ത്രായന്ത്യാദി കഷായം - त्रायन्त्यादि कषायम्

ത്രായന്ത്യാദി കഷായം - त्रायन्त्यादि कषायम्

( अ हृ वृ वि चि )
त्रायन्तीत्रिफलानिंब -
कटुकामधुकंसमम् ।
तृवृत्पटोलमूलाभ्यां
चत्वारोंशा : पृथक् पृथक् ॥
मसूरान्निस्तुषादष्टौ
तत्क्वाथ : सघृतो जयेत् ।
विद्रधीगुल्मवीसर्प्प
दाहमोहमदज्वरान् ॥
तृण्मूर्च्छाछर्द्दिहृद्रोग
पित्तास्यक्कुष्ठकामला ॥
ബ്രഹ്മി, ത്രിഫല, വേപ്പിൻതൊലി, കടുകുരോഹിണി, എരട്ടിമധുരം, ഇവ ഏഴും അരക്കഴഞ്ചുവീതം, ത്രികോല്പക്കൊന്നയും പടവലവും ഈരണ്ടുകഴഞ്ചുവീതം ചണംപയറ് നാലു കഴഞ്ച് ഇങ്ങിനെ കഷായം വെച്ചു യുക്തമായ നെയ്യുമേമ്പൊടി ചേർത്തു സേവിക്കുക.
വിദ്രധി ഗുല്മം വിസർപ്പം ദാഹമോഹങ്ങൾ, മദം, ജ്വരം, വെള്ളംദാഹം, മോഹാലസ്യം, ഛർദ്ദി ഹൃദ്രോഗം, രക്തപിത്തം, കുഷ്ഠം കാമില ഇവ ശമിക്കും.
ഇതിലെ മരുന്നുകളുടെ കണക്കിനെക്കുറിച്ചു വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. മേൽ പറഞ്ഞ കണക്കു പ്രകാരം അരക്കഴഞ്ചു മരുന്നിന്റെ കുറവേ ഒരു കഷായത്തിന്റെ കണക്കിൽ (12 കഴഞ്ച്) വരുന്നുള്ളു
അത് ഒരു കുറവായി കണക്കാക്കേണ്ടതില്ല എന്നാണ് വൃദ്ധ വൈദ്യ മതം.
അതല്ലെങ്കിൽ രോഗിയുടെ അവസ്ഥയ്ക്കു യുക്തമായ ഒരമരുന്ന് യഥായോഗ്യം അരക്കഴഞ്ച് കൂടുതൽ ചേർക്കാവുന്നതാണ്.
പ്രത്യേകം കണക്കു പറഞ്ഞിടത്ത് അപ്രകാരം സ്വീകരിക്കേണ്ടതാണ് ഋഷിപ്രോക്താൽ സാധു എന്നും സമാധാനിക്കാം.
മറ്റൊരു കണക്ക്
. ത്രായന്തീത്രിഫലാനിംബ കടുകാ മധുകങ്ങൾ 7 കൂട്ടം ഒരു കഴഞ്ചുവീതം
ത്രിവൃൽപടോലങ്ങൾ 2 കൂട്ടം 2 കഴഞ്ചുവീതം
മസൂരം ഒരു കഴഞ്ച്.
ഇങ്ങിനെയും ചിലർ എടുത്തു വരുന്നു.

Comments