ഊരുസ്തംഭം എന്ന് പറയുന്നു മറ്റു ചിലർ ഈ രോഗത്തെ ആഢ്യവാതമെന്നും പറയുന്നു


" शीतोष्णद्रवसंशुष्कगुरुस्निग्धैर्निषेवितैः।
जीर्णाजीर्णे तथाऽऽयाससङ्क्षोभस्वप्नजागरैः॥४७
सश्लेष्ममेदःपवनमाममत्यर्थसञ्चितम्।
अभिभूयेतरं दोषमूरु चेत्प्रतिपद्यते॥४८॥
सक्थ्यस्थीनि प्रपूर्यान्तः श्लेष्मणा स्तिमितेन तत्।
तदा स्तभ्नाति तेनोरू स्तब्धौ शीतावचेतनौ॥४९
परकीयाविव गुरू स्यातामतिभृशव्यथौ।
ध्यानाङ्गमर्दस्तैमित्यतन्द्राच्छर्द्यरुचिज्वरैः॥५०
संयुतौ पादसदनकृच्छ्रोद्धरणसुप्तिभिः।
तमूरुस्तम्भमित्याहुराढ्यवातमथापरे॥"५१
( अ हृ वातव्याधिनिदानम् )

जीर्णाजीर्णे शीतोष्णद्रवसंशुष्कगुरुस्निग्धै:
निषेवितै: तथा आयाससङ्क्षोभस्वप्नजागरैः
आमं अत्यर्थसञ्चितम् सश्लेष्ममेदःपवनम्
इतरं दोषं अभिभूय स्तिमितेन श्लेष्मणा 
सक्थ्यस्थीनि अन्तः प्रपूर्य ऊरु प्रतिपद्यते
चेत् तदा तत् स्तभ्नाति तेन ऊरुस्तब्धौ 
शीतौ तनौ परकीयौ इव गुरु अतिभृशव्यथौ
ध्यानाङ्गमर्दस्तैमित्यतन्द्राच्छर्द्यरुचिज्वरैः
पादसदनकृच्छ्रोद्धरणसुप्तिभिः संयुतौ स्यातां
तं ऊरुस्तंभं इति आहुः अथ अपरे आढ्यवातं ।

" ശീതോഷ്ണദ്രവസംശുഷ്ക
ഗുരുസ്നിഗ്ദ്ധൈർനിഷേവിതൈ:
ജീർണ്ണാജീർണ്ണേതഥായാസ
സംക്ഷോഭസ്വപ്നജാഗരൈ:
സശ്ലേഷ്മമേദ: പവനം
ആമമത്യർത്ഥസഞ്ജിതം 
അഭിഭൂയേതരം ദോഷമൂരു 
ചേത് പ്രതിപദ്യതേ
സക്ഥ്യസ്ഥീനി പ്രപൂര്യാന്തഃ 
ശ്ലേഷ്മണാ സ്തിമിതേന തത്
തദാ സ്തഭ്നാതി തേനോരൂ 
സ്തബ്ധൌ ശീതാവചേതനൗ
പരകീയാവിവ ഗുരു സ്യാതാ
മതിഭൃശവ്യഥൌ
ധ്യാനാംഗമർദ്ദസ്തൈമിത്യ
തന്ദ്രാച്ഛർദ്യരുചിജ്വരൈഃ
സംയുതൌപാദസദന
കൃച്ഛ്രോദ്ധരണസുപ്തിഭിഃ
തമൂരുസ്തംഭമിത്യാഹു
രാഢ്യവാതമഥാപരേ."

ഭുക്തമായ അന്നം ദഹിച്ചും ദഹി
ക്കാതെയുമിരിക്കുമ്പോൾ ശീത
മായും ,ഉഷ്ണമായും ,ദ്രവമായും ,
അതിശുഷ്ക്കമായും ,ഗുരുവായും, സ്നിഗ്ദ്ധമായും ഉള്ള ആഹാരങ്ങ
ൾ ഉപയോഗിക്കുന്നത് കൊണ്ടും 
അപ്രകാരം ആയാസംചെയ്ക ,
ശരീരത്തിന് ഇളക്കം തട്ടുക ,ഉറ
ങ്ങുക, ഉറക്കമിളയ്ക്കുക ഇവ
കൊണ്ടും ആമദോഷം ഏറ്റവും 
വർദ്ധിച്ച് കഫം, മേദസ്സ് , വായു 
ഇവയോട് കൂടിച്ചേർന്ന് ശേഷിച്ച 
ദോഷമായ പിത്തത്തെ പരാജയ
പ്പെടുത്തി നിശ്ചലാവസ്ഥയിലായി
ത്തീർന്ന കഫത്തെ കൊണ്ട് കാലി
ലുള്ള അസ്ഥികളെ അന്തർഭാഗത്ത്
പൂരണം ചെയ്ത് രണ്ടു തുടകളേയും ആശ്രയമാക്കി തുടകളെ സ്തംഭിപ്പി
ക്കുന്നു. അതു നിമിത്തം രണ്ടു തുട
കളും സ്തംഭിച്ച് തണുത്ത് ചൈത
ന്യമില്ലാത്തവയായും അന്യന്റേതെന്ന
പോലെ കനമുള്ളതായും അതികഠി
നമായ വേദനയോട് കൂടിയവയായും
വീർപ്പ് , അംഗമർദ്ദം ,നിശ്ചലത , മടി , 
ഛർദ്ദി, അരുചി, ജ്വരം ഇവയോടും കാലുകൾക്ക് തളർച്ച , കാല് ഉയർ
ത്താൻ പ്രയാസം , തരിപ്പ് ഇവയോടും
കൂടിയവയായിത്തീരും. ആ രോഗത്തെ
ഊരുസ്തംഭം എന്ന് പറയുന്നു.മറ്റു ചിലർ ആഢ്യവാതമെന്നും പറയുന്നു.


Comments