अभयापिप्पलीमूलादि कषायम्

अभयापिप्पलीमूलादि कषायम्

रुग्विबन्धानिलश्लेष्म -
युक्ते दीपनपाचनम् ।
अभयापिप्पलीमूल -
शम्याककटुकाघनम् ॥
( अ हृ ज्व चि )
വാതകഫജ്വരത്തിൽ വേദനാവിശേഷങ്ങളും മലബന്ധവും ഉള്ളിടത്ത് ദീപനപാചനമായിട്ടാണ് ഈ കഷായം നിർദ്ദേശിക്കപ്പെടുന്നത്.
കടുക്കത്തോട്, കാട്ടുതിപ്പലിവേര്, കൊന്നവേരിന്മേൽ തൊലി, കടുകുരോഹിണി, മുത്തങ്ങ എന്നിവയാണ് ഇതിലെ മരുന്നുകൾ .
വിപണിയിൽ ലഭ്യമാണിത്.
അത്യാവശ്യം ചിരുവില്വാദികഷായത്തിന്റെ സ്ഥാനത്തും ഇത് പ്രയോഗിക്കാം.

Comments