അർദ്ദിതം അല്ലെങ്കിൽ ഏകായാമം



" शिरसा भारभरणादतिहास्यप्रभाषणात्।
उत्कासवक्त्रक्षवथुखरकार्मुककर्षणात्॥३२
विषमादुपधानाच्च कठिनानां च चर्वणात्।
वायुर्विवृद्धस्तैस्तैश्च वातलैरूर्ध्वमास्थितः॥३३
वक्रीकरोति वक्त्रार्धमुक्तं हसितमीक्षितम्।
ततोऽस्य कम्पते मूर्द्धा वाक्सङ्गः स्तब्धनेत्रता॥३४
दन्तचालः स्वरभ्रंशः श्रुतिहानिः क्षवग्रहः।
गन्धाज्ञानं स्मृतेर्मोहस्त्रासः सुप्तस्य जायते॥३५
निष्ठीवः पार्श्वतो यायादेकस्याक्ष्णो निमीलनम्।
जत्रोरूर्ध्वं रुजा तीव्रा शरीरार्धेऽधरेऽपि वा॥३६
तमाहुरर्दितं केचिदेकायाममथापरे।"
( अ हृ वातव्याधिनिदानम् )

शिरसा भारभरणात् अतिहास्यप्रभाषणात्
उत्कासवक्त्रक्षवथुखरकार्मुककर्षणात्
विषमात् उपधानात् च कठिनानां च 
चर्वणात् च तैः तैः वातलै: च वायु: र्विवृद्ध: 
ऊरध्वं आस्थितः वक्त्रार्धं उक्तं हसितं
ईक्षितम् वक्रीकरोति ततः अस्य: मूर्द्धा 
कम्पते वाक्सङ्गः स्तब्धनेत्रता दन्तचालः
स्वरभ्रंशः श्रुतिहानिः क्षवग्रहः गन्धाज्ञानं
स्मृतेर्मोह:सुप्तस्य त्रासः जायते निष्ठीवः 
पार्श्वत:यायात् एकस्य अक्ष्ण: निमीलनम्
जत्रो: ऊर्ध्वं अधरे शरीरार्धे अपि वा तीव्रा 
रुजा तं केचित् अर्दितं अथ अपरे एकायामं 
आहुः।

"ശിരസാ ഭാരഭരണാത്
അതിഹാസ്യപ്രഭാഷണാത്
ഉത്കാസവക്ത്രക്ഷവഥു
ഖരകാർമ്മുകകർഷണാത്
വിഷമാദുപധാനാച്ച 
കഠിനാനാം ച ചർവണാത്
വായുർവിവൃദ്ധസ്തൈസ്തൈശ്ച
വാതളൈരൂർദ്ധ്വമാസ്ഥിത:
വക്രീകരോതി വക്ത്രാർദ്ധ
മുക്തം ഹസിതമീക്ഷിതം
തതോസ്യ കമ്പതേ മൂർദ്ധാ
വാക്‌സംഗ: സ്തബ്ധനേത്രതാ
ദന്തചാല: സ്വരഭ്രംശ:
ശ്രുതിഹാനി: ക്ഷവഗ്രഹ:
ഗന്ധാജ്ഞാനം സ്മൃതേർ
മോഹസ്ത്രാസ: സുപ്തസ്യ ജായതേ
നിഷ്ഠീവ:പാർശ്വതോ 
യായാദേകസ്യാക്ഷ്ണോ നിമീലനം
ജത്രോരൂർധ്വം രുജാ തീവ്രാ 
ശരീരാർദ്ധേധരേപി വാ
തമാഹുരർദ്ദിതം കേചിത്
ഏകായാമഥാപരേ "

ശിരസ്സിൽ ഭാരം ചുമക്കുന്നതു 
കൊണ്ടും അമിതമായ ചിരി, 
ഉറക്കെയുള്ള സംസാരം , 
ശക്തിയായ ചുമ , വായ് 
കൊണ്ട് തുമ്മലിനെ പുറപ്പെ
ടുവിക്കൽ , ഭാരമുള്ള വില്ല് 
വലിച്ച് കുലയ്ക്കൽ, നിരപ്പി
ല്ലാത്ത തലയിണയുടെ ഉപ
യോഗം ,കട്ടിയുള്ള സാധന
ങ്ങൾ ചവയ്ക്കൽ എന്നിവ 
നിമിത്തവും വാതകോപകര
മായ കാരണങ്ങളാലും വാതം
വർദ്ധിച്ച് ഊർദ്ധ്വാംഗത്തിൽ 
സ്ഥിതി ചെയ്തുകൊണ്ട് മുഖ
ത്തിന്റെ പകുതി ഭാഗത്തെ
യും സംസാരം , ചിരി , നോട്ടം
ഇവയേയും വക്രീകരിക്കുന്നു. 
ആ രോഗിയുടെ ശിരസ്സിന്  
വിറയൽ , വാക്സംഗം, നേത്ര
ങ്ങൾക്ക് സ്തംഭനം, പല്ലിളക്കം,
ഒച്ചയടപ്പ് , ചെവിയടപ്പ് , തുമ്മലി
ന് തടവ് , മണമറിയായ്ക , 
സ്മൃതിഹാനി, ഉറക്കത്തിൽ 
ഞെട്ടൽ ഇവയുണ്ടാകുന്നു. 
നേരെ തുപ്പാൻ പറ്റായ്ക ,
ഒരു കണ്ണ് അടഞ്ഞുകിടക്കുക, 
കഴുത്തിന് മുകൾ ഭാഗത്തോ 
താഴെയോ ശരീരാർദ്ധഭാഗത്തോ
ദുസ്സഹമായ വേദന ഇവയുണ്ടാകും. 
ആ രോഗത്തെ ചിലർ അർദ്ദിതമെ
ന്നും മറ്റു ചിലർ ഏകായാമമെന്നും 
പറയുന്നു.

Comments