സൈന്ധവം - ഇന്തുപ്പ്

सैन्धवोस्त्री शीतशिवं
माणिमन्थञ्च सिन्धुजे ।
रौमकं वसुकं पाक्यं
विडञ्च कृतके द्वयम् ॥
സൈന്ധവ : = സിന്ധുദേശത്തിലുണ്ടായത്
ശീതശിവം = ശീതവീര്യവും മംഗളകരവും
മാണിമന്ഥം = മണിമന്ഥപർവ്വതത്തിലു ണ്ടായത്
സിന്ധുജം = സിന്ധുദേശത്തിലുണ്ടായത്
ഇവ 4 ഉം ഇന്തുപ്പിന്റെപേർ

സൈന്ധവം ശിശിരം സ്നിഗ്ദ്ധം
ലഘു സ്വാദു ത്രിദോഷജിത്
ഹൃദ്യം ഹൃന്നേത്രരോഗഘ്നം
വ്രണരോചനനാശനം

രൌമകം = രുമയിൽ - ഉപ്പുപടന്നയിൽ - ഉണ്ടായത് 
വസുകം = ദ്രവ്യത്തെ ഉണ്ടാക്കുന്നത്
ഇവ 2 ഉം പടന്ന ഉപ്പിന്റെ പേർ (ആടിന്റെ നാറ്റമുള്ള ഒരു തരം ഉപ്പാണത്രെ )
പാക്യം = പാകം ചെയ്തുണ്ടാക്കുന്നത്
വിഡം = ഗുന്മാദിയെ ഭേദിക്കുന്നത്
ഇവ 2 ഉം വിളയുപ്പിന്റെ പേർ

Comments