द्राक्षादि कषायम् - ദ്രാക്ഷാദി കഷായം

द्राक्षादि कषायम् - ദ്രാക്ഷാദി കഷായം

( अ हृ ज्व चि )
द्राक्षामधूकमधुकं
लोध्रकाश्मर्यशारिबा : ।
मुस्तामलकह्रीबेर
पद्मकेसरपद्मकम् ॥
मृणाळचन्दनोशीर
नीलोत्पलपरूषकम् ।
फाण्डो हिमो वा द्राक्षादिर् -
जातीकुसुमवासित : ॥
युक्तो मधुसितालाजैर् -
जयत्यनिलपित्तजम् ।
ज्वरं मदात्ययं छर्द्दिं 
मूर्च्छां दाहं श्रमं भ्रमम् ॥
ऊर्ध्वगं रक्तपित्तं च
पिपासां कामलामपि ॥
മുന്തിരിങ്ങാപ്പഴം കുരുനീക്കി, ഇലിപ്പക്കാതൽ, ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി, കുമിഴിൻപഴം / വേര്, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങമൊരിനീക്കി, നെല്ലിക്കാത്തൊണ്ട് , ഇരുവേലിത്തണ്ട്, താമരയല്ലി, പതിമുകം/ താമരവളയം, ചന്ദനം, രാമച്ചം, കരിങ്കൂവളക്കിഴങ്ങ്, ചിറ്റീന്തൽവേര്, ഇവ സമം എടുത്തു തയ്യാറാക്കുന്ന ഫാണ്ട കഷായമോ ഹിമകഷായമോ പിച്ചകപ്പൂവിട്ടു വാസന പിടിപ്പിച്ചു സേവിക്കുക,
വാതപിത്തജങ്ങളായ പനി മദാത്യയം, ഛർദ്ദി, മോഹാലസ്യം, ചുട്ടുനീറ്റം, തളർച്ച, തലചുറ്റൽ , ഊർദ്ധ്വഗരക്തപിത്തം, വെള്ളംദാഹം, മഞ്ഞപ്പിത്തം ഇവയിലെല്ലാം യുക്തിപൂർവ്വം തേൻ, പഞ്ചസാര, കല്ക്കണ്ടം മലർപ്പൊടി ഇവകൾ മേമ്പൊടി ചേർത്തു നൽകുക.

Comments