दशमूलकटुत्रयं कषायम् - ദശമൂലകടുത്രയം കഷായം

दशमूलकटुत्रयं कषायम्
( स यो ) - ദശമൂലകടുത്രയം കഷായം 

दशमूलकटुत्रयै : कषायः
सवृषैरेष समाक्षिक : प्रपीतः ।
श्वसनानिलकासपार्श्वपृष्ठ -
त्रिकमूर्धांसरुजासु संप्रदिष्ट : ॥

ദശമൂലം പ്രത്യേകം , ത്രികടു പ്രത്യേകം , ആടലോടക വേര് ഇവ 14 ഉം തുല്യ അളവിലെടുത്തു തയ്യാറാക്കുന്ന കഷായം ചൂടാറ്റി തേനും ചേർത്തു വെച്ച് പലവട്ടം കഴിച്ചാൽ ശ്വാസം വായുവൈഷമ്യം, കാസം ഇവ ശമിക്കും. ഈ കഷായം കൊണ്ട് വാരിപ്പുറങ്ങളിലും മുതുകിലും, അരക്കെട്ടിലും ഉണ്ടാകുന്ന വേദനകളും ശമിക്കും. ശിരോവേദനയ്ക്കും തോൾപ്രദേശങ്ങളിലെ വേദനയ്ക്കും ഈ കഷായം ഗുണപ്രദമാണ്.
ചില അഷ്ടവൈദ്യന്മാരും , വൃദ്ധ വൈദ്യന്മാരും ഈ കഷായം താഴെ പറയും പ്രകാരം തയ്യാറാക്കിച്ച് സേവിപ്പിക്കാറുണ്ട്.
ദശമൂലം എല്ലാം കൂടി ഒരു ഭാഗം (4 കഴഞ്ച്)
ത്രികടു മൂന്നും കൂടി ഒരു ഭാഗം (4 കഴഞ്ച്)
ആടലോടകവേര് ഒരു ഭാഗം (4 കഴഞ്ച്)
ഇത് ഉര : ക്ഷതത്തിലും ക്ഷയജ കാസത്തിലും ഫലവത്തായി കാണുന്നു.

Comments