മൂത്രം ക്ഷയിച്ചാൽ

मूत्रेऽल्पं मूत्रयेत्कृच्छ्राद्विवर्णं सास्रमेव वा।"
( अ हृ सू दोषादिविज्ञानीयम् )

मूत्रे ( क्षीणे ) अल्पं कृच्छ्रान् विवर्णं
मूत्रयेत् सास्रं एव वा।

" മൂത്രേല്പം മൂത്രയേത്കൃച്ഛ്രാത്
വിവർണ്ണം സാസ്രമേവ വാ."

മൂത്രം ക്ഷയിച്ചാൽ അല്പമായിട്ടും
തടസ്സത്തോടെയും നിറവ്യത്യാസ
ത്തോടെയും മൂത്രം ഒഴിക്കുന്നു.
ചിലപ്പോൾ മൂത്രം രക്തത്തോട്
കൂടിയോ വിസർജിക്കുന്നു.


पैत्ते युञ्जीत शिशिरं
लेपसेकावगाहनम् ।
പിത്തം കൊണ്ടുള്ള മൂത്രകൃച്ഛ്രത്തിങ്കൾ തണുപ്പുള്ള മരുന്നുകൾ പുരട്ടുക, അവയുടെ കഷായംകൊണ്ടോ മറ്റോ ധാരയിടുക,, അവ കൊണ്ട് അവഗാഹനം ചെയ്ക എന്നിവയാണ് ചെയ്യേണ്ടത്. ഇത് പിത്തകൃച്ഛ്രത്തിന്റെ സാമാന്യ ചികിത്സയാകുന്നു.

ऊर्वारोर्न्निक्षिपेदान्त्रं
. नाभ्यधोंगे च कृच्छ्रिण : ।
വെള്ളരിക്കയുടെ കുടൽ ഇത് നാഭിയുടെ ചുവട്ടിൽ അതായത് വസ്തിപ്രദേശത്ത്, നിക്ഷേപിക്കുക. പിത്തകൃച്ഛ്രറം ശമിക്കും.

पिबेद्वरीं गोक्षुरकं
विदारीं सकशेरुकाम् ।
तृणाख्यं पञ्चमूलञ्च
पाक्यं समधुशर्क्करम् ॥
ശതാവരിക്കിഴങ്ങ്, ഞെരിഞ്ഞിൽ, പാൽമുതക്കിൻ കിഴങ്ങ്, കരിക്ക (വൻകൊട്ടക്കിഴങ്ങ്) തൃണപഞ്ചമൂലം ഇവ കഷായം. തേനും പഞ്ചസാരയും ചേർത്തു സേവിക്കുക.

वरीक्वाथस्तु सपय :
सर्वमूत्ररुजापह : ।
ശതാവരികഷായം ഇത് പാൽ ചേർത്തു സേവിക്കുന്നത് എല്ലാ മൂത്രരോഗങ്ങളെയും ശമിപ്പിക്കുന്നതാകുന്നു.

मूत्रकृच्छ्रचिकित्सा
प्रसारणीमूलकल्कं
नाळिकेरजले पिबेत् ।

कूष्माण्डवल्ली स्वरसं
सैलं छिन्नारसं तथा ॥

निर्ग्गुण्डीमूलकल्कञ्च
मथितेन पिबेत् प्रगे ।

वरीरसेन संपेष्य
गोक्षुरस्य फलं पिबेत् ॥

तोयेन नाळिकेरस्य
पत्मामूलं सितायुतम् ।

धारोष्णेन तुकां वापि

द्राक्षांभोभिश्च कुङ्कुमम् ॥

चूर्णं गोक्षुरकस्यापि
नवनीतयुतं तथा ।

तोयेन कल्कं द्राक्षाया :
पिबेत् पर्युषितेन वा ॥

उर्वारुबीजयष्ट्याह्व
दार्वीर्वा तण्डुलांबुना ।

कदळ्यास्तु फलं पक्वं
नाळिकेरजले क्षिपेत् ॥
प्रात : पिबेदद्ध्युषित -
मेते कृच्छ्रहरा : परम् ।

മൂത്രകൃച്ഛ്രങ്ങളിൽ സേവിക്കാനുള്ള ചില മരുന്നുകൾ പറയുന്നു:-

തലനീളിവേർ അരച്ചത് എളന്നീരിൽ സേവിക്കുക.

കുമ്പളവള്ളി കുത്തിപ്പിഴിഞ്ഞനീര്,

ചിറ്റമൃത് ചതച്ച് പിഴിഞ്ഞ നീര്,

ഇവ രണ്ടും ഏലത്തരി പൊടിച്ചു ചേർത്ത് സേവിക്കുക.

കരിനൊച്ചിവേരിന്റെ കല്ക്കം മോരിൽ ചേർത്തു കാലത്തു സേവിക്കുക.

ഞെരിഞ്ഞിലിന്റെ കായ പൊടിച്ച് ശതാവരീ നീരിൽ അരച്ചു സേവിക്കുക.

ഓരിലത്താമര വേര് എളന്നീരിൽ അരച്ചു കലക്കി പഞ്ചസാരചേർത്തു സേവിക്കുക.

ഏലത്തരി പൊടിച്ച് കറന്ന ചൂടോടുകൂടിയ പാലിൽ സേവിക്കുക.

കുങ്കുമം മുന്തിരിങ്ങാ നീരിൽ സേവിക്കുക.

ഞെരിഞ്ഞിലിന്റെ പൊടി വെണ്ണയിൽ ചാലിച്ച് സേവിക്കുക.

മുന്തിരിങ്ങ കുരുനീക്കി അരച്ചത് തലേ ദിവസത്തെ വെള്ളത്തിൽ സേവിക്കുക.

വെള്ളരിക്കാവിത്ത്, എരട്ടിമധുരം, , മരമഞ്ഞൾതൊലി ഇവ അരിക്കാടിയിൽ സേവിക്കുക.

കദളിപ്പഴം തലേദിവസം രാത്രി എളന്നീരിൽ ഇട്ടു വെച്ച് പിറ്റേദിവസം രാവിലെ എടുത്തു ചേർത്തു സേവിക്കുക.

ഇപ്പറഞ്ഞവയെല്ലാം മൂത്രകൃച്ഛ്രങ്ങളിൽ ഉത്തമമാകുന്നു.

Comments