വാതരോഗം മാറാൻ കരിങ്കുറിഞ്ഞി ചേർത്തുണ്ടാക്കിയ ഫലപ്രദമായ തൈലം

വാതരോഗം മാറാൻ കരിങ്കുറിഞ്ഞി ചേർത്തുണ്ടാക്കിയ ഫലപ്രദമായ തൈലം 

" सहाचरतुलायास्तु रसे तैलाढकं पचेत्।
मूलकल्काद्दशपलं पयो दत्त्वा चतुर्गुणम्॥७०
अथवा नतषड्ग्रन्थास्थिराकुष्ठसुराह्वयात्।
सैलानलदशैलेयशताह्वारक्तचन्दनात्॥७१॥
सिद्धेऽस्मिन् शर्कराचूर्णादष्टादशपलं क्षिपेत्।
भेडस्य सम्मतं तैलं तत्कृच्छ्राननिलामयान्॥७२
वातकुण्डलिकोन्मादगुल्मवर्ध्मादिकान् जयेत्।"
( अ हृ वातव्याधिचिकित्सितम् )

सहाचरतुलाया: रसे मूलकल्कात् अथवा 
नतषड्ग्रन्थास्थिराकुष्ठसुराह्वयात् सैला
नलदशैलेयशताह्वारक्तचन्दनात् दशपलं
तैलाढकं चतुर्गुणम् पय: दत्त्वा पचेत्
सिद्धे अस्मिन् शर्कराचूर्णात् अष्टादशपलं
क्षिपेत् भेडस्य सम्मतं तत्‌ तैलं च्छ्रान् 
अनिलामयान् वातकुण्डलिकोन्मादगुल्म
वर्ध्मादिकान् जयेत् ।

" സഹാചരതുലായാസ്തു രസേ 
തൈലാഢകം പചേത്
മൂലകൽക്കാദ്ദശപലം പയോ 
ദത്വാ ചതുർഗുണം
അഥവാ നതഷഡ്ഗ്രന്ഥ്യാ
സ്ഥിരാകുഷ്ഠസുരാഹ്വയാത്
സൈലാനലദശൈലേയ
ശതാഹ്വാരക്തചന്ദനാത്
സിദ്ധേസ്മിൻ ശർക്കരാ
ചൂർണാദഷ്ടാദശപലം ക്ഷിപേത് 
ഭേഡസ്യ സമ്മതം തൈലം തത്കൃച്ഛ്രാനനിലാമയാൻ
വാതകുണ്ഡലികോന്മാദഗുൽമ
വർദ്ധ്മാദികാൻ ജയേത്."

കരിങ്കുറുഞ്ഞി സമൂലം നൂറ് പലം
നൂറിടങ്ങഴി വെള്ളത്തിൽ കഷായം
വെച്ച് കുറുക്കി 25 ഇടങ്ങഴിയാക്കി
പിഴിഞ്ഞരിച്ച് 10 പലം കരിങ്കുറുഞ്ഞി
വേരോ അതല്ലെങ്കിൽ തകരം വയമ്പ്
ഓരിലവേര് കൊട്ടം ദേവതാരം 
ഏലത്തരി രാമച്ചം കന്മദം ചതകുപ്പ രക്തചന്ദനം ഇവ ഓരോ പലം 
അരച്ചു ചേർത്തു നാലിടങ്ങഴി 
എണ്ണയും പതിനാറിടങ്ങഴി
പാലും ചേർത്തു കാച്ചിയരിച്ച് അതിൽ
പതിനെട്ട് പലം പഞ്ചസാര പൊടിച്ചിട്ട്
ഇളക്കിച്ചേർത്ത് വെക്കുക. ഈ തൈ
ലം ഭേളമുനിക്ക് സമ്മതമായിട്ടുള്ളതാ
കുന്നു. കൃഛസാദ്ധ്യങ്ങളായ വാതവ്യാ
ധികളെയും വാതകുണ്ഡലിക ഉന്മാദം
ഗുൽമം വൃദ്ധി മുതലായ രോഗങ്ങളെ
യും ശമിപ്പിക്കും.

Comments