നാഡി കഷായം

नाडीकषायम् - നാഡി കഷായം
( स यो )
दशमूलं बलामूलं
त्रिफला किरियात्तयुम् ।
यवाषं मरिचं रास्ना
षडङ्गं जीरकत्रयम् ॥

अजाज्याररियुं यष्टी
उलुवा च सुरद्रुमम् ।
मुद्गं पञ्चाङ्गुलं मञ्ञल्
आशाली मरमञ्ञळुम् ॥

कतकं निंबचर्म्मं च
समभागानि कारयेत् ।
रज्यते विकलान् नाडीन्
सर्वनाडिहतान् गदान् ॥

नाडीक्वाथं निहन्त्येतद्
वृद्धवैद्याभिसम्मतम् ॥

ദശമൂലം പത്ത്, കുറുന്തോട്ടിവേര്, ത്രിഫല മൂന്ന്, കിരിയാത്ത കൊടുത്തുവവേര്, കുരുമുളക്, ചുവന്നരത്ത, മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം, ജീരകം, കരിഞ്ചീരകം, പെരുംജീരകം, അയമോദകം, കുടകപ്പാലയരി, കാർകോകിലരി, ചെറുപുന്നയരി, കൊത്തമ്പാലയരി, ഏലത്തരി, വിഴാലരി, എരട്ടിമധുരം, ഉലുവ, ദേവതാരം, ചെറുപയർ, ആവണക്കിൻവേര്, വരട്ടുമഞ്ഞൾ, ആശാളി, മരമഞ്ഞൾതൊലി, തേറ്റാമ്പരൽ, വേപ്പിൻതൊലി, - നാല്പത്തിനാലു കൂട്ടം മരുന്നുകൾ , സമം കൊണ്ട് കഷായം തയ്യാറാക്കി സേവിക്കുക.
നാഡീവൈകല്യത്തെ ഇല്ലാതാക്കും. നാഡീദോഷത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ശമനം വരും. ഇത് ഒരു മർമ്മ കഷായം തന്നെയാണ്.

Comments