तिक्तकं कषायम् - തിക്തകം കഷായം
(अ हृ कु रो चि घृतयोगं)
पटोलनिंबकटुका
दार्वीपाठादुरालभा : ।
पर्प्पटंत्रायमाणाञ्च
पलांशंपाचयेदपाम् ॥
द्व्याढकेfष्टांशशेषेण
तेन कर्षोन्मितैस्तथा ।
त्रायन्तीमुस्तभूनिंब
कलिंगकणचन्दनै : ॥
सर्पिषोद्वादशपलं
पचेत्तत्तिक्तकं जयेत् ।
पित्तकुष्ठपरीसर्प
पिटिकादाहतृट्भ्रमान् ॥
कण्डूपाण्ड्वामयान् गण्डान्
दुष्टनाडीव्रणापचीः ।
विस्फोटविद्रधीगुल्म -
शोफोन्मादमदानपि ॥
हृद्रोगतिमिरव्यङ्ग
ग्रहणीश्वित्रकामला : ।
भगन्दरमपस्मार -
मुदरंप्रदरंगरम् ॥
अर्शोस्रपित्तमन्यांश्च
सुकुच्छ्रान् पित्तजान् गदान् ।
പടോലവള്ളി
വേപ്പിൻതൊലി
കടുകുരോഹിണി
മരമഞ്ഞൾതൊലി
പാടക്കിഴങ്ങ്
കൊടുത്തുവവേര്
പർപ്പടകപ്പുല്ല്
ബ്രഹ്മി
മുത്തങ്ങ
കിരിയാത്ത/പുത്തിരിച്ചുണ്ടവേർ
കുടകപ്പാലയരി
തിപ്പലി
ചന്ദനം
ഇവ തുല്യ അളവിലെടുത്ത് കഷായം വെക്കുക.
ചിലർ ബ്രഹ്മി ഇരട്ടി ചേർത്തു വരുന്നു.
കുഷ്ഠ വിസർപ്പാദികളിൽ തെച്ചിപ്പൂ കഷായം കൂടി ചേർത്തു നെയ്യുകാച്ചുവാൻ ചികിത്സാമഞ്ജരിയിൽ വിധിച്ചുകാണുന്നു. അതിനാൽ കഷായത്തിലും അപ്രകാരം ചേർക്കുവാൻ വിരോധമില്ലെന്നു കരുതാം.
ഫലശ്രുതി :-
പൈത്തികമായ കുഷ്ഠരോഗങ്ങളും വിസർപ്പവും കുരുക്കളും ശമിക്കും.
ശരീരസന്താപം, വെള്ളം ദാഹം, തലച്ചുറ്റ് , ചൊറിച്ചിൽ, പാണ്ഡുരോഗം, ഗണ്ഡമാല, ദുഷ്ടമായ നാഡീവ്രണം, അപചി, വിസ്ഫോടം, വിദ്രധി , ഗുല്മം, ശോഫം, ഉന്മാദം, മദാത്യയം, ഹൃദ്രോഗം, തിമിരം, വ്യങ്ഗം, ഗ്രഹണീ ദോഷം, പാണ്ട് , മഞ്ഞപ്പിത്തം, ഭഗന്ദരം അപസ്മാരം, മഹോദരം,സ്ത്രീകളിലെ രക്തസ്രാവം, വിഷദോഷങ്ങൾ, അർശസ്സ്, രക്തപിത്തം എന്നിവയും ശമിക്കും. ശമിക്കുവാൻ പ്രയാസമായ പൈത്തിക രോഗങ്ങളിലെല്ലാം തന്നെ ഈ കഷായം നൽകാവുന്നതാണ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW