തൈല്വകം ഘൃതം

तैल्वकं घृतम्

" पलाष्टकं तिल्वकतो वरायाः 
प्रस्थं पलांशं गुरुपञ्चमूलम्।
सैरण्डसिंहीत्रिवृतं घटेऽपां 
पक्त्वा पचेत्पादशृतेन तेन॥३२
दध्नः पात्रे यावशूकात्त्रिविल्वैः 
सर्पिःप्रस्थं हन्ति तत्सेव्यमानम्।
दुष्टान् वातानेकसर्वाङ्गसंस्थान् 
योनिव्यापद्गुल्मवर्ध्मोदरं च॥" ३३
( अ हृ वातव्याधि चिकित्सितम् )

तिल्वकत: पलाष्टकं वरायाः प्रस्थं 
गुरुपञ्चमूलम् सैरण्डसिंहीत्रिवृतं
पलांशं अपां घटे पक्त्वा पादशृतेन
तेन यावशूकात् त्रिविल्वैःदध्नःपात्रे
सर्पिःप्रस्थं पचेत्। तत् सेव्यमानम्
एकसर्वाङ्गसंस्थान् योनिव्यापद्गुल्म
वर्ध्मोदरं च हन्ति।

തൈല്വകം ഘൃതം

" പലാഷ്ടകം തില്വകതോ വരായാ:
പ്രസ്ഥം പലാംശം ഗുരുപഞ്ചമൂലം.
സൈരണ്ഡസിംഹീത്രിവൃതംഘടേപാം 
പക്ത്വാ പചേത് പാദശൃതേന തേന
ദധ്ന: പാത്രേ യാവശൂകാത് ത്രിവില്വൈ:
സർപ്പി: പ്രസ്ഥം ഹന്തി തത്സേവ്യമാനം
ദുഷ്ടാൻ വാതാനേകസർവ്വാംഗസംസ്ഥാൻ യോനിവ്യാപദ്ഗുൽമവർദ്ധ്മോദരം ച "

പാച്ചോറ്റിത്തൊലി പലം എട്ട് , കടുക്ക 
നെല്ലിക്ക താന്നിക്ക ഇവ സമം കുരു 
കളഞ്ഞ് ഇടങ്ങഴി ഒന്ന് , വലിയ പഞ്ച
മൂലം , ആവണക്കിൻവേര് , ചെറുവ
ഴുതനവേര് ,ത്രികോല്പക്കൊന്ന ഇവ
ഓരോ പലം ഒന്നിച്ച് പതിനാറ് ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് കുറുക്കി നാലൊന്നാക്കി പിഴിഞ്ഞരിച്ച് അതിൽ ഒരിടങ്ങഴി നെയ്യും നാലിടങ്ങഴി തൈരും
കൂട്ടി മൂന്ന് പലം ചവർക്കാരവും ചേർ
ത്ത് കാച്ചി അരിച്ച് പതിവായി സേവി
ച്ചുകൊണ്ടിരുന്നാൽ ദുഷ്ടങ്ങളായും കൃഛ്രസാദ്ധ്യങ്ങളും ഏകാംഗങ്ങളും സർവ്വാംഗങ്ങളുമായ വാതരോഗങ്ങൾ ,
യോനിരോഗം , ഗുല്മം , വ്യദ്ധി , മഹോദരം എന്നിതുകളെല്ലാം ശമിക്കും .

Comments