ദോഷ ധാതു മലങ്ങൾ മൂലമാണ് ശരീരം



अथातो दोषादिविज्ञानीयमध्यायं व्याख्यास्यामः।


" दोषधातुमला मूलं सदा देहस्य तं चलः।
उत्साहोच्छ्वासनिश्वासचेष्टावेगप्रवर्तनैः॥१
सम्यग्गत्या च धातूनामक्षाणां पाटवेन च।
अनुगृह्णात्यविकृतः, पित्तं पक्त्यूष्मदर्शनैः॥२
क्षुत्तृड्रुचिप्रभामेधाधीशौर्यतनुमार्दवैः।
श्लेष्मा स्थिरत्वस्निग्धत्वसन्धिबन्धक्षमादिभिः॥"३
( अ हृ सू दोषादिविज्ञानीयम् )

दोषधातुमला: देहस्य सदा मूलं। 

तं अविकृत: चल: उत्साहोच्छ्वासनिश्वास
चेष्टावेगप्रवर्तनैः धातूनां सम्यग्गत्या च 
अक्षाणां पाटवेन च अनुगृह्णाति।

( अविकृतं ) पित्तं पक्त्यूष्मदर्शनैः
क्षुत्तृड्रुचिप्रभामेधाधीशौर्यतनुमार्दवैः
अनुगृह्णाति ।

( अविकृत: ) श्लेष्मा स्थिरत्वस्निग्धत्वसन्धि
बन्धक्षमादिभिः अनुगृह्णाति।


" ദോഷധാതുമലാ മൂലം 
സദാ ദേഹസ്യ തം ചല:
ഉത്സാഹോച്ഛ്വാസനിശ്വാസ
ചേഷ്ടാവേഗപ്രവർത്തനൈ:
സമ്യഗ്ഗത്യാ ച ധാതൂനാം
അക്ഷണാം പാടവേന ച
അനുഗൃഹ്ണാത്യവികൃത:
പിത്തം പക്ത്യൂഷ്മദർശനൈ:
ക്ഷുത്തൃഡ്രുചിപ്രഭാമേധാ
ധീശൌര്യതനുമാർദ്ദവൈ:
ശ്ലേഷ്മാ സ്ഥിരത്വസ്നിഗ്ദ്ധത്വ
സന്ധിബന്ധക്ഷമാദിഭി:"

ദോഷങ്ങളും ധാതുക്കളും മലങ്ങളും
ശരീരത്തിന് എപ്പോഴും മൂലകാരണ
മായിരിക്കുന്നു. 

അതുകളിൽ വികൃതമാകാത്ത വാതം
ഉത്സാഹം , ഉച്ഛ്വാസനിശ്വാസങ്ങൾ, ശ
രീരാവയവങ്ങളുടെ ചേഷ്ടകൾ , മല
മൂത്രാദി വേഗങ്ങളുടെ പ്രവർത്തനം ഇ
വ കൊണ്ടും ധാതുക്കളുടെ ശരിയായ
പരിണാമം , ശ്രോത്ര നേത്രാദികളായ
ഇന്ദ്രിയങ്ങളുടെ വിഷയഗ്രഹണസാമ
ർത്ഥ്യം കൊണ്ടും ദേഹത്തെ അനുഗ്ര
ഹിക്കുന്നു.

വികൃതമാകാത്ത പിത്തം ആഹാരപച
നം, ശരീരത്തിലുള്ള ചൂട് , ദർശന
ശക്തി,വിശപ്പ് , ദാഹം , രുചി , ദേഹ
കാന്തി , ധാരണാശക്തി , ബുദ്ധി , 
ശൌര്യം , ശരീരമാർദ്ദവം ഇവ 
കൊണ്ടും അനുഗ്രഹിക്കുന്നു .

വികൃതമാകാത്ത കഫം സ്ഥൈര്യം ,
സ്നിഗ്ദ്ധത , സന്ധിബന്ധം , ക്ഷമ 
ഇവകളാലും അനുഗ്രഹിക്കുന്നു.


Comments