" मुद्गकोद्रवजूर्णाह्वकरीर
चणकादिभिः।
रूक्षैः सङ्ग्राहिभिर्वायुः
स्वस्थाने कुपितो बली॥४६॥
अधोवहानि स्रोतांसि
संरुध्याधः प्रशोषयन्।
पुरीषं वातविण्मूत्रसङ्गं
कुर्वीत दारुणम्॥४७॥
तेन तीव्रा रुजा कोष्ठपृष्ठ
हृत्पार्श्वगा भवेत्।
आध्मानमुदरावेष्ठो
हृल्लासः परिकर्तनम्॥४८॥
बस्तौ च सुतरां शूलं
गण्डेश्वयथुसम्भवः।
पवनस्योर्ध्वगामित्वं
ततश्च्छर्द्यरुचिज्वराः॥४९॥
हृद्रोगग्रहणीदोष
मूत्रसङ्गप्रवाहिकाः।
बाधिर्यतिमिरश्वास
शिरोरुक्कासपीनसाः॥५०॥
मनोविकारस्तृष्णास्र
पित्तगुल्मोदरादयः।
ते ते च वातजा रोगा
जायन्ते भृशदारुणाः॥५१॥
दुर्नाम्नामित्युदावर्तः
परमोऽयमुपद्रवः।
वाताभिभूतकोष्ठानां
तैर्विनाऽपि स जायते॥"५२
( अ हृ अर्शोनिदानम् )
रूक्षैः सङ्ग्राहिभि: मुद्गकोद्रवजूर्णाह्वकरीर
चणकादिभिः वायुः स्वस्थाने कुपितो बली
अधोवहानि स्रोतांसि संरुध्या पुरीषं अधः
प्रशोषयन् दारुणम् वातविण्मूत्रसङ्गं कुर्वीत
तेन कोष्ठपृष्ठहृत्पार्श्वगा: तीव्रा रुजा भवेत्।
आध्मानं उदरावेष्ठ: हृल्लासः परिकर्तनम्
बस्तौ सुतरां शूलं गण्डे श्वयथुसम्भवः
पवनस्य ऊर्ध्वगामित्वं च ततः छर्द्यरुचि
ज्वराःहृद्रोगग्रहणीदोषमूत्रसङ्गप्रवाहिकाः
बाधिर्यतिमिरश्वासशिरोरुक्कासपीनसाः
मनोविकारस्तृष्णास्र पित्तगुल्मोदरादयः
भृशदारुणाः ते ते वातजा: रोगाः च
जायन्ते इति दुर्नाम्नां परम: उपद्रवः अयं
उदावर्तः वाताभिभूतकोष्ठानां तै: विना
अपि सः जायते।
" മുദ്ഗകോദ്രവജൂർണാഹ്വ
കരീരചണകാദിഭി:
രുക്ഷൈ: സംഗ്രഹിഭിർവായു:
സ്വേ സ്ഥാനേ കുപിതോ ബലി
അധോവഹാനി സ്രോതാംസി
സംരുധ്യാധ:പ്രശോഷയൻ.
പുരീഷം വാതവിണ്മൂത്രസംഗം
കുർവീത് ദാരുണം
തേന തീവ്രാ രുജാ കോഷ്ഠ
പൃഷ്ഠഹൃത്പാർശ്വഗാ ഭവേത്
ആധ്മാനമുദരാവേഷ്ഠോ
ഹൃല്ലാസ: പരികർത്തനം
വസ്തൌ ച സുതരാം ശൂലം
ഗണ്ഡശ്വയഥുസംഭവ:
പവനസ്യോർദ്ധ്വഗാമിത്വം
തതശ്ചർദ്ദ്യരുചിജ്വരാ :
ഹൃദ്രോഗഗ്രഹണീദോഷ
മൂത്രസംഗപ്രവാഹികാ:
ബാധിര്യതിമിരശ്വാസ
ശിരോരുക്കാസപീനസാ:
മനോവികാരസ്തൃഷ്ണാസ്ര
പിത്തഗുൽമോദരാദയ:
തേ തേ ച വാതജാ രോഗാ
ജായന്തേ ഭൃശദാരുണാ:
ദുർനാമ്നാമിത്യുദാവർത്ത:
പരമോത്യമുപദ്രവ :
വാതാഭിഭൂതകോഷ്ഠാനാം
തൈർവിനാപി സ ജായതേ."
രൂക്ഷങ്ങളും മലബന്ധത്തെ
ഉണ്ടാക്കുന്നതുമായ ചെറുപയർ,
വരക് , കമ്പം , മുളങ്കൂമ്പ് , ചണ
മ്പയറ് മുതലായവ ഉപയോഗിക്കു
ന്നത് കൊണ്ട് വായു അതിന്റെ
സ്ഥാനത്ത് കോപിച്ച് ബലവാനാ
യിട്ട് അധോവഹസ്രോതസ്സുകളെ
രോധിച്ച് മലത്തെ അതിയായി
ശോഷിപ്പിച്ച് ദാരുണമായ വിധത്തി
ൽ വാതവിൺമൂത്രത്തെ തടയുന്നു.
അതുനിമിത്തം കോഷ്ഠപൃഷ്ഠഹൃത്
പാർശ്വങ്ങളിൽ ദുസ്സഹമായ വേദനയു
ണ്ടാകുന്നു. വയർസ്തംഭനം ,വയറിൽ
ഉരുണ്ട്കയറ്റം,നെഞ്ചെരിച്ചൽ ,കത്തി
കൊണ്ടരിയുന്നതു പോലുള്ള വേദന ,
വസ്തി പ്രദേശങ്ങളിൽ കഠിനമായ
വേദന , കവിൾത്തടത്തിൽ നീര് ,
വായു മേല്‌പോട്ട് കയറുക ഇവയു
ണ്ടാകും. അതിന് ശേഷം ഛർദ്ദി ,
അരുചി , ജ്വരം , ഹൃദ്രോഗം ,ഗ്രഹ
ണി, മൂത്രതടസ്സം , പ്രവാഹിക ,
ബാധിര്യം , തിമിരം , ശ്വാസം ,
തലവേദന ,പീനസം ,മനസ്സിന്
അസ്വസ്ഥത ,തൃഷ്ണ ,രക്തപിത്തം ,
ഗുല്മം , ഉദരം തുടങ്ങിയ രോഗങ്ങ
ളുണ്ടാവുന്നു. അതിദാരുണമായ
പലതരത്തിലുള്ള വാതജങ്ങളായ
രോഗങ്ങളും ഉണ്ടാകുന്നു. അർശ
സ്സുകളുടെ ഏറ്റവും വലിയ ഉപദ്രവ
വ്യാധിയായ ഇത് ഉദാവർത്തം എന്ന രോഗമാകുന്നു. കോഷ്ഠത്തിൽ വാതം അധികമായി വർദ്ധിച്ചിരിക്കുന്നവർക്ക് അർശസ്സുകളോട് കൂടാതെയും
ഉദാവർത്തം ഉണ്ടാകുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW