വാതം വർദ്ധിച്ചാൽ



" वृद्धस्तु कुरुतेऽनिलः॥५
कार्श्यकार्ष्ण्योष्णकामित्वकम्पानाहशकृद्ग्रहान्।
बलनिद्रेन्द्रियभ्रंशप्रलापभ्रमदीनताः॥ " ६
( अ हृ सू दोषादि विज्ञानीयम् )

वृद्ध: अनिल तु ,कार्श्यकार्ष्ण्योष्णकामित्व
कम्पानाहशकृद्ग्रहान् ,बलनिद्रेन्द्रियभ्रंश
प्रलापभ्रमदीनताः कुरुते।

"വൃദ്ധസ്തു കുരുതേനില:
കാർശ്യകാർഷ്ണ്യോഷ്ണകാമിത്വ
കമ്പാനാഹശകൃൽഗ്രഹാൻ
ബലനിദ്രേന്ദ്രിയഭ്രംശ
പ്രലാപഭ്രമദീനതാ: "

വാതം വർദ്ധിച്ചാൽ കാർശ്യം , കറുത്ത
നിറം , ചൂടുള്ളതിനോട് ആഗ്രഹം ,
വിറയൽ , വയർവീർപ്പ് , മലബന്ധം , 
ബലഹാനി ഉറക്കമില്ലായ്മ , ഇന്ദ്രിയ
ങ്ങൾക്ക് ശക്തിക്ഷയം , പ്രലാപം
( incoherent speech ), ഭ്രമം , ദീനത ഇവയുണ്ടാക്കുന്നു.

വാതം ക്ഷയിച്ചാൽ 

" लिङ्गं क्षीणेऽनिलेऽङ्गस्य
 सादोऽल्पं भाषितेहितम्।
संज्ञानाशस्तथा 
श्लेष्मवृद्धयुक्तामयसम्भवः॥"१५
( अ हृ सू दोषादिविज्ञानीयम् )

अनिले क्षीणे अङ्गस्य सादः अल्पं 
भाषितेहितम् संज्ञानाश: तथा 
श्लेष्मवृद्धयुक्तामयसम्भवः लिङ्गं
( भवति )।

" ലിംഗം ക്ഷീണേനിലേംഗസ്യ 
സാദോൽപം ഭാഷിതേഹിതം.
സംജ്ഞാനാശസ്തഥാ ശ്ലേഷ്മവൃദ്ധയുക്താമയസംഭവ: "


"वत्सकादिर्हरिद्रादिर्वचादिर्वा ससैन्धवः॥४७
आढ्यवाते सुखाम्भोभिः पेयः षड्धरणोऽथवा "
( अ हृ वातव्याधिचिकित्सितम् )

वत्सकादि: र्हरिद्रादि: वचादि: वा अथवा षड्धरण: ससैन्धवः सुखाम्भोभिः आढ्यवाते पेयः ।

" വത്സകാദിർഹരിദ്രാദിർ
വചാദിർവാ സസൈന്ധവ:
ആഢ്യവാതേ സുഖാംഭോഭി:
പേയ: ഷഡ്ധരണോഥവാ ."

വത്സകാദി , ഹരിദ്രാദി , വചാദി
ഈ ഗണങ്ങളിലേതെങ്കിലും ഒന്ന്
പൊടിച്ചതോ ഷഡ്ധരണചൂർണ്ണമോ 
ഇന്തുപ്പ് ചേർത്ത് ചെറുചൂട് വെള്ള
ത്തിൽ കലക്കി ആഢ്യവാതത്തിൽ
കുടിക്കണം. 



" व्योषाग्निमुस्तत्रिफला
विडङ्गैर्गुग्गुलुं समम्।
ख़ादन् सर्वान् जयेद्व्याधीन् 
मेदः श्लेष्मामवातजान्॥" ५०
( अ हृ वातव्याधिचिकित्सितम् )

व्योषाग्निमुस्तत्रिफलाविडङ्गै: समम्  
गुग्गुलुं ख़ादन् मेदः श्लेष्मामवातजान् 
सर्वान् व्याधीन् जयेत् ।

" വ്യോഷാഗ്നിമുസ്തത്രിഫലാ
വിഡംഗൈർഗുഗ്ഗുലും സമം
ഖാദൻ സർവാൻ ജയേദ്വ്യാധീൻ
മേദ: ശ്ലേഷ്മാമവാതജാൻ."

ചുക്ക് , മുളക് , തിപ്പലി , കൊടുവേലി
ക്കിഴങ്ങ് ,മുത്തങ്ങ , കടുക്ക, നെല്ലിക്ക,
താന്നിക്ക ,വിഴാലരി ഇവയും സമാംശം
ഗുഗ്ഗുലുവും ചേർത്ത് പൊടിച്ച് സേവി
ച്ചാൽ മേദസ്സ് ,കഫം ,ആമം , വാതം 
എന്നിവയാലുണ്ടാകുന്ന എല്ലാ രോഗ
ങ്ങളേയും ശമിപ്പിക്കും .


" शाम्यत्येवं कफाक्रान्तः समेदस्कः प्रभञ्जनः।
क्षारमूत्रान्वितान् स्वेदान् सेकानुद्वर्तनानि च॥५१
कुर्याद्दिह्याच्च मूत्राढ्यैः करञ्जफलसर्षपैः।
मूलैर्वाऽप्यर्कतर्कारीनिम्बजैः ससुराह्वयैः॥५२
सक्षौद्रसर्षपापक्वलोष्टवल्मीकमृत्तिकैः।
( अ हृ वातव्याधिचिकित्सितम् )

एवं समेदस्कः कफाक्रान्तः प्रभञ्जनः शाम्यति ।
क्षारमूत्रान्वितान् स्वेदान् सेकान् उद्वर्तनानि च।
कुर्यात्। करञ्जफलसर्षपैःमूत्राढ्यैः दिगह्यात् च।
अर्कतर्कारीनिम्बजैः मूलैः ससुराह्वयैः सक्षौद्र
सर्षपापक्वलोष्टवल्मीकमृत्तिकैः अपि च।

" ശാമ്യത്യേവം കഫാക്രാന്ത:
സമേദസ്ക: പ്രഭഞ്ജന:
ക്ഷാരമൂത്രാന്വിതാൻ സ്വേദാൻ സേകാനുദ്വർത്തനാനി ച
കുര്യാദ്ദിഹ്യാച്ച മൂത്രാഢ്യൈ:
കരഞ്ജഫലസർഷപൈ:
മൂലൈർവാപ്യർക്കതർക്കാരി
നിംബജൈ: സസുരാഹ്വയൈ:
സക്ഷൌദ്രസർഷപാപക്വ
ലോഷ്ടവല്മീകമൃത്തികൈ:

മേൽ പ്രകാരമുള്ള ചികിത്സകൾ 
കൊണ്ട് മേദസ്സോട് കൂടി കഫാവൃത
മായിരിക്കുന്ന വാതം ശമിക്കുന്നു.
ക്ഷാരങ്ങളും ഗോമൂത്രവും ചേർത്ത
ദ്രവസ്വേദവും ധാരയും ഉദ്വർത്തനവും
ഹിതമാകുന്നു. ഉങ്ങിൻകുരുവും
കടുകും ഗോമൂത്രത്തിൽ അരച്ച് 
പുരട്ടുന്നതും നന്ന്. എരിക്ക് , മുഞ്ഞ ,
വേപ്പ് എന്നിവയുടെ വേര് , ദേവതാരം ,
കടുക് , മൺകട്ട , പുറ്റ്മണ്ണ് ഇവ ഗോമൂ
ത്രത്തിലരച്ച് തേൻ ചേർത്ത് പുരട്ടുന്ന
തും ഹിതമാണ് .

" रास्नामहौषधद्वीपिपिप्पलीशठिपौष्करम्।
पिष्ट्वा विपाचयेत्सर्पिर्वातरोगहरं परम्॥"५७
( अ हृ वातव्याधिचिकित्सितम् )

रास्नामहौषधद्वीपिपिप्पलीशठिपौष्करम्
पिष्ट्वा सर्पिः विपाचयेत् परम् वातरोगहरं ।

" രാസ്നാമഹൗഷധദ്വീപി
പിപ്പലീശഠിപൗഷ്ക്കരം.
പിഷ്ട്വാ വിപാചയേൽ 
സർപ്പിർവാതരോഗഹരം പരം "

ചിറ്റരത്ത , ചുക്ക് , കണ്ടകാരി ,തിപ്പലി , കച്ചോലം , പുഷ്ക്കരമൂലം ഇവ അരച്ചു
കലക്കി നെയ്യ് ചേർത്ത് കാച്ചി അരിച്ച്
സേവിക്കുക. വാതരോഗങ്ങൾ ശമിക്കും.

तद्वत्सिद्धा वसा नक्रमत्स्यकूर्मचुलूकजा।
विशेषेण प्रयोक्तव्या केवले मातरिश्वनि॥"६३
( अ हृ वातव्याधिचिकित्सितम् )

तद्वत्-घृतमण्डवत्, नक्रादिजा वसा केवले 
वाते विशेषेण प्रयोज्या।

" തദ്വത്സിദ്ധാ വസാ നക്ര
മത്സ്യകൂർമചുളൂകജാ
വിശേഷേണ പ്രയോക്തവ്യാ 
കേവലേ മാതരിശ്വനി."

അതു പോലെ ( മേല്പറഞ്ഞ പാൽ
ക്കഷായത്തിൽ ) നക്രാദികളുടെ
വസ കൊണ്ട് കാച്ചിയെടുത്തതും 
കേവല വാതത്തിൽ വിശേഷിച്ചും

" जीर्णं पिण्याकं पञ्चमूलं पृथक् च 
क्वाथ्यं क्वाथाभ्यामेकस्तैलमाभ्याम्। 
क्षीरादष्टांशं पाचयेत्तेन पाना- 
द्वाता नश्येयुः श्लेष्मयुक्ता विशेषात्॥"६४
( अ हृ वातव्याधिचिकित्सितम्  )

जीर्णं पिण्याकं पञ्चमूलं च पृथक् क्वाथ्यं
आभ्यां क्वाथाभ्यां एकतः तैलं क्षीरात् 
अष्टांशं पाचयेत् तेन पानात् वाताः 
त्तेन श्लेष्मयुक्ता: विशेषात् नश्येयु :।

" ജീർണം പിണ്യാകം 
പഞ്ചമൂലം പൃഥക് ച
ക്വാഥം ക്വാഥാഭ്യാമേക
സ്തൈലമാഭ്യാം
ക്ഷീരാദഷ്ടാംശം 
പാചയേത്തേനപാനാ
ദ്വാതാ നശ്യേയു: ശ്ലേഷ്മ
യുക്താ വിശേഷാത്."

പഴകിയ എള്ളിൻ പിണ്ണാക്കും
വലിയ പഞ്ചമൂലവും വെവ്വേറെ
കഷായം വെച്ച് ആ കഷായങ്ങ
ൾ രണ്ടും തമ്മിൽ ചേർത്തരിച്ച്
അതിന്റെ നാലിലൊരുഭാഗം എണ്ണ
യും എട്ടിരട്ടി പാലും ചേർത്ത് കാച്ചി
യരിച്ച് സേവിക്കുക. എല്ലാ വാതങ്ങ
ളും വിശേഷിച്ച് കഫത്തോട് കൂടിയ
വാതവും  ശമിക്കും.

Comments