ആഹാരവിഹാരാദികൾ അതി
മാത്രമായോ അധികകാലമോ ശീലിക്കുകയാൽ വായു കോപി
ക്കുന്നു. തന്മൂലം ശൂന്യങ്ങളായി
ത്തീരുന്ന സ്രോതസ്സുകളിൽ സ
ഞ്ചരിച്ചു കൊണ്ട് ആ സ്രോതസ്സു
കളെത്തന്നെ ഏറ്റവും പൂരിപ്പിച്ചി
ട്ട് ആ വിധത്തിലോ മറ്റു ദോഷങ്ങ
ളാൽ പൂർണ്ണങ്ങളായിത്തീരുന്ന
അതുകളിൽ (സ്രോതസ്സുകളിൽ)
നിന്ന് ആവരണം ( നിരോധനം ) ഉ
ണ്ടായിട്ട് ബലവാനായിട്ട് ആ വി
ധത്തിലോ വാതം കോപിക്കുന്നു.
" मांसमेदोगतो ग्रन्थींस्तोदाढ्यान् कर्कशान् भ्रमम्।
गुर्वङ्गं चातिरुक्स्तब्धं मुष्टिदण्डहतोपमम्॥"११
( अ हृ वातव्याधिनिदानम् )
मांसमेदो गत: तोदाढ्यान् कर्कशान् ग्रन्थीन्
भ्रमम् अङ्गं गुरु मुष्टिदण्डहतोपमम् अतिरुक्
स्तब्धं च ।
" മാംസമേദോഗതോ ഗ്രന്ഥീം
സ്തോദാഢ്യാൻ കർക്കശാൻ ശ്രമം.
ഗുർവംഗം ചാതിരുക്സ്തബ്ധം മുഷ്ടിദണ്ഡഹതോപമം"
മാംസത്തിലും മേദസ്സിലും നിന്ന്
വാതം കോപിച്ചാൽ അസഹനീയ
മായ വേദനയോടും അത്യന്തം പീ
ഡിപ്പിക്കുന്നതുമായ ഗ്രന്ഥികളെ
യും ഭ്രമത്തെയും ഉണ്ടാക്കും. അം
ഗങ്ങൾ കനമുള്ളതായും മുഷ്ടി
കൊണ്ടോ വടി കൊണ്ടോ അടി
കിട്ടിയ പോലെ ദുസ്സഹമായ വേദ
നയോടും സ്തംഭിച്ചുമിരിക്കും.
"श्रोत्रादिष्विन्द्रियवधंत्वचि स्फुटनरूक्षते॥९॥
रक्ते तीव्रा रुजः स्वापतापरागविवर्णता:
अरूंष्यन्नस्य विष्टम्भरुचिं कृशतां भ्रमम्॥"१०
( अ हृ वातव्याधिनिदानम् )
श्रोत्रादिषु इन्द्रियवधं ,त्वचि स्फुटनरूक्षते ,
रक्ते तीव्रा रुजः स्वापतापरागविवर्णता:
अरूंषिअन्नस्य विष्टम्भं अरुचिं कृशतां भ्रमं ।
" ശ്രോത്രാദിഷ്വിന്ദ്രിയവധം
ത്വചി സ്ഫുടനരൂക്ഷതേ
രക്തേ തീവ്ര രുജ: സ്വാപ-
-താപരാഗവിവർണ്ണതാ:
അരൂംഷ്യന്നസ്യ വിഷ്ടംഭ-
-മരുചിം കൃശതാം ഭ്രമം."
ശ്രോത്രാദികളായ ജ്ഞാനേന്ദ്രിയങ്ങ
ളിലും പാണിപാദാദികളായ കർമ്മേ
ന്ദ്രിയങ്ങളിലും വാതം കോപിച്ചാൽ അതാതിന്ദ്രിയങ്ങൾക്കു വിഷയഹാനി ഉണ്ടാകും. ത്വക്കിൽ നിന്നു കോപിച്ചാ
ൽ തൊലി വിണ്ടുകീറുകയും ത്വക്കിന്
രൂക്ഷതയുമുണ്ടാകും. രക്തത്തിൽ
നിന്നും കോപിച്ചാൽ തീവ്രമായ വേദന ,
തരിപ്പ് , ചൂട് , ചുവപ്പ് , നിറഭേദം ഇവയും അരിപ്പുണ്ണുകളും , അന്നത്തിന് വിഷ്ടം
ഭത്തെയും , അരുചിയേയും , കാർശ്യ
ത്തെയും , ഭ്രമത്തെയുമുണ്ടാക്കും
"आमाशये तृड्वमथुश्वासकासविषूचिकाः॥८॥
कण्ठोपरोधमुद्गारान् व्याधीनूर्ध्वं च नाभितः।"
( अ हृ वातव्याधिनिदानम् )
आमाशये तृड्वमथुश्वासकासविषूचिकाः
कण्ठोपरोधमुद्गारान् नाभितःऊर्ध्वं व्याधीन् च ।
" ആമാശയേ തൃട് വമഥു
ശ്വാസകാസവിഷൂചികാ:
കണ്ഠോപരോധമുദ്ഗാരാൻ
വ്യാധീനൂർദ്ധ്വം ച നാഭിത: "
വാതം ആമാശയത്തിൽ നിന്നു
കോപിച്ചാൽ തൃഷ്ണ , ഛർദ്ദി,
ശ്വാസം, കാസം , വിഷൂചിക,
കണ്ഠോപരോധം, ഉദ്ഗാരം ,
എന്നിവയും നാഭിക്ക് മുകളിൽ
വ്യാധികളെയും ഉണ്ടാക്കുന്നു.
"तत्र पक्वाशये क्रुद्धः शूलानाहान्त्रकूजनम्।
मलरोधाश्मवर्ध्मार्शस्त्रिकपृष्ठकटीग्रहम्॥७॥
करोत्यधरकायेषु तांस्तान् कृच्छ्रानुपद्रवान्।"
( अ हृ वातव्याधिनिदानम् )
तत्र पक्वाशये क्रुद्धः शूलानाहान्त्रकूजनम्
मलरोधाश्मवर्ध्मार्शस्त्रिकपृष्ठकटीग्रहम्
अधरकायेषु कृच्छ्रान् तान् तान् उपद्रवान्
करोति।
" തത്ര പക്വാശയേ ക്രുദ്ധ: ശൂലാനാഹാന്ത്രകൂജനം
മലരോധാശ്മവർദ്ധ്മാർശ
സ്ത്രികപൃഷ്ഠകടീഗ്രഹം
കരോത്യധരകായേഷു താം
സ്താൻ കൃച്ഛ്രാനുപദ്രവാൻ "
വാതം പക്വാശയത്തിൽ കോപിച്ചാൽ
വയറ് വേദന ,വയറ് വീർപ്പ് ,കുടലിരപ്പ്,
മലബന്ധം ,അശ്മരി ,വൃദ്ധി ,അർശസ്സ്,
ത്രികപൃഷ്ഠകടികളിൽ പിടുത്തം ഇവ
യും അധ:കായത്തിൽ കൃഛ്രസാദ്ധ്യങ്ങ
ളായ അതാതുപദ്രവങ്ങളേയും
ഉണ്ടാക്കുന്നു.
" अस्थिस्थः सक्थिसन्ध्यस्थिशूलं
तीव्रं बलक्षयम्।
मज्जस्थोऽस्थिषु सौषिर्यमस्वप्नं
स्तब्धतां रुजम्॥"१२
( अ हृ वातव्याधिनिदानम् )
अस्थिस्थः सक्थिसन्ध्यस्थि शूलं तीव्रं बलक्षयम्
मज्जस्थ:अस्थिषु सौषिर्यं अस्वप्नं स्तब्धतां रुजम्।
" അസ്ഥിസ്ഥ: സക്ഥിസന്ധ്യസ്ഥി
ശൂലം തീവ്രം ബലക്ഷയം
മജ്ജസ്തോസ്ഥിഷു സൌഷിര്യ
മസ്വപ്നം സ്തബ്ധതാം രുജം."
അസ്ഥിയിൽ നിന്നും വാതം
കോപിച്ചാൽ സക്‌ഥികളിലും
സന്ധികളിലും അസ്ഥികളിലും
വേദനയും തീവ്രമായ ബലക്ഷ
യവുമുണ്ടാകും. മജ്ജയിൽ
നിന്ന് കോപിച്ചാൽ അസ്ഥിക
ളിൽ സുഷിരത, ഉറക്കമില്ലായ്മ,
സ്തംഭനം, വേദന ഇവയുണ്ടാകും.
"शुक्रस्य शीघ्रमुत्सर्गं सङ्गं विकृतिमेव वा।
तद्वद्गर्भस्य शुक्रस्थःसिरास्वाध्मानरिक्तते॥१३
तत्स्थःस्नावस्थितः कुर्याद्गृध्रस्यायामकुब्जताः"।
( अ हृ वातव्याधिनिदानम् )
शुक्रस्थः शुक्रस्य शीघ्रं उत्सर्गं सङ्गं तद्वत्
गर्भस्य विकृतिं एव वा , सिरासु आध्मान-
-रिक्तते तत्स्थःस्नावस्थितःग्रृध्रस्यायाम-
-कुब्जताः कुर्यात्।
"ശുക്ലസ്യ ശീഘ്രമുത്സർഗം
സംഗം വികൃതിമേവ വാ
തദ്വദ്ഗർഭസ്യശുക്ലസ്ഥ: സിരാസ്വാധ്മാനരിക്തതേ
തത്സ്ഥ: സ്നാവസ്ഥിത:കുര്യാദ്
ഗൃദ്ധ്രസ്യായാമകുബ്ജതാ : "
ശുക്ലത്തിൽ നിന്ന് കോപിച്ചാൽ
ശുക്ലം അതിവേഗത്തിൽ സ്രവി
ക്കുകയോ തടവോ അതുപോ
ലെ ഗർഭത്തിന് വികൃതി തന്നെ
യോ ഉണ്ടാകും. സിരകളിൽ നി
ന്നും കോപിച്ചാൽ സിരകളിൽ
ആധ്മാനവും ശൂന്യതയും ഉണ്ടാ
കും. സ്നായുക്കളിൽ നിന്ന് വാ
തം കോപിച്ചാൽ ഗൃദ്ധ്രസി , ആ
യാമം , കൂന് ഇവയെ ഉണ്ടാക്കും.
" आमबद्धायनः कुर्यात्संस्तभ्याङ्गं कफान्वितः।
असाध्यं हतसर्वेहं दण्डवद्दण्डकं मरुत्॥"४२
( अ हृ वातव्याधिनिदानम् )
मरुत् आमबद्धायनः कफान्वितः अङ्गं संस्तभ्य
दण्डवत् हतसर्वेहं असाध्यं दण्डकः कुर्यात्।
" ആമബദ്ധായന: കുര്യാത്
സംസ്തഭ്യാംഗം കഫാന്വിത:
അസാദ്ധ്യം ഹതസർവേഹം
ദണ്ഡവദ്ദണ്ഡകം മരുത്."
വാതം കോപിച്ച് ആമത്തോട് കൂടി
ച്ചേർന്ന് നിരുദ്ധഗതിയെ പ്രാപിച്ചിട്ട്
കഫത്തോട് കൂടിച്ചേർന്ന് ശരീരത്തെ
വടി പോലെ അതിയായി സ്തംഭിച്ചിട്ട്
ശരീര വ്യാപാരങ്ങളില്ലാതാക്കിത്തീർ
ക്കുന്നു. ദണ്ഡകം എന്ന് പേരായ ഈ
രോഗം അസാദ്ധ്യവുമാണ്.
" तलं प्रत्यङ्गुलीनां या कण्डरा बाहुपृष्ठतः।
बाहुचेष्टापहरणी विश्वाची नाम सा स्मृता॥"४४
( अ हृ वातव्याधिनिदानम् )
तलं प्रति बाहुपृष्ठतः अङ्गुलीनां या कण्डरा
बाहुचेष्टापहरणी सा विश्वाची नाम स्मृता।
" തലം പ്രത്യംഗുലീനാം യാ
കണ്ഠരാ ബാഹുപൃഷ്ഠത:
ബാഹുചേഷ്ടാപഹരണീ
വിശ്വാചീ നാമ സാ സ്മൃതാ."
വാതം കോപിച്ച് ഉള്ളം കൈയിൽ
നിന്ന് തുടങ്ങി പുറം കൈവിരലുക
ളിലും കണ്ഡരയിലും സ്ഥിതി ചെയ്ത്
കൈയുടെ ചേഷ്ടാശക്തിയെ നശിപ്പി
ക്കുന്നു. ആ രോഗത്തെ വിശ്വാചീ
എന്ന് പറയുന്നു.
" वायुः कट्यां स्थितः सक्थ्नः
कण्डरामाक्षिपेद्यदा।
तदा खञ्जो भवेज्जन्तुः
पङ्गुः सक्थ्नोर्द्वयोरपि "॥४५
( अ हृ वातव्याधिनिदानम् )
वायुः कट्यां स्थितः सक्थ्नः कण्डरां यदा
आक्षिपेत् तदा जन्तुः खञ्जः भवेत् ,
द्वयोः अपि सक्थ्नो पंगु ( भवेत् )।
" വായു: കട്യാം സ്ഥിത: സക്ഥ്ന: കണ്ഡരാമാക്ഷിപേദ്യദാ
തദാ ഖഞ്ജോ ഭവേജ്ജന്തു:
പംഗു: സക്ഥ്നോർദ്വയോരപി."
കോപിച്ച വാതം അരക്കെട്ടിൽ സ്ഥിതി
ചെയ്ത് കാലിലേക്കുള്ള കണ്ഡരയെ
എപ്പോൾ ആക്ഷേപിക്കുമോ (പിടിച്ച്
കുലുക്കുമോ)അപ്പോൾ ആ മനുഷ്യ
ന്റെ ഒരു കാലിന്സ്വാധീനമില്ലാതാകു
ന്നതിനെ ഖഞ്ജവാതം എന്ന് പറയുന്നു.
രണ്ടു കാലുകളിലേക്കുമുള്ള കണ്ഡരക
ളെ ആക്ഷേപിക്കുമ്പോൾ രണ്ടുകാലി
നും സ്വാധീനമില്ലാതാകുന്നതിനെ
പംഗുവാതം എന്നും പറയുന്നു.
" कम्पते गमनारम्भे खञ्जन्निव च याति यः।
कलायखञ्जं तं विद्यान्मुक्तसन्धिप्रबन्धनम्॥"४६
( अ हृ वातव्याधिनिदानम् )
यः गमनारम्भे कम्पते खञ्जन् इव याति च
मुक्तसन्धिप्रबन्धनम् तं कलायखञ्जं विद्यात् ।
" കമ്പതേ ഗമനാരംഭേ
ഖഞ്ജന്നിവ ച യാതി യ:
കളായഖഞ്ജം തം വിദ്യാ-
-ന്മുക്തസന്ധിപ്രബന്ധനം ."
ഏതൊരുവൻ നടക്കാൻ തുടങ്ങുമ്പോ
ൾ വിറക്കുകയും ഖഞ്ജവാതത്തിലെന്ന
പോലെ നടക്കുകയും സന്ധിബന്ധങ്ങ
ൾക്ക് വേർപാടുണ്ടാവുകയും ചെയ്യു
ന്നുവോ അതിനെ കളായഖഞ്ജം
എന്ന് പറയുന്നു .
" वातशोणितजः शोफो जानुमध्ये महारुजः।
ज्ञेयः क्रोष्टुकशीर्षश्च स्थूलः क्रोष्टुकशीर्षवत्॥"
( अ हृ वातव्याधिनिदानम् )
वातशोणितजः महारुजः जानुमध्ये शोफ:
क्रोष्टुकशीर्षवत् स्थूलः असौ क्रोष्टुकशीर्ष:
ज्ञेयः।
" വാതശോണിതജ: ശോഫോ
ജാനുമധ്യേ മഹാരുജ:
ജ്ഞേയ: ക്രോഷ്ടുകശീർഷശ്ച
സ്ഥൂല:ക്രോഷ്ടുകശീർഷവത്."
വാതരക്തകോപത്താൽ
അസഹ്യമായ വേദനയോട്
കൂടി കാൽമുട്ടിന്റെ മദ്ധ്യഭാ
ഗത്ത് കുറുക്കന്റെ തലയുടെ
ആകൃതിയിൽ ശോഫമുണ്ടാകു
ന്നതിനെ ക്രോഷ്ടുകശീർഷം
എന്ന് പറയുന്നു .
पादयोः कुरुते दाहं पित्तासृक्सहितोऽनिलः॥
विशेषतश्चङ्क्रमिते पाददाहं तमादिशेत्॥" ५६
( अ हृ वातव्याधिनिदानम् )
अनिलः पित्तासृक्सहित: पादयोः विशेषत
चङ्क्रमिते दाहं कुरुते तं पाददाहं आदिशेत्।
"പാദയോ: കുരുതേ ദാഹം പിത്താസൃക്സഹിതോനില:
വിശേഷതശ്ചംക്രമിതേ
പാദദാഹം തമാദിശേത്."
വാതം പിത്തരക്തങ്ങളോട് ചേർന്ന്
പാദങ്ങളിൽ വിശേഷിച്ച് നടന്നുകൊ
ണ്ടിരിക്കുമ്പോൾ പുകച്ചിൽ ഉണ്ടാക്കു
ന്നു . ആ രോഗം പാദദാഹം ആകുന്നു.
इति निदानस्थाने वातव्याधिनिदानं नाम
पञ्चदशोऽध्यायः॥
हर्षतोदरुगायामशोफस्तम्भग्रहादयः॥६
स्विन्नस्याशु प्रशाम्यन्ति मार्दवं चोपजायते।
( अ हृ वातव्याधिचिकित्सितम् )
हर्षतोदरुगायामशोफस्तम्भग्रहादयः
स्विन्नस्य आशु प्रशाम्यन्ति मार्दवं
उपजायते च ।
" ഹർഷതോദരുഗായാമ
ശോഫസ്തംഭഗ്രഹാദയ:
സ്വിന്നസ്യാശു പ്രശാമ്യന്തി
മാർദ്ദവംചോപജായതേ ."
സ്നിഗ്ദ്ധത വരുത്തിയതിന്നു ശേഷം
വേണ്ടതു പോലെ വിയർപ്പിച്ചാൽ തരി
പ്പ്, കുത്തിനോവ് , വേദന , കോച്ചിവലി ,
ശോഫം , സ്തംഭനം , പിടുത്തം മുതലാ
യ ഉപദ്രവങ്ങളെല്ലാം ക്ഷണത്തിൽ
ശമിക്കുകയും അവയവങ്ങൾക്ക്
മാർദ്ദവം വരികയും ചെയ്യും.
" स्नेहश्च धातून् संशुष्कान् पुष्णात्याशूपयोजितः।
बलमग्निबलं पुष्टिं प्राणं चास्याभिवर्धयेत्।"
( अ हृ वातव्याधिचिकित्सितम् )
स्नेह: च प्रयोजित: संशुष्कान् धातून् आशु
पुष्णाति अस्य बलं अग्निबलं पुष्टिं प्राणं च
अभिवर्धयेत् ।
" സ്നേഹശ്ച ധാതൂൻ സംശുഷ്കാൻ പുഷ്ണാത്യാശൂപയോജിത:
ബലമഗ്നിബലം പുഷ്ടിം
പ്രാണം ചാസ്യാഭിവർദ്ധയേത് ."
സ്നേഹദ്രവ്യം വിധിപ്രകാരം
ശീലിച്ചാൽ വരണ്ടിരിക്കുന്ന
ധാതുക്കളെ ക്ഷണത്തിൽ
പുഷ്ടിപ്പെടുത്തുകയും ശരീരബലം,ജഠരാഗ്നിബലം ,
ശരീരപുഷ്ടി , പ്രാണൻ എന്നി
തുകളെ വർദ്ധിപ്പിക്കുകയും
ചെയ്യുന്നു.
" यद्येतेन सदोषत्वात्कर्मणा न प्रशाम्यति॥९
मृदुभिः स्नेहसंयुक्तैर्भेषजैस्तं विशोधयेत्।"
( अ हृ वातव्याधिचिकित्सितम् )
एतेन कर्मणा सदोषत्वात् न प्रशाम्यति यदि
मृदुभिः स्नेहसंयुक्तै: भेषजै: तं विशोधयेत्।
" യദ്യേതേന സദോഷത്വാത്
കർമണാ ന പ്രശാമ്യതി
മൃദുഭി: സ്നേഹസംയുക്തൈ:
ഭേഷജൈസ്തം വിശോധയേത് "
വാതരോഗിയെ ഈ പറഞ്ഞ സ്നേഹ
സ്വേദങ്ങളെ ശീലിപ്പിച്ചിട്ടും ദോഷകോ
പിത്താധിക്യം നിമിത്തം അവന്റെ രോഗം
ശമിക്കുന്നില്ലെങ്കിൽ മൃദു വീര്യങ്ങളും
സ്നേഹദ്രവ്യം ചേർത്തവയുമായ
വിരേചനദ്രവ്യം സേവിപ്പിച്ച് വിരേകം
ശീലിപ്പിക്കുകയും വേണം.
" हृत्स्थे पयः स्थिरासिद्धम् शिरोवस्तिः शिरोगते
स्नैहिकं नावनं धूमः श्रोत्रादीनां च तर्पणम् ॥"१७
( अ हृ वातव्याधिचिकित्सितम् )
हृत्स्थे स्थिरासिद्धम् पयः , शिरोगते शिरोवस्तिः
स्नैहिकं नावनं धूमः श्रोत्रादीनां तर्पणम् च ।
" ഹൃൽസ്ഥേ : പയ: സ്ഥിരാസിദ്ധം
ശിരോവസ്തി: ശിരോഗതേ
സ്നൈഹികം നാവനം ധൂമ:
ശ്രോത്രാദീനാം ച തർപ്പണം ."
കോപിച്ച വായു ഹൃദയാശ്രിതമായി
രുന്നാൽ ഓരിലവേര് ചതച്ചു കിഴി
കെട്ടിയിട്ട് കുറുക്കിയ പാല് സേവി
ക്കണം.
കോപിച്ച വായു ശിരസ്സിനെ പ്രാപിച്ച് അർദ്ദിതാദി വികാരങ്ങളെ ചെയ്യുന്ന
തായാൽ ശിരോവസ്തി ,സ്നേഹ
ദ്രവ്യങ്ങൾ കൊണ്ടുള്ള നസ്യം ,
സ്നിഗ്ദ്ധമായ ധൂമപാനം ,ശ്രോത്രാ
ദികളിൽ തർപ്പണം എന്നിതുകളെ ശീലിപ്പിക്കണം.
" स्वेदाभ्यङ्गनिवातानि हृद्यं चान्नं त्वगाश्रिते।
शीताः प्रदेहा रक्तस्थे विरेको रक्तमोक्षणम्"।१८
( अ हृ वातव्याधिचिकित्सितम् )
त्वगाश्रिते स्वेदाभ्यङ्गनिवातानि हृद्यं अन्नं च ,
रक्तस्थे शीताः प्रदेहा: विरेक: रक्तमोक्षणम् ।
" സ്വേദാഭ്യംഗനിവാതാനി
ഹൃദ്യം ചാന്നം ത്വഗാശ്രിതേ
ശീതാ: പ്രദേഹാ രക്തസ്ഥേ
വിരേകോ രക്തമോക്ഷണം "
വായു ത്വക്കിനെ ആശ്രയിച്ചു കോപി
ച്ചാൽ വിയർപ്പിക്കുകയും ,എണ്ണ തേ
ക്കുകയും , കാറ്റ് കൊള്ളാതിരിക്കുക
യും , മനസ്സിന്നിണങ്ങിയ ആഹാരം
കഴിക്കുകയും വേണം .
വായു രക്താശ്രിതനായിരുന്നാൽ
ശീതവീര്യങ്ങളായ മരുന്നുകൾ അരച്ചു
തേക്കുന്നതും വയറിളക്കുന്നതും,രക്ത
മോക്ഷവും ഹിതമാണ് .
" विरेको मांसमेदःस्थे निरूहाः शमनानि च।
बाह्याभ्यन्तरतः स्नेहैरस्थिमज्जगतं जयेत्॥"१९
( अ हृ वातव्याधिचिकित्सितम् )
मांसमेदःस्थे विरेक: निरूहाः शमनानि च ,
अस्थिमज्जगतं बाह्याभ्यन्तरतः स्नेहै: जयेत्।
" വിരേകോ മാംസമേദ:സ്ഥേ
നിരൂഹാ:ശമനാനി ച
ബാഹ്യാഭ്യന്തരത: സ്‌നേഹൈ:
അസ്ഥിമജ്ജഗതം ജയേത്."
കോപിച്ച വായു മാംസത്തേയോ
മേദസ്സിനേയോ പ്രാപിച്ച് രോഗങ്ങ
ളെ ഉണ്ടാക്കുന്നതായാൽ വിരേചി
പ്പിക്കുകയും കഷായവസ്തി പ്രയോ
ഗിക്കുകയും ശമനചികിത്സ ചെയ്യു
കയും വേണം.
വായു അസ്ഥിയിലോ മജ്ജയിലോ
നിന്ന് കോപിച്ചാൽ സ്നേഹപാനം
ചെയ്യുകയും ബാഹ്യമായി സ്നേഹം
പ്രയോഗിക്കുകയും വേണം.
" चिकित्सितमिदं कुर्याच्छुद्धवातापतानके।
संसृष्टदोषे संसृष्टं चूर्णयित्वा कफान्विते॥३५
तुम्बरूण्यभया हिङ्गु पौष्करं लवणत्रयम्।
यवक्वाथाम्बुना पेयं हृत्पार्श्वार्त्यपतन्त्रके॥३६
हिङ्गु सौवर्चलं शुण्ठी दाडिमं साम्लवेतसम्।
पिबेद्वा श्लेष्मपवनहृद्रोगोक्तं च शस्यते॥" ३७
( अ हृ वातव्याधि चिकित्सितम् )
इदं चिकित्सितम् शुद्धवातापतानके कुर्यात्।
संसृष्टदोषे संसृष्टं ।
कफान्विते हृत्पार्श्वार्त्यपतन्त्रके तुम्बरूणि
अभया हिङ्गु पौष्करं लवणत्रयम् यवक्वाथा
- म्बुना पेयं , हिङ्गु सौवर्चलं शुण्ठी दाडिमं
साम्लवेतसम् पिबेत् वा। श्लेष्मपवनहृद्रोगोक्तं
च शस्यते ।
"ചികിത്സിതമിദം കുര്യാത്
ശുദ്ധവാതാപതാനകേ.
സംസൃഷ്ടദോഷേ സംസൃഷ്ടം
ചൂർണ്ണയിത്വാ കഫാന്വിതേ
തുംബരൂണ്യഭയാ ഹിംഗു
പൗഷ്‌കരം ലവണത്രയം
യവക്വാഥാംബുന പേയം ഹൃത്പാർശ്വാർത്ത്യപതന്ത്രകേ
ഹിംഗു സൗവർച്ചലം ശുണ്ഠീ
ദാഡിമം സാമ്ലവേതസം.
പിബേദ്വാ ശ്ലേഷ്മപവന
ഹൃദ്രോഗോക്തം ച ശസ്യതേ."
ഈ ചികിത്സ കേവലവാതം കോപിച്ചു
ണ്ടാകുന്ന അപതാനകത്തിൽ ചെയ്യേ
ണ്ടതാണ്.
ദോഷസംസർഗ്ഗത്തിൽ സംസർഗ്ഗ
ചികിത്സയും ചെയ്യേണ്ടതാണ്.
കഫത്തോട് കൂടിയതും ഹൃത്പാർശ്വ
ങ്ങളിൽ വേദനയുള്ളതുമായ അപത
ന്ത്രകത്തിൽ തുമ്പൂണലരി , കടുക്കാ
ത്തോട്,കായം , പുഷ്ക്കരമൂലം ,
ഇന്തുപ്പ് , തുവർച്ചിലയുപ്പ് , വിളയുപ്പ്
ഇവ പൊടിച്ച് യവം കഷായം വെച്ച
തിൽ ചേർത്ത് സേവിക്കേണ്ടതാണ്.
കായം , തുവർച്ചിലയുപ്പ് , ചുക്ക് ,
ഉറുമാമ്പഴത്തോട് , ഞെരിഞ്ഞാ
മ്പുളി ഇവ സമം പൊടിച്ച് സേവി
ക്കുന്നതുംനന്ന്.
കഫവാതജമായ ഹൃദ്രോഗത്തിന്
പറഞ്ഞ ചികിത്സയും നല്ലതാണ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW