पटोलमूलादि कषायम् - പടോലമൂലാദി കഷായം

पटोलमूलादि कषायम् -  പടോലമൂലാദി കഷായം 
( अ हृ कु चि )
पटोलमूलत्रिफलाविशाला :
पृथक्त्रिभागा पचितत्रिशाणा : ।
स्युस्त्रायमाणा कटुरोहिणी च
भागार्द्धिके नागरपादयुक्ते ॥

एतत् पलं जर्ज्जरितं विपक्वं
जले पिबेद्दोषविशोधनाय ।
जीर्णे रसैर्धन्वमृगद्विजानां
पुराणशाल्योदनमादतीत ॥

कुष्ठं किलासं ग्रहणीप्रदोष -
मर्शांसि कृच्छ्राणि हलीमकं च ।
षट्रात्रियोगेन निहन्ति चैतत्
हृद् वस्तिशूलं विषमज्वरं स : ॥
പടവലത്തണ്ട്, ത്രിഫല മൂന്നും, കാട്ടുവെള്ളരി വേര്, ഇവ 2 കഴഞ്ചുവീതം , ബ്രഹ്മിയും കടുകുരോഹിണിയും മുക്കാൽകഴഞ്ചുവീതം, ചുക്ക്, അര കഴഞ്ച് ഇങ്ങിനെ കണ്ട് കഷായം വെച്ച് ദോഷത്തിന്റെ ശോധനത്തിനായി സേവിക്കുക. കഷായം ദഹിച്ചു കഴിഞ്ഞാൽ പഴകിയ ചെന്നല്ലരി കൊണ്ടുണ്ടാക്കിയ ചോറ് ജാംഗലങ്ങളായ മൃഗപക്ഷികളുടെ മാംസം കൊണ്ടു തയ്യാറാക്കിയ മാംസരസം കൂട്ടി കഴിക്കണം.
കുഷ്ഠം , ശ്വിത്രം, ഗ്രഹണീദോഷം, കൃച്ഛ്റങ്ങളായ അർശസ്സുകൾ, ഹലീമകം എന്നിവയ്ക്കെല്ലാം ആറു ദിവസത്തെ സേവനം കൊണ്ടുതന്നെ ശമനം വരും.. ഹൃദയം വസ്തി എന്നിവിടങ്ങളിലെ വേദനകൾക്കും വിഷമജ്വരത്തിനും ഇത് നൽകാവുന്നതാണ്.

Comments