ഏലാകണാദി കഷായം

एलाकणादि कषायम्
(स यो राजयक्ष्मा )
एलाकणामधुकनागरकाब्दवासा -
निंबामृतांबुदशमूलश्रृत : कषाय : I
लाक्षासितामधुकजीरकसब्प्रयुक्तो
यक्ष्माणमाशुविनिहन्ति मधुप्रगाढः॥
ഏലത്തരി, തിപ്പലി, എരട്ടിമധുരം, ചുക്ക്, മുത്തങ്ങ, ആടലോടകവേര്, വേപ്പിൻതൊലി ചിറ്റമൃത് ഇരുവേലി, ദശമൂലം പത്ത് പ്രത്യേകം , ഇവ കഷായം വെച്ച് - കോലരക്ക്, പഞ്ചസാര, ഇരട്ടിമധുരം, ജീരകം ( ഇവ 4 ഉം പൊടിച്ചതും ലാക്ഷാദി ചൂർണം എന്നപേരിൽ വിപണിയിൽ ലഭ്യമാണ്.)
തേനും മേമ്പൊടി ചേർത്ത് സേവിക്കുക. രാജയക്ഷ്മാവിൽ ഹിതമാണ്.
സുഖസാധകത്തിൽ മാംസം ഭക്ഷിക്കാത്തവർക്ക് രാജയക്ഷ്മാവിൽ ഏലാകണാദി കഷായം കൊടുക്കുവാൻ വിധിച്ചു കാണുന്നു.

Comments