Random Post

വയറിളക്കൽ

വയറിളക്കാൻ

"घृतं तिल्वकसिद्धं वा सातलासिद्धमेव वा॥१०
पयसैरण्डतैलं वा पिबेद्दोषहरं शिवम्।"
( अ हृ चिकित्सितस्थानम् )

तिल्वकसिद्धं घृतं वा सातलासिद्धं एव वा
पयसा एरण्डतैलं वा पिबेत् दोषहरं शिवम् ।

" ഘൃതം തില്വകസിദ്ധം വാ 
സാതലാസിദ്ധമേവ വാ
പയസൈരണ്ഡതൈലം വാ
പിബേദ്ദോഷഹരം ശിവം."

വയറിളക്കുവാൻ തില്വകം ഘൃതമോ
ചർമ്മലന്ത ചേർത്തു കാച്ചിയ നെയ്യോ
പാലിൽ ആവണക്കെണ്ണ ചേർത്തോ
സേവിക്കണം. ഇവ സേവിച്ചാൽ വാത
രോഗിക്ക് വയറിളകിപ്പോകും.



" स्निग्धाम्ललवणोष्णाद्यैराहारैर्हि मलश्चितः॥११
स्रोतो रुद्ध्वाऽनिलं रुन्ध्यात्तस्मात्तमनुलोमयेत्।"
( अ हृ वातव्याधिचिकित्सितम् )

हि स्निग्धाम्ललवणोष्णाद्यै: आहारै: मल: चित: 
स्रोतः रुद्ध्व: अनिलं रुन्ध्यात् तस्मात् तं अनुलोमयेत् ।

" സ്നിഗ്ദ്ധാമ്ലലവണോഷ്ണാദ്യൈ:
ആഹാരൈർഹി മലശ്ചിത:
സ്രോതോരുദ്ധ്വാനിലം രുന്ധ്യാത്
തസ്മാത്തമനുലോമയേത് ."

വിരേചന പ്രയോജനത്തെ പറയുന്നു :-
വാതകോപത്തെ ശമിപ്പിക്കുവാനായി
അഥവാ യദൃഛയായി സ്നിഗ്ദ്ധങ്ങളും
അമ്ലലവണരസാത്മകങ്ങളും ഉഷ്ണങ്ങ
ളും അതേവിധം പിത്താദികളെ കോപി
പ്പിക്കുന്ന മറ്റു ഗുണങ്ങളുള്ളവയുമായ
ആഹാര ദ്രവ്യങ്ങളെ ശീലിക്കുക നിമി
ത്തം പിത്താദികളിൽ ഏതെങ്കിലും
വർദ്ധിച്ച് വായുവിന് സഞ്ചരിക്കുവാനു
ള്ള സ്രോതോമാർഗ്ഗങ്ങളെ തടഞ്ഞു 
എന്ന് വരാം.
അതേ വിധം മാർഗ്ഗരോധം ചെയ്ത
ദോഷത്തെ നീക്കം ചെയ്തു വായു
സഞ്ചാരമാർഗ്ഗത്തെ ശുദ്ധി വരുത്തി
വായുവിനെ അനുലോമനമാക്കിത്തീ
ർക്കാനാണ് ശോധന വരുത്തണമെന്ന്
പറഞ്ഞതെന്നും ഗ്രഹിക്കണം.

Post a Comment

0 Comments