രോഗമാർഗ്ഗങ്ങൾ



" शाखा रक्तादयस्त्वक् च बाह्यरोगायनं हि तत्॥
तदाश्रया मशव्यङ्गगण्डालज्यर्बुदादयः।
बहिर्भागाश्च दुर्नामगुल्मशोफादयो गदाः॥"४५
( अ हृ सू दोषभेदीयम् )

शाखा रक्तादय: त्वक् च तत् हि बाह्यरोगायनं
मशव्यङ्गगण्डालज्यर्बुदादयः बहिर्भागा: 
दुर्नामगुल्मशोफादयो गदाः तदाश्रया: ।

" ശാഖാ രക്താദയസ്ത്വക് ച 
ബാഹ്യരോഗായനം ഹി തത്
തദാശ്രയാ മശവ്യംഗ
ഗണ്ഡാലജ്യർബുദാദയഃ
ബഹിർഭാഗാശ്ച ദുർന്നാമ
ഗുൽമശോഫാദയോ ഗദാഃ"

രക്താദി ധാതുക്കളും ത്വക്കും
ചേർന്നതാണ് ശാഖകൾ. അത്
ബാഹ്യമായ രോഗമാർഗ്ഗമാകുന്നു. 
മശം, വ്യംഗം ,ഗണ്ഡാലജി , 
അർബ്ബുദം , ബാഹ്യമായ അർശസ്സ് , 
ഗുൽമം , ശോഫം തുടങ്ങിയ രോഗ
ങ്ങൾ ശാഖകളെ ആശ്രയിച്ചുണ്ടാ
കുന്നവയാണ്.

शिरोहृदयबस्त्यादिमर्माण्यस्थ्नां च सन्धयः॥४७
तन्निबद्धाः सिरास्नायुकण्डराद्याश्च मध्यमः।
रोगमार्गः स्थितास्तत्र यक्ष्मपक्षवधार्दिताः॥४८
मूर्धादिरोगाः सन्ध्यस्थित्रिकशूलग्रहादयः।"
( अ हृ सू दोषभेदीयम् )

अस्थ्नां सन्धयः तु शिरोहृदयबस्त्यादिमर्माणि 
सिरास्नायुकण्डराद्या: तन्निबद्धाः च मध्यमः
रोगमार्गः ( स्युः)। यक्ष्मपक्षवधार्दिताःमूर्धादि
रोगाः, सन्ध्यस्थित्रिकशूलग्रहादयः( च )
तत्र ( अस्थिसन्धि ) स्थिताः।

" ശിരോഹൃദയവസ്ത്യാദി
മർമ്മാണ്യസ്ഥ്നാം ച സന്ധയ:
തന്നിബദ്ധാ: സിരാസ്നായു
കണ്ഡരാദ്യാശ്ച മദ്ധ്യമ:
രോഗമാർഗ്ഗ: സ്ഥിതാസ്തത്ര
യക്ഷ്മപക്ഷവധാർദ്ദിതാ:
മൂർദ്ധാദിരോഗാ: സന്ധ്യസ്ഥി
ത്രികശൂലഗ്രഹാദയ: "

ശിരസ്സ്, ഹൃദയം , വസ്തി മുതലായ
മർമ്മങ്ങളും സിരാ, സ്നായു ,കണ്ഡ
ര മുതലായവയും അസ്ഥിസന്ധിക
ളെ ആശ്രയിച്ചിരിക്കുന്നു. ഇത് മദ്ധ്യ
മമായ രോഗമാർഗ്ഗമാകുന്നു. അതി
നെ ആശ്രയിച്ച് രാജയക്ഷ്മാവ് , 
പക്ഷവധം, അർദ്ദിതം എന്നീ രോഗ
ങ്ങളും ശിരോരോഗം , കർണ്ണരോഗം,
നേത്രരോഗം മുതലായവയും സന്ധ്യ
സ്ഥികളിലും ത്രികത്തിലുമുണ്ടാകു
ന്ന വേദന , പിടുത്തം മുതലായവയും
ഉണ്ടാകുന്നു

Comments