वीरतरादि गणम् - വീരതരാദി ഗണം

वीरतरादि गणम्
वेल्लन्तरारणिकटूकवृषाश्मभेद
गोकण्टकोत्कटसहाचरबाणकाशा : ।
वृक्षादनीनळकुशद्वयगुच्छगुन्द्रा
भल्लूकमोरटकुरुटकरंभपार्त्था : ॥

वर्ग्गो वीरतराद्योयं
हन्ति वातकृतान् गदान् ।
अश्मरीशर्क्करामूत्र -
कृच्छ्राघातरुजापहा ॥
വെല്ലന്തരം = വിടത്തൽ (രാമച്ചത്തണ്ട് ) അരണികം = മുഞ്ഞവേര്
ടൂ കം = താർതാവൽവേർ
വൃഷം = ആടലോടകവേർ
അശ്മഭേദം = കല്ലൂർവഞ്ഞി
ഗോകണ്ടകം = ഞെരിഞ്ഞിൽ
ഉൽകടം = ഇളിഞ്ഞിൽ / ഇടിഞ്ഞിൽ / ഇളുങ്ങ് / കിളിമരം
സഹാചരം = കരിങ്കുറിഞ്ഞിവേർ
ബാണം = കൊഴിഞ്ഞിലിൻവേർ
കാശം= ആറ്റുദർഭവേർ
വൃക്ഷാദനീ = ഇത്തിക്കണ്ണി
നളം = നായ്ക്കരിമ്പ് ( വേഴമ്പുല്ല് )
കുശദ്വയം = ദർഭവേരും കുശവേരും
ഗുച്ഛം = പൊട്ടപ്പുല്ല്
ഗുന്ദ്രാ = കരിമ്പോലപ്പുല്ല് (ഏരംപുല്ല് )
ഭല്ലൂകം = പലകപ്പയ്യാനവേര്
മോരടം = പെരുങ്കുരുമ്പ
കുരൂടകം = വേലിപ്പരുത്തി
രംഭ = കദളിവാഴ (മാണം)
പാർത്ഥം = നീർമരുത്

വീരതരാദി എന്ന ഈ ഔഷധവർഗ്ഗം വാതംകൊണ്ടുള്ള രോഗങ്ങളെയും വിശേഷിച്ച് അശ്മരി, ശർക്കര, മൂത്രകൃച്ഛ്രം
മൂത്രാഘാതം എന്നിവയേയും ശമിപ്പിക്കും.
ഈ ഗണത്തിൽ വൃക്ഷാദന്ന്യാദി മഹാകഷായത്തിലെ 10 മരുന്നുകളും ഉൾപ്പെട്ടിരിക്കുന്നു.
വൃക്ഷാദനീശ്വദംഷ്ട്രാ
ദർഭോൽകടവസുകവശിര കുശകാശാ :
മൂത്രം വിരേചയേയു :
ഗുന്ദ്രാ പാഷാണഭേദശ്ച
सहस्रवेधिकन्नारं
कन्मदं जीरकं कणा ।
मधुकाश्वगन्धं विश्वं
गोक्षुरस्य च कण्टकम् ॥
धात्रीशतावर्यमृता
वाराह्युल्पल मोप्पमाय् ।
क्षीरचूर्णेन संयोज्य
सेवितं कृच्छ्रजित् परम् ॥
സഹസ്രവേധിക്കല്ല്, കന്നാരം, കന്മതം, ജീരകം, തിപ്പലി, എരട്ടിമധുരം, അമുക്കുരം, ചുക്ക്, ഞെരിഞ്ഞിൽ, നെല്ലിക്ക, ശതാവരി, ചിറ്റമൃത്, നിലപ്പനക്കിഴങ്ങ്, ചെങ്ങഴിനീർ കിഴങ്ങ്, ഇവ സമം പൊടിച്ച് പാലിൽ സേവിക്കുക. മൂത്രകൃച്ഛ്രം ശമിക്കും.
पलाशकदळीशूर्प्प
तिलक्षारोश्मपातन : I
मूत्रेण पीतस्तद्वच्च
सिन्दुवारनिशारस : ॥
പ്ലാശിൻമൊട്ട് , കദളിവാഴക്കൂമ്പ്, എള്ള്, ഇവയുടെ ക്ഷാരം ഗോമൂത്രത്തിൽ സേവിക്കുക.
കരുനൊച്ചി, മഞ്ഞൾ ഇവയുടെ രസവും സേവിക്കാം. അശ്മരി ശമിക്കും.
इति मूत्रकृच्छ्र - मूत्राघात चिकित्सा

Comments