അഷ്ടചൂർണ്ണം

त्रिकटुकमजमोजं सैन्धवं जीरके द्वे
समधरणधृतानामष्टमो हिंगुभाग : I
प्रथमकबळभोज्य : सर्पिषा चूर्णकोयं
जनयति जठराग्निं वातगुन्मं निहन्ति॥
ചുക്ക് മുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം കരിഞ്ചീരകം, ഇവ ഏഴും സമം എട്ടാമതായിട്ടു കായം ഒരു ഭാഗം. അതായത് മറ്റേമരുന്നുകൾ പോലെത്തന്നെ ഒരുഭാഗമെന്നർത്ഥം. ഈ പൊടി ആദ്യം ഉണ്ണുന്ന ഉരുളകളിൽ കലർന്നു നെയ്യു കൂട്ടി സേവിക്കണം. ജഠരാഗ്നി ഉണ്ടാവാനും വാതഗുന്മം ശമിക്കാനും ഉത്തമം. ഇതിന്നു അഷ്ടചൂർണം എന്നുപേർ
ഇതിന്നു മറ്റൊരു വ്യാഖ്യാനവും കണ്ടിട്ടുണ്ട്..
ചുക്ക് 7 കഴഞ്ച്
മുളക് 5കഴഞ്ച്
തിപ്പലി 9 കഴഞ്ച്
അയമോദകം 2 കഴഞ്ച്
ഇന്തുപ്പ് 5 കഴഞ്ച്
ജീരകം 9 കഴഞ്ച്
കരിഞ്ചീരകം 6 കഴഞ്ച്
സോമനാദികായം 6 കഴഞ്ച്
ഇപ്രകാരം തയ്യാറാക്കുന്നവർ ഉണ്ടോ എന്നറിയില്ല.
"സമധരണധൃതാ " എന്നതിന്റെ പരൽ സംഖ്യ വെച്ചാണത്രെ.
ചിലർ കായം 8 ഭാഗം (8 കഴഞ്ച്) എടുത്തു വരാറുണ്ട്.
ബാലചികിത്സകരിൽ ചിലർ ആദ്യത്തെ 7 കൂട്ടം സമവും കായം എട്ടിലൊന്നും എടുത്ത് തയ്യാറാക്കുന്നു.
സ - 7
മ -5
ധ-9
ര-2
ണ - 5
ധൃ - 9
ത - 6

Comments