Random Post

വീര്യം



"अतश्च विपरीतत्वात्सम्भवन्त्यपि नैव सा।
विवक्ष्यते रसाद्येषु, वीर्यं गुर्वादयो ह्यतः॥"१६
( अ हृ सू द्रव्यादिविज्ञानीयम् )

अत: विपरीतत्वात् च रसाद्येषु सा संभवन्ति
अपि न विवक्ष्यते एव अतः गुर्वादय: हि वीर्यं ।
सम्भवत्यपि

" അതശ്ച വിപരീതത്വാത്
സംഭവന്ത്യപി നൈവ സാ
വിവക്ഷ്യതേ രസാദ്യേഷു, 
വീര്യം ഗുർവാദയോ ഹ്യത:"

ഇതിൽ നിന്നെല്ലാം വിപരീതമായിരി
ക്കയാൽ രസം - ഷഡ്രസം - മുതലാ
യവയിൽ വീര്യസംജ്ഞ ഉള്ളതായിട്ട് 
കാണാമെങ്കിലും അംഗികരിക്കപ്പെടു
ന്നില്ല.ഈ കാരണങ്ങളാൽ ഗുരു
മുതലായഎട്ട് ഗുണങ്ങൾ തന്നെയാണ് 
വീര്യം.



" तत्रोष्णं भ्रमतृड्ग्लानिस्वेददाहाशुपाकिताः॥१८
शमं च वातकफयोः करोति, शिशिरं पुनः।
ह्लादनं जीवनं स्तम्भं प्रसादं रक्तपित्तयोः॥"१९
( अ हृ सू द्रव्यादिविज्ञानीयम् )

तत्र उष्णं भ्रमतृड्ग्लानिस्वेददाहाशुपाकिताः
वातकफयोः शमं च करोति, शिशिरं पुनः
ह्लादनं जीवनं स्तम्भं रक्तपित्तयोःप्रसादं ।

" തത്രോഷ്ണം ഭ്രമതൃഡ്ഗ്ലാനി
സ്വേദദാഹാശുപാകിതാ:
ശമം ച വാതകഫയോ:
കരോതി, ശിശിരം പുന:
ഹ്ലാദനം ജീവനം സ്തംഭം
പ്രസാദം രക്തപിത്തയോ:"

ഉഷ്ണവീര്യം തലകറക്കത്തേയും
തണ്ണീർദ്ദാഹത്തേയും തളർച്ചയേയും, വിയർപ്പിനേയും സന്താപത്തേയും 
പൊടുന്നനേ ഉള്ള പചനത്തേയും
ഉണ്ടാക്കുന്നു. വാത കഫങ്ങളെ 
ശമിപ്പിക്കുകയും ചെയ്യും. 
ശീതവീര്യം ആഹ്ലാദത്തേയും ഓജോ
വൃദ്ധിയേയും സ്തംഭനത്തേയും രക്തപിത്തങ്ങൾക്ക് പ്രസാദത്തെയും ഉണ്ടാക്കും.

" इति सामान्यतः कर्म द्रव्यादीनां, पुनश्च तत्॥२७
विचित्रप्रत्ययारब्धद्रव्यभेदेन भिद्यते।
स्वादुर्गुरुश्च गोधूमो वातजिद्वातकृद्यवः॥२८॥
उष्णा मत्स्याः पयः शीतं कटुः सिंहो न सूकरः॥
तस्माद्रसोपदेशेन न सर्वं द्रव्यामादिशेत् ।
( अ हृ सू द्रव्यादिविज्ञानीयम् )

इति द्रव्यादीनां सामान्यतः कर्म पुन: च तत्
विचित्रप्रत्ययारब्धद्रव्यभेदेन भिद्यते । स्वादु:
गुरुः च गोधूमः वातजित् , यवः वातकृत् 
मत्स्याः उष्णा: पयः शीतं सिंह: कटुः सूकरः
न ( कटुः) , तस्मात् रसोपदेशेन सर्वं द्रव्यं
न आदिशेत्।

" ഇതി സാമാന്യത: കർമ്മ
ദ്രവ്യാദീനാം, പുനശ്ച തത്
വിചിത്രപ്രത്യയാരബ്ധ
ദ്രവ്യഭേദേന ഭിദ്യതേ 
സ്വാദുർഗുരുശ്ച ഗോധൂമോ വാതജിദ്വാതകൃദ്യവ:
ഉഷ്ണാ മത്സ്യാ: പയ: ശീതം
കടുസ്സിംഹോ ന സൂകര:
തസ്മാദ്രസോപദേശേന
ന സർവ്വം ദ്രവ്യാമാദിശേത് ."

ഇപ്രകാരം ദ്രവ്യരസഗുണവീര്യവിപാക
പ്രഭാവങ്ങളുടെ സാമാന്യേനയുള്ള
കർമ്മം പറയപ്പെട്ടു. നാനാവിധത്തിലു
ള്ള ഉപദാനങ്ങളെ അവലംബിച്ചു കൊ
ണ്ടുണ്ടാകുന്ന ദ്രവ്യങ്ങളുമുള്ളതു നിമി
ത്തം ഗുണകർമ്മങ്ങൾ വ്യത്യാസപ്പെട്ടു കാണുന്നു. മധുരരസവും ഗുരുവുമായി
രിക്കുന്ന ഗോതമ്പ് വാതശമനമായും 
യവം വാതജനകവുമായിരിക്കുന്നു. 
അപ്രകാരം മത്സ്യങ്ങൾ ഉഷ്ണവീര്യ
ങ്ങളായും പാല് ശീതവീര്യമായും 
അതേ വിധത്തിലുള്ള സിംഹം കടു
പാകമായും പന്നി മധുരപാകമായും
ഇരിക്കുന്നു. അതു നിമിത്തം രസ
ത്തെപ്രമാണമാക്കിക്കൊണ്ട് എല്ലാ
ദ്രവ്യത്തേയും അതിന്നവിധത്തിലാ
ണെന്ന് നിശ്ചയിക്കരുത് .

इति अष्टाङ्गहृदयसंहितायां सूत्रस्थाने 
द्रव्यादिविज्ञानीयो नाम नवमोऽध्यायः॥

Post a Comment

0 Comments