ചയോ വൃദ്ധിഃ സ്വധാമ്ന്യേവ പ്രദ്വേഷോ വൃദ്ധിഹേതുഷു



"चयो वृद्धिः स्वधाम्न्येव प्रद्वेषो वृद्धिहेतुषु॥२२
विपरीतगुणेच्छा च कोपस्तून्मार्गगामिता।
लिङ्गानां दर्शनं स्वेषामस्वास्थ्यं रोगसम्भवः॥२३
स्वस्थानस्थस्य समता विकारासम्भवः शमः।"

चयः , स्वधाम्नि एव वृद्धिः , वृद्धिहेतुषु
प्रद्वेष: विपरीतगुणेच्छा च ( स्यात् )।
कोप: तु उन्मार्गगामिता , ( तत्र ) स्वेषां
लिङ्गानां दर्शनं अस्वास्थ्यं रोगसम्भवः
( च भवन्ति )। शमः स्वस्थानस्थस्य 
समता विकारासम्भवः च ।

"ചയോ വൃദ്ധിഃ സ്വധാമ്ന്യേവ 
പ്രദ്വേഷോ വൃദ്ധിഹേതുഷു
വിപരീതഗുണേച്ഛാ ച 
കോപസ്തുന്മാർഗ്ഗഗാമിതാ
ലിംഗാനാം ദർശനം സ്വേഷാം
അസ്വാസ്ഥ്യം രോഗസംഭവഃ
സ്വസ്ഥാനസ്ഥസ്യ സമതാ 
വികാരാസംഭവഃ ശമഃ."

സ്വസ്ഥാനത്തിരുന്നുള്ള ദോഷ
ങ്ങളുടെ വൃദ്ധിയാണ് ചയം. 
ചയിച്ചിരിക്കുന്ന ദോഷത്തിന്റെ
ലക്ഷണം വൃദ്ധി ഹേതുക്കളിൽ
പ്രബലമായ ദ്വേഷവും വിപരീത
ഗുണങ്ങളിലുള്ള ആഗ്രഹവുമാ
കുന്നു.  
കോപം എന്നാൽ ദോഷങ്ങൾ
വർദ്ധിച്ച് സ്വസ്ഥാനവും സ്വമാർ
ഗ്ഗവും വിട്ട് പലയിടത്തായി സഞ്ച
രിക്കുന്നതാകുന്നു. അതാതിന്
പറഞ്ഞിട്ടുള്ള ലക്ഷണങ്ങൾ വ്യ
ക്തമാക്കുന്നതും അസ്വസ്ഥതയു
ണ്ടാക്കുന്നതും രോഗങ്ങളുണ്ടാക്കു
ന്നതുമാണ് കോപലക്ഷണങ്ങൾ .
സമതയോട് കൂടിയ സ്വസ്ഥാനസ്ഥി
തിയും സ്വമാർഗ്ഗസഞ്ചാരവുമാണ്
ദോഷങ്ങളുടെ ശമം . സ്വകർമ്മ 
നിർവ്വഹണവും അരോഗതയും
ശമത്തിന്റെ ലക്ഷണമാണ്.

चीयते स्निग्धशीताभिरुदकौषधिभिः कफः॥२७
तुल्येऽपि काले देहे च स्कन्नत्वान्न प्रकुप्यति।"
( अ हृ सू दोषभेदीयम् )

स्निग्धशीताभि: उदकौषधिभिः कफः चीयते।
काले देहे च तुल्ये अपि स्कन्नत्वात् न प्रकुप्यति।

"ചീയതേ സ്നിഗ്ദ്ധശീതാഭി: 
ഉദകൗഷധിഭി: കഫ :
തുല്യേപി കാലേ ദേഹേ ച
സ്കന്നത്വാന്ന പ്രകുപ്യതി."

ശിശിരത്തിൽ സ്നിഗ്ദ്ധമായും 
ശീതമായുമിരിക്കുന്ന ജലവും 
അന്നവും കൊണ്ട് കഫം ചയി
ക്കുന്നു. കാലവും ദേഹവും 
സമാനഗുണമാകയാൽ കഫം
ഉരുകാതെ ഇരിക്കുന്നതിനാൽ
കഫം കോപിക്കുന്നില്ല.

Comments