Random Post

ആന്ത്രവൃദ്ധി ചികിത്സ


चिकित्साक्रमं - वृद्धिचिकित्सा
कल्क्कमेरण्डबीजस्य
शक्रवल्लीरसाप्लुतम् ।
ईषदुष्णंपिबेत्तक्रे
चूर्णञ्च गृहधूमजम् ॥ ;

स्वरसं वंशपत्रस्य
हिंगुसिन्धूत्थसंयुतम् । ;
तथा कूष्माण्डपत्रस्य
रसं तक्रसमन्वितम् ॥

तथा च हिंगुत्रिगुण -
मान्त्रवृद्धिहरा इमे ।
ആവണക്കിൻ കുരു ഇത് അരച്ച് ഉഴിഞ്ഞനീരിൽ കലക്കി സേവിക്കുക;
അട്ടക്കരിയുടെ പൊടി ഇത് കാച്ചിയമോരിൽ ചേർത്തു ചെറു ചൂടോടെ സേവിക്കുക. ;
മുളങ്കൂമ്പ് കുത്തിപ്പിഴിഞ്ഞനീര് ഇത് കായവും ഇന്തുപ്പും ചേർത്തു സേവിക്കുക;
കുമ്പളയിലയുടെ നീര് ഇത് മോരും ചേർത്തു സേവിക്കുക;
ഹിംഗുത്രിഗുണം എന്ന യോഗത്തിലെ മരുന്ന് (ഗുന്മചികിത്സയിൽ പറയുന്ന) ഇതും സേവിക്കുക.
ഇവയെല്ലാം ആന്ത്രവൃദ്ധിയെ ശമിപ്പിക്കുന്നവയാകുന്നു.
<> <> <> <> <> <> <> <> <> 
अमरकोशम्
प्रपौण्डरीकंपौण्डर्य -
मथतुन्न : कुबेरक : I
कणि : कच्छः काकुळको
नन्दिवृक्षोथराक्षसी ॥
चण्डाधनहरीक्षेम -
दुष्पुत्रगणहासका : ।
व्याळायुधंव्याघ्रनखं
करजं चक्रकारकम् ॥
പ്രപൌണ്ഡരീകം പൌണ്ഡർയ്യം ഇവ രണ്ടും വീരപുണ്ഡരിയുടെ പേർ
തുന്ന : കുബേരക : കണി : കച്ഛ: കാകുളക : നന്ദീവൃക്ഷ : ഇവ 6 ഉം പടുകരണയുടെപേർ
രാക്ഷസീ ചണ്ഡാ ധനഹരീ ക്ഷേമ : ദുഷ്പുത്ര : ഗണഹാസക: ഇവ 6 ഉം അടവിക്കച്ചോലയുടെപേർ
വ്യാളായുധം വ്യാഘ്രനഖം കരജം ചക്രകാരകം ഇവ 4 ഉം വ്യാഘ്രനഖമെന്ന (പുലിച്ചുവടി ) ഗന്ധദ്രവ്യത്തിന്റെ പേർ

पानलेपनभोज्येषु
मधुशिग्रुं प्रयोजयेत् ।
പാനം, ലേപനം, ഭോജ്യം എന്നിവയിൽ പുനർമുരിങ്ങ പ്രയോഗിക്കണം.
कषायपानैरालेपै :
संशुद्ध्या चोपनाहनै : I
दोषानभीक्ष्णञ्च हरे -
दलाब्वासृक्तथैव च ॥
കഷായപാനം, ലേപനം, സംശുദ്ധി (വയറിളക്കലും ഛർദ്ദിപ്പിക്കലും ) ഉപനാഹനം, എന്നിവയെക്കൊണ്ട് ദോഷങ്ങളെ ഹരിക്കണം. അപ്രകാരംതന്നെ അലാബുകൊണ്ട് രക്തവും കളയണം .
(അലാബു = ചുരങ്ങത്തൊണ്ട്)

तैलं घृतं वा संसिद्धं
क्वाथे निंबादिके पिबेत् ।
त्रिफला त्वक् तुटी यष्टी
कणाभिर्विद्रधौ हितम ॥
നിംബാദികഷായത്തിൽ (നിംബസ്യതോലമൃതുചുക്കു .....) എണ്ണയൊ നെയ്യോ കാച്ചുക. കല്ക്കത്തിന്നു ത്രിഫല മൂന്നും എലവംഗത്തൊലിയും ഏലത്തരിയും എരട്ടിമധുരവും തിപ്പലിയും . ഈ തൈലവും നെയ്യും വിദ്രധിയിൽ ഉത്തമം.

विद्रधिचिकित्सा - വ്രണങ്ങൾ ഉണങ്ങാൻ 

न्यग्रोधादिकषायेण
तैलमेलादिकल्कवत् ।
सिद्धं सेकेन लेपाच्च
व्रणानां रोपणं परम् ॥
ന്യഗ്രോധാദി (ഗണ) കഷായത്തിൽ ഏലാദിഗണം കല്ക്കനായി എണ്ണകാച്ചുക. ഇതുകൊണ്ടു ധാര ചെയ്കയും പുരട്ടുകയും ചെയ്താൽ വ്രണങ്ങൾ ഉണങ്ങും.

Post a Comment

0 Comments