ദ്രവ്യത്തിൻ്റെ രസവും അനുരസവും
"तस्मान्नैकरसं द्रव्यं भूतसङ्घातसम्भवात्।
नैकदोषास्ततो रोगास्तत्र व्यक्तो रसः स्मृतः॥३
अव्यक्तोऽनुरसः किञ्चिदन्ते व्यक्तोऽपि चेष्यते।"
( अ हृ सू द्रव्यादिविज्ञानीयम् )
तस्मात् भूतसङ्घातसम्भवात् द्रव्यं नैकरसं
ततः रोगाः नैकदोषा: तत्र व्यक्तः रसः स्मृतः
अव्यक्त: अन्ते किञ्चित् व्यक्तः अपि च
अनुरसः इष्यते ।
" തസ്മാന്നൈകരസം ദ്രവ്യം
ഭൂതസംഘാതസംഭവാത്
നൈകദോഷാസ്തതോ രോഗാ:
തത്ര വ്യക്തോ രസ: സ്മൃതഃ
അവ്യക്തോനുരസ:കിഞ്ചിദന്തേ
വ്യക്തോപി ചേഷ്യതേ "
മേല്പറഞ്ഞ പ്രകാരം ദ്രവ്യോല്പത്തി
പഞ്ചഭൂത സമുത്ഭവമാകയാൽ
ഒരു ദ്രവ്യവും ഏകരസമായിരി
ക്കില്ല. അപ്രകാരമുള്ള ദ്രവ്യങ്ങ
ളുടെ ഉപയോഗം നിമിത്തം ഉണ്ടാ
കുന്നതാകയാൽ എല്ലാ രോഗങ്ങ
ളും അനേക ദോഷങ്ങളോട് കൂടി
യതാകുന്നു. ദ്രവ്യത്തിനെ നാവ്
കൊണ്ട് സ്ഫുടമായി ഗ്രഹിക്ക
പ്പെടുന്ന സ്വരൂപത്തോട് കൂടിയ
തിനെ രസമെന്ന് പറയുന്നു. നാ
വ് കൊണ്ട് സ്പഷ്ടമായി ഗ്രഹി
ക്കപ്പെടാത്തതിനെയും പ്രധാന
രസത്തെ ഗ്രഹിച്ചതിന് ശേഷം
അവസാനം കുറച്ച് വ്യക്തമാ
യി അനുഭവപ്പെടുന്നതിനെയും
അനുരസമെന്ന് പറയുന്നു.
"नाभसं सूक्ष्मविशदलघुशब्दगुणोल्बणम्॥९
सौषिर्यलाघवकरम् जगत्येवमनौषधम्।
न किञ्चिद्विद्यते द्रव्यं वशान्नानार्थयोगयोः॥"१०
( अ हृ सू द्रव्यादिविज्ञानीयम् )
नाभसं सूक्ष्मविशदलघुशब्दगुणोल्बणम्
सौषिर्यलाघवकरम् , एवं नानार्थयोगयोः
वशात् अनौषधं किञ्चित् द्रव्यं जगति
न विद्यते।
"നാഭസം സൂക്ഷ്മവിശദ
ലഘുശബ്ദഗുണോൽബണം
സൌഷിര്യലാഘവകരം
ജഗത്യേവമനോഷധം
ന കിഞ്ജിദ്വിദ്യതേ ദ്രവ്യം
വശാന്നാനാർത്ഥ
യോഗയോ:."
നാഭസമായിരിക്കുന്ന ദ്രവ്യം
സൂക്ഷ്മമായും വിശദമായും
ലഘുവായും ശബ്ദ പ്രധാന
വുമായിരിക്കും. ശരീരാവയ
വങ്ങളിൽ സുഷിരവും ലഘു
ത്വവുമുണ്ടാക്കും. ഇങ്ങനെ
നാനാ പ്രയോജന ശക്തിയു
ള്ളതിനാലും നാനായുക്തി
ഹേതുവായിട്ടും ഔഷധമല്ലാ
തെ ലോകത്തിൽ ഒരു ദ്രവ്യ
വുമില്ലെന്നറിഞ്ഞു കൊള്ളണം.
"द्रव्यमूर्ध्वगमं तत्र प्रायोऽग्निपवनोत्कटम्।
अधोगामि च भूयिष्ठं भूमितोयगुणाधिकम्॥११
इति द्रव्यम् रसान् भेदैरुत्तरत्रोपदेक्ष्यते।"
( अ हृ सू द्रव्यादिविज्ञानीयम् )
तत्र अग्निपवनोत्कटम् द्रव्यं प्रायः ऊर्ध्वगमं
भूमितोयगुणाधिकम् भूयिष्ठं अधोगामि च।
इति द्रव्यम् रसान् भेदै: उत्तरत्र उपदेक्ष्यते।
" ദ്രവ്യമൂർദ്ധ്വഗമം തത്ര പ്രായോഗ്നിപവനോത്കടം.
അധോഗാമി ച ഭൂയിഷ്ഠം ഭൂമിതോയഗുണാധികം
ഇതി ദ്രവ്യം രസാൻ ഭേദൈ:
ഉത്തരത്രോപദേക്ഷ്യതേ "
അഗ്നിയുടെയും വായുവിന്റെയും
അംശം അധികമുള്ള ദ്രവ്യം മിക്ക
വാറും ഊർദ്ധ്വഗമനങ്ങളായിരിക്കും.
( ഛർദ്ദിയെ ഉണ്ടാക്കുന്നത് ) ഭൂമിയു
ടെയും ജലത്തിന്റെയും ആധിക്യമുള്ള
ദ്രവ്യം അധികവും അധോഗാമികളാ
യിരിക്കും .( അതിസാരത്തെ ഉണ്ടാക്കു
ന്നത് ) ഇപ്രകാരം ദ്രവ്യത്തെക്കുറിച്ച്
പറയപ്പെട്ടു. ഇനി വിസ്തരിക്കേണ്ടു
ന്ന 'രസ'ത്തെക്കുറിച്ച് അടുത്ത അദ്ധ്യാ
യങ്ങളിൽ പറയുന്നുണ്ട്.
"चरकस्त्वाह वीर्यं तत् क्रियते येन या क्रिया॥१३
नावीर्यं कुरुते किञ्चित्सर्वा वीर्यकृता हि सा।"
(अ हृ सू द्रव्यादिविज्ञानीयम् )
चरक: तु येन या क्रिया क्रियते तत् वीर्यं अवीर्यं
किञ्चित् न कुरुते हि सर्वा सा वीर्यकृता आहा।
" ചരകസ്ത്വാഹ വീര്യം തത്
ക്രിയതേ യേന യാ ക്രിയാ
നാവീര്യം കുരുതേ കിഞ്ചിൽ
സർവാ വീര്യകൃതാ ഹി സാ "
ചരകാചാര്യനാകട്ടെ ഇപ്രകാരം
പറയുന്നു. യാതൊരു ശക്തി
വിശേഷത്താൽ യാതൊരു
ക്രിയ ചെയ്യപ്പെടുന്നുവോ ആ
ശക്തിവിശേഷം വീര്യമാകുന്നു.
വീര്യമല്ലാത്തത് ഒന്നും ചെയ്യുന്നി
ല്ല. എന്തെന്നാൽ എല്ലാ ക്രിയയും
വീര്യത്താൽ ചെയ്യപ്പെടുന്നതാകു
ന്നു.
" गुर्वादिष्वेव वीर्याख्या तेनान्वर्थेति वर्ण्यते॥१४
समग्रगुणसारेषु शक्त्युत्कर्षविवर्तिषु।
व्यवहाराय मुख्यत्वाद्बह्वग्रग्रहणादपि "॥१५
( अ हृ सू द्रव्यादिविज्ञानीयम् )
तेन समग्रगुणसारेषु शक्त्युत्कर्षविवर्तिषु
गुर्वादिषु एव व्यवहाराय मुख्यत्वाद्बह्वग्र
ग्रहणात् अपि वीर्याख्या अन्वर्थे इति
वर्ण्यते ।
" ഗുർവാദിഷ്വേവ വീര്യാഖ്യാ
തേനാന്വർത്ഥേതി വർണ്ണ്യതേ
സമഗ്രഗുണസാരേഷു
ശക്ത്യുത്കർഷവിവർത്തിഷു
വ്യവഹാരായ മുഖ്യത്വാത്
ബഹ്വഗ്രഗ്രഹണാദപി."
ഗുർവാദി ഗുണങ്ങൾ മറ്റുള്ള ഗുണ
ങ്ങളേക്കാൾ സാരങ്ങളും, അതിശക്തി
യോട് കൂടിയിരിക്കുന്നവയുമായ ഗുരു
മുതലായ മുമ്പ് പറഞ്ഞ എട്ട് ഗുണങ്ങ
ളിൽത്തന്നെ വ്യവഹാരത്തിന് മുഖ്യത്വ
മുള്ളതു കൊണ്ടും മറ്റനേക ശാസ്ത്ര
കാരന്മാരും പ്രാധാന്യേന ഗ്രഹിച്ചിരിക്കു
ന്നത് കൊണ്ടും വീര്യസംജ്ഞ
അന്വർത്ഥമായിരിക്കുന്നു എന്ന്
പറയപ്പെടുന്നു.
" उष्णं शीतं द्विधैवान्ये वीर्यमाचक्षते अपि च।
नानात्मकमपि द्रव्यमग्निषोमौ महाबलौ॥१७॥
व्यक्ताव्यक्तं जगदिव नातिक्रामति जातुचित्।"
( अ हृ सू द्रव्यादिविज्ञानीयम् )
अन्ये उष्णं शीतं द्विधा एवं वीर्यं आचक्षते
अपि , द्रव्यं नानात्मकं अपि महाबलौ
अग्निषोमौ व्यक्ताव्यक्तं जगत् इव जातुजित्
न अतिक्रामति ।
" ഉഷ്ണം ശീതം ദ്വിധൈവാന്യേ
വീര്യമാചക്ഷതേ അപി ച
നാനാത്മകമപി ദ്രവ്യമഗ്നീ
ഷോമൌ മഹാബലൌ
വ്യക്താവ്യക്തം ജഗദിവ
നാതിക്രാമതി ജാതുചിത്."
മറ്റു ചില ആചാര്യന്മാർ ഉഷ്ണം ശീതം
ഇങ്ങനെ വീര്യം രണ്ടുതരം തന്നെയെന്ന്
പറയുന്നു. എന്തെന്നാൽ സകലദ്രവ്യ
വും നാനാസ്വഭാവമായിരുന്നാലും
ഈ ത്രൈലോക്യത്തിൽ സ്ഥൂല
ങ്ങളായിരിക്കുന്ന തരുപർവ്വതാദി വസ്തുക്കളിലോ സൂക്ഷ്മങ്ങളായ കാലാദിവസ്തുക്കളിലോ അന്തർഭവിക്കാത്തതായിട്ട് ഒരു
വസ്തുവുമില്ല എന്നതു പോലെ
സർവ്വവും ആഗ്നേയ വസ്തുക്കളിലോ
സൌമ്യവസ്തുക്കളിലോ അന്തർഭവി
ക്കുന്നതായി കാണുന്നു.
" स्वादुः पटुश्च मधुरमम्लोऽम्लं पच्यते रसः।
तिक्तोषणकषायाणां विपाकः प्रायशः कटुः॥"२१
( अ हृ सू द्रव्यादिविज्ञानीयम् )
प्रायशः स्वादुः पटु च मधुरं , अम्ल: रसः अम्लं
पच्यते , तिक्तोषणकषायाणां विपाकः कटुः।
" സ്വാദു: പടുശ്ച മധുര
മമ്ലോമ്ലം പച്യതേ രസ:
തിക്തോഷണ കഷായാണാം
വിപാക: പ്രായശ: കടു:"
മിക്കവാറും മധുരവും ലവണവും
വിപാകത്തിൽ മധുരമായിരിക്കും.
അമ്ലരസം വിപാകത്തിലും അമ്ലം
തന്നെയാകുന്നു. തിക്തം , ഊഷണം,
കഷായം ഈ രസങ്ങളുടെ വിപാകം
മിക്കവാറും കടുരസമായിരിക്കും.
" रसैरसौ तुल्यफलस्तत्र द्रव्यं शुभाशुभम्।
किञ्चिद्रसेन कुरुते कर्म पाकेन चापरम्॥२२॥
गुणान्तरेण वीर्येण प्रभावेणैव किञ्चन।"
( अ हृ सू द्रव्यादिविज्ञानीयम् )
असौ रसैः तुल्यफल: तत्र रसेन किञ्चित्
द्रव्यं पाकेन अपरं च गुणान्तरेण वीर्येण
प्रभावेण एव किञ्चन शुभाशुभम् कर्म
कुरूते ।
" രസൈരസൌ തുല്യഫല
സ്തത്ര ദ്രവ്യം ശുഭാശുഭം
കിഞ്ചിദ്രസേന കുരുതേ
കർമ്മ പാകേന ചാപരം
ഗുണാന്തരേണ വീര്യേണ
പ്രഭാവേണൈവ കിഞ്ചന."
ഈ വിപാകരസം രസങ്ങളോട്
തുല്യമായ ഫലത്തോട് കൂടിയതാ
ണ്. അതുകളിൽ വെച്ച് രസം കൊ
ണ്ട് ഒരു ദ്രവ്യവും വിപാകം കൊണ്ട്
മറ്റൊരു ദ്രവ്യവും ഗുണാന്തരം കൊ
ണ്ട് അന്യ ദ്രവ്യവും വീര്യം കൊണ്ട്
പിന്നൊരു ദ്രവ്യവും പ്രഭാവം കൊണ്ട്
മറ്റൊരു ദ്രവ്യവും ഗുണകരമായോ
ദോഷകരമായോ ഉള്ള കർമ്മത്തെ
ചെയ്യുന്നു.
" रसादिसाम्ये यत् कर्म विशिष्टं तत् प्रभावजम्।
दन्ती रसाद्यैस्तुल्याऽपि चित्रकस्य विरेचनी॥२६॥
मधुकस्य च मृद्वीका, घृतं क्षीरस्य दीपनम्।"
( अ हृ सू द्रव्यादिविज्ञानीयम् )
रसादि साम्ये यत् कर्म विशिष्टं तत् प्रभावजम्।
रसाद्यै: चित्रकस्य तुल्या अपि दन्ती विरेचनी ,
मधुकस्य ( तुल्यं अपि ) मृद्वीका च, क्षीरस्य
( तुल्यं अपि ) घृतम् दीपनम् ।
" രസാദിസാമ്യേ യത് കർമ്മ
വിശിഷ്ടം തത് പ്രഭാവജം
ദന്തി രസാദ്യൈസ്തുല്യാപി
ചിത്രകസ്യ വിരേചനി
മധുകസ്യ ച മൃദ്വികാ,
ഘൃതം ക്ഷീരസ്യ ദീപനം."
രസം കൊണ്ടും വീര്യം കൊണ്ടും
വിപാകം കൊണ്ടും അന്യോന്യ
സദൃശങ്ങളായ രണ്ടു ദ്രവ്യങ്ങളിൽ
വെച്ച് ഒരു ദ്രവ്യം ഒരു വിശിഷ്ടകർമ്മം
ചെയ്യുന്നു. അതിന് കാരണം പ്രഭാവം ആകുന്നു. രസവീര്യാദികൾ കൊണ്ട് കൊടുവേലിക്ക് തുല്യമായിരിക്കുന്നു
വെങ്കിലും നാഗദന്തി വിരേചനത്തെ
ഉണ്ടാക്കുന്നു. രസാദികൾ കൊണ്ട്
ഇരട്ടിമധുരത്തിന് തുല്യമാണെങ്കിലും മുന്തിരിങ്ങയും വിരേചനത്തെ ഉണ്ടാ
ക്കുന്നു. രസാദികൾ കൊണ്ട് പാലി
നോട് സദൃശമാണെങ്കിലും നെയ്യ്
ദീപനമായിരിക്കുന്നു.
"तेषां विद्याद्रसं स्वादु यो वक्त्रमनुलिम्पति।
आस्वाद्यमानो देहस्याह्लादनोऽक्षप्रसादनः॥
प्रियः पिपीलिकादीनाम्।ङं
अम्लः क्षालयते मुखम्।
हर्षणो रोमदन्तानामक्षिभ्रुवनिकोचक:॥"३
( अ हृ सू रसभेदीयम् )
तेषां यः आस्वाद्यमान: वक्त्रम्
अनुलिम्पति देहस्याह्लादन:
अक्षप्रसादनः पिपीलिकादीनाम्
प्रियः तं स्वादुं रसं विद्यात्।
अम्लः मुखम् क्षालयते रोमदन्तानां
हर्षण: अक्षिभ्रुवनिकोचक:
"തേഷാം വിദ്യാദ്രസം സ്വാദു
യോ വക്ത്രമനുലിമ്പതി
ആസ്വാദ്യമാനോ ദേഹസ്യ ഹ്ലാദനോക്ഷപ്രസാദന:
പ്രിയ:പിപീലികാദീനാം
അമ്ല: ക്ഷാളയതേ മുഖം
ഹർഷണോരോമദന്താനാം
അക്ഷിഭ്രുവനികോചക:"
യാതൊരു രസം രുചിച്ചാൽ വായി
ൽ മുഴുവൻ ലേപനം ചെയ്തത്
പോലെ വ്യാപിക്കുന്നതും ആഹ്ലാദ
കരമായും ഇന്ദ്രിയങ്ങൾക്ക് പ്രസാദ
ത്തെയുണ്ടാക്കുന്നതും ഉറുമ്പ് മുത
ലായവയ്ക്ക് ഇഷ്ടമുള്ളതുമായിരി
ക്കുന്നത് മധുരരസമാകുന്നു .
അമ്ലരസം രുചിച്ചാൽ വായിൽ
വെള്ളമൂറുകയും രോമാഞ്ചവും
പല്ലിന് പുളിപ്പും കണ്ണിനും പുരിക
ത്തിനും സങ്കോചവുമുണ്ടാകും.
लवणः स्यन्दयत्यास्यं कपोलगलदाहकृत्।
तिक्तो विशदयत्यास्यं रसनां प्रतिहन्ति च॥४
( अ हृ सू रसभेदीयम् )
लवणः आस्यं स्यन्दयति कपोलगलदाहकृत्।
तिक्तः आस्यं विशदयति रसनां प्रतिहन्ति च।
" ലവണ: സ്യന്ദയത്യാസ്യം
കപോലഗളദാഹകൃത്
തിക്തോ വിശദയത്യാസ്യം
രസനാം പ്രതിഹന്തി ച."
ലവണരസം വായിൽ നിന്നും
ജലത്തെ സ്രവിപ്പിക്കും. കവി
ളിലും കണ്ഠത്തിലും ചുട്ടുനീറ
ലുണ്ടാക്കും. കയ്പ് രസം വായ
യെ വിശദമാക്കുന്നു ( വൃത്തി
യാക്കുന്നു)നാവിന്റെ രസഗ്രഹ
ണശക്തിയെ നശിപ്പിക്കുന്നു.
उद्वेजयति जिह्वाग्रं कुर्वंश्चिमिचिमां कटुः।
स्रावयत्यक्षिनासास्यं कपोलौ दहतीव च॥५
कषायो जडयेज्जिह्वां कण्ठस्रोतोविबन्धकृत्।
रसानामिति रूपाणि ।"
( अ हृ सू रसभेदीयम् )
कटुः जिह्वाग्रं उद्वेजयति चिमिचिमां कुर्वन्
अक्षिनासास्यं स्रावयति कपोलौ दहती इव
च , कषायः जिह्वां जडयेत् कण्ठस्रोतो-
-विबन्धकृत् । इति रसानां रूपाणि ।
" ഉദ്വേജയതി ജിഹ്വാഗ്രം
കുർവംശ്ചിമിചിമാം കടു:
സ്രാവയത്യക്ഷിനാസാസ്യ
കപോലൗ ദഹതീവ ച
കഷായോ ജഡയേജ്ജിഹ്വാം കണ്ഠസ്രോതോവിബന്ധകൃത്
രസാനാമിതി രൂപാണി."
എരിവ് രസം നാവിന്റെ അറ്റം
തുളക്കന്നതു പോലെയും അ
ണു പ്രാണികൾ അരിച്ചു നട
ക്കുന്നതു പോലെയും കണ്ണി
ലും മൂക്കിലും വായിലും ജല
സ്രവണത്തെ ഉണ്ടാക്കുകയും
കവിളിൽ ചുട്ടുനീറ്റലുണ്ടാക്കു
കയും ചെയ്യുന്നു. കഷായ രസം
നാവിന്റെ രസ ഗ്രഹണശക്തി
യെ നശിപ്പിക്കും . കണ്ഠസ്രോ
തസ്സിന് തടസ്സമുണ്ടാക്കും.
ഇപ്രകാരം രസങ്ങളുടെ ലക്ഷണ
ങ്ങൾ പറയപ്പെട്ടു.
" कटुर्गलामयोदर्दकुष्ठालसकशोफजित्।
व्रणावसादनः स्नेहमेदःक्लेदोपशोषणः॥१७
दीपनः पाचनो रुच्यः शोधनोऽन्नस्य शोषणः।
छिनत्ति बन्धान् स्रोतांसि विवृणोति कफापहः॥
कुरुते सोऽतियोगेन तृष्णां शुक्रबलक्षयम्।
मूर्च्छामाकुञ्चनं कम्पं कटिपृष्ठादिषु व्यथाम्॥"१९
( अ हृ सू रसभेदीयम् )
कटु: गलामयोदर्दकुष्ठालसकशोफजित्
व्रणावसादनः स्नेहमेदःक्लेदोपशोषणः
दीपनः पाचन: रुच्यः शोधन:अन्नस्य शोषणः
बन्धान् छिनत्ति स्रोतांसि विवृणोति कफापहः
स: अतियोगेन तृष्णां शुक्रबलक्षयम्
मूर्च्छाम्
आकुञ्चनं कम्पं कटिपृष्ठादिषु व्यथाम् कुरुते
"കടുർഗളാമയോദർദ്ദ
കുഷ്ഠാലസകശോഫജിത്
വ്രണാവസാദന: സ്‌നേഹ
മേദ: ക്ലേദോപശോഷണ:
ദീപന: പാചനോ രുച്യ:
ശോധനോന്നസ്യ ശോഷണ:
ഛിനത്തി ബന്ധാൻ സ്രോതാംസി
വിവൃണോതി കഫാപഹ:
കുരുതേ സോതിയോഗേന
തൃഷ്ണാം ശുക്രബലക്ഷയം
മൂർച്ഛാമാകുഞ്ചനം കമ്പം
കടിപൃഷ്‌ഠാദിഷു വ്യഥാം."
കടുരസം കണ്ഠരോഗം , ഉദർദ്ദം,
കുഷ്ഠം, അലസകം, ശോഫം ഇവ
യെ ശമിപ്പിക്കും. വ്രണത്തെ ശമി
പ്പിക്കുന്നതാണ് . സ്നിഗ്ദ്ധത, മേദ
സ്സ് , നുലവ് ഇവയെ ഇല്ലാതാക്കും.
ദീപനവും പാചനവുമാണ്. രുചിയേ
യും ശോധനയേയുമുണ്ടാക്കും.
ഭുക്തമായ അന്നത്തെ ശോഷിപ്പി
ക്കും. തടവിനെ തീർത്തു കളയും .
സ്രോതസ്സുകളെ തുറക്കും. കഫ
ത്തെ ശമിപ്പിക്കും.
കടുരസം അധികമായി ഉപയോഗി
ച്ചാൽ തണ്ണീർദ്ദാഹത്തേയും ശുക്ല
ക്ഷയത്തേയും ബലക്ഷയത്തേയും
മൂർച്ഛ , കോച്ചൽ, വിറയൽ ഇവയേ
യും അരക്കെട്ടിലും മുതുകിലും
മറ്റും വേദനയേയുമുണ്ടാക്കുന്നു.
कषायः पित्तकफहा गुरुरस्रविशोधनः।
पीडनो रोपणः शीतः क्लेदमेदोविशोषणः॥२०
आमसंस्तम्भनो ग्राहि रूक्षोऽति त्वक्प्रसादनः।
करोति शीलितः सोऽति विष्टम्भाध्मानहृद्रुजः॥२१
तृट्कार्श्यपौरुषभ्रंशस्रोतोरोधमलग्रहान्।
(अ हृ सू रसभेदीयम् )
कषायः पित्तकफहा गुरु: अस्रविशोधनःपीडन:
रोपणः शीतः क्लेदमेदोविशोषणःआमसंस्तम्भन:
ग्राहि रूक्ष: अतित्वक्प्रसादनः सः अतिशीलितः
विष्टम्भाध्मानहृद्रुजः तृट्कार्श्यपौरुषभ्रंश
स्रोतोरोधमलग्रहान् करोति ।
" കഷായ: പിത്തകഫഹാ
ഗുരുരസ്രവിശോധന:
പീഡനോ രോപണ: ശീത: ക്ലേദമേദോവിശോഷണ:
ആമസംസ്തംഭനോ ഗ്രാഹി
രുക്ഷോതി ത്വക്പ്രസാദന:
കരോതി ശീലിത: സോതി വിഷ്ടംഭാധ്മാനഹൃദ്രുജ:
തൃട്കാർശ്യപൗരുഷഭ്രംശ
സ്രോതോരോധമലഗ്രഹാൻ "
കഷായരസം പിത്ത കഫങ്ങളെ
ശമിപ്പിക്കും. ഗുരുവാണ്. രക്ത
ശുദ്ധിയെ ഉണ്ടാക്കും . വീക്കത്തെ
ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും.
ശീതവീര്യമാണ്. നുലവിനേയും മേ
ദസ്സിനെയും ക്ഷയിപ്പിക്കും. ആമത്തെ
സ്തംഭിപ്പിക്കും. മലബന്ധത്തെ
ഉണ്ടാക്കും. രൂക്ഷമാണ്. ഏറ്റവും
ത്വക് പ്രസാദനത്തെ ഉണ്ടാക്കും.
കഷായരസം അധികമായി ശീലി
ച്ചാൽ വിഷ്ടംഭം, ആധ്മാനം , ഹൃദ
യ വേദന, തൃഷ്ണ, കാർശ്യം, പൗരു
ഷനാശനം , സ്രോതോരോധം , മല
ബന്ധം ഇവയെ ഉണ്ടാക്കുന്നു.
"घृतहेमगुडाक्षोडमोचचोचपरूषकम्॥२२॥
अभीरुवीरापनसराजादनबलात्रयम्।
मेदे चतस्रः पर्णिन्यो जीवन्ती जीवकर्षभौ॥२३
मधूकं मधुकं बिम्बी विदारी श्रावणीयुगम्।
क्षीरशुक्ला तुगाक्षीरी क्षीरिण्यौ काश्मरी सहे॥२४
क्षीरेक्षुगोक्षुरक्षौद्रद्राक्षादिर्मधुरो गणः।"
(अ हृ सू रसभेदीयम् )
घृतहेमगुडाक्षोडमोचचोचपरूषकम्
अभीरुवीरापनसराजादनबलात्रयम्
मेदे चतस्रः पर्णिन्यो जीवन्ती जीवकर्षभौ
मधूकं मधुकं बिम्बी विदारी श्रावणीयुगम्
क्षीरशुक्ला तुगाक्षीरी क्षीरिण्यौ काश्मरी सहे
क्षीरेक्षुगोक्षुरक्षौद्रद्राक्षादिर्मधुरो गणः।ए
" ഘൃതഹേമഗുഡാക്ഷോഡ
മോചചോചപരൂഷകം
അഭീരുവീരാപനസ
രാജാദനബലാത്രയം
മേദേ ചതസ്രഃ പർണിന്യോ
ജീവന്തി ജീവകർഷഭൗ
മധൂകം മധുകം ബിംബീ
വിദാരീ ശ്രാവണീയുഗം.
ക്ഷീരശുക്ലാ തുഗാക്ഷീരീ
ക്ഷീരിണ്യൌ കാശ്മരീ സഹേ
ക്ഷീരേക്ഷുഗോക്ഷുരക്ഷൌദ്ര
ദ്രാക്ഷാദിർമ്മധുരോ ഗണ: "
നെയ്യ്, സ്വർണ്ണം , ശർക്കര,അക്ഷോള
ഫലം , വാഴപ്പഴം ,പനമ്പഴം, , പരൂഷക
ഫലം, ശതാവരി, കാകോളി , ചക്കപ്പ
ഴം , രാജാദനഫലം, കുറുന്തോട്ടി മൂന്നും,
മേദ, മഹാമേദ , കാട്ടുഴുന്ന് , കാട്ട്പയർ,
ഓരില , മൂവില , അടപതിയൻ ,
ജീവകം ,ഇടവകം , ഇലിപ്പപ്പഴം ,
ഇരട്ടിമധുരം ,കോവ , പാൽമുതുക്ക് , ശ്രാവണി ,മഹാശ്രാവണി , കൂവനൂറ് ,
ക്ഷീരകാകോളി , കുമിഴിൻ പഴം ,
പൂവാംകുറുന്നില , മുയൽച്ചെവി ,
പാല് ,കരിമ്പ് , ഞെരിഞ്ഞിൽ , തേൻ ,
മുന്തിരിങ്ങ മുതലായവ മധുരഗണ
ത്തിൽ പെട്ട ദ്രവ്യങ്ങളാകുന്നു.
" अम्लो धात्रीफलाम्लीकामातुलुङ्गाम्लवेतसम्॥
दाडिमं रजतं तक्रं चुक्रं पालेवतं दधि।
आम्रमाम्रातकं भव्यं कपित्थं करमर्दकम्॥"२६
( अ हृ सू रसभेदीयम् )
धात्रीफलाम्लीकामातुलुङ्गाम्लवेतसम्
दाडिमं रजतं तक्रं चुक्रं पालेवतं दधि।
आम्रमाम्रातकं भव्यं कपित्थं करमर्दकम्
अम्लः।
" അമ്ലോധാത്രീഫലാമ്ലീകാ
മാതുളുംഗാംമ്ലവേതസം
ദാഡിമം രജതം തക്രം
ചുക്രം പാലേവതം ദധി
ആമ്രമാമ്രാതകം ഭവ്യം
കപിത്ഥം കരമർദ്ദകം"
നെല്ലിക്ക , വാളൻപുളി , വള്ളി
നാരങ്ങ,പിണമ്പുളി , മാതളപ്പഴം,
വെള്ളി , മോര്,ചുത്തപ്പുളി ,
ചെറുനാരങ്ങ , തൈര് ,മാങ്ങ ,
അമ്പഴങ്ങ , വടുകപ്പുളി നാരങ്ങ,
വിളാർമരത്തിൻകായ, കരമർദ്ദക
ഫലം ഇപ്രകാരമുള്ളവയെല്ലാം
അമ്ല ഗണമാകുന്നു.
"वरं सौवर्चलं कृष्णं बिडं सामुद्रमौद्भिकम्।
रोमकं पांसुजं सीसं क्षारश्च लवणो गणः॥"२७
( अ हृ सू रसभेदीयम् )
वरं सौवर्चलं कृष्णं बिडं सामुद्रं औम्द्भिकम्
रोमकं पांसुजं सीसं क्षारश्च लवणो गणः ।
" വരം സൗവർച്ചലം കൃഷ്ണം
ബിഡം സാമുദ്രമൗദ്ഭികം
രോമകം പാംസുജം സീസം
ക്ഷാരശ്ച ലവണോ ഗണ:"
ഇന്തുപ്പ് , തുവർച്ചിലയുപ്പ് , കാരുപ്പ് ,
വിളയുപ്പ് , കടലുപ്പ് , ഉവരുപ്പ് , രോമ
കലവണം , പൊടിയുപ്പ് , ഈയ്യം
ഇവയും ക്ഷാരവർഗ്ഗവും ലവണ
ഗണമാകുന്നു.
"प्रायोऽम्लं पित्तजननं डाडिमामलकादृते।
अपथ्यं लवणं प्रायश्चक्षुषोऽन्यत्र सैन्धवात्॥"३४
( अ हृ सू रसभेदीयम् )
दाडिमामलकात् ऋते अम्लं प्रायः पित्तजननं,
सैन्धवात् अन्यत्र लवणं प्राय: चक्षुषः अपथ्यं।
" പ്രായോമ്ലം പിത്തജനനം
ഡാഡിമാമലകാദൃതേ ।
അപത്ഥ്യം ലവണം പ്രായ:
ചക്ഷുഷോന്യത്ര സൈന്ധവാത്."
താളിമാതളവും നെല്ലിക്കയും ഒഴിച്ചുള്ള
അമ്ലദ്രവ്യം മിക്കവാറും പിത്തവർദ്ധ
നമാകുന്നു. ഇന്തുപ്പൊഴിച്ചുള്ള ലവണ
ദ്രവ്യം പ്രായേണ കണ്ണിന് ഹിതമല്ല.
" तिक्तं कटु च भूयिष्ठमवृष्यं वातकोपनम्।
ऋतेऽमृतापटोलीभ्यां शुण्ठीकृष्णारसोनतः॥३५
कषायं प्रायशः शीतं स्तम्भनं चाभयां विना"
( अ हृ सू रसभेदीयम् )
अमृतापटोलीभ्यां ऋते तिक्तं ,शुण्ठी कृष्णा
रसोनतः ( ऋते ) कटु च , भूयिष्ठम् अवृष्यं
वातकोपनम् ( च भवति )। अभयां विना
कषायं प्रायशः शीतं स्तम्भनं च ( स्यात् )।
" തിക്തം കടു ച ഭൂയിഷ്ഠം
അവൃഷ്യം വാതകോപനം.
ഋതേമൃതാപടോലീഭ്യാം ശുണ്ഠീകൃഷ്ണാരസോനത:
കഷായം പ്രായശ: ശീതം
സ്തംഭനം ചാഭയാം വിനാ"
ചിറ്റമൃത് , പടോലം ഇവ ഒഴിച്ചുള്ള
തിക്ത ദ്രവ്യവും ചുക്ക് , തിപ്പലി ,
വെളുത്തുള്ളി ഇവ ഒഴിച്ചുള്ള കടു
ദ്രവ്യവും ശുക്ലക്ഷയത്തെ ഉണ്ടാക്കും . വാതത്തെ കോപിപ്പിക്കുകയും ചെയ്യും. കടുക്കയെ ഒഴിച്ചുള്ള കഷായ ദ്രവ്യം
മിക്കവാറും ശീതവീര്യങ്ങളും സ്തംഭ
നങ്ങളുമാകുന്നു.
" रसाः कट्वम्ललवणा वीर्येणोष्णा यथोत्तरम्॥
तिक्तः कषायो मधुरस्तद्वदेव च शीतलाः। "
( अ हृ सू रसभेदीयम् )
कट्वम्ललवणा रसाः यथोत्तरम् वीर्येण उष्णा:
तिक्तः कषाय: मधुर: तद्वत् एव च शीतलाः।
" രസാ: കട്വമ്ലലവണാ വീര്യേണോ
ഷ്ണാ യഥോത്തരം
തിക്ത: കഷായോ മധുര:
തദ്വദേവ ച ശീതളാ."
കടു , അമ്ലം , ലവണം ഈ രസങ്ങൾ
ഉത്തരോത്തരം ഉഷ്ണവീര്യങ്ങൾ
ആകുന്നു.
തിക്തം , കഷായം , മധുരം ഈ
രസങ്ങൾ അതുപോലെ തന്നെ ശീത
വീര്യങ്ങളുമാകുന്നു.
" पटोः कषायस्तस्माच्च मधुरः परमं गुरुः॥३८
लघुरम्लः कटुस्तस्मात्तस्मादपि च तिक्तकः।"
( अ हृ सू रसभेदीयम् )
पटोः कषाय: गुरुः, तस्मात् च मधुरः परमं गुरुः
( वर्तते ), अम्लः लघुः, तस्मात् कटुः( लघुतर: ),
तस्मात् अपि तिक्तकः ( लघुतम: ) च भवति।
" പടോ: കഷായസ്തസ്മാച്ച
മധുര: പരമം ഗുരു:
ലഘുരമ്ല: കടുസ്തസ്മാത്
തസ്മാദപി ച തിക്തക: "
ലവണത്തേക്കാൾ കഷായം
ഗുരുവാണ്. കഷായത്തേക്കാ
ൾ മധുരം ഏറ്റവും ഗുരുവാണ്.
അമ്ലം ലഘുവാകുന്നു. കടുരസം
അമ്ലത്തേക്കാൾ ലഘുവാണ്.
തിക്തരസം കടുരസത്തേക്കാൾ
ഏറ്റവും ലഘുവാകന്നീ
" चतुष्केषु दश स्वादुश्चतुरोऽम्लः पटुः सकृत्॥" ४१
चतुष्केषु स्वादु: दश , अम्लः चतुरः ,
पटुः सकृत् ( च भेदान् यान्ति)
" ചതുഷ്കേഷു ദശ സ്വാദു
ശ്ചതുരോമ്ല പടുഃ സകൃത്."
നാല് രസങ്ങളുടെ സംയോഗത്തിൽ
മധുരം പത്തും , അമ്ലം നാലും , ലവണം
ഒന്നും ഭേദങ്ങളെ പ്രാപിക്കുന്നു.
१. മധുരം (10)
1. മധുരാമ്ലലവണതിക്തം
2. മധുരാമ്ലലവണകടുകം
3. മധുരാമ്ലലവണകഷായം
4. മധുരാമ്ലതിക്തകടുകം
5. മധുരാമ്ലതിക്തകഷായം
6. മധുരാമ്ലകടുകഷായം
7. മധുരലവണതിക്തകടുകം
8. മധുരലവണതിക്തകഷായം
9. മധുരലവണകടുകഷായം
10. മധുരതിക്തകടുകഷായം
२. അമ്ലം (4)
1. അമ്ലലവണതിക്തകടുകം
2. അമ്ലലവണതിക്തകഷായം
3. അമ്ലലവണകടുകഷായം
4. അമ്ലതിക്തകടുകഷായം
३. ലവണം (1)
1. ലവണതിക്തകടുകഷായം.
നാല് രസങ്ങളുടെ സംയോഗം
ഇപ്രകാരം പതിനഞ്ചു വിധത്തിൽ
ആകുന്നു.
" षट् पञ्चकाः, षट् च पृथग्रसाः
स्युश्चतुर्द्विकौ पञ्चदशप्रकारौ।
भेदास्त्रिका विंशतिरेकमेव
द्रव्यं षडास्वादमिति त्रिषष्टिः॥" ४३
( अ हृ सू रसभेदीयम् )
पञ्चकाः पृथक् रसाः च षट् स्युः।
चतुर्द्विकौ पञ्चदशप्रकारौ , त्रिका:
भेदाः विंशतिः, षडास्वादं द्रव्यं एकं
एवं इति त्रिषष्टिः।
" ഷട് പഞ്ചകാ: ഷട് ച പൃഥഗ്രസാ:
സ്യുശ്ചതുർദ്വികൗ പഞ്ചദശപ്രകാരൌ
ഭേദാസ്ത്രികാ വിംശതിരേകമേവ
ദ്രവ്യം ഷഡാസ്വാദമിതി ത്രിഷഷ്ടി:"
അഞ്ച് രസങ്ങളുടെ സംയോഗങ്ങൾ
ആറ്, വെവ്വേറെയുള്ള രസങ്ങൾ ആറ്,
നാല് രസങ്ങളുടെ സംയോഗങ്ങളും
രണ്ട് രസങ്ങളുടെ സംയോഗങ്ങളും
പതിനഞ്ച് വീതം, മൂന്നു രസങ്ങളുടെ
സംയോഗങ്ങൾ ഇരുപത് ,ഷഡ്രസ്മാ
യിരിക്കുന്ന ദ്രവ്യം ഒന്ന് ഇങ്ങനെ
അറുപത്തിമൂന്ന് കല്പനകൾ പറയപ്പെട്ടു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW