द्विगुणरास्नादि/ महारास्नादि / वलियरास्नादि( स यो वातं ) - മഹാരാസ്നാദി കഷായം

द्विगुणरास्नादि/ महारास्नादि / वलियरास्नादि
( स यो वातं ) - മഹാരാസ്നാദി കഷായം

रास्नाद्विगुणभागास्या -
देकभागस्तथाfपरे ।
धन्वयाषबलैरण्ड -
देवदारुशठीवचा ॥

वाशको नागरं पथ्या
चव्या मुस्ता पुनर्नवा ।
गुळूची वृद्धदारुश्च
शतपुष्पा च गोक्षुर : ॥

अश्वगन्धा प्रतिविषा
कृतमालश्शतावरी ।
कृष्णा सहचरश्चैव
धान्यकं बृहतीद्वयम् ॥

एभि : कृतं पिबेत् क्वाथं
शुण्ठीचूर्णेन संयुतम् ।
कृष्णाचूर्णेन वा योग -
राजगुग्गुलुनाfथवा ॥

अजमोदादिना चापि
तैलमेरण्डजेन वा ।
सर्वाङ्गकम्बे कुब्जत्वे
पक्षाघातेfपबाहुके ॥

गृद्ध्रस्यामामवाते च
श्लीपदेचापतानके ।
आन्त्रवृद्धौ तथाद्ध्माने
जंघाजानुगदार्द्दिते ॥

शुक्ळामये मेढ्ररोगे
वन्ध्यायोन्यामयेषु च ।
महारास्नादिराख्यातो
बृंहणो गर्भधारणे ॥

ചുവന്നരത്ത, കൊടിത്തൂവവേര്, കുറുന്തോട്ടിവേര്, ആവണക്കിൻവേര്, ദേവതാരം, കച്ചൂരിക്കിഴങ്ങ്, വയമ്പ്, ആടലോടകവേര്, ചുക്ക്, കടുക്കത്തൊണ്ട് , കാട്ടുമുളകിൻവേര്, മുത്തങ്ങാക്കിഴങ്ങ്, തവിഴാമവേര്, ചിറ്റമൃത്, ( വൃദ്ധദാരു), ചതകുപ്പ, ഞെരിഞ്ഞിൽ , അമുക്കുരം, അതിവിടയം, കൊന്നത്തൊലി, ശതാവരിക്കിഴങ്ങ്, തിപ്പലി, കരിങ്കുറിഞ്ഞി വേര്, കൊത്തമ്പാലയരി, ചെറുവഴുതിനവേർ , വെൾവഴുതിനവേർ , ഇവ കഷായം.
ഇതിൽ ചുവന്നരത്ത 2 ഭാഗവും മറ്റുമരുന്നുകൾ ഓരോഭാഗവും ആയി എടുക്കണം.
മേമ്പൊടിയായി :-
ചുക്കുപൊടി ചേർക്കുക.
അവസ്ഥയനുസരിച്ച് തിപ്പലിപ്പൊടിയൊ യോഗരാജഗുൽഗുലുവോ ചേർക്കാം.
അപ്രകാരം അജമോദാദി ചൂർണവും (ശാങ്ഗധരം ) ആവണക്കെണ്ണയുമാകാം.
സർവാങ്ഗം വിറയ്ക്കു ക, കൂനിപ്പോകുക, ഒരുവശം തളരുക, എന്നീരോഗങ്ങളിൽ ഇക്കഷായം ഫലപ്രദമാണ്.
അപബാഹുകം, ഗൃധ്രസി, ആമവാതം, മന്ത്, അപതാനകം , ആന്ത്രവൃദ്ധി, ആധ്മാനം, തുടയ്ക്കും മുട്ടിനുമുണ്ടാകുന്ന രോഗങ്ങൾ, അർദ്ദിതം, ഇവയിലും ഫലപ്രദം തന്നെ. ശുക്ലസംബന്ധിയും ലിംഗസംബന്ധിയുമായ രോഗങ്ങൾ വന്ധ്യത, യോനിരോഗങ്ങൾ എന്നിവയേയും ഇല്ലാതാക്കും. മഹാരാസ്നാദി എന്ന ഈ വിശേഷപ്പെട്ട കഷായം ബൃംഹണവും ഗർഭധാരണത്തെ സഹായിക്കുന്നതുമാകുന്നു.

Comments