"तेषां भविष्यतां रूपं कण्ठे कण्डूररोचकः॥१८
शूकपूर्णाभकण्ठत्वम् "
( अ हृ कासनिदानम् )
भविष्यतां तेषां - कासानां - रूपं कण्ठे कण्डू:
अरोचकः शूकपूर्णाभकण्ठत्वम् ।
" തേഷാം ഭവിഷ്യതാം രൂപം
കണ്‌ഠേ കണ്ഡൂരരോചകഃ
ശൂകപൂർണാഭകണ്ഠത്വം"
കണ്ഠത്തിൽ ചൊറിച്ചിൽ ,
അരുചി , കണ്ഠത്തിൽ നെല്ലിന്റെ
ഓക്ക( ഓവ് ) തറച്ചത് പോലെയുള്ള
തോന്നൽ ഇവ കാസത്തിന്റെ പൂർവ്വ
രൂപങ്ങളാണ്.
"तत्राधो विहतोऽनिलः।
ऊर्ध्वं प्रवृत्तः प्राप्योरस्तस्मिन्
कण्ठे च संसजन्॥१९
शिरःस्रोतांसि सम्पूर्य ततोऽङ्गान्युत्क्षिपन्निव।
क्षिपन्निवाक्षिणी पृष्ठमुरः पार्श्वे च पीडयन्॥२०
प्रवर्तते स वक्त्रेण भिन्नकांस्योपमध्वनिः।"
( अ हृ कासनिदानम् )
तत्र-तेषु कासेषु, अनिल: अध: विहत:
ऊर्ध्वं प्रवृत्त: उर: प्राप्य तस्मिन् कण्ठे च
संसजन्, शिर:स्रोतांसि सम्पूर्य ततः
अङ्गानि उत्क्षिपन् इव अक्षिणी क्षिपन् इव
पृष्ठं उर: पार्श्वे च पीडयन्, सः
भिन्नकांस्योपमध्वनिः, वक्त्रेण प्रवर्तते ।
"തത്രാധോ വിഹതോനിലഃ
ഊർദ്ധ്വം പ്രവൃത്തഃ
പ്രാപ്യോരസ്തസ്മിൻ
കണ്ഠേ ച സംസജൻ
ശിരഃ സ്രോതാംസി സമ്പൂര്യ
തതോംഗാന്യുത്ക്ഷിപന്നിവ
ക്ഷിപന്നിവാക്ഷിണി പൃഷ്ഠമുരഃ
പാർശ്വേ ച പീഡയൻ
പ്രവർത്തതേ സ വക്ത്രേണ ഭിന്നകാംസ്യോപമധ്വനിഃ "
വാതകാസത്തിൽ വായു അധോ
ഭാഗത്ത് തടയപ്പെട്ട് , ഊർദ്ധ്വഭാഗ
ത്ത് ഉരസ്സിലെത്തിച്ചേർന്ന് ഉരസ്സി
ലും കണ്ഠത്തിലും ഉരസ്സുന്ന തര
ത്തിൽ ചേർന്ന് ശിരസ്സിലുള്ള
സ്രോതസ്സുകളിൽ നിറച്ചിട്ട് അംഗ
ങ്ങളെ കുടയുന്നതു പോലെയും ,
കണ്ണുകൾ തുറിച്ചും , പൃഷ്ഠം ,
ഉരസ്സ് , പാർശ്വഭാഗങ്ങൾ ഇവയെ
പീഡിപ്പിച്ചും വായു , ഉടഞ്ഞ ഓട്ടു
പാത്രത്തിന്റെ മുഴക്കം പോലെ
വായിലൂടെ ശബ്ദമുണ്ടാക്കി
ക്കൊണ്ട് പുറത്ത് പോകുന്നു.
" हेतुभेदात्प्रतीघातभेदो वायोः सरंहसः॥२१
यद्रुजाशब्दवैषम्यं कासानां जायते ततः"।
( अ हृ कासनिदानम् )
हेतुभेदात् सरंहसः वायोः प्रतीघातभेद यत्
ततः कासानां रुजा शब्दवैषम्यं जायते ।
" ഹേതുഭേദാത്പ്രതീഘാതഭേദോ
വായോഃ സരംഹസഃ
യദ്രുജാശബ്ദവൈഷമ്യം
കാസാനാം ജായതേ തതഃ "
കാസഹേതുക്കൾ പലതരത്തിൽ
ആകയാൽ അതിവേഗിയായ
വായുവിന് പല തരത്തിൽ തടവുണ്ടാ
കുന്നു. അതു ഹേതുവായിട്ട് ഓരോ കാസങ്ങൾക്കും വേദനയും ശബ്ദവും
ഓരോ വിധത്തിൽ ആകുന്നു
"युद्धाद्यैः साहसैस्तैस्तैः सेवितैरयथाबलम्॥२७॥
उरस्यन्तःक्षते वायुः पित्तेनानुगतो बली।
कुपितः कुरुते कासं कफं तेन सशोणितम्॥२८॥
पीतं श्यावं च शुष्कं च ग्रथितं कुथितं बहु।
ष्ठीवेत्कण्ठेन रुजता विभिन्नेनेव चोरसा॥२९॥
सूचीभिरिव तीक्ष्णाभिस्तुद्यमानेन शूलिना।
पर्वभेदज्वरश्वासतृष्णावैस्वर्यकम्पवान्॥३०॥
पारावत इवाकूजन् पार्श्वशूली ततोऽस्य च।
क्रमाद्वीर्यं रुचिः पक्ति बलं वर्णश्च हीयते॥३१॥
क्षीणस्य सासृङ्मूत्रत्वं स्याच्च पृष्ठकटीग्रहः।"
( अ हृ कासनिदानम् )
अयथाबलम् सेवितै: युद्धाद्यैः तै: तै: साहसै:
उरसि अन्तःक्षते वायुः कुपितः पित्तेन अनुगत:
बली कासं कुरुते तेन सशोणितम् पीतं श्यावं च
शुष्कं ग्रथितं कुथितं च कफं बहुष्ठीवेत् रुजता
कण्ठेन विभिन्नेन इव उरसा च तीक्ष्णाभि:
सूचीभि: तुद्यमानेन इव शूलिना पर्वभेदज्वर
श्वासतृष्णावैस्वर्यकम्पवान् पारावत इव आकूजन्
पार्श्वशूली तत: अस्य क्रमात् वीर्यं रुचिः पक्ति:
बलं वर्ण: च हीयते ,क्षीणस्य सासृङ्मूत्रत्वं
पृष्ठकटीग्रहःस्यात् च ।
" യുദ്ധാദ്യൈഃ സാഹസൈസ്തൈ
സ്തൈഃ സേവിതൈരയഥാബലം
ഉരസ്യന്തഃക്ഷതേ വായുഃ
പിത്തേനാനുഗതോ ബലീ
കുപിതഃ കുരുതേ കാസം
കഫം തേനസശോണിതം
പീതം ശ്യാവം ച ശുഷ്കം ച
ഗ്രഥിതം കുഥിതം ബഹു
ഷ്ഠീവേത്കണ്ഠേനരുജതാ
വിഭിന്നൈനേവ ചോരസാ
സൂചീഭിരിവതീഷ്ണാഭി
സ്തുദ്യമാനേന ശൂലിനാ
പർവഭേദജ്വരശ്വാസതൃഷ്ണ
വൈസ്വര്യകമ്പവാൻ
പാരാവത ഇവാ കൂജൻ
പാർശ്വശൂലി തതോസ്യ ച.
ക്രമാദ്വീര്യം രുചിഃ പക്തി
ബലം വർണ്ണശ്ച ഹീയതേ
ക്ഷീണസ്യ സാസൃങ്ങ്മൂത്രത്വം
സ്യാച്ച പൃഷ്ഠകടീഗ്രഹഃ "
സ്വശക്തിയിൽ കവിഞ്ഞ് ചെയ്യുന്ന
യുദ്ധം മുതലായ സാഹസകർമ്മങ്ങ
ൾ കൊണ്ട് ഉരസ്സിന്റെ അന്തർഭാഗ
ത്ത് ക്ഷതമുണ്ടാകുമ്പോൾ വാതം
കോപിച്ച് പിത്താനുഗതമായി ക്ഷത
കാസത്തെ ഉണ്ടാക്കുന്നു. ക്ഷതകാ
സത്തിൽ രക്തത്തോട് കൂടിയും മ
ഞ്ഞ നിറത്തിലും കരുവാളിച്ചും വറ
ണ്ടും കട്ടിയായും ദുഷിച്ച കഫം കൂടു
തലായി തുപ്പുന്നു. കണ്ഠവേദന ,
ഉരസ്സ് പിളരുന്നതു പോലെ തോന്നുക,
സൂചികൾ കൊണ്ട് കുത്തുന്നതു പോ
ലെയുള്ള വേദന , സന്ധികൾ പിളർന്ന്
പോകുന്നത് പോലെ തോന്നുക , ജ്വരം ,
ശ്വാസം , തൃഷ്ണ , സ്വരഭേദം , വിറയൽ
ഇവയുണ്ടാകുന്നു. പ്രാവിന്റെ കുറുകൽ
പോലെയുള്ള ഒച്ചയുണ്ടാകുന്നു. പാർശ്വ
വേദനയുമുണ്ടാകുന്നു. ക്രമേണ രോഗി
ക്ക് വീര്യം , രുചി , ദഹനശക്തി , ശരീര
ബലം , നിറം ഇവ കുറഞ്ഞ് പോകുന്നു.
അങ്ങനെ ക്ഷീണിച്ച രോഗിയുടെ മൂത്രം
രക്തം കലർന്നു പോകുന്നു.പൃഷ്ഠകടീ
ഗ്രഹവുമുണ്ടാകുന്നു.
साध्या दोषैः पृथक् त्रयः।
मिश्रा याप्या द्वयात्सर्वे जरसास्थविरस्य च॥"३७॥
(अ हृ कसनिदानम् )
पृथक् दोषैः त्रयःसाध्या: द्वयात् मिश्रा:
याप्या: जरसास्थविरस्य सर्वे च।
"........................
സാദ്ധ്യാ ദോഷൈഃ
പൃഥക് ത്രയഃ.
മിശ്രാ യാപ്യാ ദ്വയത്സർവേ
ജരസാസ്ഥവിരസ്യ ച."
പ്രത്യേക ദോഷങ്ങളാലുണ്ടാകുന്ന
മൂന്ന് കാസങ്ങൾ (വാത പിത്ത കഫ)
സാദ്ധ്യങ്ങളാകുന്നു. ഈരണ്ട് ദോഷ
ങ്ങൾ കോപിച്ചുള്ള സംസർഗ്ഗകാസ
ങ്ങൾ യാപ്യങ്ങളാണ്. വയോവൃദ്ധർ
ക്കുണ്ടാകുന്ന എല്ലാ കാസങ്ങളും
യാപ്യങ്ങളാണ്.
" गुडूचीकण्टकारीभ्यां पृथक्त्रिंशत्पलाद्रसे॥३
प्रस्थः सिद्धो घृताद्वातकासनुद्वह्निदीपनः।"
( अ हृ कासचिकित्सितम् )
" ഗുഡൂചീകണ്ടകാരിഭ്യാം
പൃഥക് ത്രിംശത്പലാദ്രസേ
പ്രസ്ഥഃ സിദ്ധോ ഘൃതാദ്വാത
കാസനുദ്വഹ്നിദീപനഃ "
ചിറ്റമൃതും കണ്ടകാരിച്ചുണ്ടയും
വെവ്വേറെ ഇടിച്ചു പിഴിഞ്ഞരിച്ച
മുപ്പത് പലം വീതം നീര് ഒന്നിച്ച്
ചേർത്ത് അതിൽ ഒരിടങ്ങഴി
നെയ്യും കൂട്ടി കാച്ചി അരിച്ച്
മാത്രയ്ക്കു തക്കവണ്ണം സേവി
ച്ചാൽ വാത കാസം ശമിക്കും.
അഗ്നിദീപ്തിയെ ഉണ്ടാക്കുക
യും ചെയ്യും .
" द्रोणेऽपां साधयेद्रास्नादशमूलशतावरीः॥६
पलोन्मिता द्विकुडवं कुलत्थं बदरं यवम्।
तुलार्धं चाजमांसस्य तेन साध्यं घृताढकम्॥७
समक्षीरं पलांशैश्च जीवनीयैः समीक्ष्य तत्।
प्रयुक्तं वातरोगेषु पाननावनबस्तिभिः॥८
पञ्चकासान् शिरःकम्पं योनिवङ्क्षणवेदनाम्।
सर्वाङ्गैकाङ्गरोगांश्च सप्लीहोर्ध्वानिलान् जयेत्॥९ "
( अ हृ कासचिकित्सितम् )
"ദ്രോണേപാംസാധയേത്
രാസ്നാദശമൂലശതാവരീഃ
പലോന്മിതാ ദ്വികുഡവം
കുലത്ഥം ബദരം യവം.
തുലാർദ്ധഞ്ചാജമാംസസ്യ
തേന സാദ്ധ്യം ഘൃതാഢകം
സമക്ഷീരം പലാംശൈശ്ച
ജീവനീയഃ സമീക്ഷ്യതത്
പ്രയുക്തം വാതരോഗേഷു
പാനനാവന വസ്തിഭിഃ
പഞ്ചകാസാൻ ശിര:കമ്പം
യോനി വംക്ഷണവേദനാം.
സർവാംഗൈകാംഗരോഗാംശ്ച സപ്ലീഹോർദ്ധ്വാനിലാൻ ജയേത്."
അരത്ത ദശമൂലം ശതാവരി ഇവ
12 ഉം ഓരോ പലം , മുതിരയും
ലന്തക്കുരുവും യവവും 8 പലം
വീതം , ആട്ടിൻ മാംസം പലം 50
പലം എല്ലാം കൂടി 16 ഇടങ്ങഴി
വെള്ളത്തിൽ കഷായം വെച്ചു
4 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച്
അതിൽ 4 ഇടങ്ങഴി നെയ്യും
4 ഇടങ്ങഴി പാലും കൂട്ടി കല്ക്ക
ത്തിന് ജീവനീയഗണത്തിലെ
10 മരുന്നുകൾ ഓരോ പലം വീതം അരച്ചുകലക്കി കാച്ചിയരിച്ചു
മാത്രയനുസരിച്ച് സേവിക്കുകയോ
നസ്യമോ വസ്തിയോ യുക്തിപോ
ലെ പ്രയോഗിക്കുകയോ ചെയ്താ
ൽ വാത രോഗങ്ങൾ, അഞ്ചു തരം
കാസങ്ങൾ, യോനിരോഗം,വംക്ഷ
ണവേദന, സർവ്വാംഗരോഗം ,
ഏകാംഗരോഗം , പ്ലീഹരോഗം , ശ്വാസരോഗങ്ങൾ ഇവ ശമിക്കും.
अशोकबीजक्षवकजन्तुघ्नाञ्जनपद्मकैः॥१०
सबिडैश्च घृतं सिद्धं तच्चूर्णं वा घृतप्लुतम्।
लिह्यात्पयश्चानु पिबेदाजं कासातिपीडितः॥"११
( अ हृ कासचिकित्सितम् )
"അശോകബീജക്ഷവക
ജന്തുഘ്നാഞ്ജനപത്മകൈഃ
സവിഡൈശ്ച ഘൃതം സിദ്ധം
തച്ചൂർണം വാ ഘൃതപ്ലുതം
ലിഹ്യാത്പയശ്ചാനു പിബേത്
ആജം കാസാതിപീഡിതഃ"
അശോകബീജം , ചെങ്കടുക് , വിഴാലരി , അഞ്ജനക്കല്ല് , പതിമുകം ,
വിളയുപ്പ് ഇവ ചേർത്ത് കാച്ചിയ
നെയ്യും കാസഹരമാകുന്നു.
അതിശക്തമായ കാസത്തിൽ
ഈ പറഞ്ഞ അശോകക്കുരു
തുടങ്ങിയ മരുന്നുകൾ പൊടിച്ച്
നെയ്യ് ചേർത്ത് സേവിച്ച് ആട്ടിൻപാല്
അനുപാനമായി സേവിക്കുന്നതും
നല്ലതാണ്.
" विडङ्गं नागरं रास्ना पिप्पली हिङ्गु सैन्धवम्।
भार्ङ्गी क्षारश्च तच्चूर्णं पिबेद्वा घृतमात्रया॥१२
सकफेऽनिलजे कासे श्वासहिध्माहताग्निषु।"
( अ हृ कासचिकित्सितम् )
" വിളംഗം നാഗരം രാസ്നാ
പിപ്പലീ ഹിംഗു സൈന്ധവം.
ഭാർങ്ങ്ഗീ ക്ഷാരശ്ച തച്ചൂർണം
പിബേദ്വാ ഘൃതമാത്രയാ
സകഫേനിലജേ കാസേശ്വാസ
ഹിദ്ധ്മാഹതാഗ്നിഷു."
വിഴാലരി , ചുക്ക് , അരത്ത ,
തിപ്പലി , കായം , ഇന്തുപ്പ് ,
ചെറുതേക്കിൻ വേർ , ചവൽ
ക്കാരം ഇവ പൊടിച്ച് നെയ്യിൽ
സേവിക്കുക. ഇത് കഫാനിലജ
കാസം , ശ്വാസം , ഹിദ്ധ്മ ,
അഗ്നിമാന്ദ്യം ഇവ ശമിപ്പിക്കും.
" दुरालभां शृङ्गबेरं शठीं द्राक्षां सितोपलाम्॥१३
लिह्यात्कर्कटशृङ्गी च कासे तैलेन वातजे।"
( अ हृ कासचिकित्सितम् )
" ദുരാലഭാം ശൃംഗവേരം ശഠീം
ദ്രാക്ഷാം സിതോപലാം
ലിഹ്യാത്കർക്കടശൃംഗീ ച
കാസേ തൈലേന വാതജേ."
കൊടുത്തൂവവേര് , ഇഞ്ചി ,
കച്ചോലക്കിഴങ്ങ് ,മുന്തിരിങ്ങ , കർക്കടകശൃംഗി, കൽക്കണ്ടം
ഇവ പൊടിച്ച് എണ്ണയിൽ
ചാലിച്ച് നക്കിത്തിന്നാൽ
വാതകാസം ശമിക്കും .
कासी सपीनसो धूमं स्नैहिकं विधिना पिबेत्।
हिध्माश्वासोक्तधूमांश्च क्षीरमांसरसाशनः॥"१८
( अ हृ कासचिकित्सितम् )
" കാസീ സപീനസോ ധൂമം
സ്നൈഹികം വിധിനാ പിബേത്.
ഹിദ്ധ്മാശ്വാസോക്തധൂമാംശ്ച ക്ഷീരമാംസരസാശനഃ "
പീനസത്തോട് കൂടിയ കാസരോഗി
വിധി പ്രകാരം സ്നൈഹിക ധൂമപാനം ചെയ്യണം. ഹിദ്ധ്മാശ്വാസരോഗ ചികി
ത്സിതത്തിൽ പറയുന്ന ധൂമപാനങ്ങളും
ശീലിക്കാം. ധൂമപാനം ശീലിക്കുന്നവസ
രങ്ങളിൽ പാലോ മാംസരസമോ കൂട്ടി
ഭക്ഷണം കഴിക്കുകയും വേണം.
" दशमूलरसे तद्वत् पञ्चकोलगुडान्विताम्।
पिबेत्पेयां समतिलां क्षैरेयीं वा ससैन्धवाम्॥"२२
( अ हृ कासचिकित्सितम् )
" ദശമൂലരസേ തദ്വത്
പഞ്ചകോല ഗുഡാന്വിതാം
പിബേത്പേയാം സമതിലാം
ക്ഷൈരേയീം വാ സസൈന്ധവാം."
ദശമൂലമിട്ട് കുറുക്കിയ വെള്ളത്തിൽ
വെന്ത കഞ്ഞിയിൽ പഞ്ചകോലവും
ശർക്കരയും ചേർത്ത് കുടിച്ചാലും
വാതകാസം ശമിക്കും. എള്ളും അരി
യും സമം വേവിച്ച് പാല് ചേർത്ത
കഞ്ഞി ഇന്തുപ്പ് ചേർത്ത് കുടിച്ചാലും
വാതകാസം ശമിക്കും.
" पित्तकासे तु सकफे वमनं सर्पिषा हितम्॥२५
तथा मदनकाश्मर्यमधुकक्वथितैर्जलैः।
फलयष्ट्याह्वकल्कैर्वा विदारीक्षुरसाप्लुतैः॥"२६
( अ हृ कासचिकित्सितम् )
" പിത്തകാസേ തു സകഫേ
വമനം സർപ്പിഷാ ഹിതം
തഥാ മദനകാശ്മര്യമധുക
ക്വഥിതൈർജലൈഃ
ഫലയഷ്ട്യാഹ്വകൽക്കൈർവാ വിദാരീക്ഷുരസാപ്ലുതൈഃ "
കഫത്തോട് കൂടിയ പിത്ത കാസ
ത്തിൽ നെയ്യ് സേവിപ്പിച്ച് ഛർദ്ദിപ്പി
ക്കണം. മലങ്കാരയ്ക്ക , കുമിഴിൻ
വേര് , ഇരട്ടിമധുരം ഇവ കഷായം
വെച്ചോ മലങ്കാരയ്ക്ക , കുമിഴിൻ
വേര് , ഇരട്ടിമധുരം ഇവ അരച്ച്
പാൽമുതുക്കിൻകിഴങ്ങും കരിമ്പും
ഇടിച്ചു പിഴിഞ്ഞരിച്ച നീരിൽ കലക്കി
സേവിപ്പിച്ചോ ഛർദ്ദിപ്പിക്കാം.
मृद्वीकार्धशतं त्रिंशत्पिप्पलीः शर्करापलम्।
लेहयेन्मधुना , गोर्वा क्षीरपस्य शकृद्रसम्॥३०
( अ हृ कासचिकित्सितम् )
" മൃദ്വീകാർദ്ധശതം ത്രിംശൽ
പിപ്പലീ: ശർക്കരാപലം
ലേഹയേന്മധുനാ , ഗോർവാ
ക്ഷീരപസ്യ ശകൃദ്രസം."
50 മുന്തിരിങ്ങയും 30 തിപ്പലിയും
കൂടെ അരച്ച് ഒരു പലം പഞ്ചസാര
യും കൂട്ടി തേനിൽ ചാലിച്ച് ലേഹ
മാക്കി സേവിക്കുന്നതും , പശുവിന്റെ
പാല് കുടിച്ചു കൊണ്ടിരിക്കുന്ന പൈക്കിടാവിന്റെ ചാണകം പിഴിഞ്ഞ
നീര് തേനും കൂട്ടി സേവിക്കുന്നതും പിത്തകാസഹരമാകുന്നു.
त्वगेलाव्योषमृद्वीकापिप्पलीमूलपौष्करैः।
लाजमुस्ताशठीरास्नाधात्रीफलविभीतकैः॥३१
शर्कराक्षौद्रसर्पिर्भिर्लेहो हृद्रोगकासहा।"
( अ हृ कासचिकित्सितम् )
" ത്വഗേലാവ്യോഷമൃദ്വീകാ
പിപ്പലീമൂലപൗഷ്കരൈഃ
ലാജമുസ്താശഠീരാസ്നാ
ധാത്രീഫലവിഭീതകൈഃ
ശർക്കരാക്ഷൌദ്രസർപ്പിർഭിർ
ലേഹോ ഹൃദ്രോഗകാസഹാ."
ഇലവർങ്ങ്ഗത്തൊലി , ഏലത്തരി,
ചുക്ക് , മുളക് , തിപ്പലി , മുന്തിരിങ്ങ,
കാട്ടുതിപ്പലിവേര് , പുഷ്ക്കരമൂലം ,
മലര് , മുത്തങ്ങ , കച്ചോലക്കിഴങ്ങ് ,
അരത്ത , നെല്ലിക്ക , താന്നിക്ക
എന്നിവ പൊടിച്ച് പഞ്ചസാരയും
തേനും നെയ്യും ചേർത്തുണ്ടാക്കിയ
ലേഹം സേവിച്ചാൽ ഹൃദ്രോഗവും
കാസവും ശമിക്കും.
"मधुरैर्जाङ्गलरसैर्यवश्यामाककोद्रवाः॥३२
मुद्गादियूषैः शाकैश्च तिक्तकैर्मात्रया हिताः।
घनश्लेष्मणि लेहाश्च तिक्तका मधुसंयुताः॥"३३
( अ हृ कासचिकित्सितम् )
" മധുരൈർ ജാംഗലരസൈർ
യവശ്യാമാകകോദ്രവാഃ
മുദ്ഗാദിയൂഷൈഃ ശാകൈശ്ച തിക്തകൈർമാത്രയാ ഹിതഃ
ഘനശ്ലേഷ്മണി ലേഹാശ്ച
തിക്തകാ മധുസംയുതാഃ"
കഫം കട്ടകട്ടയായി തുപ്പുന്ന പിത്ത
കാസ രോഗിക്ക് യവം ,ചാമ , വരക് എന്നിതുകളുടെ അരി കൊണ്ടുള്ള
ചോറും ജാംഗലമാംസ രസങ്ങൾ
മധുരം ചേർത്തുണ്ടാക്കിയതും
ചെറുപയർ മുതലായ ശിംബി
ധാന്യങ്ങളുടെ പരിപ്പുകൾ കൊണ്ടു
ണ്ടാക്കിയരസവും കയ്പ്പ് രസങ്ങളായ
കയ്പക്ക ( പാവയ്ക്ക ) മുതലായവ കൊണ്ടുണ്ടാക്കിയ കറികളും മാത്ര
യനുസരിച്ച് കഴിക്കുന്നത് ഹിതമാ
കുന്നു. കയ്പ്പുരസങ്ങളായ ഔഷധ
ങ്ങൾ ചേർത്തുണ്ടാക്കിയതും തേൻ ചേർത്തതുമായ ലേഹങ്ങളും ഹിത
ങ്ങളാകുന്നു.
काकोलीबृहतीमेदाद्वयैः सवृषनागरैः।
पित्तकासे रसक्षीरपेयायूषान् प्रकल्पयेत्॥"३५
( अ हृ कासचिकित्सितम् )
" കാകോളീബൃഹതീമേദാദ്വയൈ: സവൃഷനാഗരൈ:
പിത്തകാസേ രസക്ഷീരപേയാ
യൂഷാൻ പ്രകൽപയേത്."
പിത്തകാസമുള്ളവന് കാകോളി ,
ക്ഷീരകാകോളി , ചെറുവഴുതന
വേര് , വെൾവഴുതനവേര് , മേദ,
മഹാമേദ , ആടലോടകം , ചുക്ക്
എന്നിവ ചേർത്തുണ്ടാക്കിയ മാം
സരസമോ , ഇവ ചേർത്തുണ്ടക്കിയ പാൽക്കഷായമോ , ഇവയിട്ടതിലു
ണ്ടാക്കിയ കഞ്ഞിയോ , ഇവയിട്ട്
കുറുക്കിയ വെള്ളത്തിൽ തയ്യാർ
ചെയ്ത പരിപ്പ് രസമോ ശീലിക്കാം.
शठीह्नीबेरबृहतीशर्कराविश्वभेषजम्॥३७
पिष्ट्वा रसं पिबेत्पूतं वस्त्रेण घृतमूर्च्छितम्।"
( अ हृ कासचिकित्सितम् )
" ശഠീഹ്രീബേരബൃഹതീ
ശർക്കരാവിശ്വഭേഷജം
പിഷ്ട്വാ രസം പിബേത്
പൂതം വസ്ത്രേണ ഘൃതമൂർച്ഛിതം."
കച്ചോലക്കിഴങ്ങ് , ഇരുവേലി, ചെറു
വഴുതന വേര് , ചുക്ക് ഇവ അരച്ച്
ശീലയിൽ അരിച്ചെടുത്ത് അതിൽ
പഞ്ചസാര ചേർത്ത് നെയ്യ് മൂപ്പി
ച്ചൊഴിച്ച് സേവിച്ചാൽ പിത്തകാസം
ശമിക്കും.
मेदां विदारीं काकोलीं स्वयंगुप्ताफलं बलाम्॥
शर्करां जीवकं मुद्गमाषपर्ण्यौ दुरालभाम्।
कल्कीकृत्यपचेत्सर्पिः क्षीरेणाष्टगुणेन तत्॥३९
पानभोजनलेहेषु प्रयुक्तं पित्तकासजित्।
लिह्याद्वा चूर्णमेतेषां कषायमथवा पिबेत्॥"४०
( अ हृ कासचिकित्सितम् )
"മേദാം വിദാരീം കാകോളീം
സ്വയംഗുപ്താഫലം ബലാം
ശർക്കരാം ജീവകം മുദ്ഗമാഷ
പർണ്യൌ ദുരാലഭാം
കൽക്കീകൃത്യപചേത്സർപ്പിഃ ക്ഷീരേണാഷ്ടഗുണേന തത്
പാനഭോജനലഹേഷു പ്രയുക്തം പിത്തകാസജിത്
ലിഹ്യാദ്വാ ചൂർണ്ണമേതേഷാം
കഷായമഥവാ പിബേത്."
മേദ ,പാൽമുതുക്കിൻകിഴങ്ങ്,
കാകോളി , നായ്ക്കുരുണപ്പരിപ്പ് , കുറുന്തോട്ടിവേര് , ജീവകം ,കാട്ടു
പയറ്റിൻവേര് , കാട്ടുഴുന്നിൻവേര് , കൊടിത്തൂവവേര് ഇവ അരച്ചു
കലക്കി നെയ്യും നെയ്യിന്റെ എട്ടിരട്ടി
പാലും കൂട്ടി കാച്ചി പഞ്ചസാരയും
ചേർത്ത് തയ്യാറാക്കുക. ഈ നെയ്യ്
ചോറിൽ ചേർത്തോ ലേഹമാക്കിയോ യുക്തിപോലെ സേവിച്ചാൽ പിത്ത
കാസം ശമിക്കും. ഈ പറഞ്ഞ മേദ
തുടങ്ങിയ മരുന്നുകളുടെ ചൂർണ്ണം
തേൻ ചേർത്തോ കഷായം വെച്ച്
പഞ്ചസാര മേമ്പൊടി ചേർത്തോ സേവിക്കുന്നതും നന്ന്.
" पिप्पली पिप्पलीमूलं शृङ्गबेरं बिभीतकम्।
शिख़िकुक्कुटपिञ्छानां मषी क्षारो यवोद्भवः॥४६
विशाला पिप्पलीमूलं त्रिवृता च मधुद्रवाः।
कफकासहरा लेहास्त्रयः श्लोकार्धयोजिताः॥"४७
( अ हृ कासचिकित्सितम् )
" പിപ്പലീ പിപ്പലീമൂലം
ശൃംഗവേരം വിഭീതകം.
ശിഖികുക്കുട പിഞ്ഛാനാം
മഷീ ക്ഷാരോ യവോദ്ഭവഃ
വിശാലാ പിപ്പലീമൂലം
ത്രിവൃതാ ച മധുദ്രവാഃ
കഫകാസഹരാ ലേഹാസ്ത്രയഃ ശ്ലോകാർദ്ധയോജിതാഃ "
1 . തിപ്പലി , കാട്ടുതിപ്പലിവേര് ,
ഇഞ്ചി , താന്നിക്ക.
2. മയിൽപീലിയും കോഴിത്തൂവലും
കരിച്ച മഷി , യവക്ഷാരം.
3. കാട്ടുവെള്ളരിവേര് , കാട്ടുതിപ്പലി
വേര് , ത്രികോല്പക്കൊന്ന
ഈ പറഞ്ഞ മൂന്ന് യോഗങ്ങൾ
തേനിൽ ചാലിച്ച് ലേഹമാക്കി
സേവിച്ചാൽ കഫകാസം ശമിക്കും.
" देवदारुशठीरास्नाकर्कटाख़्यादुरालभाः॥४९
पिप्पली नागरं मुस्तं पथ्या धात्री सितोपला।
लाजाः सितोपला सर्पिः शृङ्गी धात्रीफलोद्भवा॥
मधुतैलयुता लेहास्त्रयो वातानुगे कफे।"
( अ हृ कासचिकित्सितम् )
" ദേവദാരുശഠീരാസ്നാ
കർക്കടാഖ്യാദുരാലഭാഃ
പിപ്പലീ നാഗരം മുസ്തം
പഥ്യാ ധാത്രീ സിതോപലാ.
ലാജാഃ സിതോപലാ സർപിഃ
ശൃംഗീ ധാത്രീഫലോത്ഭവാ
മധുതൈലയുതാ ലേഹാ:
ത്രയോ വാതാനുഗേ കഫേ."
1. ദേവതാരം, കച്ചോലക്കിഴങ്ങ് ,
ചിറ്റരത്ത , കർക്കടകശൃംഗി,
കൊടിത്തൂവവേര് .
2. തിപ്പലി ,ചുക്ക് , മുത്തങ്ങ ,
കടുക്ക , നെല്ലിക്ക , കൽക്കണ്ടം.
3. മലര് , നെയ്യ് , കൽക്കണ്ടം ,
കർക്കടകശൃംഗി , നെല്ലിക്ക ,
കടുക്ക .
ഈ മൂന്നു യോഗങ്ങൾ തേനും
എണ്ണയും ചേർത്ത് ലേഹമാക്കി
സേവിച്ചാൽ വാതകോപത്തോട്
കൂടിയ കഫകാസം ശമിക്കും.
" द्वे पले दाडिमादष्टौ गुडाद्व्योषात्पलत्रयम्॥५१
रोचनं दीपनं स्वर्यं पीनसश्वासकासजित्।"
( अ हृ कासचिकित्सितम् )
" ദ്വേ പലേ ഡാഡിമാദഷ്ടൌ ഗുഡാദ്വ്യോഷാത്പലത്രയം
രോചനം ദീപനം സ്വര്യം
പീനസശ്വാസകാസജിത് ."
ഉറുമാമ്പഴത്തോട് പലം 2.
ചുക്ക് , മുളക് , തിപ്പലി ഇവ
ഓരോ പലം .
ഇവ പൊടിച്ച് 8 പലം ശർക്കരയും
കൂട്ടി യോജിപ്പിച്ച് മാത്രയനുസരിച്ച്
സേവിച്ചാൽ അരുചി, അഗ്നിമാന്ദ്യം,
സ്വരസാദം , പീനസം , ശ്വാസരോഗം,
കാസം ഇവ ശമിക്കും.
गुडक्षारोषणकणादाडिमं श्वासकासजित्॥५२"
क्रमात्पलद्वयार्धाक्षकर्षार्धाक्षपलोन्मितम्।"
( अ हृ कासचिकित्सितम् )
"ഗുഡക്ഷാരോഷണകണാ
ഡാഡിമം ശ്വാസകാസജിത്
ക്രമാത്പലദ്വയാർദ്ധാക്ഷ
കർഷാർദ്ധാക്ഷപലോന്മിതം."
ശർക്കര 2 പലം , യവക്ഷാരം ഒന്നര
ക്കഴഞ്ച് , കുരുമുളക് 3 കഴഞ്ച് ,
തിപ്പലി ഒന്നരക്കഴഞ്ച് , ഉറുമാമ്പഴ
ത്തോട് ഒരു പലം ഇവ പൊടിച്ച്
മാത്രയനുസരിച്ച് സേവിച്ചാൽ
കാസശ്വാസങ്ങൾ ശമിക്കും.
तैलभृष्टं च वैदेहीकल्काक्षं ससितोपलम्।
पाययेत्कफकासघ्नं कुलत्थसलिलाप्लुतम्॥"५५
( अ हृ कासचिकित्सितम् )
" തൈലഭൃഷ്ടം ച വൈദേഹീ
കൽക്കാക്ഷം സസിതോപലം.
പായയേത്കഫകാസഘ്നം കുലത്ഥസലിലാപ്ലുതം."
മൂന്നു കഴഞ്ച് തിപ്പലി എണ്ണയിൽ
വറുത്തരച്ച് കൽക്കണ്ടവും ചേർത്ത്
മുതിര വെച്ചുറ്റിയ വെള്ളത്തിൽ
കലക്കി സേവിച്ചാൽ കഫകാസം
ശമിക്കും
दशमूलाढके प्रस्थं घृतस्याक्षसमैः पचेत्।
पुष्कराह्वशठीबिल्वसुरसाव्योषहिङ्गुभिः॥५६
पेयानुपानं तत्सर्ववातश्लेष्मामयापहम्।"
( अ हृ कासचिकित्सितम् )
" ദശമൂലാഢകേ പ്രസ്ഥം
ഘൃതസ്യാക്ഷസമൈഃ പചേത്
പുഷ്കരാഹ്വശഠീവില്വ
സുരസാവ്യോഷ ഹിംഗുഭിഃ
പേയാനുപാനം തത്സർവ
വാതശ്ലേഷ്മാമയാപഹം."
16 പലം ദശമൂലം 16 ഇടങ്ങഴി
വെള്ളത്തിൽ കഷായം വെച്ച്
കുറുക്കി 4 ഇടങ്ങഴിയാക്കി
പിഴിഞ്ഞരിച്ച് അതിൽ ഒരിടങ്ങഴി
നെയ്യും ചേർത്ത് , പുഷ്ക്കരമൂലം,
കച്ചോലക്കിഴങ്ങ് , കൂവളവേര് ,
തുളസി , ചുക്ക് , മുളക് , തിപ്പലി ,
കായം ഇവ മൂന്ന് കഴഞ്ചു വീതം
കൽക്കം ചേർത്ത് കാച്ചി മാത്രയ
നുസരിച്ച് സേവിച്ച് കഞ്ഞി അനു
പാനമായി കുടിക്കുകയും ചെയ്താൽ വാതകഫജമായ കാസം ശമിക്കും.
पुनर्नवशिवाटिकासरलकासमर्दामृता-
पटोलबृहतीफणिज्जकरसैः पयःसंयुतैः।
घृतं त्रिकटुना च सिद्धमुपयुज्य सञ्जायते
न कासविषमज्वरक्षयगुदाङ्कुरेभ्यो भयम्॥"५८
( अ हृ कासचिकित्सितम् )
" പുനർന്നവശിവാടികാ
സരളകാസമർദ്ദാമൃതാ
പടോലബൃഹതീഫണിജ്ജക
രസൈഃ പയഃ സംയുതൈഃ
ഘൃതം ത്രികടുനാ ച സിദ്ധ
മുപയുജ്യ സഞ്ജായതേ
ന കാസവിഷമജ്വരക്ഷയ
ഗുദാങ്കുരേഭ്യോ ഭയം."
തവിഴാമവേര് , വെളുത്തതവിഴാമവേര്
ചരളം, പൊന്നാന്തകര ,ചിറ്റമൃത്,
പടവലം ചെറുവഴുതന , മണി
ക്കഞ്ജകം ഇവ കഷായം വെച്ച്
അതിൽ നെയ്യും നെയ്യിന്റെ നാലിരട്ടി
പാലും കൂട്ടി ചുക്ക് , മുളക് , തിപ്പലി
ഇവ കൽക്കംചേർത്ത് കാച്ചി സേവി
ച്ചാൽ കാസം, വിഷമജ്വരം , ക്ഷയം ,
അർശസ്സ് എന്നിതുകളെല്ലാം ശമിക്കും.
मनःशिलालमधुकमांसीमुस्तेङ्गुदीत्वचः।
धूमं कासघ्नविधिना पीत्वा क्षीरं पिबेदनु॥६८
निष्ठ्यूतान्ते गुडयुतं कोष्णं धूमो निहन्ति सः।
वातश्लेष्मोत्तरान् कासानचिरेण चिरन्तनान्॥"६९
( अ हृ कासचिकित्सितम् )
" മനഃശിലാലമധുകമാംസീ
മുസ്തേംഗുദീത്വചഃ
ധൂമം കാസഘ്നവിധിനാ
പീത്വാ ക്ഷീരം പിബേദനു
നിഷ്ഠ്യൂതാന്തേ ഗുഡയുതം
കോഷ്ണം ധൂമോ നിഹന്തി സഃ
വാതശ്ലേഷ്മോത്തരാൻ
കാസാനചിരേണ ചിരന്തനാൻ."
മനശ്ശില , അരിതാരം, ഇരട്ടിമധുരം ,
മാഞ്ചി , മുത്തങ്ങ , ഓടത്തൊലി
ഇവ അരച്ച് വർത്തിയുണ്ടാക്കി
കാസഹരവിധിപ്രകാരം ധൂമപാനം
ചെയ്ത് കാർക്കിച്ച് തുപ്പിയ ശേഷം
കാച്ചിയ പാല് ശർക്കര ചേർത്ത്
ചെറു ചൂടിൽ കുടിക്കുക. വാതാധി
കമായതും കഫാധികമായതും
കാലപ്പഴക്കമുള്ളതുമായ കാസം
ശമിക്കും.
तमकः कफकासे तु स्याच्चेत्पित्तानुबन्धजः।
पित्तकासक्रियां तत्र यथावस्थं प्रयोजयेत्॥"७०
( अ हृ कासचिकित्सितम् )
" തമകഃ കഫകാസേ തു സ്യാൽ
ചേൽ പിത്താനുബന്ധജഃ
പിത്തകാസക്രിയാം തത്ര
യഥാവസ്ഥം പ്രയോജയേത് ."
കഫകാസരോഗിക്ക് പിത്താനുബന്ധം
നിമിത്തം തമകശ്വാസം ഉണ്ടായാൽ
അവിടെ അവസ്ഥാനുസരണം പിത്ത
കാസചികിത്സ തന്നെ ചെയ്യണം .
उरस्यन्तःक्षते सद्यो
लाक्षां क्षौद्रयुतां पिबेत्।
क्षीरेण शालीन् जीर्णेऽद्यात्
क्षीरेणैव सशर्करान्॥" ७३
( अ हृ कासचिकित्सितम् )
" ഉരസ്യന്തഃ ക്ഷതേ സദ്യോ ലാക്ഷാം ക്ഷൌദ്രയുതാം പിബേത്
ക്ഷീരേണ ശാലീൻ ജീർണ്ണേദ്യാത്
ക്ഷീരേണൈവ സശർക്കരാൻ."
ഉരസ്സിന്റെ ഉള്ളിൽ ക്ഷതം പറ്റിയ
കാസരോഗി ഉടനെ കോലരക്ക്
പൊടിച്ച് തേൻ ചേർത്ത് സേവി
ക്കണം. ദഹിച്ചതിന് ശേഷം പാല്
ചേർത്തുണ്ടാക്കിയ ചെന്നെല്ലരി
ച്ചോറ് പാലും പഞ്ചസാരയും ചേ
ർത്ത് ഭക്ഷിക്കണം.
" लाक्षां सर्पिर्मधूच्छिष्टं
जीवनीयं गणं सिताम्।
त्वक्क्षीरी समितं क्षीरे
पक्त्वा दीप्तानलः पिबेत्॥"७५
( अ हृ कासचिकित्सितम् )
" ലാക്ഷാം സർപ്പിർമ്മധൂച്ഛിഷ്ടം
ജീവനീയം ഗണം സിതാം
ത്വക് ക്ഷീരീ സമിതം ക്ഷീരേ
പക്ത്വാ ദീപ്താനലഃ പിബേത്."
ക്ഷതകാസരോഗിക്ക് അഗ്നിബല
മുണ്ടെങ്കിൽ കോലരക്ക്, മെഴുക് , ജീവനീയഗണഔഷധങ്ങൾ ,കൂവ
പ്പൊടി എന്നിവ പാലിലിട്ടു കുറുക്കി
വാങ്ങി നെയ്യും പഞ്ചസാരയും ചേർ
ത്ത് സേവിക്കണം.
" इक्ष्वारिकाबिसग्रन्थिपद्मकेसरचन्दनैः।
शृतं पयो मधुयुतं सन्धानार्थं पिबेत्क्षती॥"७६
( अ हृ कासचिकित्सितम् )
" ഇക്ഷ്വാരികാവിസഗ്രന്ഥി
പത്മകേസരചന്ദനൈഃ
ശൃതം പയോ മധുയുതം
സന്ധാനാർത്ഥം പിബേത്ക്ഷതീ ."
കരിമ്പ് ,താമരവളയം ,താമരയല്ലി ,
ചന്ദനം ഇവയിട്ട് കാച്ചിക്കുറുക്കിയ
പാല് തണുത്തതിന് ശേഷം തേൻ
ചേർത്ത് ഉര: ക്ഷതസന്ധാനത്തി
നായി സേവിക്കണം
"यवानां चूर्णमामानां क्षीरे सिद्धं घृतान्वितम्।
ज्वरदाहे सिताक्षौद्रसक्तून्वा पयसा पिबेत्॥"७७
( अ हृ कासचिकित्सितम् )
" യവാനാം ചൂർണ്ണമാമാനാം
ക്ഷീരേ സിദ്ധം ഘൃതാന്വിതം
ജ്വരദാഹേ സിതാക്ഷൌദ്ര
സക്തൂന്വാ പയസാ പിബേത്."
യവം പൊടിച്ച് പാലിൽ കുറുക്കി
നെയ്യ് ചേർത്ത് സേവിക്കുകയോ
മലർപ്പൊടി പഞ്ചസാരയും തേനും
കൂട്ടി കുഴച്ച് പാലിൽ കലക്കി സേവി
ക്കുകയോ ചെയ്താൽ ക്ഷതകാസ
മുളളവന്റെ പനിയും ചുട്ടുനീറലും
ശമിക്കും .
" कासवांस्तु पिबेत्सर्पिर्मधुरौषधसाधितम्।
गुडोदकं वा क्वथितं सक्षौद्रमरिचं हितम्॥७८
चूर्णमामलकानां वा क्षीरे पक्वं घृतान्वितम्।
रसायनविधानेन पिप्पलीर्वा प्रयोजयेत्॥"७९
( अ हृ कासचिकित्सितम् )
"കാസവാംസ്തു പിബേത്
സർപ്പിർമധുരൗഷധസാധിതം
ഗുഡോദകം വാ ക്വഥിതം
സക്ഷൌദ്രമരിചം ഹിതം
ചൂർണ്ണമാമലകാനാം വാ
ക്ഷീരേ പക്വം ഘൃതാന്വിതം
രസായനവിധാനേന
പിപ്പലീർവാ പ്രയോജയേത്."
കാസരോഗി മധുരൗഷധഗണം
ചേർത്ത് കാച്ചിയ നെയ്യ് സേവി
ക്കണം. കുരുമുളക് കഷായ
ത്തിൽ വെല്ലം ചേർത്തോ തണു
ത്തതിന് ശേഷം തേൻ ചേർത്തോ
സേവിക്കുക , നെല്ലിക്കാപ്പൊടി
പാല് ചേർത്ത് കുറുക്കി നെയ്യ്
ചേർത്ത് സേവിക്കുക , രസായന
വിധിപ്രകാരം തിപ്പലി സേവിക്കുക
ഇവയും കാസഹരമാണ്.
" कासी पर्वास्थिशूली च लिह्यात्सघृतमाक्षिकाः।
मधूकमधुकद्राक्षात्वक्क्षीरिपिप्पलीबलाः॥"८०
( अ हृ कासचिकित्सितम् )
" കാസീ പർവാസ്ഥിശൂലീ ച ലിഹ്യാത്സഘൃതമാക്ഷികാഃ
മധൂകമധുകദ്രാക്ഷാ
ത്വക് ക്ഷീരിപ്പിപ്പലീബലാഃ "
സന്ധികളിലും അസ്ഥികളിലും
വേദനയുള്ള കാസരോഗി ഇരി
പ്പക്കാതൽ , ഇരട്ടിമധുരം ,മുന്തി
രിങ്ങ , തിപ്പലി , കുറുന്തോട്ടി ഇവ
പൊടിച്ച് കൂവപ്പൊടിയും തേനും
നെയ്യും കൂട്ടി ചാലിച്ച് ലേഹമാക്കി സേവിക്കണം.
" यथास्वं मार्गविसृते रक्ते कुर्याच्च भेषजम्॥
मूढवातस्त्वजामेदः सुराभृष्टं ससैन्धवम्।"
( अ हृ कासचिकित्सितम् )
"യഥാസ്വം മാർഗ്ഗവിസൃതേ
രക്തേ കുര്യാച്ച ഭേഷജം
മൂഢവാതത്സ്ത്വജാമേദഃ
സുരാഭൃഷ്ടം സസൈന്ധവം."
കാസം നിമിത്തം മൂക്ക് മുതലായ
വയിലൂടെ രക്തം പുറത്ത് വന്നാൽ
രക്തപിത്ത ചികിത്സിതത്തിൽ പറ
ഞ്ഞ ചികിത്സകൾ ചെയ്യണം.
കാസത്തിന്റെ ആധിക്യം മൂലം ശ്വാസ
ഗതി അടഞ്ഞുപോയാൽ ആടിന്റെ
മേദസ്സ് സുരാമദ്യത്തിൽ വറുത്ത്
ഇന്തുപ്പ് ചേർത്ത് സേവിക്കണം.
क्षामः क्षीणः क्षतोरस्को मन्दनिद्रोऽग्निदीप्तिमान्॥
शृतक्षीरसरेणाद्यात्सघृतक्षौद्रशर्करम्।"
( अ हृ कासचिकित्सितम् )
" ക്ഷാമഃ ക്ഷീണഃ ക്ഷതോരസ്കോ മന്ദനിദ്രോഗ്നിദീപ്തിമാൻ
ശൃതക്ഷീരസരേണാദ്യാത്
സഘൃതക്ഷൌദ്രശർക്കരം."
കാസം നിമിത്തം ശരീരം മെലിച്ചിൽ,
ക്ഷീണം , ഉര:ക്ഷതം, ഉറക്കക്കുറവ്
ഇവയുള്ള രോഗിയെ അഗ്നിദീപ്തി
യുണ്ടെങ്കിൽ ആട്ടിന്റെ മേദസ്സ് ,
കാച്ചിയ പാലിന്റെ പാട നീക്കിയതിൽ
വേവിച്ചെടുത്ത് നെയ്യും തേനും പഞ്ച
സാരയും ചേർത്ത് സേവിപ്പിക്കണം.
शर्करायवगोधूमं जीवकर्षभकौ मधु॥८७॥
शृतक्षीरानुपानं वा लिह्यात्क्षीणः क्षतः कृशः।"
( अ हृ कासचिकित्सितम् )
"ശർക്കരായവഗോധൂമം
ജീവകർഷഭകൗ മധു
ശൃതക്ഷീരാനുപാനം വാ
ലിഹ്യാത് ക്ഷീണഃ ക്ഷതഃ കൃശഃ "
ക്ഷീണിച്ചവനും ക്ഷതമുള്ളവനും
മെലിഞ്ഞവനുമായ കാസരോഗി
യവവും ഗോതമ്പും ജീവകവും
ഋഷഭകവും പൊടിച്ച് തേനും പഞ്ച
സാരയും ചേർത്ത് ലേഹമാക്കി
സേവിക്കണം. അനുപാനമായി
കാച്ചിയ പാലും കുടിക്കണം.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
"न्यग्रोधोदुम्बराश्वत्थप्लक्षसालप्रियङ्गुभिः॥८९
तालमस्तकजम्बूत्वक्प्रियालैश्च सपद्मकैः।
साश्वकर्णैः शृतात्क्षीरादद्याज्जातेन सर्पिषा॥९०
शाल्योदनं क्षतोरस्कः क्षीणशुक्रबलस्तथा।"
( अ हृ कासचिकित्सितम् )
" ന്യഗ്രോധോദുംബരാശ്വത്ഥ
പ്ലക്ഷസാലപ്രിയംഗുഭിഃ
താലമസ്തകജംബൂത്വക്
പ്രിയാളൈശ്ച സപത്മകൈഃ
സാശ്വകർണൈഃ ശൃതാത്ക്ഷീരാ
ദദ്യാജ്ജാതേന സർപ്പിഷാ
ശാല്യോദനം ക്ഷതോരസ്കഃ
ക്ഷിണശുക്ലബലസ്തഥാ."
പേരാലിൻതൊലി, അത്തിത്തൊലി,
അരയാൽത്തൊലി , ഇത്തിത്തൊലി,
പയനിൻ തൊലി , കരിമരുതിൻതൊ
ലി ,ഞാഴൽപ്പൂവ് , കരിമ്പനയുടെ
തലപ്പ് , ഞാവൽത്തൊലി , മുറൾമര
ത്തൊലി , പതിമുകം , വെൺമരുതിൻ
തൊലി ഇവയിട്ട് കുറുക്കിയ പാല് ഉറ
വീഴ്ത്തി തൈരാക്കി കലക്കി എടുത്ത
നെയ്യ് കൂട്ടി ചെന്നെല്ലരിച്ചോറുണ്ടാൽ
ഉര: ക്ഷതവും ശുക്ലക്ഷയവും ബല
ക്ഷയവും ശമിക്കും.
" पालिकं सैन्धवं शुण्ठी द्वे च सौवर्चलात्पले॥
कुडवांशानि वृक्षाम्लं दाडिमं पत्रमार्जकात्।
एकैकां मरिचाजात्योर्धान्यकाद् द्वे चतुर्थिके॥१४२
शर्करायाः पलान्यत्र दश द्वे च प्रदाययेत्।
कृत्वा चूर्णमतो मात्रामन्नपानेषु दापयेत्॥१४३
रुच्यं तद्दीपनं बल्यं पार्श्वार्तीश्वासकासजित्।"
( अ हृ कासचिकित्सितम् )
" പാലികം സൈന്ധവം ശുണ്ഠീ
ദ്വേ ച സൗവർച്ചലാത്പലേ
കുഡവാംശാനി വൃക്ഷാമ്ലം
ഡാഡിമം പത്രമാർജ്ജകാത്.
ഏകൈകാം മരിചാജാത്യോർ
ധാന്യകാദ് ദ്വേ ചതുർത്ഥികേ
ശർക്കരായാ: പലാന്യത്ര
ദശ ദ്വേ ച പ്രദായയേത്
കൃത്വാ ചൂർണ്ണമതോ മാത്രാ
മന്നപാനേഷു ദാപയേത്
രുച്യം തദ്ദീപനം ബല്യം പാർശ്വാർത്തിശ്വാസകാസജിത്."
ഇന്തുപ്പും ചുക്കും ഒരു പലം വീതം,
തുവർച്ചിലക്കാരം 2 പലം , മരപ്പുളി
വേരിന്മേൽ തൊലിയും ഉറുമാമ്പഴ
ത്തോടും കരിങ്കഞ്ജകത്തിന്റെ ഇല
യും 4 പലം വീതം , കുരുമുളകും ജീ
രകവും ഒരു പലം വീതം, കൊത്ത
മ്പാലയരി 2 പലം എല്ലാം പൊടിച്ച്
ശീലപ്പൊടിയാക്കി അതിൽ 12 പലം
പഞ്ചസാരയും ചേർത്ത് യോജിപ്പി
ച്ച് വെച്ച് മാത്രയ്ക്കു തക്കവണ്ണം
എടുത്ത് അന്നത്തിൽ ചേർത്തോ
തിളപ്പിച്ച വെള്ളത്തിൽ കലക്കിയോ
സേവിച്ചാൽ രുചി വർദ്ധിക്കും. ദീപ
നവും ബല്യവുമാണ്. പാർശ്വവേദന ,
ശ്വാസം , കാസം ഇവ ശമിക്കും
" कासमर्दाभयामुस्तापाठाकट्फलनागरैः।
पिप्पल्या कटुरोहिण्या काश्मर्या सुरसेन च॥१६२
अक्षमात्रैर्घृतप्रस्थं क्षीरद्राक्षारसाढके।
पचेच्छोशज्वरप्लीहसर्वकासहरं शिवम्॥"१६३
( अ हृ कासचिकित्सितम् )
" കാസമർദ്ദാഭയാമുസ്ത
പാഠാകട്ഫലനാഗരൈഃ
പിപ്പല്യാ കടുരോഹിണ്യാ
കാശ്മര്യാ സുരസേന ച
അക്ഷമാത്രൈർഘൃതപ്രസ്ഥം ക്ഷീരദ്രാക്ഷാരസാഢകേ
പചേച്ഛോഷജ്വരപ്ലീഹ
സർവകാസഹരം ശിവം. "
പൊന്നാന്തകരവേര് , കടുക്ക ,
മുത്തങ്ങ , പാടക്കിഴങ്ങ് , ചെറു
കുമിഴിൻവേര് , ചുക്ക് , തിപ്പലി ,
കടുരോഹിണി , വലിയ കുമിഴി
ൻവേര് , തുളസി ഇവ മൂന്ന് കഴ
ഞ്ചു വീതം അരച്ച് ശുദ്ധജലത്തി
ൽ കലക്കി നാല് നാഴി നെയ്യും
എട്ട് നാഴി പാലും എട്ട് നാഴി മുന്തി
രിങ്ങാക്കഷായവും കൂട്ടി കാച്ചി
സേവിച്ചാൽ ശോഷം , ജ്വരം ,
പ്ലീഹാരോഗം , അഞ്ചുതരം കാസം
ഇവ ശമിക്കും.
प्रस्थोन्मिते यवक्वाथे
विंशतिर्विजयाः पचेत्॥१६७
स्विन्ना मृदित्वा तास्तस्मिन्
पुराणात्षट्पलं गुडात्।
पिप्पल्या द्विपलं कर्षं
मनोह्वाया रसाञ्जनात्॥१३८
दत्त्वाऽर्धाक्षं पचेद्भूयः
स लेहः श्वासकासजित्।"
( अ हृ कासचिकित्सितम् )
" പ്രസ്ഥോന്മിതേ യവക്വാഥേ
വിംശതിർവിജയാ: പചേത്
സ്വിന്നാ മൃദിത്വാ താസ്തസ്മിൻ
പുരാണാത്ഷട്പലം ഗുഡാത്
പിപ്പല്യാ ദ്വിപലം കർഷം
മനോഹ്വായാ രസാഞ്ജനാത്
ദത്വാർദ്ധാക്ഷം പചേദ്ഭൂയ:
സ ലേഹഃ ശ്വാസകാസജിത്."
ഒരിടങ്ങഴി യവക്കഷായത്തിൽ
ഇരുപത് കടുക്ക ചതച്ചിട്ട് വേവി
ച്ച് കടുക്ക വെന്താൽ കുരുകള
ഞ്ഞ് അരച്ച് ആ കഷായത്തിൽ
തന്നെ കലക്കി ആറ് പലം പഴയ
ശർക്കരയും ചേർത്ത് അടുപ്പത്ത്
വെച്ച് ലേഹപാകമായാൽ അതിൽ
രണ്ട് പലം തിപ്പലിയും മൂന്ന് കഴഞ്ച്
ശുദ്ധി ചെയ്ത മനയോലയും ഒന്നര
ക്കഴഞ്ച് രസാഞ്ജനവും പൊടിച്ച് ചേ
ർത്തിളക്കി യോജിപ്പിച്ച് വാങ്ങി സൂ
ക്ഷിക്കുക. ഈ ലേഹം സേവിച്ചാൽ
ശ്വാസരോഗവും കാസവും ശമിക്കും.
श्वाविधां सूचयो दग्धाः सघृतक्षौद्रशर्कराः॥१६९
श्वासकासहरा, बर्हिपादौ वा मधुसर्पिषा।
एरण्डपत्रक्षारं वा व्योषतैलगुडन्वितम्॥१७०
लेहयेत्, क्षारमेवं वा सुरसैरण्डपत्रजम्।
लिह्यात् त्र्यूषणचूर्णं वा पुराणगुडसर्पिषा॥"१७१
( अ हृ कासचिकित्सितम् )
" ശ്വാവിധാം സൂചയോ ദഗ്ധാഃ സഘൃതക്ഷൌദ്രശർക്കരാ:
ശ്വാസകസഹരാ ബർഹി
പാദൗ വാ മധുസർപ്പിഷാ
ഏരണ്ഡപത്രക്ഷാരം വാ
വ്യോഷതൈലഗുഡാന്വിതം
ലേഹയേത് ക്ഷാരമേവം വാ സുരസൈരണ്ഡപത്രജം.
ലിഹ്യാത് ത്രൂഷണചൂർണ്ണം
വാ പുരാണഗുഡസർപ്പിഷാ."
മുള്ളൻപന്നിയുടെ മുള്ള് കരിച്ച
മഷി നെയ്യും തേനും പഞ്ചസാരയും
ചേർത്ത് ലേഹമാക്കി നക്കി സേവി
ച്ചാൽ ശ്വാസരോഗവും കാസവും
ശമിക്കും.
മയിലിന്റെ കാല് (മയിൽ പീലിത്തണ്ട്) ചുട്ടുകരിച്ച മഷി നെയ്യും തേനും പഞ്ച
സാരയും ചേർത്ത് ലേഹനം ചെയ്യുന്നതും
ശ്വാസകാസഹരമാകുന്നു.
ആവണക്കില അന്തർദ്ധൂമമായി പാകം
ചെയ്തുണ്ടാക്കിയ ക്ഷാരം ചുക്കും മുള
കും തിപ്പലിയും സമം പൊടിച്ച ചൂർണ്ണ
വും എണ്ണയും ശർക്കരയും ചേർത്ത്
ലേഹമാക്കി സേവിക്കുന്നതും ശ്വാസ
കാസഹരമാണ്.
തുളസിയിലയും ആവണക്കിലയും
ക്ഷാരമാക്കി വ്യോഷതൈലഗുളങ്ങ
ളും ചേർത്ത് സേവിക്കുന്നതും നന്ന്.
ത്രികടുചൂർണ്ണം പഴയശർക്കരയും
നെയ്യും കൂട്ടി ലേഹമാക്കി സേവിക്കു
ന്നതും കാസശ്വാസഹരമാണ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW