रास्नादि कषायं / रास्नैरण्डादि कषायं / चेरियरास्नादि कषायं / चुवन्नरत्त कषाय
( स यो वातरक्तं )
रास्नैरण्डबलासहाचरवरी -
दुस्पर्शवाशामृता
देवाह्वातिविषा घनेक्षुरशठी -
विश्वै : कषाय श्रृत : ।
सर्पिस्तैलविमिश्रित : प्रशमये -
द्वायुं सशूलं तथा
जंघोरुत्रिकपृष्ठपार्श्वहनुगं
शोफञ्च वातासृजम् ॥
ചുവന്നരത്ത, ആവണക്കിൻവേര്, കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞിവേര്, ശതാവരിക്കിഴങ്ങ്, കൊടിത്തൂവവേര്, ആടലോടകവേര്, ചിറ്റമൃത്, ദേവതാരം, അതിവിടയം, മുത്തങ്ങ, വയൽചു ള്ളിവേര്, കച്ചോലക്കിഴങ്ങ് ചുക്ക് ഇവ കൊണ്ടുണ്ടാക്കുന്ന കഷായം നെയ്യും എണ്ണയും ചേർത്തു സേവിക്കുക.
വേദനയോടുകൂടിയ വാതവികാരങ്ങളും , നീ രോടുകൂടിയ രക്തവാതം തുടങ്ങിയവയും ശമിക്കും.
മാത്രമല്ല കണങ്കാൽ , തുടകൾ, തണ്ടെല്ലം തുടയെല്ലുകളും ചേരുന്ന ഭാഗം, പൃഷ്ഠം, താടിഭാഗം എന്നിവയിലുണ്ടാകുന്ന നീര് , ഇവക്ക് അത്യന്തം ഫലപ്രദമാണ് ഈ കഷായം.
ഈ കഷായം വൃദ്ധ വൈദ്യന്മാർ :- അരത്ത രണ്ടേകാൽ കഴഞ്ചും ബാക്കി 13 മരുന്നുകൾ മുക്കാൽകഴഞ്ചും എടുക്കണമെന്നു പറയാറുണ്ട്
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW