പ്രാണവായു

प्राणादिभेदात्पञ्चात्मा वायुः, प्राणोऽत्र मूर्धगः। 
उरःकण्ठचरो बुद्धिहृदयेन्द्रियचित्तदृक्॥४
ष्ठीवनक्षवथूद्गारनिःश्वासान्नप्रवेशकृत्।"
( अ हृ सू रसभेदीयम् )

वायु प्राणादिभेदात्-प्राणोदानव्यानसमानापानैः- 
पञ्चात्मा भवति। अत्र प्राण: मूर्धगः,उरःकण्ठचर:
बुद्धिहृदयेन्द्रियचित्तदृक् ष्ठीवनक्षवथूद्गारनिःश्वास
अन्नप्रवेशकृत् ।

" പ്രാണാദിഭേദാത്പഞ്ചാത്മാ
വായു: , പ്രാണോത്ര മൂർദ്ധഗ:
ഉര:കണ്ഠചരോ ബുദ്ധി:
ഹൃദയേന്ദ്രിയചിത്തദൃക്
ഷ്ഠീവനക്ഷവഥൂദ്ഗാര
നിശ്വാസാന്നപ്രവേശകൃത്."

വായു - പ്രാണൻ ,ഉദാനൻ , വ്യാനൻ ,
സമാനൻ , അപാനൻ  ഇങ്ങനെ
അഞ്ചു വിധത്തിലുണ്ട്.
ഇതിൽ പ്രാണവായു ശിരസ്സിൽ സ്ഥിതി
ചെയ്യുന്നു. ഉരസ്സിലും കണ്ഠത്തിലും
സഞ്ചരിക്കുന്നു. ബുദ്ധി , ഹൃദയം ,
ഇന്ദ്രിയങ്ങൾ  , മനസ്സ് ഇവയുടെ
പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. 
തുപ്പുക , തുമ്മുക , ഏമ്പക്കമിടുക ,
ശ്വാസോച്ഛ്വാസം ചെയ്യുക , അന്ന
ത്തെ പ്രവേശിപ്പിക്കുക എന്നിവ
പ്രാണവായുവിന്റെ കർമ്മങ്ങൾ
ആകുന്നു .

Comments