ഒരു പോത്തിൻ ദ്രാവകം ഉണ്ടാക്കിയ കഥ

സായംകാലം ഒരു ചായയും കുടിച്ച് അച്ചപ്പം കറുമുറു എന്ന് തിന്ന് കൊണ്ടിരുന്ന എന്റെ മൊബൈലിലേക്ക് ഏതോ ഒരു അപരിചിതന്റെ കോൾ വന്നു. ഞാൻ വല്ല രോഗികളും വിളിക്കുന്നതാകുമെന്ന് കരുതി ആ ഫോൺ എടുത്തു.

ഞാൻ: ഹലോ 

അപരിചിതൻ: ആ ഹലോ കുറച്ച് പോത്തിൻ ദ്രാവകം വേണമായിരുന്നു.

ഞാൻ: 🙄 ഞാൻ പോത്തിൻ ദ്രാവകം ഉണ്ടാക്കുന്ന ഡോക്ടർ അല്ല അത് രോഗികൾക്ക് എഴുതി കൊടുക്കുന്ന ഡോക്ടർ ആണ്.പോത്തിൻ ദ്രാവകം 

അപരിചിതൻ: ഡോക്ടറിന് പോത്തിൻ ദ്രാവകം ഉണ്ടാക്കാൻ അറിയാമോ അതോ പോത്തിൻ ദ്രാവകം ഉണ്ടാക്കുന്ന ആരെങ്കിലും പരിചയമുണ്ടോ.

ഞാൻ: അല്ല ചേട്ടന് എന്റെ നമ്പർ എവിടുന്ന് കിട്ടിയേ

അപരിചിതൻ: അത് ഇൻറർനെറ്റിൽ പരതിയപ്പോൾ കിട്ടിയത്. വാതരോഗത്തിന് പോത്തിൻ ദ്രാവകം ബെസ്റ്റ് ആണെന്ന് കേട്ടിരുന്നു കുറച്ചു ഉണ്ടാക്കി ഭാര്യയ്ക്ക് കൊടുക്കാനാ അവൾക്ക് വാതം കേറി മറഞ്ഞിരിക്കുകയാണ്.

ഞാൻ: ഉണ്ടാക്കി തന്നെ കുടിക്കണോ മേടിച്ച് കുടിച്ചാൽ പോരെ...ഏതെങ്കിലും ഡോക്ടറെ കണ്ട് മരുന്നു കഴിക്കൂ പിന്നെ ഞാൻ ഈ സ്വയംചികിത്സ തീരെ പ്രോത്സാഹിപ്പിക്കാറില്ല...

അപരിചിതൻ: അപ്പൊ ഡോക്ടറിന് പോത്തിൻ ദ്രാവകം ഉണ്ടാക്കാനും അറിയില്ല ഉണ്ടാക്കുന്നവരുടെ ഡീറ്റെയിൽസും തരില്ല അല്ലേ. 

ഞാൻ: അപ്പ ശരി ചേട്ടാ... ചേട്ടൻ നല്ലൊരു പോത്തിനെ കണ്ടുപിടിച്ച് ദ്രാവകം ആക്ക് എല്ലാം റെഡി ആകുമ്പോൾ എനിക്കും കുറച്ച് തന്നോളൂ... കുറച്ചു തിരക്കുണ്ട് 

എന്നു പറഞ്ഞ് ഞാൻ ആ ഫോൺ കട്ട് ചെയ്തു കയ്യിലുണ്ടായിരുന്ന അച്ചപ്പം കറുമുറൂന്ന് അകത്താക്കി. ശേഷം കണ്ണാടിയിൽ പോയി എന്നെ അടിമുടി ഒന്ന് നോക്കി "എന്നെ കണ്ടിട്ട് പോത്തിൻ ദ്രാവകം ഉണ്ടക്കുന്ന ഡോക്ടറെ പോലെ തോന്നുന്നുണ്ടോ 🤔 ....യേ ഇല്ല ഇയാൾക്ക് ആളു മാറിപ്പോയതായിരിക്കും. തോന്നിയാലും ഇപ്പോൾ എന്താ പോത്തിൻ ദ്രാവകം നല്ല അടിപൊളി മരുന്നല്ലേ"

എല്ലാം ശുഭം

ഡോ.പൗസ് പൗലോസ് 😁

Comments