ആദാരീസഹചരാദി കഷായം


आदार्यादि / आदारिकादि
कषायं ( चि क्र )
आदारी सहचरयोर् -
मूलक्वाथं पिबेत् प्रगे ।
खञ्जः पङ्गुश्च पुरुषो
बलातैलं च शीलयेत् ॥
കൂമുള്ളിൻവേര് കരിങ്കുറിഞ്ഞിവേര് ഇവ സമം കഷായം. ഖഞ്ജരോഗം പംഗുത്വം ഇവയിൽ ഹിതമാണ്. ഈരോഗങ്ങളിൽ ബലാതൈലം അകത്തേക്കും പുറത്തേക്കും ഉപയോഗിക്കേണ്ടതാണ് സഹചരാദി തൈലവും നല്ലതാണ്. ഇവിടെ പറഞ്ഞ ബലാതൈലം ധാന്വന്തരം തൈലമാണെന്നു വൃദ്ധ വൈദ്യമതം.
അനുഭൂതപ്രകാരം സഹചരത്തിന്റെ സ്ഥാനത്ത് സഹചരാദി കഷായയോഗം ചേർത്തു ആദാരീസഹചരാദി കഷായം എന്ന പേരിലും ഉപയോഗിച്ചുവരുന്നുണ്ട്.
കൂമുള്ളിൻവേരും കരിങ്കുറിഞ്ഞി വേരും മൂന്നു കഴഞ്ചു വീതവും ദേവതാരം 2 കഴഞ്ചും ചുക്ക് 1 കഴഞ്ചും ആയി കഷായം തയ്യാറാക്കുക.
आदारीसहचरयोर्मूलं
सुरदारुनागरं क्वाथ्यम् ।
पीत्वा वातविकारान्
शीघ्रमं हन्यादधोगकायस्थान् ॥

Comments