Random Post

कण्टकारीघृतं - കണ്ടകാരീഘൃതം

कण्टकारीघृतं - കണ്ടകാരീഘൃതം

" समूलफलपत्रायाः कण्टकार्या रसाढके॥५९
घृतप्रस्थं बलाव्योषविडङ्गशठिदाडिमैः।
सौवर्चलयवक्षारमूलामलकपौष्करैः॥६०
वृश्चीवबृहतीपथ्यायवानीचित्रकर्धिभिः।
मृद्वीकाचव्यवर्षाभूदुरालम्भाम्लवेतसैः॥६१
शृङ्गीतामलकीभार्ङ्गीरास्नागोक्षुरकैः पचेत्।
कल्कैस्तत्सर्वकासेषु श्वासहिध्मासु चेष्यते॥६२
कण्टकारीघृतं चैतत्कफव्याधिविनाशनम्।"
(अ हृ कासचिकित्सितम् )

കണ്ടകാരീഘൃതം

" സമുലഫലപത്രായാ:
കണ്ടകാര്യാ രസാഢകേ
ഘൃതപ്രസ്ഥം ബലാവ്യോഷ
വിഡംഗശഠിഡാഡിമൈ:
സൗവർച്ചലയവക്ഷാര
മൂലാമലകപൗഷ്ക്കരൈ:
വൃശ്ചീവബൃഹതീപത്ഥ്യാ
യവാനീചിത്രകർദ്ധിഭി:
മൃദ്വീകാചവ്യവർഷാഭൂ
ദുരാലംഭാമ്ലവേതസൈ:
ശൃങ്ഗീതാമലകീഭാർങ്ങ്ഗീ രാസ്നാഗോക്ഷുരകൈ:പചേത്
കൽക്കൈസ്തത്സർവകാസേഷു ശ്വാസഹിദ്ധ്മാസു ചേഷ്യതേ
കണ്ടകാരീഘൃതം ചൈതത്
കഫവ്യാധിവിനാശനം."

കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചു
പിഴിഞ്ഞരിച്ച നീര് നാലിടങ്ങഴി ,
നെയ്യ് ഒരിടങ്ങഴി ചേർത്ത് 
കൽക്കത്തിന്
കുറുന്തോട്ടിവേര് , ചുക്ക് ,മുളക് , 
തിപ്പലി , വിഴാലരി , കച്ചൂരിക്കിഴങ്ങ് , ഉറുമാമ്പഴത്തോട് , തുവർച്ചിലക്കാരം , യവക്ഷാരം , മൂലേരിക്കിഴങ്ങ് , 
നെല്ലിക്ക , പുഷ്ക്കരമൂലം ,തവിഴാമ
വേര് , ചെറുവഴുതനവേര് ,കടുക്ക , 
ജീരകം , കൊടുവേലിക്കിഴങ്ങ് , ഋദ്ധി , മുന്തിരിങ്ങ , കാട്ടുമുളകിൻവേര് , 
വെളുത്ത തവിഴാമവേര് ,കൊടിത്തൂവ
വേര് , ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് , കർക്കടകശൃംഗി ,കീഴാർനെല്ലി, ചെറുതേക്കിൻവേര് , അരത്ത , 
ഞെരിഞ്ഞിൽ ഇവ അരച്ചു കലക്കി 
കാച്ചി സേവിച്ചാൽ എല്ലാവിധ കാസ
ശ്വാസരോഗങ്ങളും ഹിദ്ധ്മയും കഫ
വ്യാധികളും ശമിക്കും.


Post a Comment

0 Comments