മലം ക്ഷയിച്ചാൽ


" पुरीषे वायुरन्त्राणि सशब्दो वेष्टयन्निव।
कुक्षौ भ्रमति यात्यूर्ध्वं हृत्पार्श्वे पीडयन् भृशम्॥"२१
( अ हृ सू दोषादिविज्ञानीयम् )

पुरीषे ( क्षीणे ) वायु: सशब्द: अन्त्राणि
वेष्टयन् इव कुक्षौ भ्रमति ,हृत् पार्श्वे भृशम्
पीडयन् ऊर्ध्वं याति।

"പുരീഷേ വായുരന്ത്രാണി 
ശബ്ദോ വേഷ്ടയന്നിവ.
കുക്ഷൌ ഭ്രമതി യാത്യുർധ്വം 
ഹൃത്പാർശ്വേ പീഡയൻ ഭൃശം."

മലം ക്ഷയിച്ചാൽ വായു ശബ്ദത്തോട്
കൂടി വയറ്റിൽ ഉരുണ്ടു നടക്കും. ഹൃദയ
ത്തേയും പാർശ്വഭാഗത്തേയും അതി
യായി പീഡിപ്പിച്ചു കൊണ്ട് ഏമ്പക്കമു
ണ്ടാക്കുകയും ചെയ്യുന്നു.


"मलानामतिसूक्ष्माणां दुर्लक्ष्यं लक्षयेत् क्षयम्।
स्वमलायनसंशोषतोदशून्यत्वलाघवैः॥"२३
( अ हृ सू दोषादिविज्ञानीयम् )

अतिसूक्ष्माणां मलानाम् दुर्लक्ष्यं क्षयम्
स्वमलायनसंशोषतोदशून्यत्वलाघवैः
लक्षयेत् ।

"മലനാമതിസൂക്ഷ്മാണാം
ദുർലക്ഷ്യം ലക്ഷയേത് ക്ഷയം 
സ്വമലായനസംശോഷതോദ
ശൂന്യത്വലാഘവൈഃ"

നേത്രമലം മുതലായ അതി സൂക്ഷ്മ
ങ്ങളായ മലങ്ങളുടെ തിരിച്ചറിയാൻ 
കഴിയാത്ത ക്ഷയത്തെ അതത് മല
സ്ഥാനങ്ങൾക്കുണ്ടാകുന്ന ശോഷം ,
തോദം, ശൂന്യത , ലാഘവം ഇവ 
കൊണ്ട് തിരിച്ചറിയണം. 


Comments