ഗുഗ്ഗുലുതിക്തകം കഷായം

ഗുഗ്ഗുലുതിക്തകം കഷായം

" निम्बामृतावृषपटोलनिदिग्धिकानां
भागान् पृथक् दश पलान् विपचेद्धटेऽपाम्।
अष्टांशशेषितरसेन पुनश्च तेन
प्रस्थं घृतस्य विपचेत्पिचुभागकल्कैः॥५८॥
पाठाविडङ्गसुरदारुगजोपकुल्या-
द्विक्षारनागरनिशामिशिचव्यकुष्ठैः।
तेजोवतीमरिचवत्सकदीप्यकाग्नि-
रोहिण्यरुष्करवचाकणमूलयुक्तैः॥५९॥
मञ्जिष्ठयाऽतिविषया विषया यवान्या
संशुद्धगुग्गुलुपलैरपि पञ्चसङ्ख्यैः।
तत्सेवितं प्रधमति प्रबलं समीरं टेपां
सन्ध्यस्थिमज्जगतमप्यथ कुष्ठमीदृक्॥६०
नाडीव्रणार्बुदभगन्दरगण्डमाला-
जत्रूर्ध्वसर्वगदगुल्मगुदोत्थमेहान्।
यक्ष्मारुचिश्वसनपीनसकासशूल
हृत्पाण्डुरोगमदविद्रधिवातरक्तम्॥"६१
( अ हृ वातव्याधिचिकित्सितम् )

निम्बामृतावृषपटोलनिदिग्धिकानां भागान् 
पृथक् दश पलान् भागान् घटेपां विपचेत्  
पुनः अष्टांशशेषितरसेन तेन पिचुभागकल्कैः पाठाविडङ्गसुरदारुगजोपकुल्या द्विक्षारनागर
निशामिशिचव्यकुष्ठैःतेजोवतीमरिचवत्सक
दीप्यकाग्नि रोहिण्यरुष्करवचाकणमूलयुक्तैः
मञ्जिष्ठयाऽतिविषया विषया यवान्या 
पञ्चसङ्ख्यैः संशुद्धगुग्गुलुपलै: अपि घृतस्य 
प्रस्थं विपाचयेत्। तत्सेवितं प्रबलं सन्ध्यस्थि
मज्जगतं अपि समीरं ईदृक् कुष्ठं नाडीव्रणार्बुद
भगन्दरगण्डमाला जत्रूर्ध्वसर्वगदगुल्मगुदोत्थ
मेहान् यक्ष्मारुचिश्वसनपीनसकासशूल 
हृत्पाण्डुरोगमदविद्रधिवातरक्तम् प्रधमति ।


" നിംബാമൃതവൃഷപടോല
നിദിഗ്ദ്ധികാനാം
ഭാഗാൻ പൃഥക്‌ദശപലാൻ 
വിപചേത് ഘടേപാം
 അഷ്ടാംശശേഷിതരസേന
 പുനശ്ച തേന
 പ്രസ്ഥം ഘൃതസ്യ വിപചേത്
 പിചുഭാഗകൽകൈ:
 പാഠാവിഡംഗസുരദാരു
 ഗജോപകുല്യാ
 ദ്വിക്ഷാരനാഗരനിശാമിസി
 ചവ്യകുഷ്ഠൈ:
 തേജോവതീമരിചവത്സക
 ദീപ്യകാഗ്നി
 രോഹിണ്യരുഷ്കരവചാ
 കണമൂലയുക്തൈ:
 മഞ്ജിഷ്ഠയാതിവിഷയാ 
 വിഷയാ യവാന്യാ
 സംശുദ്ധഗുഗ്ഗുലുപലൈരപി 
 പഞ്ചസംഖ്യൈ:
 തത്സേവിതം പ്രധമതി 
 പ്രബലം സമീരം
 സന്ധ്യസ്ഥിമജ്ജഗതമപ്യഥ 
 കുഷ്ഠമീദൃക്
 നാഡീവ്രണാർബുദഭഗന്ദര
 ഗണ്ഡമാലാ
 ജത്രൂർദ്ധ്വസർവഗദഗുൽമ
 ഗുദോത്ഥമേഹാൻ
 യക്ഷ്മാരുചിശ്വസനപീനസ
 കാസ ശൂല
 ഹൃത്പാണ്ഡുരോഗമദ
 വിദ്രധിവാതരക്തം."

വേപ്പിൻ തോല് , ചിറ്റമൃത് , ആടലോടക
വേര് , പടവലം , ചെറുവഴുതനവേര്
ഇവപത്തു പലം വീതം പതിനാറിടങ്ങഴി
വെള്ളത്തിൽ കഷായം വെച്ച് 
രണ്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് 
ഇടങ്ങഴി നെയ്യും ചേർത്ത്പാടക്കിഴങ്ങ് , വിഴാലരിപ്പരിപ്പ് , ദേവതാരം, അത്തി
ത്തിപ്പലി , ചവർക്കാരം , തുവർച്ചില
ക്കാരം , ചുക്ക് ,മഞ്ഞൾ ,ചതകുപ്പ ,
കാട്ടുമുളകിൻ വേര് , കൊട്ടം , 
ചെറുപ്പുന്നയരി , കുരുമുളക് , 
കുടകപ്പാലയരി , അയമോദകം , 
കൊടുവേലി , കടുരോഹിണി , 
ചേർക്കുരു , വയമ്പ് , കാട്ടുതിപ്പലി , 
ചിറ്റരത്ത , മഞ്ചട്ടി , അതിവിടയം ,
ജീരകം ഇവ മൂന്നു കഴഞ്ചു വീതവും
 ശുദ്ധി ചെയ്ത ഗുൽഗുലു
അഞ്ചു പലവും കൽക്കം ചേർത്ത് 
കാച്ചിയരിച്ച് സേവിക്കുക. 
ഏറ്റവും ബലമുള്ളതും സന്ധി, 
അസ്ഥി ,മജ്ജ ഇവകളിൽ 
വ്യാപിച്ചിരിക്കുന്നതുമായ വാത
രോഗത്തേയും കുഷ്ഠരോഗ
ത്തേയും നാഡിവ്രണം , അർബ്ബുദം , 
ഭഗന്ദരം , ഗണ്ഡമാല , കഴുത്തിന് 
മേല്പോട്ടുണ്ടാകുന്ന രോഗങ്ങൾ , 
ഗുല്മം , അർശസ്സ് , പ്രമേഹം , 
ക്ഷയം , അരുചി , ശ്വാസം ,പീനസം , 
കാസം , ശൂല , ഹൃദ്രോഗം , പാണ്ഡു
രോഗം , മദം , വിദ്രധി , വാതരക്തം
ഇവയേയും ശമിപ്പിക്കും.

Comments