अत्यग्नि അതിവിശപ്പിനുള്ള ആയുർവേദ ചികിത്സ

अत्यग्निचिकित्सा

यदा क्षीणे कफे पित्तं
स्वस्थाने पवनानुगम् ।
प्रवृद्धं वर्द्धयत्यग्निं
तदासौ सानिलोनल : ॥
पक्त्वान्नमाशु धातूंश्च
सर्वानोजश्च संक्षिपन् ।
मारयेत् सभवेद्व्याधि -
रत्यग्निर्दुस्तरः स्मृत : ॥
കഫം ക്ഷയിച്ചുപോകയാൽ
പിത്തം അതിന്റെ സ്ഥാനത്തു വാതത്തിന്റെ സഹായത്തോടുകൂടി പ്രകർഷേണ വർദ്ധിച്ചിട്ട് അഗ്നിയെ വർദ്ധിപ്പിക്കും.
ഇങ്ങിനെ വരുന്നതെപ്പോഴൊ അപ്പോൾ ആ പിത്തം (അഗ്നി) അഗ്നിയേയും വർദ്ധിപ്പിക്കും. അത് , ആഹാരം ചെയ്യുന്ന അന്നത്തേയും എല്ലാ ധാതുക്കളേയും ഓജസ്സിനേയും ക്ഷയിപ്പിക്കും. ക്രമത്തിൽ രോഗിയെ ഹനിക്കുകയും ചെയ്യും ഈ വ്യാധിക്ക് അത്യഗ്നി എന്നു പേർ. ഇത് ദുസ്തരമാകുന്നു.
ദുസ്തരം = അതിക്രമിപ്പാൻ ഞെരുക്കമുളളത്.

असकृत् पित्तहरणं
पायस प्रतिभोजनम् ।
सर्वं तदत्यग्निहतं
भुक्त्वा च स्वपनं दिवा ॥
പലപ്പോഴും (വിരേചനം ചെയ്ത് ) പിത്തത്തെ കളയുക, പാൽച്ചോറ് ഊണിന്നുമേലെ കഴിക്കുക, ഭക്ഷണം കഴിഞ്ഞിട്ടു പകൽ ഉറങ്ങുക ഇവയെല്ലാം അത്യഗ്നിയിങ്കൽ ഹിതമാകുന്നു.

मुहुर्मुहुरजीर्ण्णेपि
भोज्यान्यसोपहारयेत् ।
निरिन्धनोन्तरं लब्ध्वा
यथैनं न विपादयेत् ॥
ഈ അത്യഗ്നിരോഗിക്ക് അജീർണ്ണമായിരുന്നാലും ഭോജ്യങ്ങളെ കൊടുക്കണം. അഗ്നിക്കു ദഹിക്കുവാൻ ഇന്ധനം (വിറക് ) ഇല്ലാതാക്കിയിട്ട് അഗ്നിയെ കെടുത്തരുത്. അത്യുജ്ജ്വലനായിരിക്കുന്ന അഗ്നിക്കു ദാഹ്യസാധനങ്ങൾ ഇല്ലാതിരുന്നാൽ അപകടം വരും. അതുകൊണ്ട് എപ്പോഴും ഭക്ഷണം കൊടുത്തുകൊണ്ടിരിക്കേണമെന്നു താല്പര്യം.

पय: सहमधूच्छिष्टं
घृतं वा तृषित : पिबेत् ।
गोधूमचूर्णं पयसा
बहुसर्प्पिः परिप्लुतम् ॥
പാലും മെഴുകും ചേർത്തു സേവിക്കുക. വെള്ളം ദാഹിച്ചാൽ അങ്ങിനെ ചെയ്യാം, അല്ലെങ്കിൽ മെഴുചേർത്തതായ നെയ്യ് സേവിക്കാം. ഗോതമ്പിന്റെ പൊടി ധാരാളം നെയ്യിൽ കുഴച്ചു പാലിൽ കലക്കി സേവിക്കാം.

आहारमग्नि: पचति
दोषानाहारवर्जित : I
धातून् क्षीणेषु दोषेषु 
जीवितं धातुसंक्षये ॥
അഗ്നിയുടെ പചനക്രമം പറയുന്നു. --അഗ്നി ആദ്യം ആഹാരത്തെ പചിക്കും. ആഹാരമില്ലെന്നുവന്നാൽ വാതാദികളായ ത്രിദോഷങ്ങളെ പിടികൂടും. അവയും പചിച്ചു കഴിഞ്ഞാൽ രസാദികളായ സപ്തധാതുക്കളെ കടന്നു പിടിക്കും. ധാതുക്കൾ കൂടി ക്ഷയിച്ചാൽ, ഒടുവിൽ , ജീവിതത്തെത്തന്നെ പചിപ്പിക്കും.
മേൽ പറഞ്ഞ പ്രകാരം ഈ രോഗം അതിദാരുണമാകയാൽ ഇതിങ്കൽ എല്ലായ്പ്പോഴും കഫകരങ്ങളും ഗുരുത്വമുള്ളവയുമായ ഭോജനങ്ങൾ നൽകണം.
പഥികർക്ക് അന്നപാനാദികൾനൽകുന്നത് നല്ലതാണ്.
ഇതി അത്യഗ്നി ചികിത്സാ

Comments