ദോഷധാതുമലങ്ങളുടെ വൃദ്ധിക്ഷയം

दोषादीनां यथास्वं च विद्याद्दृद्धिक्षयौ भिषक्।
क्षयेण विपरीतानां गुणानां वर्धनेन च॥२४
वृद्धिं मलानां सङ्गाच्च क्षयं चाति विसर्गतः।
( अ हृ सू दोषादिविज्ञानीयम् )

दोषादीनां वृद्धिक्षयौ यथास्वं विपरीतानां
गुणानां क्षयेण वर्धनेन च भिषक् विद्यात् च
मलानां वृद्धिं सङ्गात् च क्षयं अतिविसर्गतः
च विद्यात् ।

"ദോഷാദീനാം യഥാസ്വം ച 
വിദ്യാദ്വൃദ്ധിക്ഷയൌ ഭിഷക്
ക്ഷയേണ വിപരീതാനാം 
ഗുണാനാം വർദ്ധനേന ച
വൃദ്ധിം മലാനാം സംഗാച്ച 
ക്ഷയം ചാതി വിസർഗ്ഗതഃ "

ദോഷധാതുമലങ്ങളുടെ വൃദ്ധി
ക്ഷയങ്ങളെ അതതുകളുടെ
വിപരീതങ്ങളായ ഗുണങ്ങളുടെ
ക്ഷയം കൊണ്ടും വർദ്ധന കൊ
ണ്ടും വൈദ്യൻ അറിയേണ്ടതാണ്.
മലങ്ങളുടെ വൃദ്ധിയെ തടസ്സം 
കൊണ്ടും ക്ഷയത്തെ അധികമാ
യി പോകുന്നതു കൊണ്ടും അറി
യേണ്ടതാണ്.

अस्थिमारुतयोर्नैवं, प्रायो
 वृद्धिर्हि तर्पणात्॥२७॥
श्लेष्मणाऽनुगता तस्मात् 
सङ्क्षयस्तद्विपर्यात्।
वायुनाऽनुगतोऽस्माच्च 
वृद्धिक्षयसमुद्भवान्॥२८॥
विकारान् साधयेच्छीघ्रं 
क्रमाल्लङ्घनबृंहणैः।"
( अ हृ सू दोषादिविज्ञानीयम् )
 
अस्थिमारुतयो: न एवं हि वृद्धि: प्राय:तर्पणात्
श्लेष्मणा अनुगता तस्मात् सङ्क्षय: तद्विपर्यात्
वायुना अनुगता अस्मात् वायोः: अन्यत्र वृद्धि
क्षयसमुद्भवान् विकारान् क्रमात् लङ्घनबृंहणैः
शीघ्रं साधयेत् ।

" അസ്ഥിമാരുതയോർനൈവം, 
പ്രായോ വൃദ്ധിർഹി തർപ്പണാത്
ശ്ലേഷ്മണാനുഗതാ തസ്മാത് സംക്ഷയസ്തദ്വിപര്യയാത്
വായുനാനുഗതോസ്മാച്ച വൃദ്ധിക്ഷയസമുദ്ഭവാൻ
വികാരാൻ സാധയേച്ഛിഘ്രം 
ക്രമാല്ലംഘനബൃംഹണൈഃ "

വായുവിന്റെ ആശ്രയമായ അസ്ഥി
കൾക്ക് വർദ്ധനമായിട്ടുളളത് അസ്ഥി
യെ ആശ്രയിച്ചിരിക്കുന്ന വായുവിനെ
യും വർദ്ധിപ്പിക്കുമെന്ന് തോന്നും.
വാസ്തവത്തിൽ അങ്ങനെയല്ല .
വർദ്ധനമെന്നത് മിക്കവാറും ബൃംഹണ
ക്രിയ കൊണ്ടുണ്ടാകുന്നു. ബൃംഹണ
ക്രിയ വായുവിന് ശമനത്തെ ഉണ്ടാക്കു
ന്നതുമാകുന്നു. കഫത്തെ വർദ്ധിപ്പിച്ചു
എന്നും വരാം. പ്രായേണ ക്ഷയമുണ്ടാ
കുന്നത് ബൃംഹണത്തിന് വിപരീതമായ
ലംഘനം ഹേതുവായിട്ടാകുന്നു. 
അവിടെ വായു വർദ്ധിക്കുകയും 
ചെയ്യുന്നു. അതു ഹേതുവായിട്ട് അസ്ഥിവായുക്കൾക്ക് മേല്പറഞ്ഞ
ത് ചേരില്ല. ആയതിനാൽ വാതത്തെ ഒഴിച്ചുള്ളവയുടെ വൃദ്ധികൊണ്ടും 
ക്ഷയം കൊണ്ടും ഉണ്ടാവുന്ന 
രോഗങ്ങളെ ക്രമേണ ലംഘനങ്ങൾ
കൊണ്ടും ബൃംഹണങ്ങൾ കൊണ്ടും
ചികിത്സിച്ച് ശമിപ്പിക്കേണ്ടതാണ്.


दोषा दुष्टा रसैर्धातून् दूषयन्त्युभये मलान्॥३५
अधो द्वे, सप्त शिरसि, खानि स्वेदवहानि च।
मला मलायनानि स्युर्यथास्वं तेष्वतो गदाः॥३६
( अ हृ सू दोषादिविज्ञानीयम् )

रसैःदोषा: दुष्टा: धातून् दूषयन्ति , उभये मलान्
(दूषयन्ति)। मला: अध: द्वे ( गुदमेढ्राख्ये ),
शिरसि सप्त (द्वे अक्षिणी द्वौ कर्णौ द्वौ 
नासापुटावास्यं चेति) स्वेदवहानि खानि च
मलायनानि ( दूषयन्ति )। अतः तेषु यथास्वं
गदाःस्यु:।

" ദോഷാ ദുഷ്ടാ രസൈധാതൂൻ ദൂഷയന്ത്യുഭയേ മലാൻ
അധോ ദ്വേ, സപ്ത ശിരസി, 
ഖാനി സ്വേദവഹാനി ച.
മലാ മലായനാനി സ്യു:
യഥാസ്വം തേഷ്വതോ ഗദാഃ "

വാതാദിദോഷങ്ങൾ ആഹാരാദി
വൈഷമ്യം കാരണം ദുഷിച്ച് ധാതു
ക്കളെ ദുഷിപ്പിക്കുന്നു. ദുഷടങ്ങളാ
യ ദോഷങ്ങളും ധാതുക്കളും പുരി
ഷാദി മലങ്ങളെ ദുഷിപ്പിക്കുന്നു.
മലങ്ങൾ ദുഷ്ടങ്ങളായാൽ അധോ
ഭാഗത്ത് രണ്ടു്( ഗുദം, മൂത്രദ്വാരം )
ശിരസ്സിൽ ഏഴ് ( വായ 1., മൂക്ക് 2,
കണ്ണ് 2, ചെവി 2 ) രോമകൂപങ്ങൾ
എന്നീ മലമാർഗ്ഗങ്ങളെ ദുഷിപ്പിക്കു
ന്നു. അതു ഹേതുവായിട്ട് മേല്പറ
ഞ്ഞ മലായനങ്ങളിൽ യഥോചിത
മാകും വണ്ണം രോഗങ്ങളുണ്ടാവുക
യും ചെയ്യുന്നു.

स्वस्थानस्थस्य कायाग्नेरंशा धातुषु संश्रिताः।
तेषां सादातिदीप्तिभ्यां धातुवृद्धिक्षयोद्भवः॥३४
पूर्वो धातुः परं कुर्याद्दृद्धः क्षीणश्च तद्विधम्।"
( अ हृ सू दोषादिविज्ञानीयम् )

स्वस्थानस्थस्य कायाग्ने: अंशा: धातुषु
संश्रिताः तेषां सादातिदीप्तिभ्यां धातु
वृद्धिक्षयोद्भवः। पूर्व: वृद्धः क्षीण: च 
परं तद्विधम् कुर्यात्।

" സ്വസ്ഥാനസ്ഥസ്യ കായാഗ്നേ
അംശാ ധാതുഷു സംശ്രിതാഃ
തേഷാം സാദാതിദീപ്തിഭ്യാം ധാതുവൃദ്ധിക്ഷയോത്ഭവഃ
പൂർവോ ധാതുഃ പരം കുര്യാത്
വൃദ്ധഃ ക്ഷിണശ്ച തദ്വിധം ."

തന്റെ സ്ഥാനത്തിരിക്കുന്ന കായാഗ്നി
യുടെ അംശങ്ങൾ രസാദികളായ
ധാതുക്കളിൽ ധാത്വഗ്നികളായിരി
ക്കുന്നു. ആ ധാത്വഗ്നികളുടെ മാന്ദ്യം
കൊണ്ടും അതിദീപ്തി കൊണ്ടും 
അതത് ധാതുക്കൾക്ക് വൃദ്ധിയും 
ക്ഷയവുമുണ്ടാകുന്നു. ആദ്യത്തെ
ധാതു വർദ്ധിച്ചാലും ക്ഷയിച്ചാലും
പിന്നത്തെ - അടുത്ത - ധാതുവിനെ
ആവിധത്തിലാക്കിത്തീർക്കുന്നു.

यदन्नं द्वेष्टि यदपि प्रार्थयेताविरोधि तु।
तत्त्यजंस्तत् समश्नंश्च तौ तौ वृद्धिक्षयौ जयेत्"॥४२
( अ हृ सू दोषादिविज्ञानीयम् )

यत् अन्नं द्वेष्टि तत् त्यजन् यत् अपि 
प्रार्थयेता अविरोधि तु तत् समश्नंन् च
तौ तौ वृद्धिक्षयौ जयेत् ।

"യദന്നം ദ്വേഷ്ടി യദപി പ്രാർത്ഥയേതാവിരോധി തു
തത്ത്യജംസ്തൽ സമശ്നംശ്ച തൌ 
തൌ വൃദ്ധിക്ഷയൌ ജയേത്."

രോഗി ഏതാഹാരം ഇഷ്ടമല്ലെന്ന്
പറയുന്നുവോ അത് കൊടുക്കരുത്.
ഏതാഹാരത്തിൽ ആഗഹമുണ്ടാകു
ന്നുവോ അത് ശീലിച്ചാൽ രോഗത്തി
ന് വിരുദ്ധമല്ലെങ്കിൽ അത് ശീലിപ്പി
ച്ച് അതാത് ദോഷങ്ങളുടെ വൃദ്ധി
യും ക്ഷയവും ശമിപ്പിക്കണം.

कुर्वते हि रुचिं दोषा विपरीतसमानयोः।
वृद्धाः क्षीणाश्च भूयिष्ठं लक्षयन्त्यबुधा न तत्॥४३
( अ हृ सू दोषादिविज्ञानीयम् )

हि दोषा: वृद्धाः क्षीणा: च भूयिष्ठं
विपरीतसमानयोः रुचिं कुर्वते 
अबुधा: तत् न लक्षयन्ति ।

" കുർവതേ ഹി രുചിം ദോഷാ വിപരീതസമാനയോഃ
വൃദ്ധാഃ ക്ഷീണാശ്ച ഭൂയിഷ്ഠം ലക്ഷയന്ത്യബുധാ ന തൽ ."

ഏതെങ്കിലും ദോഷം വർദ്ധിച്ചാൽ
അതിന്റെ വിപരീതഗുണങ്ങളിലു
ള്ള അന്നപാനങ്ങളിലും ക്ഷയിച്ചാ
ൽ സമാനഗുണമുള്ള അന്നപാന
ങ്ങളിലും രോഗിക്ക് രുചിയുണ്ടാകു
ന്നു. വിദ്വാന്മാരല്ലാത്തവർ ആ തത്വ
ത്തെ കണ്ടറിയുന്നില്ല.

यथाबलं यथास्वं च दोषा वृद्धा वितन्वते।
रूपाणि, जहति क्षीणाः, समाः स्वं कर्म कुर्वते॥"४४
( अ हृ सू दोषादिविज्ञानीयम् )

दोषा: वृद्धा: यथाबलं यथास्वं च रूपाणि 
वितन्वते , क्षीणाः जहति समाः स्वं कर्म कुर्वते ।

" യഥാബലം യഥാസ്വം ച 
ദോഷാ വൃദ്ധാ വിതന്വതേ
രൂപാണി, ജഹതീ ക്ഷീണാഃ, 
സമാഃ സ്വം കർമ്മ കുർവതേ."

ദോഷങ്ങൾ വർദ്ധിച്ചാൽ വൃദ്ധി
യിലുണ്ടാകുന്ന ബലത്തിനനുസ
രിച്ച് അതത് ലക്ഷണങ്ങളെ പ്ര
കാശിപ്പിക്കുന്നു. ക്ഷയിക്കുമ്പോ
ൾ സ്വലക്ഷണങ്ങളെ ഉപേക്ഷിക്കു
ന്നു. ദോഷങ്ങളുടെ സമാവസ്ഥയി
ൽ സ്വന്തം കർമ്മങ്ങളെ ശരിയായ
വിധത്തിൽ നിർവ്വഹിക്കുന്നു.


" य एव देहस्य समा विवृद्ध्यै 
त एव दोषा विषमा वधाय। 
यस्मादतस्ते हितचर्ययैव 
क्षयाद्विवृद्धेरिव रक्षणीयाः॥"४५
( अ हृ सू दोषादिविज्ञानीयम् )

यस्मात् य: दोषा: समा: देहस्य 
विवृद्ध्यै एव ते दोषा: एव विषमा:
( देहस्य ) वधाय भवति, अत:ते
हितचर्यया एव विवृद्धे इव क्षयात् 
रक्षणीयाः।

{ इति दोषादिविज्ञानीयो नाम
एकादशोऽध्यायःसमाप्तं ।}

" യ ഏവ ദേഹസ്യ സമാ വിവൃദ്ധ്യൈ
ത ഏവ ദോഷാ വിഷമാ വധായ
യസ്മാദതസ്തേ ഹിതചര്യയൈവ ക്ഷയാദ്വിവൃദ്ധേരിവ രക്ഷണീയാഃ"

ദോഷങ്ങൾ സമാവസ്ഥയിൽ
ദേഹത്തെ നിലനിർത്തുന്നവ
യാണ് . ദോഷങ്ങളുടെ വിഷ
മാവസ്ഥയിൽ ദേഹത്തെ ന
ശിപ്പിക്കുകയും ചെയ്യും. ആയ
തിനാൽ ദോഷങ്ങളെ ഹിത
ചര്യകളാൽ വൃദ്ധിയിലെന്ന
പോലെ ക്ഷയത്തിൽ നിന്നും
രക്ഷിക്കപ്പെടേണ്ടതാണ്.

पक्वाशयकटीसक्थिश्रोत्रास्थिस्पर्शनेन्द्रियम्।
स्थानं वातस्य, तत्रापि पक्वाधानं विशेषतः॥"१
( अ हृ सू दोषभेदीयाध्यायं )

पक्वाशयकटीसक्थिश्रोत्रास्थिस्पर्शनेन्द्रियम्
वातस्य स्थानं , तत्र‌ अपि पक्वाधानं विशेषतः
( स्थानं )
                     
" പക്വശയകടീസക്ഥി
ശ്രോത്രാസ്ഥിസ്പർശനേന്ദ്രിയം
സ്ഥാനം വാതസ്യ, തത്രാപി 
പക്വാധാനം വിശേഷതഃ"

പക്വാശയം , അരക്കെട്ട് , കാല് ,
ശ്രോത്രേന്ദ്രിയം , അസ്ഥി , സ്പ
ർശനേന്ദ്രിയം ഇതെല്ലാം വാതത്തി
ന്റെ സ്ഥാനമാകുന്നു. അതുകളി
ൽ വെച്ച് പക്വാശയം പ്രധാന 
സ്ഥാനമാകുന്നു. 


नाभिरामाशयः स्वेदो लसीका रुधिरं रसः।
दृक् स्पर्शनं च पित्तस्य, नाभिरत्र विशेषतः॥२
( अ हृ सू दोषभेदीयम् )

नाभि: ऊमाशयः स्वेद: लसीका रुधिरं रसः
दृक् स्पर्शनं च पित्तस्य ( स्थानं), अत्र नाभि 
विशेषतः ( स्थानं)।

"നാഭിരാമാശയഃ സ്വേദോ 
ലസീകാ രുധിരം രസഃ
ദൃക് സ്പർശനം ച പിത്തസ്യ, 
നാഭിരത്ര വിശേഷതഃ"

നാഭി ( umbilical region ),ആമാശയം,
സ്വേദം , ലസീകാ ( serum / plasma/
lymph ) , രക്തം , രസധാതു , ദർശ
നേന്ദ്രിയം , സ്പർശനേന്ദ്രിയം ഇവ
പിത്തത്തിന്റെ സ്ഥാനമാകുന്നു. ഇവ
യിൽ നാഭി പ്രധാന സ്ഥാനമാകുന്നു.



" उरःकण्ठशिरःक्लोमपर्वाण्यामाशयो रसः।
मेदो घ्राणं च जिह्वा च कफस्य, सुतरामुरः॥"३
( अ हृ सू रसभेदीयम् )

उरःकण्ठशिरःक्लोमपर्वाण्यामाशयो रसः
मेद: घ्राणं च जिह्वा च कफस्य ( स्थानं ),
उर: सुतरां ( स्थानं )।

" ഉര: കണ്ഠശിര:ക്ലോമ
പർവാണ്യാമാശയോ രസ:
മേദോ ഘ്രാണം ച ജിഹ്വാ
ച കഫസ്യ, സുതരാമുര: "

ഉരസ്സ് ( thorax ) , കണ്ഠം , ശിരസ്സ് ,
ക്ലോമം ( pancreas?, trachea? ) , സന്ധികൾ ,ആമാശയം , രസധാതു , മേദസ്സ് ,ഘ്രാണേന്ദ്രിയം , രസനേന്ദ്രിയം ഇവ കഫത്തിന്റെ സ്ഥാനമാകുന്നു. 
പ്രധാന സ്ഥാനം ഉരസ്സ് ആകുന്നു.

Comments