चिकित्साक्रमं - मेहचिकित्सा
उदकेक्षुसुरापिष्ट
शुक्ळलाला : शनैस्तथा ।
सिकताशीतसान्द्रञ्च
कफान्मेहा दशस्मृता : ॥
माञ्जष्ठनीलकाळानि
हारिद्रं शोणितन्तथा ।
क्षारञ्च षट् पित्तभवा
मेहा वातभवा : पुन : ॥
वसामज्जा हस्तिमेहा
द्विधा च मधुसंज्ञक : ।
इत्ति मेहा विंशति : स्युः
क्रमात्तेह्यनुपक्रमा : ॥
മേഹം എന്ന രോഗം ഇരുപതുവിധത്തിലാകുന്നു. കഫം കൊണ്ടു പത്തു പ്രകാരവും , പിത്തം കൊണ്ട് ആറു പ്രകാരത്തിലും , വാതം കൊണ്ട് നാലുപ്രകാരത്തിലും - ഇങ്ങിനെ ഇരുപതുവിധം .
ഇവയിൽ കഫം കൊണ്ടുള്ളവക്ക് 1 ഉദകമേഹം 2. ഇക്ഷുമേഹം 3.സുരാമേഹം 4. പിഷ്ടമേഹം 5. ശുക്ലമേഹം 6. ലാലാമേഹം 7 ശനൈർമേഹം 8 സികതാമേഹം 9 ശീതമേഹം 10 സാന്ദ്രമേഹം എന്നും,
പിത്തം കൊണ്ടുള്ളവക്ക്
11 മാഞ്ജിഷ്ഠമേഹം
12 നീലമേഹം
13 കാളമേഹം
14 ഹാരിദ്രമേഹം
15 സാന്ദ്രമേഹം
16 ക്ഷാരമേഹം എന്നും
വാതംകൊണ്ടുള്ളവക്ക്
17 വസാമേഹം
18 മജ്ജാമേഹം
19 ഹസ്തിമേഹം
20 മധുമേഹം
എന്നും പേരാകുന്നു.
ഈ ഒടുവിൽ പറഞ്ഞ മധുമേഹം രണ്ടു വിധത്തിലുണ്ട്. ഇപ്പറഞ്ഞ 20 മേഹങ്ങളും ക്രമേണ അനുപക്രമങ്ങളാകുന്നു.
അനുപക്രമങ്ങൾ = ചികിത്സയില്ലാത്തവ.
അതായത് കൃച്ഛ്രസാദ്ധ്യങ്ങളാണെന്നു താല്പര്യം.
शराविकाद्या : पिटका -
श्शोफवत्समुपाचरेत् ।
अपक्वा व्रणवत् पक्वा -
स्तासां प्राग्रूप एव तु ॥
क्षीरिवृक्षांबु पानाय
बस्तमूत्रञ्च शस्यते ॥
ശരാവികാ മുതലായ കുരുക്കളെ പഴുക്കുന്നതിന്നു മുമ്പെ നീരിനെപ്പോലെ ചികിത്സിക്കണം. പഴുത്താൽ വ്രണത്തേപ്പോലെ ചികിത്സിക്കണം. അവയുടെ പൂർവ്വരൂപത്തിങ്കൽ തന്നെ നാല്പാമരക്കഷായവും ആട്ടിൻമൂത്രവും കുടിക്കുവാൻ നല്ലതാകുന്നു. പ്രമേഹത്തെ ആദിയിങ്കൽ ചികിത്സിക്കാതെ ഉപേക്ഷിക്കുന്ന പക്ഷം സന്ധിമർമ്മങ്ങളിലും മാംസപ്രദേശങ്ങളിലും കുരുക്കളുണ്ടാകും. അവയാണ് ശരാവിക എന്നു മുതലായി ഇവിടെ പറഞ്ഞത്.
ശരാവിക - കച്ഛപിക - ജാലിനി - വിനത - അലജി - മസൂരികാ - സർഷപികാ - പുത്രിണി - വിദാരിക - വിദ്രധി - ഇവയാണ് പത്തുപ്രകാരത്തിലുള്ള പ്രമേഹ പിടകകൾ
चिकित्साक्रमं - मेहचिकित्सा
धात्रीरसप्लुतां प्राह्ने
हरिद्रां माक्षिकान्विताम् ।
तथा मेहारिमूलस्य
वल्क्कलं मथितेन च ॥
उदुंबरस्य वन्दाकं
तक्रेण सह पाययेत् ।
अश्वत्थफलबीजञ्च
कल्कञ्च मृगश्रृंगजम् ॥
सितामधुयुतं तक्रे
कल्कं कतकजं तथा ।
तिन्दिशस्यापि मूलञ्च
नाळिकेरजले पिबेत् ॥
नवनीतक्षौद्रयुतं
निशाचूर्णञ्च लेहयेत् ।
मधुयुक्तं गुळूच्या वा
रसमामलकस्य वा ॥
संपेष्य कृष्णरंभाया
मूलमिक्षुरसेन वा ।
ज्येष्ठोदकेन प्रपिबे -
देते मेह हरा : परम् ॥
മഞ്ഞൾ പച്ചനെല്ലിക്കയുടെ നീരിൽ ചേർത്തു തേനും കൂട്ടി രാവിലെ സേവിക്കുക.
ഏകനായകവേര് മോരിൽ സേവിക്കുക
അത്തിയുടെ മൊട്ട് മോരിൽ സേവിക്കുക.
അരയാലിൻപഴത്തിന്റെ വിത്ത്, മാൻകൊമ്പ് അരച്ച കല്ക്കം ഇവ പഞ്ചസാരയും തേനും ചേർത്ത് മോരിൽ സേവിക്കുക.
തേറ്റാമ്പരൽ അരച്ച കല്ക്കം പഞ്ചസാരയും തേനും ചേർത്തു മോരിൽ സേവിക്കുക.
തൊടുകാരവേര് ഇത് എളന്നീരിൽ സേവിക്കുക.
മഞ്ഞൾ പൊടി ഇത് വെണ്ണയും തേനും ചേർത്തു ചാലിച്ച് സേവിക്കുക.
ചിറ്റമൃത്, നെല്ലിക്ക ഇവയുടെ നീര് തേൽ ചേർത്തു സേവിക്കുക.
ചെറുകദളിവാഴവേര് ഇത് അരച്ച് കരിമ്പിൻനീരിൽ അല്ലെങ്കിൽ ത്രിഫലക്കഷായത്തിൽ സേവിക്കുക.
ഇവ എല്ലാം പ്രമേഹഹരങ്ങളാകുന്നു.
आकुल्याब्दादि कषायम्
आकुल्यब्दफलत्रयद्विरजनी -
जंब्वर्ज्जुनक्षीरिज -
त्वक्पाठा कतकाग्निमन्धखदिरां -
बष्ठासनेन्द्रद्रुमै : I
क्वाथो वारिधिकोठकिंशुकसखै -
रेभि : कृतः शीतळः
सक्षौद्रोद्रिजतुत्थ चूर्ण सहित :
सर्वप्रमेहापह : ॥
ആവീരക്കുരു, മുത്തങ്ങ, ത്രിഫലമൂന്നും, മഞ്ഞൾ രണ്ടും , ഞാവൽതൊലി, നീർമരുത് , നാല്പാമരങ്ങളുടെതൊലികൾ, പാടക്കിഴങ്ങ്, തേറ്റാമ്പരൽ, മുഞ്ഞവേർ , കരിങ്ങാലിക്കാതൽ, വെളുത്തഅമ്പഴതൊലി, വേങ്ങാക്കാതൽ, ദേവതാരം, കടൽനുര , മുരുക്കിൻതൊലി, ഇവ കഷായം. ആറിയാൽ തേനും, കന്മദവും ചേർത്തു സേവിക്കുക.
എല്ലാ പ്രമേഹങ്ങളും ശമിക്കും.
किंशुकत्वङ्निशाधात्री
कतकैस्तु सवैरिभि : ।
ससितास्तक्रपीतास्ता
गुळिका मेहनाशना : ॥
കരിമുരുക്കിൻതൊലി, വരട്ടുമഞ്ഞൾ, നെല്ലിക്ക, തേറ്റാമ്പരൽ, ഏകനായകത്തിൻവേര് പഞ്ചസാര ഇവ അരച്ച് ഗുളികയാക്കി മോരിൽ സേവിക്കുക. പ്രമേഹം ശമിക്കും
നീരൂരിവൈരിതെളിശൂക പുളിങ്കുരുത്തോൽ
മുക്കാവിളാമ്പശയുമാമ്പലരീസകാന്താ .
ചെമ്മൺനിശാദ്വയസിതാഹിമമത്തിനീരിൽ
സപ്താഹ പിഷ്ടമിതു മേഹഗണം നിഹന്തി ..
നീരോലിവേര്, ഏകനായകവേര്, തേറ്റാമ്പരൽ, പാച്ചോറ്റിത്തൊലി, പുളിങ്കുരുത്തോൽ, ത്രിഫല, വിളാംപശ, ആമ്പലരി , അയസ്കാന്തം, കാവിമണ്ണ്, വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി, പഞ്ചസാര, ചന്ദനം ഇവ അത്തിനീരിൽ ഏഴുദിവസം അരച്ച് ഗുളികയാക്കുക. പ്രമേഹത്തിങ്കൽ ഉത്തമം.
त्रिफलात्रिवृताचूर्णं
शिलाजतुसमन्वितम् ।
सक्षौद्रशर्क्करंदेयं
विरेकार्थं प्रमेहिणाम् ॥
ത്രിഫല, ത്രികോല്പക്കൊന്ന, ഇവ പൊടിച്ച് കന്മദഭസ്മവും ചേർത്ത് തേനും പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് സേവിക്കുക. പ്രമേഹമുള്ളവർക്ക് വിരേചനം ചെയ്യേണ്ടത് ഈ മരുന്നു സേവിച്ചിട്ടു വേണം.
ഈ യോഗം സഹസ്രയോഗത്തിൽ
ത്രിഫലാത്രിവൃതാചൂർണ്ണം
ശിലാജതുസമന്വിതം
മധുനാലേഹയേൽ പ്രാത:
വിരേകാർത്ഥംപ്രമേഹി ണാം.
ഈ യോഗം പണ്ട് വിപണിയിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഇറക്കുന്നുണ്ടോ എന്നറിയില്ല.
കാർപ്പാസാസ്ഥി പുളിങ്കുരുത്തൊലി വരാ
രാമച്ചമാവീരവും
വെൺകുന്നിക്കുരുവും വിളാംപശ നിശാ
കാന്തം സതേറ്റാമ്പരൽ
കല്ലിന്മേൽമദമഭ്രകങ്ങളിവയും
കൂട്ടിപ്പൊടിച്ചാദരാ -
ലത്തിപ്പാലിലരച്ചുരുട്ടിനിയതം
തിന്നാൽ പ്രമേഹാപഹം..
പരുത്തിക്കൊട്ട പുളിംകുരുതൊലി, ത്രിഫല മൂന്നും, രാമച്ചം, ആവീരക്കുരു, വെളുത്ത കുന്നിക്കുരു, വിളാംപശ, വരട്ടുമഞ്ഞൾ, കാന്തഭസ്മം, തേറ്റാമ്പരൽ, കന്മദം , അഭ്രഭസ്മം, ഇവ പൊടിച്ച് അത്തിപ്പാലിൽ അരച്ചുരുട്ടി സേവിക്കുക പ്രമേഹം ശമിക്കും.
नाळिकेरोदकं क्षीरं
दूर्वाया : स्वरसं घृतम् ।
तैलञ्च नवनीतञ्च
समभागानि कल्पयेत् ॥
इक्षुमूलतुकातोय
सेव्ययष्ट्याह्व चन्दनम् ।
उदुंबरस्य तोयेन
पिष्ट्वा तत्र विनिक्षिपेत् ॥
वातपित्तोत्तरे मेहे
दाहपूर्वज्वरे तथा ।
എളന്നീർ , പാൽ, കറുകനീര്, നെയ് , എണ്ണ, വെണ്ണ ഇവ സമമായി എടുക്കുക. കരിമ്പിൻവേര്, കൂവ്വനൂറ്, ഇരുവേലി, രാമച്ചം, എരട്ടിമധുരം, ചന്ദനം ഇവ അത്തിനീരിലരച്ച് കല്ക്കം ചേർത്തു കാച്ചുക. വാതപിത്താധികമായ പ്രമേഹത്തിൽ അഭ്യംഗാദികൾക്ക് ഉത്തമം.
आदारीबीजकतक
पारन्तीमूलरात्रिभि : ।
मेहारिमूलामलक
भद्राकिंशुकवल्क्कलै : ॥
वृश्चीवांशुमतीद्वन्द्व
गोक्षुरै : क्वथिते जले ।
विदारिमूलयष्ट्याह्व
चन्दनाद्रिजगोस्तनै : ॥
उर्वारुबीजचपला
पत्मापत्तूरकोल्पलै : I
एलासमन्वितैरेतै :
समक्षीरं प्रसाधितम् ॥
धृतं सितायुतं पीतं
प्रमेहान्तकरं परम् ।
ആവീരക്കുരു, തേറ്റാമ്പരൽ, വെളുത്ത തെച്ചിയുടെ വേര്, വരട്ടുമഞ്ഞൾ , ഏകനായക വേര്, നെല്ലിക്ക, ചെറൂളവേര്, കരിമുരുക്കിൻതൊലി, തവിഴാമവേര്, ഓരിലവേര് , മൂവിലവേര്, ഞെരിഞ്ഞിൽ ഇവ കഷായം വെച്ച് നെയ്യുകാച്ചുക , കല്ക്കത്തിന്ന് പാൽമുതക്കിൻ വേര്, എരട്ടിമധുരം, ചന്ദനം, കാവിമണ്ണ്, മുന്തിരിങ്ങ, വെള്ളരിവിത്ത്, തിപ്പലി, ഓരിലത്താമര വേര്, മീനങ്ങാണി , ചെങ്ങഴിനീർക്കിഴങ്ങ്, ഏലത്തരി,
നെയ്യിനു സമം പാലും ചേർക്കണം.
ഇത് പഞ്ചസാര ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും.
रिप्पब्ळिक् दिन आशंसकळ्
योगो वैद्यगुणानाम्
चिकित्साक्रमं - मेहचिकित्सा
स्नुह्यर्कमातुळुंगानां
मूलं कारञ्जवल्क्कलम् ।
विपाच्य तेये तत्क्वाथं
निशास्वरससंयुतम् ॥
एकनायकतिक्ताख्य
कल्क्कितं क्षीरसंयुतम् ।
सिद्धमेतत्धृतं योज्य -
मादिकाले प्रमेहिणाम् ॥
കള്ളിവേര്, എരുക്കിൻ വേര്, മാതളനാരകവേര് (നീർമാതളവേര് എന്നൊരു പക്ഷം) ഉങ്ങിൻതൊലി ഇവ കഷായത്തിൽ പാലും പച്ചമഞ്ഞളിൻനീരും ചേർത്തു നൈകാച്ചുക. കല്ക്കത്തിന്നു ഏകനായകം പുത്തിരിച്ചുണ്ടവേര്. ഈ നൈ പ്രമേഹരോഗികൾക്ക് ആദ്യകാലത്ത് ഉത്തമം.
" लिह्यात्क्षौद्रेण वा श्रेष्ठाचव्यतिक्ताकणाघनान्॥
कल्कं समधु वा चव्यपथ्याग्निसुरदारुजम्।
मूत्रैर्वा शीलयेत्पथ्यां गुग्गुलुं गिरिसम्भवम्॥"४९
( अ हृ वातव्याधिचिकित्सितम् )
श्रेष्ठाचव्यतिक्ताकणाघनान् क्षौद्रेण वा
चव्यपथ्याग्निसुरदारुजम् कल्कं समधु
वा लिह्यात् पथ्यां गुग्गुलुं गिरिसम्भवम्
मूत्रै: शीलयेत् वा
"ലിഹ്യാത്ക്ഷൌദ്രേണ വാ ശ്രേഷ്ഠാ
ചവ്യതിക്താകണാഘനാത്
കൽക്കം സമധു വാ ചവ്യ
പഥ്യാഗ്നിസുരദാരുജം
മൂത്രൈർവാ ശീലയേത്പഥ്യാം
ഗുഗ്ഗുലും ഗിരിസംഭവം."
ത്രിഫലത്തോട് , കാട്ടുമുളകിൻ വേര് ,
കടുരോഹിണി , തിപ്പലി , മുത്തങ്ങ
ഇവ പൊടിച്ച് തേൻ ചേർത്തോ ,
കാട്ടുമുളകിൻ വേര് , കടുക്കാത്തോട് ,
കൊടുവേലിക്കിഴങ്ങ് , ദേവതാരം ഇവ
അരച്ച് തേൻ ചേർത്തോ ലേഹനം
ചെയ്യണം . കടുക്കാത്തോടോ ഗുൽഗു
ലുവോ കന്മദമോ പൊടിച്ച് ഗോമൂത്ര
ത്തിൽ ചേർത്തു ശീലിക്കുന്നതും നന്ന്.
നിംബസ്യതോലമൃതു ചുക്കു വരട്ടുമഞ്ഞൾ
വാശാഫലത്രയപടോല നിദിഗ്ദ്ധികാനാം
ക്വാഥം സമാക്ഷികപുരം പുലരേ കുടിച്ചാൽ
ദേഹേ കുരുത്ത കുരു വേരു മാറു നാളിൽ
മേൽ പറഞ്ഞ ശരാവികാദികുരുക്കളുടെ ചികിത്സ പറയുന്നു.
വേപ്പിൻ തൊലി ചിറ്റമൃത് ചുക്ക് വരട്ടുമഞ്ഞൾ ആടലാടക വേര് ത്രിഫല മൂന്നും പടവലം ചെറുവഴുതിനവേര് ഈ കഷായം തേനും ഗുൽഗുലുവും മേപ്പടി ചേർത്തു സേവിച്ചാൽ കുരുക്കൾ ശമിക്കും.
ഏതച്ച നിംബാദി പയോ ദ്രുവല്ക്കം
കൂട്ടീട്ടു പീതം കുരുശാന്തികാരി
ഈ നിംബാദി കഷായത്തിൽ നാല്പാമരത്തൊലി ചേർത്തും സേവിക്ക . ഇതും കുരുക്കൾക്കു ശമനം വരുത്തും.
निंबामृतावृषपटोलनिदिग्द्धिकानां
क्वाथं महौषधनिशात्रिफलायुतानाम् ।
प्रात : समाक्षिकपुरं पिबतां नराणां
द्रागेवहन्ति पिटकार्बुदविद्रधींश्च ॥
( योगरत्नावली )
निंबच्छदामृतारजनीसशुण्ठी
वाशाफलत्रिकपटोलनिदिग्द्धिकानाम् ।
क्वाथंसमाक्षिकपुरंप्रपिबेत्प्रभाते
योहन्तिविद्रधिमुखांस्त्रिदिनद्वयेन ॥
( आयुष् सहस्रयोगम् )
मेहिनो यदि जातासु
पिटकासु भिषग्वर : I
प्राय : पीडा करत्वेन
न कुर्याद्रक्तमोक्षणम् ॥
नरस्यान्यस्य चेत्तत्तु
यथावस्थं प्रयोजयेत् ।
പ്രമേഹരോഗിക്കാണെങ്കിൽ കുരുക്കളുണ്ടായാൽ രക്തമോക്ഷം ചെയ്യരുത്. അവർക്ക് രക്തമോക്ഷണം പീഡാകരമായിരിക്കും. പ്രമേഹരോഗിയല്ലെങ്കിൽ അവസ്ഥപോലെ രക്തം കളയാം.
തില സരിഷപനെല്ലും
ചെമ്പറാവള്ളമേഘം
ത്രിഫലമുളകുചുക്കും
മഞ്ഞളേരണ്ഡബീജം
വരകുതുടരി കമ്പി -
പ്പാലനന്നാറിനാല്പാ -
മരകുടജമുശീരം
കംഗുരേതാനുപേതാൻ
സമതിലജഘൃതാക്താ -
നൊത്തുനന്നായ് വറുത്താൽ
സ്‌മൃതമിതൊരുകുഴമ്പേ
ജിഷ്ണുരുച്ചെ :കുരൂണാം.
तिलं
सर्षपं
शालि / व्रीहि
चेम्प्रावळ्ळि
मेघं
त्रिफल
मरिचं
शुण्ठि
हरिद्रा
एरण्डबीजं
कोद्रव :
कर्क्कन्धु :
कम्पिल्लक :
शारिबा
चतुःक्षीरिवृक्ष :
कुटज :
उशीरं
कंगु
तिलतैलघृताक्तं
കാരീങ്ങവേങ്ങഞമചന്ദനവുംമുതക്കും
ആവീരവും ഖദിരമശ്മഭിദം വിടത്തൽ
എല്ലാംപൊടിക്ക നികരൊപ്പിതുരുക്കുചൂർണ്ണം
തന്മേഹിനാം വരതരം മധുതക്രയുക്തം '
धान्वन्तरं घृतं योज्यं
तथा गुल्गुलुतिक्तकम् ।
निरूप्य देशकालादि
भिषजा मेहरोगिषु ॥
वातपित्तप्रमेहेषु
घृतं वस्त्यामयान्तकम् ।
शतावरीघृतञ्चापि
कृच्छ्रोक्तं योजयेत् भिषक् ॥
ദേശകാലാദികൾ നോക്കി - ധാന്വന്തരം ഘൃതം, ഗുൽഗുലുതിക്തകഘൃതം എന്നിവ പ്രമേഹരോഗികളിൽ പ്രയോഗിക്കാം. വസ്ത്യാമയാന്തകഘൃതവും മൂത്രകൃച്ഛ്റത്തിൽ പറയുന്ന ശതാവരീ ഘൃതവും വാതപിത്തപ്രമേഹത്തിൽ പ്രയോഗിക്കാം.
तिलगोभूमिदानानि
विष्णोर्न्नामजपस्तथा ।
प्रपाकूपतटाकादि
विधानञ्च प्रमेहहा ॥
തിലദാനം, പശുദ്ദാനം , ഭൂദാനം, വിഷ്ണുനാമജപം, തണ്ണീർപന്തൽ , കിണർ , കുളം, എന്നിവയുണ്ടാക്കൽ ഇവയെല്ലാം പ്രമേഹത്തിൽ നന്ന്
इति प्रमेह चिकित्सा समाप्तम् ।
जीवनीयगणं कषायम्
जीवन्ती काकोळ्यौ
मेदे द्वे मुद्गमाषपर्ण्यौ च ।
ऋषभकजीवक मधुकं चेति
गणो जीवनीयाख्य : ॥
മേദ മഹാമേദകൾക്ക് ശതാവരിയും
ജീവക ഇടവകങ്ങൾക്ക് വിദാരിയും
കാകോളി ക്ഷീരകാകോളികൾക്ക് അശ്വഗന്ധയും ചേർക്കുക.
ഋദ്ധിവൃദ്ധികൾക്ക് നിലപ്പനയും ചേർക്കുക.
ജീവന്തി = അടപതിയൻ
മുദ്ഗപർണി = കാട്ടുപയറിൻവേര്
മാഷപർണി = കാട്ടുഴുന്നിൻവേര്
മധുകം = എരട്ടിമധുരം
ചരകം സൂത്രസ്ഥാനം നാലാമദ്ധ്യായത്തിലും ഈ ഗണമുണ്ട്.
मेदाजीवककाकोळी
ऋद्धिद्वन्देपि चासति ।
वरीविदार्यश्वगन्धा
वाराहिं च क्रमात्क्षिपेत् ॥
(योगरत्नाकरं अभाववर्गं)
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW